x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച് ല​ക്ഷം സ​മ്മാ​ന​വു​മാ​യി ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് മെ​ഗാ​ക്വി​സ്


Published: December 31, 2025 12:30 AM IST | Updated: December 31, 2025 12:30 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​റി​​​വി​​​ന്‍റെ​​​യും ബോ​​​ധ​​​ത്തി​​​ന്‍റെ​​​യും പു​​​തി​​​യ ഉ​​​ണ​​​ർ​​​വ് സൃ​​​ഷ്ടി​​​ക്കു​​​ന്ന ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്‌​​​സ് മെ​​​ഗാ​​​ക്വി​​​സ് മ​​​ത്സ​​​രം സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 8 മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​കം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.

സ്‌​​​കൂ​​​ൾ ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കും. കോ​​​ള​​​ജ് ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.

സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്‌​​​കൂ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സ്‌​​​കൂ​​​ൾ ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നു ശേ​​​ഷം വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല മു​​​ത​​​ൽ ടീം ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രം.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ലൂ​​​ടെ അ​​​ന്തി​​​മ വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​​ത്തും. കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ള​​​ജ്, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​ര​​​ങ്ങ​​​ൾ. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യും തു​​​ട​​​ർ​​​ന്ന് ടീ​​​മാ​​​യും മ​​​ത്സ​​​രി​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു ക്ര​​​മീ​​​ക​​​ര​​​ണം.

ജ​​​നു​​​വ​​​രി 12 മു​​​ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും. ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് മെ​​​മ​​​ന്‍റോ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. ശ​​​രി ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ണി​​​ക​​​ൾ​​​ക്കും സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ മ​​​ത്സ​​​ര​​​മാ​​​യാ​​​ണ് ജി​​​ല്ലാ​​​ത​​​ലം മു​​​ത​​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Tags : Chief Minister's Mega Quiz Competition school students university college students

Recent News

Up