Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment

Family Health

കാൻസർ പ്രതിരോധം: തുടക്കത്തിൽ കണ്ടെത്തിയാൽ...

കാ​ൻ​സ​ർ രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ 9 പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത കാ​ല​ത്ത് കാ​ൻ​സ​ർ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഓ​ടെ രാ​ജ്യ​ത്തെ കാ​ൻ​സ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 12.8% വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

മ​നു​ഷ്യ​മ​ന​സി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ൻ​സ​ർ പ​ല രൂ​പ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൻ​സ​ർ എ​ന്ന് കേ​ട്ടാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ള്ള ഈ ​സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​യും അ​തി​ന്‍റെ ചി​കി​ത്സാ രീ​തി​ക​ളെ​യും പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ അ​ർ​ബു​ദം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, എ​ന്നി​വ​യി​ലൂ​ടെ കാ​ൻ​സ​റി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്.

ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ർ​ന്ന് മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

ശ​രീ​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി മു​ഴ​ക​ൾ വ​ള​രു​ന്നു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ക​ഴു​ത്തി​ലും സ്ത​ന​ങ്ങ​ളി​ലും ക​ക്ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ത​ടി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്. എ​ന്നാ​ൽ എ​ല്ലാ മു​ഴ​ക​ളും കാ​ൻ​സ​ർ ല​ക്ഷ​ണം അ​ല്ലെ​ന്നും ഓ​ർ​ക്കു​ക.

അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം- ക​ഫം, മൂ​ത്രം, മ​ലം, ഛർ​ദി എ​ന്നി​വ​യി​ൽ ര​ക്തം പോ​യാ​ൽ വി​ദ​ഗ്ധ വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. മ​ലം ക​റു​ത്ത നി​റ​ത്തി​ൽ പോ​യാ​ലും വൈ​ദ്യോ​പ​ദേ​ശം തേ​ട​ണം.

അ​സാ​ധാ​ര​മാ​യ രീ​തി​യി​ൽ സ്ര​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്, പ്ര​ത്യേ​കി​ച്ചും സ്ത​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന സ്ര​വ​ങ്ങ​ൾ.

ശ​രീ​ര​ഭാ​രം കു​റ​യു​ക, വി​ശ​പ്പി​ല്ലാ​യ്മ, ഭ​ക്ഷ​ണം ഇ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക, ചാ​ർ​മ്മ​ത്തി​ന്‍റെ നി​റം മാ​റു​ക, ശ​രീ​ര​ത്തി​ലെ വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത മ​ല​ബ​ന്ധം, നീ​ണ്ടു നി​ൽ​ക്കു​ന്ന ചു​മ, ഛർ​ദി, പ​നി, ക്ഷീ​ണം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നെ​ങ്കി​ൽ വൈ​കാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്.

ഏ​തു രോ​ഗ​വും അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യാ​ൽ അ​പ​ക​ട​മാ​ണ്. ആ​രം​ഭ​ത്തി​ൽ ചി​കി​ത്സി​ച്ചാ​ൽ കാ​ൻ​സ​ർ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ ക​ണ്ട് മ​തി​യാ​യ ടെ​സ്റ്റു​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

കാ​ൻ​സ​റി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ത്തോ​ടു കൂ​ടി മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ട്. അ​തു​കൊ​ണ്ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ശ​രി​യാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തെ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കും.

National

കടിച്ച പാന്പിനെ ജാക്കറ്റിലിട്ട് രോഗി ആശുപത്രിയിൽ


മ​​​​​ഥു​​​​​ര‍ (​​​​​ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ത​​​​​ന്നെ ക​​​​​ടി​​​​​ച്ച ഒ​​​​​ന്ന​​​​​ര​​​​​യ​​​​​ടി നീ​​​​​ള​​​​​മു​​​​​ള്ള പാ​​​​​ന്പി​​​​​നെ ജാ​​​​​ക്ക​​​​​റ്റി​​​​​ലി​​​​​ട്ട് മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​​ര​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യ്ക്കെ​​​​​ത്തി. മ​​​​​ഥു​​​​​ര സ്വ​​​​​ദേ​​​​​ശി ദീ​​​​​പ​​​​​ക് ആ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഡോ​​​​​ക്ട​​​​​റെ കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​യി പാ​​​​​ന്പി​​​​​നെ ശ​​​​​രീ​​​​​ര​​​​​ത്ത് ഒ​​​​​ളി​​​​​പ്പി​​​​​ച്ച് എ​​​​​ത്തി​​​​​യ​​​​​ത്.

ക​​​​​ടി​​​​​ച്ച പാ​​​​​ന്പ് ഏ​​​​​താ​​​​​ണെ​​​​​ന്നു ഡോ​​​​​ക്ട​​​​​ർ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തും ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ജാ​​​​​ക്ക​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ന്പി​​​​​നെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​ണ്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന പ്ര​​​​​വൃ​​​​​ത്തി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും പാ​​​​​ന്പു​​​​​മാ​​​​​യി മു​​​​​റി​​​​​ക്കു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന് ചീ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​റും ഡോ​​​​​ക്ട​​​​​റും ദീ​​​​​പ​​​​​കി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പി​​​​​ന്നീ​​​​​ട് പോ​​​​​ലീ​​​​​സി​​​​​നെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി പാ​​​​​ന്പി​​​​​നെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക​​​​​ടി​​​​​ച്ച പാ​​​​​ന്പി​​​​​നെ ദീ​​​​​പ​​​​​ക് വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണോ എ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

District News

ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു

ചെ​ത്ത​ല്ലൂ​ര്‍: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ത​ച്ച​നാ​ട്ടു​ക​ര​പാ​റ​മ്മ​ല്‍ പൂ​ന്തോ​ട്ട​ത്തി​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫി​ന്‍റെ മ​ക​ന്‍​ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ (18) ആ​ണ് മ​രി​ച്ച​ത് നാ​ട്ടു​ക​ല്‍ ഐ​എ​ന്‍​ഐ​സി വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നു ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഹ​സീ​ന്‍ ശ​നി​യാ​ഴ്ച രാ​ത്രിയാ​ണ് മ​രി​ച്ച​ത്. ഉ​മ്മ: മും​താ​സ്. സ​ഹോ​ദ​രി​മാ​ര്‍: മു​ഹ്‌​സി​ന, മു​ര്‍​ഷി​ദ.

Kerala

ട്രെ​യി​നി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ച​വി​ട്ടി​പു​റ​ത്തേ​ക്കി​ട്ട സം​ഭ​വം; കു​ട്ടി​യെ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ട്രെ​യി​നി​ല്‍​നി​ന്ന് ച​വി​ട്ടി പു​റ​ത്തേ​ക്കി​ട്ട പെ​ണ്‍​കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ന്ദി​യോ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യെ​യാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. തു​ട​ര്‍​ചി​കി​ത്സ​ക​ള്‍​ക്കാ​യി കു​ട്ടി​യെ കു​ടും​ബം കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി. ഡി​സ്ചാ​ര്‍​ജി​ന് ത​യാ​റാ​യ​തി​നാ​ലാ​ണ് ഡി​സ്ചാ​ര്‍​ജ് അ​നു​വ​ദി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍ പി​ന്തു​ണാ ചി​കി​ത്സ​ക​ളാ​ണ് ഇ​നി വേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ് കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍​വ​ച്ച് പ്ര​തി സു​രേ​ഷ് കു​മാ​ര്‍ ശ്രീ​ക്കു​ട്ടി​യെ പു​റ​ത്തേ​ക്ക് ച​വി​ട്ടി​യി​ട്ട​ത്. പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ വാ​തി​ലി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ര്‍​ച്ച​ന​യെ​യും ഇ​യാ​ള്‍ ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര്‍ പാ​സ്വാ​ന്‍ ആ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന​യെ ര​ക്ഷി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ശ​ങ്ക​ര്‍ പാ​സ്വാ​ന്‍.

 

Health

വൃ​ഷ്ണ​ങ്ങ​ള്‍​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ..? ഡോ​ക്‌​ട​റെ കാ​ണാ​ൻ വൈ​ക​രു​ത്

വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ കാ​ണാ​ൻ വൈ​ക​രു​ത്. ചി​കി​ത്സ വൈ​കി​യാ​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു വ​ഴി​വ​ച്ചേ​ക്കാം.

ശാ​രീ​ര​ത്തി​നേ​റ്റ പ​രി​ക്കു​ക​ള്‍, അ​ണു​ബാ​ധ​ക​ള്‍, വീ​ക്കം, ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം ഘ​ട​ക​ങ്ങ​ള്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കാം.

വൃ​ഷ​ണ​ങ്ങ​ള്‍​ക്കു നേ​രി​ട്ടു​ള്ള പ​രി​ക്കു​ക​ള്‍ ഉ​ട​ന​ടി വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

നേ​രി​ട്ടു​ള്ള പ്ര​ഹ​രം, സ്‌​പോ​ര്‍​ട്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ള്‍, അ​ല്ലെ​ങ്കി​ല്‍ ഗ്രോ​യി​ന്‍ ഏ​രി​യ ഉ​ള്‍​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ പോ​ലെ വൃ​ഷ​ണ​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ല്ലെ​ങ്കി​ല്‍ പ​രി​ക്കു​ക​ള്‍ വൃ​ഷ​ണ വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം.

വൃ​ഷ്ണ​ങ്ങ​ൾ​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ നി​സാ​ര​മാ​യി കാ​ണ​രു​ത്. ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​റെ ഉ​പ​ദേ​ശം തേ​ട​ണം.

അ​ണു​ബാ​ധ​ക​ള്‍

എ​പ്പി​ഡി​ഡൈ​മി​റ്റി​സ് അ​ല്ലെ​ങ്കി​ല്‍ ഓ​ര്‍​ക്കി​റ്റി​സ് പോ​ലെ​യു​ള്ള വൃ​ഷ​ണ​ങ്ങ​ളി​ലോ ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ള്‍ ക​ടു​ത്ത അ​സ്വാ​സ്ഥ്യ​വും വേ​ദ​ന​യും സൃ​ഷ്ടി​ക്കും.

വൃ​ഷ​ണ​ത്തി​ലേ​ക്കു​ള്ള ര​ക്ത​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന, ബീ​ജ​കോ​ശം വ​ള​യു​ന്ന ഒ​രു മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി​യാ​ണി​ത്. ടെ​സ്റ്റി​ക്യു​ലാ​ര്‍ ടോ​ര്‍​ഷ​ന്‍ ക​ഠി​ന​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു.

ചി​ല​പ്പോ​ള്‍, വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ വൃ​ഷ​ണ മേ​ഖ​ല​യി​ലേ​ക്കു പ്ര​സ​രി​ക്കു​ന്ന വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം, ഇ​ത് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു. വൃ​ഷ​ണ​ത്തി​നു പി​ന്നി​ലെ ചു​രു​ണ്ട കു​ഴ​ലാ​യ എ​പ്പി​ഡി​ഡൈ​മി​സി​ലെ സി​സ്റ്റു​ക​ള്‍ വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

വൃ​ഷ​ണ​ത്തി​നു ചു​റ്റും ദ്രാ​വ​കം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് വൃ​ഷ​ണ​സ​ഞ്ചി വീ​ര്‍​ക്കു​ന്ന​തി​നും വേ​ദ​നാ​ജ​ന​ക​മാ​യ​തി​നും കാ​ര​ണ​മാ​കും. ഹെ​ര്‍​ണി​യ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യേ​ക്കാം, പ്ര​ത്യേ​കി​ച്ച് ഹെ​ര്‍​ണി​യ വൃ​ഷ​ണ​സ​ഞ്ചി​യി​ലേ​ക്കു നീ​ണ്ടു​നി​ല്‍​ക്കു​മ്പോ​ള്‍.

ലൈം​ഗി​ക​മാ​യി പ​ക​രു​ന്ന അ​ണു​ബാ​ധ​ക​ള്‍-​ഗൊ​ണോ​റി​യ അ​ല്ലെ​ങ്കി​ല്‍ ക്ല​മീ​ഡി​യ പോ​ലു​ള്ള​വ ചി​കി​ത്സി​ച്ചി​ല്ല​ങ്കി​ല്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കും.

ഒ​രേ​സ​മ​യം ര​ണ്ട് വൃ​ഷ​ണ​ങ്ങ​ളെ​യും ബാ​ധി​ക്കാം.

എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാം

നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍, പ​രി​ക്കു​ക​ളു​ടെ ച​രി​ത്രം, ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു ഡോ​ക്ട​ര്‍ ചോ​ദി​ക്കും. വൃ​ഷ​ണ​സ​ഞ്ചി, വൃ​ഷ​ണം, ഉ​ദ​രം എ​ന്നി​വ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, വീ​ക്കം, ആ​ര്‍​ദ്ര​ത, അ​ല്ലെ​ങ്കി​ല്‍ അ​സാ​ധാ​ര​ണ​ത​ക​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് ഇ​മേ​ജിം​ഗ് സാ​ധാ​ര​ണ​യാ​യി വൃ​ഷ​ണ​ങ്ങ​ളും ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളും ദൃ​ശ്യ​വ​ത്ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു, ഇ​ത് അ​ണു​ബാ​ധ​ക​ള്‍, ഹെ​ര്‍​ണി​യ​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ വൃ​ഷ​ണ​ങ്ങ​ളു​ടെ ടോ​ര്‍​ഷ​ന്‍ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

അ​ണു​ബാ​ധ​യു​ടെ​യോ വീ​ക്ക​ത്തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്താം. മ​റ്റ് അ​ടി​സ്ഥാ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​പ്പം ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്താം.

District News

രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വം: ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം


മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ശാ​ന്തി ഭ​വ​നി​ല്‍ സു​ഭാ​ഷ് (47) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ.​ ബി​ന്ദു​വി​നെ​തി​രെ​യാ​ണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്.


ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​ ജി​തേ​ഷ് പ​രാ​തി​ക്കാ​ര​ന്‍റെ​യും സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും മൊ​ഴി​ക​ള്‍ ശേ​ഖ​രി​ക്കു​ക​യ​യും ഡോ​ക്ട​റോ​ഡ് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഉ​ട​ന്‍ത​ന്നെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റു​മെ​ന്നും ഡോ.​കെ.​എ.​ ജി​തേ​ഷ് അ​റി​യി​ച്ചു.


ബു​ധ​നാ​ഴ്ച കാ​ലി​ലെ മു​റി​വ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​സ്ത്ര​ക്രി​യ ഒ​പി​യി​ലെ​ത്തി​യ​താ​യി​രു​ന്നു സു​ഭാ​ഷ്. ഇ​യാ​ളു​ടെ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ വി​ളി​ച്ച​പ്രോ​ൾ ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ ​ഇ​വ​രെ ക​ട​ന്ന ഡോ​ക്ട​റി​ന് സ​മീ​പ​മു​ള്ള സ്റ്റൂ​ളി​ല്‍ ഇ​രു​ന്നു. അ​ധി​ക​സ​മ​യം നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്‍റെ ടോ​ക്ക​ണ്‍ ന​മ്പ​രാ​ണ് വി​ളി​ച്ച​തെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ പ​രി​ശോ​ധ​നാ മു​റി​യി​ല്‍ നി​ന്നു ഇ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.


കാ​ര​ണ മ​റി​യാ​തെ പ​രി​ശോ​ധ​നാ മു​റി​യി​ല്‍ കാ​ത്തി​രു​ന്ന സു​ഭാ​ഷി​നോ​ടും ഭാ​ര്യ​യോ​ടു​മാ​യി 45 മി​നി​റ്റി​നുശേ​ഷം എ​ത്തി​യ ഡോ​ക്ട​ര്‍ ഇ​യാ​ള്‍ പു​റ​ത്ത് പോ​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ ആ​രെ​യും പ​രി​ശോ​ധി​ക്കി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞശേ​ഷം വീ​ണ്ടും അ​വി​ടെനി​ന്നു​പോ​യി എ​ന്നാ​ണ് സു​ഭാ​ഷ് കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

 

Health

ത​ണു​പ്പുകാ​ല​ത്ത് വർധിക്കുന്ന ചർമ രോ​ഗ​ങ്ങ​ള്‍

സോ​റി​യാ​സി​സ്

മോ​യി​സ്ചു​റൈ​സ​ർ (moisturiser) ഉ​പ​യോ​ഗി​ക്കു​ക. ശ​ല്‍​ക്ക​ങ്ങ​ള്‍ പോ​ലെ​യു​ള്ള മൊ​രി​ച്ചി​ല്‍ ചു​ര​ണ്ടി​യി​ള​ക്കാ​തി​രി​ക്കു​ക.

ശീ​ത​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന അ​പ്പ​ർ റെ​സ്പി​റേ​റ്റ​റി ട്രാ​ക്റ്റ് ഇ​ൻ​ഫ​ക്ഷ​ൻ (Upper respiratory tract infection) സോ​റി​യാ​സി​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം.

ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സി​ക്കു​ക.

അ​റ്റോ​പി​ക് ഡെ​ർ​മൈ​റ്റി​സ് 

ക​ര​പ്പ​ന്‍ കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​രി​ല്‍ വ​രെ കാ​ണ​പ്പെ​ടു​ന്നു. രോ​ഗം വ​ഷ​ളാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ക. ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക.

ഈ​സ്റ്റി​യ​ടോ​ട്ടി​ക് എ​ക്സീ​മ ( Asteatotic eczema)

- വ​യ​സാ​യ​വ​രി​ല്‍ കാ​ണു​ന്ന വ​ര​ണ്ട ച​ര്‍​മ്മം / എ​ക്സീ​മ (Eczema). സോ​പ്പ് ഒ​ഴി​വാ​ക്കു​ക, മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ (moistur ising lotion- ഈ​ർ​പ്പം നിn​നി​ർ​ത്തു​ന്ന​തി​ന്) ഇ​ടു​ക, കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

ഹാ​ൻ​ഡ് എ​ക്സീ​മ

പാ​ത്രം ക​ഴു​കു​ക, തു​ണി ന​ന​യ്ക്കു​ക, മീ​ന്‍ വെ​ട്ടു​ക, ഉ​ള്ളി അ​രി​യു​ക എ​ന്നി​ങ്ങ​നെ കൈ​ക​ള്‍ കൊ​ണ്ട് ചെ​യ്യു​ന്ന ജോ​ലി​ക​ള്‍​ക്ക് ഗ്ലൗ​സ് ധ​രി​ക്കു​ക.

സെ​ബോ​റി​യ​ക് ഡെ​ർ​മ​റ്റൈ​റ്റി​സ്

താ​ര​ന്‍ പോ​ലെ​യു​ള്ള രോ​ഗം ത​ല​യി​ല്‍ മാ​ത്ര​മ​ല്ല, മു​ഖം, നെ​ഞ്ച്, മ​ട​ക്കു​ക​ള്‍ എ​ന്നീ ഭാ​ഗ​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ടാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ഇ​ത് നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്.

ഫോ​ർ​ഫൂ​ട്ട് എ​ക്സീ​മ

കാ​ലു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചൊ​റി​ച്ചി​ലും പൊ​ട്ടി​യൊ​ലി​ച്ച അ​ല്ലെ​ങ്കി​ല്‍ മൊ​രി​ച്ചി​ലോ​ടു കൂ​ടി​യ പാ​ടു​ക​ള്‍. സോ​പ്പ്, പാ​ദ​ര​ക്ഷ​ക​ൾ(footwear) എ​ന്നി​വ മൂ​ലം അ​ധി​ക​രി​ക്കാം.

ചൊ​റി​ച്ചി​ലി​നു​ള്ള മ​രു​ന്നു​ക​ള്‍, മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ, നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ലേ​പ​ന​ങ്ങ​ള്‍ എ​ന്നി​വ സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. കാ​ലു​ക​ളെ സം​ര​ക്ഷി​ക്കു​ക.

കോ​ൾ​ഡ് യു​ടി​കേ​റി​യ (Cold urticaria)

പു​ഴു ആ​ട്ടി​യ പോ​ലു​ള്ള ചൊ​റി​ച്ചി​ലോ​ടു കൂ​ടി​യ ചു​മ​ന്ന പാ​ടു​ക​ള്‍. അ​ല​ര്‍​ജി​ക്ക് കൊ​ടു​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കൊ​ണ്ട് പ്ര​തി​രോ​ധി​ക്കാം.

പോ​ളി​മോ​ർ​ഫ​സ് ലൈ​റ്റ് ഇ​റ​പ്ഷ​ൻ (PMLE)

വെ​യി​ലി​ന്‍റെ അ​ല​ര്‍​ജി, സൂ​ര്യ​താ​പം ഏ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ചൊ​റി​ച്ചി​ലോ​ടു കൂ​ടി വ​രു​ന്ന തി​ണ​ര്‍​പ്പ് മാ​റി​യാ​ലും വെ​ളു​ത്ത നി​റ​മു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ മാ​യാ​തെ കി​ട​ക്കാം. സ​ണ്‍​സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ച് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യാ​ല്‍ ശീ​ത​കാ​ല ച​ര്‍​മ​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു പൂ​ര്‍​ണ​മു​ക്തി നേ​ടാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശാ​ലി​നി വി. ​ആ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

International

എ​യ​ർ ആം​ബു​ല​ൻ​സ് റെ​ഡി; ഖാ​ലി​ദ സി​യ​യെ (80) വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കും

ധാ​ക്ക: വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യെ (80) ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കും. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ഖാ​ലി​ദ സി​യ​യെ ല​ണ്ട​നി​ലേ​ക്ക് മാ​റ്റാ​ൻ ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യാ​ഴാ​ഴ്ച തീ​രു​മാ​നി​ച്ചെ​ന്ന് ഖാ​ലി​ദ​യു​ടെ സ്വ​കാ​ര്യ ഡോ​ക്‌​ട​ർ സാ​ഹി​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു.

ഇ​തി​നാ​യി എ​യ​ർ ആം​ബു​ല​ൻ​സ് ന​ൽ​കാ​ൻ ഖ​ത്ത​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ധാ​ക്ക​യി​ലെ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ൽ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണം വ്യാ​ഴാ​ഴ്‌​ച ന​ട​ന്നു.

ഖാ​ലി​ദ​യെ വെ​ള്ളി​യാ​ഴ്ച എ​യ​ർ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നെ​ഞ്ചി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 23നാ​ണ് ബം​ഗ്ല​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധ്യ​ക്ഷ​യാ​യ ഖാ​ലി​ദ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

International

ഖാലിദയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോകും

ധാ​​​ക്ക: ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ ബം​​​ഗ്ലാ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ല​​​ണ്ട​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ഖാ​​​ലി​​​ദ​​​യു​​​ടെ ആ​​​രോ​​​ഗ്യം യാ​​​ത്ര​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ങ്കി​​​ൽ ല​​​ണ്ട​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​മെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) നേ​​​താ​​​വ് ഇ​​​മാ​​​മു​​​ൾ ഹ​​​ഖ് ചൗ​​​ധ​​​രി അ​​​റി​​​യി​​​ച്ചു.


ഖാ​​​ലി​​​ദ​​​യു​​​ടെ മ​​​ക​​​ൻ താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ൻ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ല​​​ണ്ട​​​നി​​​ൽ പ്ര​​​വാ​​​സി​​​യാ​​​ണ്. താ​​​രി​​​ഖി​​​ന്‍റെ ഭാ​​​ര്യ​​​യും ഡോ​​​ക്ട​​​റു​​​മാ​​​യ സു​​​ബൈ​​​ദ റ​​​ഹ്‌മാൻ വൈ​​​കാ​​​തെ ധാ​​​ക്ക​​​യി​​​ലെ​​​ത്തി ഖാ​​​ലി​​​ദ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ല​​​ണ്ട​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും.


ഖാ​​​ലി​​​ദ​​​യു​​​ടെ യാ​​​ത്ര​​യ്​​​ക്ക് എ​​​യ​​​ർ ആം​​​ബു​​​ല​​​ൻ​​​സ് ന​​​ല്കാ​​​മെ​​​ന്നു ഖ​​​ത്ത​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഖാ​​​ലി​​​ദ​​​യെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ധാ​​​ക്ക​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ക​​​ളി​​​ൽ ബം​​​ഗ്ലാ സേ​​​നാ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ ലാ​​​ൻ​​​ഡിം​​​ഗ് റി​​​ഹേ​​​ഴ്സ​​​ൽ ന​​​ട​​​ത്തി.


എ​​​ൺ​​​പ​​​തു​​​കാ​​​രി​​​യാ​​​യ ഖാ​​​ലി​​​ദ​​​യെ ക​​​ഴി​​​ഞ്ഞ മാ​​​സം 23നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. നെ​​​ഞ്ചി​​​ൽ അ​​​ണു​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ അ​​​വ​​​രു​​​ടെ നി​​​ല അ​​​തീ​​​വ​​​ ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

Health

അലർജി ഒരു തോന്നലാണോ?

ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്‌ അ​തി​സൂ​ക്ഷ്മ​മാ​യ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണ്. അ​തി​നു​ള്ളി​ല്‍ ത​ന്നെ ജീ​വി​തം മ​ര​ണ​വു​മാ​യി സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും വ്യ​വ​സ്ഥി​തി​യി​ല്‍ ചി​ല സ​മ​യ​ത്ത്‌ വേ​ട്ട​ക്കാ​രാ​യും ചി​ല സ​മ​യ​ത്ത്‌ ഇ​ര​യാ​യും (പോ​ഷ​ക ഉ​റ​വി​ട​ങ്ങ​ള്‍) നി​ല​നി​ല്‍​ക്കു​ന്നു.

നി​ര്‍​ജീ​വ​ ജൈ​വ​വ​സ്തു​ക്ക​ളെ ഒ​രു പോ​ഷ​ക സ്രോ​ത​സാ​യി പ​രി​സ്ഥി​തി​യി​ലേ​ക്ക്‌ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്ക്‌ വ​ഹി​ക്കു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഇ​ങ്ങ​നെ ഉ​ള്ള ആ​തി​ഥ്യ​ക്ഷേ​മ​ത്തി​ൽ ഉ​ത്ക​ണ്ഠ​പ്പെടാനുള്ള ക​ഴി​വ്‌ സൂ​ക്ഷ്മാ​ണു​ക്ക​ള്‍​ക്ക്‌ ഇ​ല്ല.

ഒ​രു ജീ​വി​യു​ടെ ജീ​വി​ത​കാ​ല​ത്ത്‌ അ​ത്ത​രം പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ്‌ ന​ല്കു​ക എ​ന്ന​താ​ണ് ശ​രീ​ര പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ (Immune System) ജോ​ലി. കൂ​ടാ​തെ, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ്.

അ​താ​യ​ത്‌, ആ​വാ​സ​ ​വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന വി​വി​ധ വ​സ്തു​ക്ക​ളെ​യും സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ്ര​യോ​ജ​ന​ക​ര​വു​മാ​യ​വ​യും എന്നു ത​രം തി​രി​ക്കു​ക.

ഈ ​പ്ര​ക്രി​യ​യ്ക്ക്‌ പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ സ്വ​ന്തം കോ​ശ​ങ്ങ​ളെ​യും പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളേ​യും വേ​ര്‍​തി​രി​ക്കാ​നു​ള്ള രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ടെ ക​ഴി​വാ​ണ്.

അ​തുപോ​ലെ ത​ന്നെ പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളെ പ്ര​യോ​ജ​ന​ക​ര​മാ​യ​വ (പോ​ഷ​ക​ങ്ങ​ള്‍), ദോ​ഷ​ക​ര​മാ​യ​വ (ബാ​ക്ടീ​രി​യ, വൈ​റ​സ്‌ എ​ന്നി​വ) എ​ന്നി​ങ്ങ​നെ വേ​ര്‍​തി​രി​ച്ച​റി​യാ​നും ഇ​തി​നു ക​ഴി​യ​ണം.

എന്താണ് അലർജി?

പ്രാ​യോ​ഗി​ക അ​ര്‍​ഥ​ത്തി​ല്‍, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ ഒ​രു ത​ക​രാ​റാ​ണ് അ​ല​ര്‍​ജി. യ​ഥാ​ര്‍​ഥ​ത്തി​ല്‍ ശ​രീ​ര​ത്തി​ന് ‌ഒ​രു ഭീ​ഷ​ണി​യു​മി​ല്ലാ​ത്ത ഒ​രു വ​സ്തു​വി​നെ ഈ ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ അ​പ​ക​ട​കാ​രി​യാ​യി ക​ണ​ക്കാ​ക്കു​മ്പോ​ള്‍ അ​ത്‌ അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​കു​ക​യും, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ രീ​തി​യും തീ​വ്ര​ത​യും ഇതി​നെ​ടു​ക്കു​ന്ന സ​മ​യ​വും അ​നു​സ​രി​ച്ച്‌ അ​ല​ര്‍​ജി​യെ നാ​ലു ടൈ​പ്പു​ക​ളാ​യി ത​രം തി​രി​ക്കാ​റു​ണ്ട്‌. എ​ന്നാ​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​യി അ​ല​ര്‍​ജി​യെ സ്ഥി​ര​മാ​യ​ത്‌ (Fixed), ചാ​ക്രി​ക​മാ​യ​ത്‌ (Cyclical) എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ക്കാം.

എല്ലാത്തിനോടും അലർജിയോ?

കു​റ​ച്ചു കാ​ലം മു​മ്പ്‌ വ​രെ, പ​ല​രും ഈ ​അ​ല​ര്‍​ജി​യെ സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. അ​ല​ര്‍​ജി ആ​യി ഒ​രു രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​മ്പോ​ള്‍ "അ​തെ​ല്ലാം ഒ​രു തോ​ന്ന​ലാണ് ‌" എ​ന്ന അ​ഭി​പ്രാ​യം പ​ല​പ്പോ​ഴും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ നോ​ക്കു​മ്പോ​ള്‍ അ​ല​ര്‍​ജി ഒ​രു രൂ​പ​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു രൂ​പ​ത്തി​ല്‍ ലോ​ക​ജ​ന​സം​ഖ്യ​യി​ലെ 30% അ​ല്ലെ​ങ്കി​ല്‍ അ​തി​ല്‍ കൂ​ടു​ത​ലോ ആ​ളു​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്നു.

മി​ക്ക അ​ല​ര്‍​ജി രോ​ഗി​ക​ളും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വ​സ്തു​ക്ക​ളോ​ട്‌ പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്ന​ത്‌ സ​ത്യ​മാ​ണെ​ങ്കി​ലും, "ഒ​രാ​ള്‍​ക്ക്‌ എ​ല്ലാ​ത്തി​നോ​ടും അ​ല​ര്‍​ജി" എ​ന്നൊ​രു കാര്യം നി​ല​വി​ലി​ല്ല.

ജ​നി​ത​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ​ങ്കീ​ര്‍​ണ​മാ​യ ഇ​ട​പെ​ട​ല്‍ വ​ഴി നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന രോ​ഗ​ങ്ങളാ​ണ് അ​ല​ര്‍​ജി​ക്‌ രോ​ഗ​ങ്ങ​ള്‍.

ലോ​ക​മെ​മ്പാ​ടും കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഇ​ട​യി​ല്‍ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വ​ലി​യ വ്യ​തി​യാ​ന​ങ്ങ​ള്‍ അ​ല​ര്‍​ജി​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ല​വി​ലു​ണ്ട്‌.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.

Kerala

തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​യെ കൂ​ട്ടി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​യെ കൂ​ട്ടി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ ഹൃ​ഷി​രാ​ജ് എ​ന്ന ആ​ൺ ക​ടു​വ​യാ​ണ് ച​ത്ത​ത്. മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ ച​ത്ത​ത്.

തീ​ർ​ത്തും ച​ല​ന​ശേ​ഷി​യി​ല്ലാ​താ​യ ക​ടു​വ​യ്ക്കു നേ​രി​ട്ട് വാ​യ​യി​ൽ ഭ​ക്ഷ​ണം വ​ച്ചു കൊ​ടു​ത്തു ഫീ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന ക​ടു​വ രാ​ത്രി​യോ​ട് കൂ​ടി മ​രി​ക്കു​ക​യാ​യി​രു​ന്നു.

2015 ലാ​ണ് വ​യ​നാ​ട്ടി​ലെ കാ​ട്ടി​കു​ള​ത്തു വ​ച്ചു ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​ത്. അ​ന്ന് ഉ​ദ്ദേ​ശം 15 വ​ർ​ഷം പ്രാ​യം ക​ണ​ക്കാ​ക്കി​യ ക​ടു​വ​യ്ക്കു ഇ​പ്പോ​ൾ ഏ​ക​ദേ​ശം ഉ​ദ്ദേ​ശം 25 വ​യ​സ്സ് പ്രാ​യം ഉ​ണ്ടാ​കും.

ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ങ്ങ​മൂ​ഴി ക​ല​പ്പ​മ​ണ്ണി​ൽ മാ​യ (58) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ ആ​യി​രു​ന്നു മാ​യ. ചി​കി​ത്സാ പി​ഴ​വ് എ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം.

സ​ങ്കീ​ർ​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ ചെ​യ്ത​ത് എ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു. തൃ​ക്ക​ള​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​യും ഓ​മ​ശേ​രി ത​റോ​ല്‍ സ്വ​ദേ​ശി​യു​മാ​യ കൊ​റ്റി​വ​ട്ടം ഇ​ല്ല​ത്ത് ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി (63) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നെ​ല്ലി​ക്കാ​പ​റ​മ്പ്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ന്നോ​വ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക്ക് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്‌​ക​രി​ക്കും. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ള്‍: ശ്രീ​രാ​ജ്, ശ്രീ​ഹ​രി.

Kerala

വേ​ണു​വി​ന്‍റെ മ​ര​ണം; ചി​കി​ത്സ​യി​ൽ വീ​ഴ്ച​യി​ല്ല, അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ചെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി.

ജോ​യി​ന്‍റ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ചി​കി​ത്സ​യി​ൽ വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. കേ​സ് ഷീ​റ്റി​ലും പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള​ചി​കി​ത്സ വേ​ണു​വി​ന് ന​ൽ​കി​യെ​ന്ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. വേ​ണു​വി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഇ​തി​നാ​യി വേ​ണു​വി​ന്‍റെ ഭാ​ര്യ​യി​ൽ നി​ന്ന് ഡി​എം​ഇ വി​വ​ര​ങ്ങ​ൾ തേ​ടും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്ക് കൈ​മാ​റു​ക.

District News

ചി​​കി​​ത്സ​​യ്ക്കി​​ടെ വീ​​ട്ട​​മ്മ മ​​രി​​ച്ച സം​​ഭ​​വം: അ​​ന്വേ​​ഷ​​ണ സം​​ഘം റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു


ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യ്ക്കി​​ടെ വീ​​ട്ട​​മ്മ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്ര​​ിന്‍​സി​​പ്പ​​ല്‍ നി​​യോ​​ഗി​​ച്ച അ​​ന്വേ​​ഷ​​ണ സം​​ഘം റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ച്ചു.

ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ടി​​ല്‍ സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 27 ന് ​​ഗൈ​​ന​​ക്കോ​​ള​​ജി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യ കോ​​ത​​ന​​ല്ലൂ​​ര്‍, ചാ​​മ​​ക്കാ​​ല ക​​ന്നു​​വെ​​ട്ടി​​യി​​ല്‍ അം​​ബു​​ജാ​​ക്ഷ​​ന്‍റെ ഭാ​​ര്യ ശാ​​ലി​​നി (49) യാ​​ണ് മ​​രി​​ച്ച​​ത്.


സം​​ഭ​​വ​​ത്തി​​ല്‍ ചി​​കി​​ത്സാ​​പ്പി​​ഴ​​വെ​​ന്ന് ആ​​രോ​​പി​​ച്ച് ബ​​ന്ധു​​ക്ക​​ള്‍ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ടി​​നും ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സി​​ലും പ​​രാ​​തി ന​​ല്‍​കി. തു​​ട​​ര്‍​ന്നാ​​ണ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഇ​​തു സം​​ബ​​ന്ധി​​ച്ച പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ച​​ത്. ആ​​ര്‍​എം​​ഒ, ഗൈ​​ന​​ക്കോ​​ള​​ജി മേ​​ധാ​​വി, കാ​​ര്‍​ഡി​​യോ​​ള​​ജി മേ​​ധാ​​വി, അ​​ന​​സ്‌​​തേ​​ഷ്യ മേ​​ധാ​​വി, ജ​​ന​​റ​​ല്‍ മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗ​​ത്തി​​ലെ മു​​തി​​ര്‍​ന്ന ഡോ​​ക്ട​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഘ​​മാ​​ണ് ശാ​​ലി​​നി​​യു​​ടെ മ​​ര​​ണം സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. പോ​​സ്റ്റ്‌​​മോ​​ര്‍​ട്ടം റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​ന​​വും ഹൃ​​ദ​​യാ​​ഘാ​​തം ത​​ന്നെ​​യാ​​യി​​രു​​ന്നു.

Kerala

ഒ​ൻ​പ​തു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; ചി​കി​ത്സാ പി​ഴ​വി​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്

പാ​ല​ക്കാ​ട്: ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വി​ല്ലെ​ന്ന‌ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്. പ്ലാ​സ്റ്റ​ർ ഇ​ട്ട​തു​കൊ​ണ്ടു​ള്ള പ്ര​ശ്ന​മ​ല്ലെ​ന്നും കൈ​യി​ൽ വ​ലി​യ മു​റി​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കൈ ​പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റ​ർ ഇ​ട്ടി​രു​ന്നി​ല്ല. 24,25,30 തീ​യ​തി​ക​ളി​ലാ​ണ് കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​ത്. നീ​രു​ണ്ടെ​ങ്കി​ൽ വ​ര​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നീ​രു​ണ്ടാ​യ ഉ​ട​ൻ എ​ത്തി​ച്ചി​ല്ലെ​ന്നും സൂ​പ്ര​ണ്ട് ഡോ​ക്ട​ർ ജ​യ​ശ്രീ പ​റ​ഞ്ഞു. ഏ​ത് അ​ന്വേ​ഷ​ണ​വും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഡോ​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​കി​ത്സ​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്ത് പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും സെ​പ്റ്റം​ബ​ർ 30 ന് ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കൈ​യി​ലെ ര​ക്ത​യോ​ട്ടം നി​ല​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കു​ട്ടി​യെ കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ഡി​എം​ഒ നി​യോ​ഗി​ച്ച ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണ് സം​ഭ​വം അ​ന്വേ​ഷി​ച്ച​ത്.

Latest News

Up