x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​ഇ​സി​എ​ച്ച് ക്രി​സ്മ​സ് ക​രോ​ളും ഗാ​ന​മ​ത്സ​ര​വും 28ന്

​ജീ​മോ​ൻ റാ​ന്നി
Published: December 23, 2025 11:25 AM IST | Updated: December 23, 2025 11:25 AM IST

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ക്രി​സ്മ​സ് ക​രോ​ളും ക​രോ​ൾ ഗാ​ന മ​ത്സ​ര​വും 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ 20 പ​ള്ളി​ക​ൾ ചേ​ർ​ന്നു​ള്ള ഈ ​പ​രി​പാ​ടി വി​പു​ല​മാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രാ​ളി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും.

ക്രി​സ്മ​സ് ക​രാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. ഐ​സി​ഇ​സി​എ​ച്ച് ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ, നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു മ​ഠം, ഡോ. ​അ​ന്ന ഫി​ലി​പ്പ്, മി​ൽ​റ്റ മാ​ത്യു എ​ന്നി​വ​രും ക്രി​സ്മ​സ് ക​രാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ, ജി​നോ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags : ICECH Carol Singing Competition

Recent News

Up