Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പോലീസിനു പരാതി കൊടുത്താൽ പോരേ. തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെന്നി.
രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്.
അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയാറാകണം. തനിക്കെതിരായ വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും ഫെന്നി നൈനാൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്ല പങ്കുവെച്ചിട്ടുണ്ട്. രാഹുൽ വെറും കോഴിയല്ലെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നുമാണ് ജസ്ലയുടെ പരിഹാസം.
പീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ നടത്തിയ ഒരു അഭിമുഖം കണ്ടിട്ടാണ് ചാറ്റുകൾ പുറത്തുവിടാൻ തോന്നിയതെന്ന് ജസ്ല പറഞ്ഞു. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കുമെന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു.
മാന്യതയുടെയും പാവത്താന്റെയും മുഖംമൂടി അണിഞ്ഞ് നിയമസഭയിലിരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ തനിനിറം പുറത്തുകൊണ്ടുവരാൻ തന്റേടമുള്ള സ്ത്രീകൾ ഇവിടെയുണ്ടെന്ന് ജസ്ല വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാവ് എം.എ.ഷഹനാസും രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
District News
കോഴിക്കോട്:വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോട്ടൂളി സ്വദേശി മമ്മിളി മീത്തല്‍ വീട്ടില്‍ അഷിത്തി (26) നെ പോലീസ് പിടികൂടി.
2025 ഓഗസ്റ്റില്‍ യുവതിയെ സുഹൃത്തായ പ്രതി വെള്ളയില്‍ ഹാര്‍ബറിന് സമീപത്തു വച്ച് ബലാത്സംഗം ചെയ്യുകയും മൊബൈലില്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചുവെന്നുമാണ് കേസ്. പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും സരോവരത്ത് വച്ച് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതിനും കേസുകള്‍ നിലവിലുണ്ട്.
International
ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അതിക്രമ പരമ്പരയിൽ ഒരു ഇന്ത്യൻ യുവതിയും ഇരയായതായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലാണ് നിർണായക സൂചനകൾ.
എപ്സ്റ്റീന്റെ ഇരകൾക്കായി വാദിക്കുന്ന പ്രമുഖ അഭിഭാഷക ബ്രിട്ടാനി ഹെൻഡേഴ്സൺ 2020 ജനുവരിയിൽ അയച്ച ഇമെയിലിലാണ് ഇന്ത്യയിലുള്ള യുവതിയെക്കുറിച്ചു പരാമർശിക്കുന്നത്.
പീഡനത്തിനിരയായവർക്ക് ആറ് സെഷൻ സൗജന്യ തെറാപ്പി നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് നിലവിൽ ഇന്ത്യയിലുള്ള തന്റെ ക്ലയന്റിന് അവിടെ ചികിത്സ ലഭ്യമാണോ എന്ന് അവർ അന്വേഷിച്ചത്.
പേര് വെളിപ്പെടുത്താത്ത യുവതി നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. അവർക്ക് അവിടെ തെറാപ്പി ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ആറ് സൗജന്യ സെഷനുകൾക്ക് അവർ അർഹയാണോ തുടങ്ങിയ വിവരങ്ങളാണ് ഹെൻഡേഴ്സന്റെ ഇമെയിൽ ഉള്ളടക്കം.
ദുബായിലെ ഇന്ത്യൻ മോഡൽ
പുറത്തുവന്ന രേഖകളിൽ മറ്റൊരു ഭാഗത്തും ഇന്ത്യൻ വനിതയെക്കുറിച്ചു പരാമർശമുണ്ട്. 2009ൽ ഒരാൾ എപ്സ്റ്റീന് അയച്ച ഇമെയിലിൽ ദുബായിൽ താമസിക്കുന്ന ഒരു സുന്ദരിയായ ഇന്ത്യൻ മോഡലിനെക്കുറിച്ച് പറയുന്നുണ്ട്. മോഡലിന്റെ വീഡിയോ ലിങ്കും ഇമെയിലിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതു ലഭ്യമല്ല.
അധികാരവും പണവും ഉപയോഗിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ വൻതോതിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അമേരിക്കൻ സാമ്പത്തിക വിദഗ്ധനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്കിലെ ജയിലിൽ വിചാരണ കാത്തുകഴിയവെ 2019 ഓഗസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇതിനെച്ചൊല്ലി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍. കേസിൽ അറസ്റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ പുറത്തിറങ്ങിയേക്കും.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായുള്ള മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ വിധി പറയുന്നത് മാറ്റിയതു രാഹുലിനു വീണ്ടും തിരിച്ചടിയായി. പത്തനംതിട്ട സെഷൻസ് കോടതി ഈ മാസം 28 ലേക്കാണ് മാറ്റിയത്. തിരുവല്ല മജിസ്ടേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിനായി പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഈ മാസം 21ന് ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റിയിരുന്നു.
ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോൾ വാദിഭാഗം ഹാജരാക്കിയ, ഇരയുടെയും രാഹുലിന്റെയും ചാറ്റിന്റെ വോയിസ് ക്ലിപ്പിന്റെ അധികാരികതയിൽ പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചു.
രാഹുലും യുവതിയുമായി സൗഹൃദത്തിലായിരുന്നതായും ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമുള്ള വാദിഭാഗത്തിന്റെ വാദം സ്ഥിരീകരിക്കാനായി നൽകിയ, വാട്സാപ്പ് ചാറ്റിലൂടെയുള്ള വോയിസ് ക്ലിപ്പാണ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി വോയിസ് ക്ലിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ് ക്കാൻ തീരുമാനിച്ചത്. പരിശോധനയുടെ ഫലം ലഭിച്ച ശേഷം ഈ മാസം 28ന് കേസിൽ വിധി പറയും.
Kerala
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍. ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് പോലീസ് പിടികൂടിയത്.
2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം സ്വദേശിനിയായ വീട്ടമ്മയെ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൃത്യത്തിന് ശേഷം കേരളം വിട്ട പ്രതി പോലീസിനെ വെട്ടിച്ച് വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജന് കെ. അരമനയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സി.ആര്. സന്തോഷ്, സന്തോഷ് ബാബു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനു മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഷെമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
പത്തനംതിട്ട: ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് പുതിയ നീക്കം. തിങ്കളാഴ്ചയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയത്.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തിലെ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ പത്തു വർഷത്തെ ജയിൽശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയാണ് സെൻഗാറിന്റെ ഹർജി ജസ്റ്റീസ് രവീന്ദർ ദുഡേജ തള്ളിയത്.
പത്തു വർഷത്തെ ശിക്ഷയിൽ ഏഴരയ്ക്കടുത്ത് വർഷവും സെൻഗാർ കസ്റ്റഡിയിൽ ചെലവിട്ടെന്നും കേസിലെ ശിക്ഷയ്ക്കെതിരേയുള്ള സെൻഗാറിന്റെ അപ്പീലിൽ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും കാലതാമസത്തിന്റെ പേരിൽ ശിക്ഷ മരവിപ്പിക്കാൻ കഴിയില്ലെന്നും ശിക്ഷയ്ക്കെതിരേ സെൻഗാർ ഒന്നിലധികം ഹർജികൾ നൽകിയതാണ് കാലതാമസത്തിന് ഭാഗിക കാരണമായതെന്നും കോടതി വ്യക്തമാക്കി. സെൻഗാറിന്റെ ഹർജി ഫെബ്രുവരി മൂന്നിനു പരിഗണിക്കും.ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് 2018 ഏപ്രിൽ ഒന്‍പതിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. കെട്ടിച്ചമച്ച ഒരു കേസിൽ കസ്റ്റഡിയിലായിരിക്കെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
കേസിൽ 2020 മാർച്ച് 13നാണ് വിചാരണക്കോടതി സെൻഗാറിന് പത്തു വർഷത്തെ ശിക്ഷ വിധിച്ചത്. കസ്റ്റഡിമരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയില്ലെങ്കിലും കൊലപാതകം നടത്തണമെന്ന ഉദ്ദേശമില്ലെന്നു ചൂണ്ടിക്കാട്ടി മനഃപൂർവമല്ലാത്ത നരഹത്യയെന്ന വകുപ്പിലെ പരമാവധി ശിക്ഷയാണ് സെൻഗാറിനു വിധിച്ചത്.
ഉന്നാവോയിലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2017ൽ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷയും സെൻഗാർ അനുഭവിച്ചുവരികയാണ്. ഈ ശിക്ഷ കഴിഞ്ഞ വർഷം ഡിസംബർ 23ന് ഹൈക്കോടതി മരവിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുശേഷം ഡിസംബർ 29ന് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു.
Kerala
പത്തനംതിട്ട : പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി വിധി ഇന്ന്. വെള്ളിയാഴ്ച നീണ്ട വാദത്തിനുശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതി ഉന്നതബന്ധങ്ങളുള്ള ആളാണെന്നും വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദി വിദേശത്താണെന്നും നാട്ടിലെത്തിയാൽ ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് എത്താത്തതെന്നും അറിയിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവിടെ നടന്നതെന്നും പ്രതിയും വാദിയുമായി നടന്നിട്ടുള്ള ചാറ്റ് വിവരങ്ങളും ശബ്ദ രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ജാമ്യഹർജി വിധി പറയുന്നതിനായി മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഫെന്നി നൈനാൻ പുറത്തുവിട്ട വാട്സ്ആപ് ചാറ്റുകൾക്കെതിരെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിത.
ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി പറഞ്ഞു.
തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
2024 ജൂലൈയിൽ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മേയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത് രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജ്. മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നു പോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരൽമല ഫണ്ടിംഗിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണം എന്ന് പറഞ്ഞു.
രാഹുൽ ആണ് വിജയിയെ പ്രഖ്യാപിക്കുന്നത് എന്നും ഫെന്നി പറഞ്ഞു. സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണം എന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെന്നിയോട് തുറന്നു പറഞ്ഞു.
ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടിൽ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിന് ഉണ്ട് എന്നൊക്കെ പറഞ്ഞു.
ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് ഇലക്ഷൻ സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്.
2025 ഓഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷർ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാൻ അടൂരിൽ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുൽ ആണ് ആവശ്യപ്പെട്ടത്.
പക്ഷേ പിന്നെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കിൽ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാൻ പറഞ്ഞപ്പോ പറ്റില്ല എന്ന് പറഞ്ഞു. പേഴ്സണൽ കാര്യങ്ങൾ സംസാരിക്കാൻ ഉള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.
ഒരു സുഹൃത്തിനൊപ്പം കാണാൻ ചെല്ലും എന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാൻ ആണ് വരാൻ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതൽ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു.
ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങൾ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാൻ ആണ് മൂന്നാല് മണിക്കൂർ സമയം വേണം എന്ന് പറഞ്ഞത്.
അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാൻ ഇതൊന്നും കണ്ടു പേടിക്കില്ല.
ഇപ്പോള്‍ നടക്കുന്നത് തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാൻ തയാറായിട്ടാണ് മുന്നോട്ടുവന്നതെന്നും അതിജീവിത വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാൻ എസ്ഐടി സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴിയെടുക്കാനാണ് നീക്കം.
ഇതിനായി എസ്ഐടി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
അതേസമയം, രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാ ദേവി കുഞ്ഞമ്മയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ.
രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെയെന്ന് ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു.
അതേസമയം, പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാദേവി കുഞ്ഞമ്മ നടത്തി. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്നമാണിത്. പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പ്രതികരിച്ചു.
നേരത്തെയും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി അതിജീവിത. രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞും ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാർഥനയോടെയും കുറിപ്പ് പങ്കുവച്ചത്.
‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ'
'ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍ നിന്നും മോചിതരായി, ഞങ്ങളുടെ കുഞ്ഞുമക്കളേ, ഈ കണ്ണീര് സ്വര്‍ഗത്തില്‍ എത്തുന്നുവെങ്കില്‍ നിങ്ങളോടിത് പറയും, നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല, നിന്റെ ജീവിതം വിലയുള്ളതായിരുന്നു, നിന്റെ ആത്മാവ് വിലയുള്ളതാണ്'.
'നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ, അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും, കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്’. -അതിജീവിത കുറിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകാതിരിക്കാൻ ഫെനി നൈനാൻ സമർദ്ദം ചെലുത്തിയെന്ന് മൂന്നാം പരാതിക്കാരി. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാമെന്ന് ഫെനി വഴി രാഹുല്‍ യുവതിയെ അറിയിച്ചുവെന്നാണ് മൊഴി.
ഒരു ഘട്ടത്തില്‍ താന്‍ വല്ലാത്ത തിരക്കിലാണെന്നും തന്നോട് സംസാരിക്കേണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഫെനിയോട് പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ സന്ദേശമയച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഇത് പറഞ്ഞുകൊണ്ട് രാഹുല്‍ യുവതിയെ വാട്ട്സ്ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് പരാതി നല്കാതിരിക്കാന് യുവതിയ്ക്ക് മേല്‍ ഫെനി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നുമാണ് വിവരം. എന്നാൽ ആരോപണങ്ങൾ ഫെനി നൈനാൻ നിഷേധിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കാനഡയിൽ കഴിയുന്ന യുവതിയുടെ പരാതി ലഭിച്ചപ്പോൾ മുതൽ പോലീസ് അതീവ രഹസ്യമായിട്ടാണ് നീങ്ങിയത്. യുവതിയിൽ നിന്നു വീഡിയോ കോൺഫ്രൻസ് വഴി മൊഴി സ്വീകരിച്ചശേഷം രണ്ട് ദിവസമായി എംഎൽഎയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
പാലക്കാട് നഗരത്തിലെ എപിഎം ഹോട്ടലിന്റെ 2002 നമ്പർ റൂമിൽ നിന്നും പ്രത്യേക അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പോലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12ന് എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത്.
രാത്രി തന്നെ റോഡ് മാർഗം രാഹുലിനെ അന്വേഷണസംഘം പത്തനംതിട്ടയിലെ എആർ ക്യാന്പിലേക്ക് എത്തിച്ചു. ഇവിടെ രാഹുലിനെ ചോദ്യം ചെയ്തുവരികയാണ്.
പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ലൈംഗിക പീഡനം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് എംഎൽഎയുടെ വാദം. രാഹുലിന്റെ ജാമ്യഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.
അതേസമയം മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തനിക്കെതിരെ കടുത്ത സൈബറാക്രമണം നടക്കുന്നതായും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.
കേസിൽ തനിക്ക് കൂടുതൽ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ടെന്നും പരാതിക്കാരി അറിയിച്ചിട്ടുണ്ട്. ഇന്ന് കക്ഷി ചേരാനുള്ള ആവശ്യം കോടതി പരിഗണിച്ചാൽ അതിജീവിതക്ക് പറയാനുള്ള കാര്യം കോടതിയെ അറിയിക്കാൻ സാധിക്കും.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ ഹര്‍ജി നൽകി. ആദ്യ കേസിലെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുകയാണെന്നും അതിജീവിത പറഞ്ഞു.
അതേസമയം തന്റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടമാണെന്ന് ആരോപിച്ച് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ രണ്ടിനാണ് പരാതി നൽകിയത്.
എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടേ. അതല്ലേ ഒരു നാട്ടുനടപ്പ്.
രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. രാഹുൽ തെറ്റ് ചെയ്തുവെന്ന് പോലീസിനും കോടതിക്കും ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം. ഒരു എംഎൽഎയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Kerala
തലശേരി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനു കൗമാരക്കാരനെതിരേ കേസ്. പട്ടാപ്പകൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പതിനേഴുകാരനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തിൽ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തിൽ കുടുങ്ങി നിരവധി പെൺകുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്.
സോഷ്യൽ മീഡിയയിൽ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനൽ സംഘങ്ങളുടെയും മറ്റും കെണികളിൽ ചെന്നു വീഴുകയാണ് പതിവ്. പരിചയപ്പെടുന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന കുട്ടികളാണ് കുഴപ്പങ്ങളിൽ ചെന്നു വീഴുന്നത്.
National
ന്യൂഡൽഹി: ഉന്നാവ് പീഡന കേസിലെ അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും സാമൂഹിക പ്രവർത്തകരുടെ പ്രതിഷേധം നടക്കും. വൈകുന്നേരം മൂന്നിന് ഇന്ത്യാ ഗേറ്റിന് മുന്നിലാണ് വനിതകളടക്കം പ്രതിഷേധിക്കുക.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ഇന്നലെ പാർലമെന്റിന് മുന്നിലും വനിതാ ആക്ടിവിസ്റ്റുകൾ പ്രതിഷേധിച്ചിരുന്നു. കുൽദീപ് സിംഗ് സെംഗാറിന് വിചാരണ കോടതി വിധിച്ച ശിക്ഷ ഡൽഹി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
കേസിലെ പ്രതിയും മുന്‍ എംഎല്‍എയുമായ കുൽദീപ് സിംഗ് സെൻഗാറിനെ പുറത്തുവിട്ടാൽ അതീജിവിതയുടെ ജീവൻ അപകടത്തിലാകുമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സിബിഐ സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷനിൽ തിങ്കാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും.
National
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സിബിഐ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചു. സിബിഐ നൽകിയ അപ്പീലിൽ തിങ്കാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയായിരിക്കും വാദം കേള്‍ക്കുക.
കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കുൽദീപ് സിംഗ് സെൻഗാറിനെ പുറത്തുവിട്ടാൽ അതീജിവിതയുടെ ജീവൻ അപകടത്തിലാകുമെന്നാണ് സിബിഐ ഹര്‍ജിയിൽ പറയുന്നത്.
പോക്സോ വകുപ്പടക്കം ചുമത്തിയ കേസിന്റെ ഗൗരവം ഡൽഹി ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും സിബിഐ പറയുന്നു. അതേസമയം ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ തന്റെ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉന്നാവിലെ അതിജീവിതയുടെ അമ്മ രംഗത്തെത്തി.
പ്രതിക്ക് ജാമ്യം കിട്ടിയതോടെ പേടിച്ചാണ് കുടുംബം കഴിയുന്നത്. ജാമ്യം പിൻവലിച്ചില്ലെങ്കിൽ വീണ്ടും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കും. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സിബിഐ ഹർജിയിൽ ആവശ്യപ്പെടുന്നത്.
National
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയുടെ ജീവപര്യന്തം കഠിനതടവ് മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതീജീവിതയുടെ മാതാവ്. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതീജീവിതയുടെ മാതാവ് വ്യക്തമാക്കി. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടും തണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്. അതിജീവിതയേയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പിന്നീട് ഇവരെ ഡൽഹിയിലെ വീട്ടിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.
അതേസമയം കുൽദീപ് സിംഗ് സെൻഗറിന്റെ ജീവപര്യന്തം കഠിനതടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിലും അതിജീവിതയ്ക്കും മാതാവിനും നേരെയുണ്ടായ അതിക്രമത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തി.
Kerala
തിരുവനന്തപുരം: സർക്കാർ ഹോമിൽനിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ.
മെഡിക്കൽ കോളജ് മടത്തുവിള വീട്ടിൽ വിഷ്ണു (35)വിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവിസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
2022 നവംബർ അഞ്ചിന് രാത്രി ഏഴോടെയാണ് സംഭവം. സർക്കാർ ഹോമിൽനിന്ന് 15 വയസുള്ള രണ്ടുപെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എത്തി.
കുട്ടികളെ കണ്ട പ്രതി താൻ പോലീസുകാരൻ ആണെന്നും എന്തിന് ഇവിടെ നിൽക്കുന്നുവെന്നും ചോദിച്ചു. ഭയന്ന കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് തടയുകയും ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റുകയും ചെയ്തു.
തുടർന്ന് ഹോമിൽനിന്ന് ചാടിയ കേസിൽനിന്ന് ഒഴിവാക്കി നൽകാമെന്ന് പറഞ്ഞ് അടുത്തുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം പുലർച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കൽ കോളജ് ജംഗ്ഷനിൽ ഇറക്കി വിട്ട് മുങ്ങുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു.
കുട്ടികൾ എവിടെ പോകണം എന്ന് അറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോൾ പോലീസ് കണ്ടെത്തി. തുടർന്ന് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്പെക്ടർ വി.പി. പ്രവീൺ, മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.
Kerala
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി.
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റീസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്.
അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം.
എന്നാൽ ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും എംഎൽഎ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി.
രാഹുലിന് മറ്റൊരു ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബിയാണെന്നാണ് കേസ്. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടതു കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്.
ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്റെ രേഖകൾ നേരത്തെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Kerala
കൊച്ചി: കേരളം ഞെട്ടലോടെ കേട്ട സ്ത്രീപീഡനകേസിലാണ് ഇന്ന് വിചാരണകോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17നായിരുന്നു ആ സംഭവം. അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചു നഗ്നവീഡിയോ പകർത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
തന്നെയും മറ്റൊരു നടിയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് നടൻ ദിലീപ് സംശയിച്ചുവെന്നും ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകർന്നുവെന്നും ദിലീപ് തുടർന്ന് ഭീഷണി മുഴക്കുകയും ഇരയുടെ കരിയർ തകർക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
അതിജീവിതയെ മാനസികമായി തളർത്താനും അപമാനിക്കാനും ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിർദേശിച്ചുവെന്നും ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്നും 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഏഴു വർഷമാണ് വിചാരണ നടപടികൾ നീണ്ടുപോയത്. 10 പ്രതികൾ, 280 സാക്ഷികൾ, 1600ഓളം രേഖകൾ എന്നിവയാണ് കോടതിക്കു മുന്നിലെത്തിയത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.
പൾസർ സുനി എന്ന സുനിൽ കുമാർ മുഖ്യപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. സുനിൽ കുമാർ, മാർട്ടിൻ, മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നീ ആദ്യ ആറു പ്രതികളാണ് കേസിൽ നേരിട്ടു പങ്കാളികളായത്. ഏഴാം പ്രതി ചാര്‍ലി പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു. എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി.
ഒന്‍പതാം പ്രതി സനില്‍ കുമാര്‍, പത്താം പ്രതി വിഷ്ണു എന്നിവർ ദീലിപിലേക്കു കണ്ണികളായ അപ്പുണ്ണിയുമായും നാദിര്‍ഷയുമായും സംസാരിക്കാൻ ജയിലിൽനിന്നു സഹായം നല്കി, തുടരന്വേഷണത്തിൽ പത്താം പ്രതിയായ ശരത് ജി. നായർ തെളിവു നശിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്കെതിരേ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. എട്ടാംപ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞാൽ കുറ്റകൃത്യം നടത്തിയവർക്കുള്ള അതേ ശിക്ഷതന്നെ അദ്ദേഹവും അനുഭവിക്കേണ്ടിവരും. കേസിൽ 84 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ 2017 ഒക്ടോബറിലാണ് ദിലീപിനു ഹൈക്കോടതി ജാമ്യം നൽകിയത്. ഒരാളൊഴികെ കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലാണ്.
കേസിലെ മുഴുവൻ പ്രതികളോടും ഇന്നു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നു വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലാണ് ആദ്യഘട്ട വിചാരണനടപടികൾ തുടങ്ങിയത്. കേസിൽ ദിലീപിന്റെ പങ്കു തെളിയിക്കാൻ പ്രോസിക്യൂഷൻ ദുർബലമാകുന്നുവെന്ന സംശയത്തിനിടെ 2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണ് കേസിന്റെ ഗതി മാറ്റിവിട്ടത്. ഇതിൽ ഒന്നരവർഷം തുടരന്വേഷണം നടന്നു. ഒടുവിൽ 2024 ജനുവരിയിലാണ് അന്തിമവാദം തുടങ്ങിയത്.
ദിലീപിന് നിര്‍ണായകം
കൊച്ചി: എട്ടു വര്‍ഷത്തിനുശേഷം കേസില്‍ ഇന്നു വിധി വരുമ്പോള്‍ അനുകൂലമായാലും പ്രതികൂലമായാലും നടന് ദിലീപിനു നിര്‍ണായകമാകും. മലയാളസിനിമയുടെ സര്‍വ മേഖലകളിലും തലപ്പത്തുണ്ടായിരുന്ന ദിലീപ്, കേസില്‍ കുറ്റാരോപിതനായതു മുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയയിരുന്നു.
താരസംഘടനയായ ‘അമ്മ’യില്‍നിന്നും പുറത്താക്കപ്പെട്ടതോടെ മലയാളസിനിമയിലെ അടുപ്പക്കാരില്നിന്നുപോലും ദിലീപ് അകലം പാലിച്ചു. ഈ അകല്‍ച്ച പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേക്കും കടന്നതോടെ മലയാള സിനിമാവ്യവസായത്തിൽ ദിലീപ് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ഫെഫ്കയിൽനിന്നും നിര്‍മാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെതിരേ ശബ്ദമുയര്‍ന്നതോടെ ഹിറ്റുകള്‍ സമ്മാനിച്ച നടന് കേസിന്റെ പശ്ചാത്തലത്തില്‍ ഏറെക്കുറെ ഫീല്‍ഡ് ഔട്ടായി. പിന്നീട് ഇറങ്ങിയ സിനിമകള്‍ തുടരെ പരാജയപ്പെടുകയും സാറ്റലൈറ്റ് വാല്യു കുറയുകയും ചെയ്തതോടെ ജനപ്രീതിയും കുറഞ്ഞു.
സിനിമാ സംഘടനകളിലുണ്ടായ പടലപിണക്കവും പോരാട്ടവും, സ്ത്രീകളായ ഏതാനും ചില നടിമാര്‍ താരസംഘടന വിട്ടതും ഹേമ കമ്മിറ്റി രൂപീകരിച്ചതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറിയത് കേസില്‍ ദിലീപ് ഉള്പ്പെട്ടതിനെത്തുടര്ന്നായിരുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോഴും അന്തിമവിധിക്കു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്.
വിധി എതിരായാല്‍ സിനിമാ മേഖലയില്‍ ദിലീപ് ഒന്നുകൂടി ഒറ്റപ്പെടും. മറിച്ചായാല്‍ മലയാളസിനിമയില്‍ വച്ചൊഴിയേണ്ടിവന്ന സ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച് കൂടുതല്‍ കരുത്തനുമാകും.
കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി.
അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
ദിലീപിന്റെ തൊണ്ണൂറോളം ഹർജികൾ
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്.
സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്. 2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി.
ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി.
തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ദിലീപിന്റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇതു മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷിചേര്ന്നുള്ള ഇടപെടലുമുണ്ടായി. ഇത്തരത്തിൽ ആകെ 90ഓളം ഹര്‍ജികളാണു വിചാരണവേളയിൽ ദിലീപ് നല്‍കിയത്.
പോരാടി നടിയും
അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്.
ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി. ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി.
അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ ഇടയ്ക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണനടപടികൾ വൈകിച്ചു.
നടി ആക്രമണക്കേസ് വിധി തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്നു പരാതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷമാക്കാൻ കോടതി മുഖേന ഇലക്ഷന് കമ്മീഷന് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി. അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗാണു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്.
പ്രമുഖ നടന് ഉള്‍പ്പെട്ട കേസായതിനാല്‍ വിധിയുടെ ഓരോ വാക്കും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നു പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ കോടതിവിധിയെ ഗൗരവതരമായി കാണും. തെരഞ്ഞെടുപ്പിന്റെ തലേന്നു വരുന്ന വിധി വോട്ടെടുപ്പിന്റെ നിഷ്പക്ഷ നടപടിക്രമങ്ങള്‍ക്കു ഗുണകരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന്റെ അറസ്റ്റ് തിരുവനന്തപുരം സെഷൻസ് കോടതി തടഞ്ഞില്ല. രാഹുലിന്റെ ജാമ്യഹർജിയിൽ തിങ്കളാഴ്ച കോടതി വിശദമായി വാദം കേൾക്കും.
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ നിലപാടും കോടതി തേടി.
പരാതിയിൽ ഗുരുതരവകുപ്പകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പരാതിക്കാരിയുടെ മൊഴി പോലും പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
Kerala
തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്ക്കുമ്പോള് അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ല. മനഃപൂർവം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ പീഡനക്കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി.
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
Kerala
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. കേസ് ശനിയാഴ്ച പരിഗണിക്കും.
മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു.
തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് രാഹുൽ ഹർജിയിൽ വ്യക്തമാക്കി. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗക്കേസായി മാറ്റിയെന്നുമാണ് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമാനമായ കേസുകളിലെ ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിത്. പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണ്. യുവതി നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. ബന്ധപ്പെട്ട സംവിധാനത്തിനല്ല, മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാനും സഹകരിക്കാനും തയാറാണ്. താന്‍ നിരപരാധിയാണെന്നും അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആത്മഹത്യാ ഭീഷണി മുഴക്കിയതായി പ്രോസിക്യൂഷന് കോടതിയില്‍. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും പ്രോസിക്യൂഷന് അറിയിച്ചു.
ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്ളാറ്റില്‍നിന്നു ചാടുമെന്നു രാഹുൽ പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന് വ്യക്തമാക്കുന്നത്.
അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
Kerala
കോട്ടയം: സ്ത്രീ പിഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു വിധി പറയാനിരിക്കെ പുതിയൊരു ബലാത്സംഗക്കുറ്റംകൂടി ചുമത്തിയത് രാഹുലിനു തിരിച്ചടി. ജാമ്യഹർജിയെ എതിർക്കാൻ പുതിയ ബലാത്സംഗക്കുറ്റം കൂടി പ്രോസിക്യൂഷനു ചൂണ്ടിക്കാണിക്കാനാകും. ഇനി മുൻകൂർ ജാമ്യം ലഭിച്ചാൽത്തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് രാഹുൽ കീഴടങ്ങുന്നില്ലെങ്കിൽ ഒളിവിൽത്തന്നെ തുടരേണ്ടിവരും.
ബലാത്സംഗം ചെയ്തു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിനു പിന്നാലെയാണ് മറ്റൊരു യുവതി കെപിസിസി പ്രസിഡന്റിനു രാഹുൽ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഈ പരാതി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പോലീസിനു കൈമാറി. പോലീസ് യുവതിയെ കണ്ടെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുവതിയിൽനിന്നു മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. രാഹുലിനെ കടുത്ത കുരുക്കിലാക്കുന്നതാണ് ഈ നീക്കങ്ങൾ. കേരളത്തിനു പുറത്തുകഴിയുന്ന രണ്ടാമത്തെ യുവതിയിൽനിന്നു മൊഴി രേഖപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അന്വഷണസംഘം നടത്തുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിൽ പോലീസ് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയ്ക്കെതിരേയുള്ള നീക്കങ്ങൾ അവർ ഊർജിതമാക്കിയത്. എട്ടാം ദിവസവും ഒളിവിൽ കഴിയാണ് രാഹുൽ. ക്രൂരമായി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിലുള്ള എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. രാഹുൽ കർണാടക അതിർത്തിയിൽ എവിടെയോ ആണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആർ വിവരങ്ങള്‍ പുറത്ത്. പ്രതി പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്.
2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ ഉള്ളത്.
അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി. ഫെന്നി നൈനൻ ആണ് കാർ ഓടിച്ചത്.
ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.
ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പെൺകുട്ടി നൽകിയ പരാതിയാണ് പോലീസിന് കൈമാറിയത്. ബുധനാഴ്ച ഈ പരാതിയിൽ രാഹുലിനെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ക്കും. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവുമടക്കം ചൂണ്ടികാണിച്ചായിരിക്കും പ്രോസിക്യൂഷൻ രാഹുലിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുക. ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കിയശേഷമായിരിക്കും കോടതി വിധി പറയുക.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും എന്നാണ് സൂചന. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.
ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല.
അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ വ്യാഴാഴ്ച എന്നാണ് പുറത്തുവരുന്ന സൂചന.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം ഉടനുണ്ടായേക്കും.
കെപിസിസി ശിപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നൽകിയത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ പരാതികൾ വരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് എ.പി.അനിൽ കുമാർ. രാഹുലിനെതിരെ ആദ്യ പരാതിവന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു.
നിലവിൽ രാഹുൽ പാർട്ടിയിലില്ല. യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവച്ചുകഴിഞ്ഞു. പുതിയ പരാതി കെപിസിസിക്ക് ലഭിച്ചപ്പോൾ തന്നെ അത് ഡിജിപിക്ക് കൈമാറി. ഇനി നടപടിയെടുക്കേണ്ടത് പോലീസാണ്. ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു.
കോൺഗ്രസല്ലാതെ ഏതെങ്കിലും പാർട്ടി ഇങ്ങനെ ചെയ്യുമോ. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് എ.പത്മകുമാറും എൻ.വാസുവും അറസ്റ്റിലായിട്ട് സിപിഎം എന്ത് നടപടി സ്വീകരിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്.
പോലീസ് റിസോർട്ടിൽ എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്ത് നിന്നും മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന.
കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും രാഹുൽ താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
District News
അമ്പലപ്പുഴ: അനധികൃത മത്സ്യമാർക്കറ്റിനെതിരേ പ്രതിഷേധമുയർത്തിയ റസിഡന്റ്സ് ഭാരവാഹിക്ക് മർദനമേറ്റ സംഭവത്തിൽ കേസ് പണം വാങ്ങി ഒത്തുതീർപ്പാക്കിയതായി ആക്ഷേപം. ഇദ്ദേഹത്തെ റസിഡന്റ്സ് അസോസിയേഷനിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായി.
നിലവിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്തായി പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്തേക്കു മാറ്റി പ്രവർത്തിപ്പിക്കാനാണ് ഉടമയുടെ തീരുമാനം. ഇതിനെതിരേ അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധമുയർത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയെ കാറിൽ സഞ്ചരിക്കുമ്പോൾ ഏതാനും ദിവസം മുൻപ് അറവുകാട് ഭാഗത്തുവച്ച് നാലംഗ സംഘം മർദിച്ചത്. അനധികൃത മത്സ്യമാർക്കറ്റ് നടത്തിപ്പുകാരാണ് മർദനത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു. മർദനമേറ്റ റസിഡന്റ്സ് ഭാരവാഹി പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ചികിത്സതേടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുന്നപ്ര പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് പ്രതികളെ തേടിപ്പോയ പോലീസ് ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞതനുസരിച്ച് പിൻമാറി.
എന്നാൽ, തൊട്ടുപിന്നാലെ മർദനമേറ്റ റസിഡന്റ്സ് ഭാരവാഹി തന്നെ മർദിച്ച പ്രതികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി ഒത്തുതീർപ്പിലെത്തുകയായിരുന്നു.
വളഞ്ഞവഴി എസ്എൻ കവലയ്ക്കു കിഴക്കുവശമുള്ള ഒരു വ്യവസായിയുടെ വസതിയിൽ വച്ചാണ് ഒത്തുതീർപ്പ് പ്രകാരം പണം കൈമാറിയത്. ഭരണകക്ഷിയുടെ വളഞ്ഞ വഴിയിലെ ഒരു പ്രാദേശിക നേതാവാണ് ഇതിനു പിന്നിൽ ചരടുവലിച്ചത്. റസിഡന്റ്സിന് കീഴിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന സംഭവത്തിൽ പണം വാങ്ങി ഒത്തുതീർപ്പിലെത്തിയ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹത്തെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. റസിഡന്റ്സിലെ വാട്സ് ആപ് ഗ്രൂപ്പിലടക്കം ഈ ആവശ്യം അംഗങ്ങൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
Kerala
അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍, മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിനു തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചു വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്, കാരേക്കുടി എഎസ പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാല്‍, പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസഐ സുരേഷ് ബാബു, എഎസ്ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ്, പ്രദീപ് അറസ്റ്റിനു നേതൃത്വം നല്കി.
Kerala
തിരുവല്ല: കുറ്റൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരേ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽനിന്ന് ഏകദേശം അരക്കിലോമീറ്റർ അകലെയാണ് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയ പ്രതികൾ, കുട്ടി പുറത്തുനിൽക്കുന്നത് കണ്ടു. ഇതോടെ ഇരുവരും വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വീടിനുള്ളിലേക്ക് എത്തിയതോടെ, വായ പൊത്തിപ്പിടിച്ച് ശൗചാലയത്തിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് വിവരം.
Kerala
തലശേരി: ക്ലാസ് മുറികളുടെ പുനഃരാവിഷ്കാരവും ക്ലാസിലെ മുഴുവൻ അധ്യാപകരുടെയും മൊഴി വീഡിയോ റെക്കോർഡിംഗ് നടത്തിയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പോലീസ് വല വിരിച്ചപ്പോൾ കുടുങ്ങിയത് അധ്യാപകന്റെയുള്ളിലെ ക്രിമിനൽ. കള്ളക്കേസെന്നും കുട്ടിയെ അടിക്കുക മാത്രമാണ് അധ്യാപകൻ ചെയ്തിട്ടുള്ളൂവെന്നും വിവിധ ഘട്ടങ്ങളിൽ പോലീസ് തന്നെ പറഞ്ഞ പാലത്തായി പീഡനക്കേസിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കേസന്വേഷണം പൂർത്തിയാക്കിയത്. പല ഘട്ടങ്ങളിലും ഐപിഎസുകാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും കള്ളപ്പരാതിയെന്ന നിഗമനത്തിൽ എത്തുകയും അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് കോടതിയിലപ്പോൾ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജെജെ ആക്ട് പ്രകാരം കുട്ടിയെ അടിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സത്യം തെളിഞ്ഞത് പുനഃരന്വേഷണത്തിലായിരുന്നു.
പീഡനം നടന്ന സ്ഥലങ്ങൾ പുനഃരാവിഷ്കരിച്ചു
2020 ഫെബ്രുവരി ഏഴിന് സ്കൂൾ പ്രവൃത്തി ദിവസം ഉച്ചക്ക് 12.04ന് കുട്ടിയുടെ ക്ലാസ് ടീച്ചറല്ലാത്ത പ്രതി കുട്ടിയുടെ ഉമ്മയുടെ ഫോണിലേക്ക് വിളിക്കുകയും 110 സെക്കൻഡ് സംസാരിക്കുകയും ചെയ്തു. സിഡിആർ പരിശോധനയിൽ സ്കൂളിലെ മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ ഈ അധ്യാപകൻ വിളിച്ചിട്ടുമില്ല. പെൺകുട്ടിയിൽ നിന്നു പോലീസ് എടുത്ത പത്ത് മൊഴികളിലും പീഡന വിവരം പറയുന്നുണ്ട്. എൽഎസ്എസ് പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ട 18 കുട്ടികളിൽ ഒരാളായ പെൺകുട്ടിക് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നു.
കടവത്തൂരിലെ ഒരു സ്ത്രീയുമായി പ്രതിക്ക് സദാചാരവിരുദ്ധ ബന്ധമുള്ളതായും ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ ഊമക്കത്തുകൾ പ്രചരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യാഗസ്ഥ കുട്ടിയുമായി നിരന്തരം ഇടപഴകിയും നിരീക്ഷിച്ചും കുട്ടിയിൽ വിശ്വാസം നേടിയെടുത്ത ശേഷവുമാണ് സത്യം പറയാനുള്ള മാനസികവസ്ഥയിൽ കുട്ടിയെ എത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
സ്കൂളിലെ സ്റ്റേജിൽ പ്രവർത്തിക്കുന്ന ക്ലാസിന്റെ രണ്ടര മീറ്റർ അകലത്തിലുള്ള ശുചിമുറിയിൽ പീഡനം നടന്നാൽ ക്ലാസ് മുറിയിൽ നിന്നും കാണുമെന്ന വാദമാണ് ആദ്യ അന്വേഷണ സംഘങ്ങൾ കണ്ടെത്തിയത്. എന്നാൽ, രണ്ടര മീറ്റർ അകലത്തിലുള്ള ശുചിമുറി രണ്ടര മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ക്ലാസിൽ നിന്നു ശുചിമുറിയുടെ മേൽക്കൂര മാത്രമേ കാണാൻ കഴിയൂവെന്ന കാര്യം രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ലാസ് മുറിയുടെ പുനഃരാവിഷ്കാരത്തിലൂടെ കണ്ടെത്തുകയായിരുന്നു.
മുമ്പ് സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെയും അധ്യാപകരെയും ഉപയോഗിച്ചാണ് ക്ലാസ് റൂം പുനഃരാവിഷ്കരിച്ചത്. മാത്രവുമല്ല, പെൺകുട്ടികളുടെ ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നുവെന്നാണ് പരാതിയെന്നായിരുന്നു ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, പെൺകുട്ടികളുടെ ശുചിമുറിക്കു മുന്നിലുള്ള, ക്ലോസറ്റുള്ള, അധ്യാപകർ ഉപയോഗിക്കുന്ന കുളി മുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇരു ശുചിമുറികളും മുഖാമുഖമാണുള്ളത്. ഇവയെല്ലാം അന്വേഷണ സംഘം ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീഡനക്കേസിൽ ഇത്തരം ഒരു ക്ലാസ് റൂം പുനഃരാവിഷ്കാരം നടന്നത്.
2020 മാർച്ച് മൂന്നിന് ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡന വിവരം പുറത്തു പറഞ്ഞത്. വിവിധ ഘട്ടങ്ങളിലായി പത്തു തവണയാണ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടി ശുചിമുറിയിൽ പോയ സമയത്ത് അവിടെ പദ്മരാജനെ കണ്ടിരുന്നതായി സാക്ഷി മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പത്തര വയസ് മാത്രമാണ് പ്രായം. പൗരത്വ ഭേദഗതി ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ കടന്നു വന്ന ഈ കേസ് വർഷങ്ങളോളമാണ് കേരളം ചർച്ച ചെയ്തത്.
ദുരൂഹതയുണർത്തിയ അന്വേഷണം
2020 മാർച്ച് മാർച്ച് 16നാണ് പഠിപ്പിക്കുന്ന സ്കൂളിലെ പത്തുവയസുകാരിയെ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കൾ തലശേരി ഡിവൈഎസ്പി ക്ക് പരാതി നൽകുന്നത്. സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്തു. അന്നത്തെ പാനൂർ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടിയെടുക്കാനോ പോലീസ് തയാറായില്ല.
ഇതോടെ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പ്രതിഷേധങ്ങൾ രൂക്ഷമായപ്പോൾ 2020 ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പദ്മരാജനെ അന്നത്തെ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോവിഡ് കാലത്ത് സെൻട്രൽ പൊയിലൂർ പ്രദേശം വളഞ്ഞ് വീടുകളിൽ റെയ്ഡ് നടത്തി പ്രതിയെ ഒളിവിൽ പാർപ്പിക്കുന്നവർ പ്രതികളാകും എന്ന മുന്നറിയിപ്പ് അനൗൺസ്മെന്റ് നടത്തിയും പ്രതിയെ ഒളിയിടത്തിൽ നിന്നും പുറത്ത് ചാടിച്ചാണ് അറസ്റ്റ് നടത്തിയത്.
എന്നാൽ, കടുത്ത സമ്മർദത്തെ തുടർന്നാണ് അറസ്റ്റെന്നും കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ലോക്കൽ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടിയെ പല തവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നു. തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് 2020 ഏപ്രിൽ 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
റിമാൻഡിൽ കഴിഞ്ഞിരുന്ന പദ്മരാജൻ തലശേരി സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങളും നടന്നു. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ ജൂലൈ 14ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു.
ഇതിൽ പോക്സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75,82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പോക്സോ വകുപ്പുകൾ ചുമത്താതിരുന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
2020 ജൂലൈ 16ന് പദ്മരാജന് തലശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഗൈനക്കോളജിസ്റ്റ് പീഡനം സ്ഥിരീകരിച്ചിട്ടും പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം പ്രകടിപ്പിച്ച് കുട്ടിയെ മന:ശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കാനായി കോഴിക്കോട് കൊണ്ടുപോയതും വിവാദമായിരുന്നു. കേസിൽ പോലീസ് പോക്സോ നിയമലംഘനങ്ങൾ നടത്തിയെന്ന് അന്നത്തെ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി. ജോസഫ് വ്യക്തമാക്കിയിരുന്നു.
കണ്ണൂരിൽ കൗൺസിലിംഗ് കേന്ദ്രങ്ങളുണ്ടായിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാം ക്ലാസുകാരിയെ പോലീസ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുളള നീക്കവും ഭീഷണി ഉണ്ടാകുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതും വൈകിയാണ്.
Kerala
കോഴിക്കോട്: എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.
പോലിസ് കണ്ടെത്തി തിരികെയെത്തിച്ചപ്പോള്‍ കുട്ടി നല്കിയ മൊഴിയിലും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലും പീഡനത്തിന് ഇരയായതായുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളിമാട് കുന്നിലുള്ള എന്‍ട്രി ഹോമിലാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്ന് സ്കൂളില്‍ പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലേക്കാണെന്ന് പറഞ്ഞ് പോയ കുട്ടിയെ കാണാതാവുകയായിരുന്നു.
കാണാതായതിന് ശേഷം എന്‍ട്രി ഹോമില്‍ നിന്ന് പോലീസില്‍ വിവരമറിയിച്ചിരുന്നു. കുട്ടിയെ കണ്ടെത്തുകയും ചെയ്തു. മൊഴിയെടുത്തപ്പോള്‍ കുട്ടി ഈ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനയിലും ഇത് തെളിഞ്ഞു.
പെണ്‍കുട്ടിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. എന്‍ട്രി ഹോം പോലുള്ള സ്ഥാപനത്തിലെ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായെന്നതാണ് ഗുരുതരമായ കാര്യം. വെള്ളയില്‍ ഭാഗത്ത് വച്ചാണ് കുട്ടിക്കെതിരെ അതിക്രമമുണ്ടായത്.
Kerala
കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി.
ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായി, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീത പരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലീസ്
റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ മൊഴി നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
മൊഴി നല്കാന് നേരിട്ടെത്തുന്നത് തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും നേരിട്ടെത്തി മൊഴി നല്‍കാനാവില്ലെന്നുമുള്ള പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു യുവതി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുള്ളത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇയാള്‍.
National
ജയ്പുരിൽ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ഏഴ് വയസുകാരിയെ സ്കൂളിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ജയ്പുരിലെ സ്കൂളിലെത്തിയ പ്രതി ശുചിമുറിയിൽ ഒളിച്ചിരുന്നു. പിന്നീട് അവിടെയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി സ്കൂളിന്റെ മതിൽ ചാടി കടന്നുകളഞ്ഞു. കുട്ടി അധ്യാപികയെ വിവരം അറിയിക്കുകയും അവർ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
Kerala
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മെഡിക്കൽ വിദ്യാര്‍ഥിനി പീഡനത്തിനിരയായി. രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ യുവതിയാണ് പീഡനത്തിനിരയായത്.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ദുര്‍ഗാപുരില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഭക്ഷണം കഴിക്കുന്നതിനായി തന്റെ സുഹൃത്തിനൊപ്പം കോളജ് ക്യാംപസില്‍നിന്ന് പുറത്തേക്ക് പോയതായിരുന്നു യുവതി. ഇതേസമയം മൂന്നുപേർ അടങ്ങുന്ന സംഘം യുവതിയെ പിന്തുടരുകയായിരുന്നു.
ഭയന്നുപോയ യുവതിയുടെ സുഹൃത്ത് രക്ഷപ്പെട്ടു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. തുടർന്ന് ഇവർ യുവതിയെ സമീപത്തുള്ള ഒരു വനപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
ഇതേസമയം, പ്രതികളുടെ സഹായികളായ രണ്ടുപേര്‍ കൂടി സംഭവസ്ഥലത്തേക്കെത്തി. ഇതിലൊരാളാണ് യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ച ആക്രമിസംഘം ഒച്ചവെച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും ചോദ്യംചെയ്യാനായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സമീപപ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
District News
തിരുവനന്തപുരം: ചാക്ക പീഡനക്കേസിൽ പ്രതിക്ക് 67 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ടു വയസുള്ള നാടോടി പെണ്‍കുട്ടിയെ, പ്രതി തിരുവനന്തപുരം ഇടവ സ്വദേശി ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 11കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയ പ്രതി, തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ചാക്കയില്‍ രണ്ടു വയസുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ഇടവ സ്വദേശി ഹസന്‍കുട്ടിയാണ് പ്രതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.
2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Kerala
കോൽക്കത്ത: കോളജ് കാമ്പസിൽവച്ച് നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കോളജ് കെട്ടിടത്തിനുളളില്വച്ചാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായത്. അതിജീവിതയുടെ പരാതിയിലാണ് കസ്ബ പോലീസ് കേസെടുത്തത്.
മൂന്ന് പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ജൂലൈ ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.