x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ര്‍​ഭഛി​ദ്ര​ത്തി​നു സ​മ്മ​ര്‍​ദം; രാഹുൽ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി


Published: December 4, 2025 12:29 PM IST | Updated: December 4, 2025 03:03 PM IST

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ഹു​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു.

ഗ​ര്‍​ഭഛി​ദ്ര​ത്തി​നു സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്നും ഫ്‌​ളാ​റ്റി​ല്‍​നി​ന്നു ചാ​ടു​മെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. 

Tags : Rahul Mamkoottathil rape case police case

Recent News

Up