x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ലെ മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
Published: December 17, 2025 11:38 AM IST | Updated: December 17, 2025 11:38 AM IST

ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി "ഗ്ലോ​റി​യ ഇ​ൻ എ​സ്‌​സി​ൽ​സി​സ്' എ​ന്ന പേ​രി​ൽ പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​മാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ഈ ​മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഒ​ന്നു​ചേ​ർ​ന്ന് ഓ​രോ ഭ​വ​ന​ത്തി​ലും ഒ​രു പു​ൽ​ക്കൂ​ട് നി​ർ​മി​ക്കു​ക​യും അ​തി​ന്‍റെ ഒ​രു വീ​ഡി​യോ എ​ടു​ത്തു രൂ​പ​ത സ​മി​തി​ക്ക് അ​യ​ക്കു​വാ​നു​മാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ന​ന്നാ​യി പു​ൽ​ക്കൂ​ട് നി​ർ​മി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ലും രൂ​പ​ത ത​ല​ത്തി​ലും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.
 
ക്രി​സ്തു​വാ​ണ് ക്രി​സ്​മ​സി​ന്‍റെ കേ​ന്ദ്ര​മെ​ന്നും ക്രി​സ്തു​വി​ന്‍റെ ജ​ന​ന​ തി​രു​നാ​ളാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​തു​മെ​ന്നു​മു​ള്ള വ​സ്‌​തു​ത ഏ​വ​രേ​യും ഓ​ർമ​പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

Tags : CML USA Crib Making Competition Christmas

Recent News

Up