x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു


Published: November 12, 2025 10:30 AM IST | Updated: November 12, 2025 10:30 AM IST

കോ​ഴി​ക്കോ​ട്: ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു. തൃ​ക്ക​ള​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​യും ഓ​മ​ശേ​രി ത​റോ​ല്‍ സ്വ​ദേ​ശി​യു​മാ​യ കൊ​റ്റി​വ​ട്ടം ഇ​ല്ല​ത്ത് ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി (63) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നെ​ല്ലി​ക്കാ​പ​റ​മ്പ്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ന്നോ​വ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക്ക് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്‌​ക​രി​ക്കും. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ള്‍: ശ്രീ​രാ​ജ്, ശ്രീ​ഹ​രി.

Tags : accident temple priest death treatment car electric scooter

Recent News

Up