x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ ​മ​ല​യാ​ളി ചെ​റു​ക​ഥാ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

എ.​എ​സ്. ശ്രീ​കു​മാ​ര്‍
Published: January 14, 2026 03:16 PM IST | Updated: January 14, 2026 03:16 PM IST

കൊ​ച്ചി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ സ​ര്‍​ഗ പ്ര​തി​ഭ​ക​ളും എ​ഴു​ത്തി​നെ ഒ​രു ത​പ​സ്യ പോ​ലെ നെ​ഞ്ചേ​റ്റി​യ​വ​രും അ​നു​വാ​ച​ക​രും സം​ഗ​മി​ച്ച വേ​ദി​യി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലാ​യ ഇ ​മ​ല​യാ​ളി ന​ട​ത്തി​യ 2025-ലെ ​ചെ​റു​ക​ഥാ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

കൊ​ച്ചി ഗോ​കു​ലം പാ​ര്‍​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലോ​കോ​ത്ത​ര ഓ​ങ്കോ​ള​ജി​സ്റ്റും അ​മേ​രി​ക്ക​യി​ല്‍ മ​ല​യാ​ള ഭാ​ഷ​യു​ടെ അം​ബാ​സി​ഡ​റു​മാ​യ ഡോ. ​എം.​വി. പി​ള്ള​യു​ടെ​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ പ്ര​മു​ഖ ചെ​റു​ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ സ​ക്ക​റി​യ​യു​ടെ​യും സാ​ന്നി​ധ്യം അ​നു​ഗ്ര​ഹീ​ത​മാ​യി.

പ്രോ​ട്ടോ​ടൈ​പ്പി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര ചി​ന്ത​യി​ലേ​ക്ക് വ​ഴി​മാ​റി​യ എ​ഴു​ത്തു​കാ​രെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ ഈ ​ര​ച​നാ മ​ത്സ​ര​ത്തി​ലൂ​ടെ ഇ ​മ​ല​യാ​ളി​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡോ. ​എം.​വി. പി​ള്ള പ​റ​ഞ്ഞു.

K-Rail Survey

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ചെ​റു​ക​ഥ​യാ​യ "വാ​സ​നാ​വി​കൃ​തി' എ​ഴു​തി​യ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും ഉ​പ​ന്യാ​സ​കാ​ര​നും നി​രൂ​പ​ക​നു​മാ​യി​രു​ന്ന വേ​ങ്ങ​യി​ല്‍ കു​ഞ്ഞി​രാ​മ​ന്‍ നാ​യ​നാ​രു​ടെ കാ​ല​ത്ത് ആ​രം​ഭി​ച്ച ചെ​റു​ക​ഥാ പ്ര​സ്ഥാ​നം ഇ​ന്നും ശ​ക്തി​യാ​ര്‍​ജി​ച്ച് നി​ല്‍​ക്കു​ന്നു​വെ​ന്നും ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ അ​ത് വി​ശ്വ​സാ​ഹി​ത്യ​ത്തി​ന്‍റെ മേ​ച്ചി​ല്‍​പ്പു​റ​ങ്ങ​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രി​ക്കു​ന്നു​വെ​ന്നും എം.​വി. പി​ള്ള ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ഹി​ത്യ​ത്തി​ല്‍ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ക​ണ്‍​സ്യൂ​മ​റി​സ​മാ​ണ് "ആ​മ​സോ​ണ്‍ ഡി​ക്‌​റ്റേ​റ്റ്‌​സ്' എ​ന്ന​ത്. എ​ഴു​ത്തി​ല്‍ നി​ന്ന് വ​രു​മാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഈ ​ഉ​പ​ഭോ​ഗ​പ​ര​ത​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​താ​ണ്.

K-Rail Survey

ആ​ത്മാ​വി​ഷ്‌​കാ​ര​ത്തി​ന്‍റെ നി​ര്‍​വൃ​തി സാം​സ്‌​കാ​രി​ക ത​ല​ത്തി​ല്‍ ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​മ്പോ​ഴും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചാ​റ്റ്‌​ബോ​ട്ടാ​യ ചാ​റ്റ്ജി​പി​റ്റി ലോ​ക​ഭാ​ഷ​ക​ളി​ലൂ​ടെ ന​മ്മു​ടെ ഭാ​വ​ന​യെ പു​ന​രു​ജീ​വി​പ്പി​ക്കു​ന്നു.

എ​ങ്കി​ലും കേ​ര​ളീ​യ​ത്വം കൈ​മോ​ശം വ​രാ​തി​രി​ക്കാ​ന്‍ ന​മ്മു​ടെ ചി​ന്ത​യു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട​ണ​മെ​ന്നും മ​ണ്ണി​ല്‍ പാ​ദ​ങ്ങ​ളു​റ​പ്പി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും ഡോ. ​എം.​വി. പി​ള്ള ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

എ​ഴു​ത്തു​കാ​രു​ടെ ക്രി​യേ​റ്റി​വി​റ്റി നി​യ​ന്ത്രി​ക്കു​ന്ന ചാ​റ്റ്ജി​പി​റ്റി​യു​ടെ ശി​ഷ്യ​നാ​ണ് താ​നെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത സ​ക്ക​റി​യ പ​റ​ഞ്ഞു. ജാ​തീ​യ​മാ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​ഹി​ത്യ സം​ഘ​ട​ന​ക​ള്‍ രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്.

K-Rail Survey

ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ളെ​യാ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. വ​ര്‍​ഗീ​യ​മാ​യ ഈ ​അ​ധഃ​പ​ത​നം ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ അ​ടി​ത്ത​റ പൊ​ളി​ഞ്ഞാ​ല്‍ ക​ഠി​ന​മാ​യ ഒ​രു ഭാ​വി​യെ​യാ​യി​രി​ക്കും അ​ഭി​മു​ഖി​ക​രി​ക്കേ​ണ്ടി​വ​രി​ക​യെ​ന്ന് സ​ക്ക​റി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​ത്ത​രാ​ധു​നി​ക​ത പോ​ലും പ​ഴ​ഞ്ച​നാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നി​ട​യി​ലൂ​ടെ എ​ഴു​ത്തി​ന്‍റെ പു​ത്ത​ന്‍ പാ​ത വെ​ട്ടി​ത്തെ​ളി​ച്ച പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍ അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന മ​ത​വി​ശ്വാ​സി​യു​ടെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത് എ​ന്ന് പ​റ​യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ല​യാ​ളി​യു​ടെ വ്യ​ക്തി​ത്വം ന​ഷ്‌​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ ​മ​ല​യാ​ളി​യു​ടെ സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ സ്വ​ന്തം ഭാ​ഷ​യെ ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​താ​ണെ​ന്ന് സ​ക്ക​റി​യ ആ​ശം​സി​ച്ചു.

നാ​ടി​ന്‍റെ നാ​വാ​ണ് എ​ഴു​ത്ത് എ​ന്നും സ​ത്യ​വും ധ​ര്‍​മ​വും ഈ​ശ്വ​ര​വി​ശ്വാ​സ​വു​മാ​ണ് മ​ല​യാ​ളി​യെ ലോ​ക​മെ​മ്പാ​ടും എ​ത്തി​ച്ച് വി​ജ​യം വെ​ട്ടി​പ്പി​ടി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന​തെ​ന്നും ഗാ​യി​ക​യും എം​എ​ല്‍​എ​യു​മാ​യ ദ​ലീ​മ ജോ​ജോ പ​റ​ഞ്ഞു.

താ​ന്‍ പാ​ടു​മ്പോ​ള്‍ ആ ​എ​ഴു​ത്തി​ന്‍റെ വ​രി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ആ ​പ്ര​ക്രി​യ പൂ​ര്‍​ണ​മാ​കു​ന്ന​തെ​ന്ന് ദ​ലീ​മ ജോ​ജോ പ​റ​ഞ്ഞു.

K-Rail Survey

എ​ഴു​ത്തി​ലേ​ക്ക് പു​തി​യ വ​ഴി വെ​ട്ടി​ത്തെ​ളി​ച്ചു വ​ന്ന​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും പ്ര​വാ​സ​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​ത്തി​ല്‍ നി​ന്നാ​ണോ എ​ഴു​ത്തി​ലേ​ക്ക് താ​ന്‍ ക​ട​ന്നു വ​ന്ന​ത് എ​ന്ന​റി​യി​ല്ലെ​ന്നും ക​മ്പി​ളി​ക​ണ്ട​ത്തെ ക​ല്‍​ഭ​ര​ണി​ക​ള്‍ എ​ന്ന ശ്ര​ദ്ധേ​യ​മാ​യ പു​സ്ത​ക​മെ​ഴു​തി​യ എ​ഴു​ത്തു​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ പ്ര​ഫ. ബാ​ബു എ​ബ്ര​ഹാം പ​റ​ഞ്ഞു.

മ​നു​ഷ്യ​നെ നി​ര്‍​വ​ചി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും മ​ത​ങ്ങ​ള്‍ ആ​വ​രു​ത്. മ​ത​ങ്ങ​ള്‍ വ​ര​ച്ചി​ട്ടി​രി​ക്കു​ന്ന ച​തു​ര​ക്ക​ള​ങ്ങ​ള്‍ വി​ട്ട് മ​റ്റൊ​രു ക​ള​ത്തി​ലേ​ക്ക് മാ​റി​പ്പോ​യി ചേ​ര്‍​ത്തു പി​ടി​ക്കാ​ന്‍ ക​ഴി​യു​മ്പോ​ഴാ​ണ് മ​നു​ഷ്യ​നാ​വു​ന്ന​ത്. ക​മ്പി​ളി​ക​ണ്ട​ത്തെ ക​ല്‍​ഭ​ര​ണി​ക​ളി​ല്‍ ഇ​ല്ലാ​യ്മ​ക​ളു​ടെ വാ​ചാ​ല​ത ഇ​ല്ല. പ​ക്ഷേ, പ്ര​ത്യാ​ശ​യു​ടെ സു​വി​ശേ​ഷ​മു​ണ്ടെ​ന്ന് പ്ര​ഫ. ബാ​ബു എ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കു​ന്നു.

തു​ട​ര്‍​ന്ന് ഇ ​മ​ല​യാ​ളി​യു​ടെ 2025-ലെ ​ആ​ഗോ​ള ചെ​റു​ക​ഥ മ​ത്സ​ര വി​ജ​യി​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ടു. 50,000 രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം ര​ണ്ടു പേ​ര്‍ പ​ങ്കി​ട്ടു. ഇ. ​സ​ന്ധ്യ (വ​യ​ല​റ്റ് നി​റ​മു​ള്ള പാ​മ്പു​ക​ള്‍), ശ്രീ​കു​മാ​ര്‍ ഭാ​സ്‌​ക​ര​ന്‍ (ലാ​സ്റ്റ് സ​പ്പ​ര്‍) എ​ന്നി​വ​ര്‍​ക്ക് ഡോ. ​എം.​വി പി​ള്ള പു​ര​സ്‌​കാ​രം ന​ല്‍​കി.

25,000 രൂ​പ​യു​ടെ ര​ണ്ടാം സ​മ്മാ​ന​ത്തി​ന് രാ​ജേ​ശ്വ​രി ജി​യു​ടെ "മ​രി​യ​യു​ടെ ചി​ല സ​ങ്ക​ട​ങ്ങ​ള്‍' അ​ര്‍​ഹ​മാ​യി. പ​തി​നൊ​ന്ന് പേ​ര്‍​ക്ക് ജൂ​റി സ​മ്മാ​ന​വും മൂ​ന്ന് പേ​ര്‍​ക്ക് സ്‌​പെ​ഷ്യ​ല്‍ ജൂ​റി അ​വാ​ര്‍​ഡും ല​ഭി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey

ജൂ​റി സ​മ്മാ​നം: റ​ഹി​മാ​ബി മൊ​യ്ദീ​ന്‍ (അ​കം പു​റം), അ​നീ​ഷ് ചാ​ക്കോ (ഷാ​ര്‍​ക്ക് ഗെ​യിം​സ്), ജെ​സി ജി​ജി (കാ​ലം തെ​റ്റി പൂ​ത്ത ക​ണി​ക്കൊ​ന്ന​ക​ള്‍), ജോ​ണ്‍ വേ​റ്റം (അ​യ​ല്‍​ക്കാ​ര​ന്‍റെ സ്‌​നേ​ഹം), ര​മ പി​ഷാ​ര​ടി (പ​ക്ഷി​ക്കൂ​ട്ടം), മേ​ഘ​നാ​ഥ​ന്‍ (ഭാ​ഗ്യ​തെ​രു​വ്), ദീ​പ നാ​രാ​യ​ണ​ന്‍ (വൃ​ദ്ധാ​ല​യം), എ​ല്‍. കെ. ​ശ്രീ​ലേ​ഖ (ത​ഹ​സി​ല്‍​ദാ​രു​ടെ ഭാ​ര്യ), ആ​ന്‍​സി സാ​ജ​ന്‍ (കാ​സ​യും പി​ലാ​സ​യും), കെ.​ബി. പ​വി​ത്ര​ന്‍ (താ​ക്കോ​ല്‍ ദ്വാ​ര​ത്തി​ലെ റോ​സാ​പ്പൂ​വ്), ഗി​രീ​ഷ് രാ​ജ സി (​മെ​ര്‍​ജെ​ര്‌​സ് & അ​ക്വി​സി​ഷ​ന്‍​സ്). സ്‌​പെ​ഷ​ല്‍ ജൂ​റി സ​മ്മാ​നം: സു​ദ​ര്‍​ശ​ന്‍ കോ​ട​ത്ത് (അ​ന്‍​സി​ദ ഗി​ല്‍​ബ​റ്റി), ര​മ്യ ര​തീ​ഷ് (ബെ​ല്‍), ചി​ഞ്ചു തോ​മ​സ് (മ​ണി​മ​ല​യാ​ര്‍)

ച​ട​ങ്ങി​ല്‍ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു വ​ര്‍​ഗീ​സ്, ഐ​പി​സി​എ​ന്‍​എ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഇ ​മ​ല​യാ​ളി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് ജോ​ര്‍​ജ് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യ മാ​ത്യു വ​ര്‍​ഗീ​സ് ആ​യി​രു​ന്നു മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണി.

Tags : EMalayali Short Story Competition USA

Recent News

Up