x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാരിത്താസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ജീനോമിക്‌സ് സാങ്കേതികവിദ്യ


Published: February 4, 2026 12:53 AM IST | Updated: February 4, 2026 12:53 AM IST

കോ​​​ട്ട​​​യം കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​രം​​​ഭി​​​ച്ച നീ​​​ന ജീ​​​നോ​​​മി​​​ക്‌​​​സ് ലാ​​​ബ് ഡ​​​യ​​​റ​​​ക്ട​​​ര്

കോ​​​ട്ട​​​യം: കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍ക്ക് കൃ​​​ത്യ​​​ത​​​യാ​​​ര്‍ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ല​​​ഭി​​​ക്കു​​​ന്ന നൂ​​​ത​​​ന ജീ​​​നോ​​​മി​​​ക്‌​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ആ​​​രം​​​ഭി​​​ച്ചു. പ്രി​​​സി​​​ഷ​​​ന്‍ ഓ​​​ങ്കോ​​​ള​​​ജി ക​​​മ്പ​​​നി​​​യാ​​​യ ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി ജീ​​​നോ​​​മി​​​ക്‌​​​സ് ക്ലി​​​നി​​​ക്ക​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ജീ​​​നോ​​​മി​​​ക്‌​​​സ് ലാ​​​ബി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഡോ. ​​ബി​​​നു കു​​​ന്ന​​​ത്ത് നി​​​ര്‍വ​​​ഹി​​​ച്ചു. ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​ര്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​വീ​​​ണ്‍ ഝാ, ​​​കാ​​​രി​​​ത്താ​​​സ് കാ​​​ന്‍സ​​​ര്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​ബോ​​​ബ​​​ന്‍ തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ കൃ​​​ത്യ​​​ത​​​യാ​​​ര്‍ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു മു​​​മ്പ് സം​​​സ്ഥാ​​​നം ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​ത് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ്. കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രി​​​സി​​​ഷ​​​ന്‍ ഓ​​​ങ്കോ​​​ള​​​ജി ക​​​മ്പ​​​നി​​​യാ​​​യ ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​ര്‍ ക്ലി​​​നി​​​ക് തു​​​ട​​​ങ്ങി ആ​​​ധു​​​നി​​​ക പ​​​രി​​​ശോ​​​ധ​​​നാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളുടെ സഹായ ത്തോടെെ പ​​​രി​​​ച​​​ര​​​ണ​​​ ം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ന്‍സ​​​ര്‍ രോ​​​ഗീശു​​​ശ്രൂ​​​ഷ​​​യ് ക്കു വ​​​ന്‍ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​മാ​​​കും.

ഡോ​​​ക്ട​​​ര്‍മാ​​​ര്‍ക്ക് മി​​​ക​​​ച്ച ചി​​​കി​​​ത്സാ​​ഫ​​​ല​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ജീ​​​നോ​​​മി​​​ക് പ​​​രി​​​ശോ​​​ധ​​​ന ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ഓ​​​രോ രോ​​​ഗി​​​യു​​​ടെ​​​യും ത​​​ന​​​താ​​​യ ട്യൂ​​​മ​​​ര്‍ പ്രൊ​​​ഫൈ​​​ലി​​​നാ​​​യി കൂ​​​ടു​​​ത​​​ല്‍ ല​​​ക്ഷ്യ​​​ബോ​​​ധ​​​മു​​​ള്ള​​​തും ഫ​​​ല​​​പ്ര​​​ദ​​​വും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ചി​​​കി​​​ത്സാ​​​പാ​​​ത​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും അ​​​തു​​​വ​​​ഴി അ​​​നാ​​​വ​​​ശ്യ പാ​​​ര്‍ശ്വ​​​ഫ​​​ല​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കാ​​​നും സാ​​​ധി​​​ക്കും.

ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​റും കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യും രോ​​​ഗി​​​ക​​​ള്‍ക്ക് കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്തി​​​ഗ​​​ത ഡാ​​​റ്റാ അ​​​ധി​​​ഷ്ഠി​​​ത കാ​​​ന്‍സ​​​ര്‍ ചി​​​കി​​​ത്സാ പ​​​രി​​​ച​​​ര​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കാ​​​രു​​​ണ്യ​​​ത്തോ​​​ടും വി​​​ശ്വ​​​സ്ത​​​ത​​​യോ​​​ടും ആ​​​ധു​​​നി​​​ക പ​​​രി​​​ച​​​ര​​​ണം ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​ണ് ശ്ര​​​ദ്ധ​​​ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ റ​​​വ.​ ഡോ. ​​ബി​​​നു കു​​​ന്ന​​​ത്ത് പ​​​റ​​​ഞ്ഞു.

രോ​​​ഗി കേ​​​ന്ദ്രീ​​​കൃ​​​ത കാ​​​ന്‍സ​​​ര്‍ പ​​​രി​​​ച​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ പു​​​തി​​​യ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ് ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​റു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​മെ​​​ന്നും അ​​​ത്യാ​​​ധുനി​​​ക ജീ​​​നോ​​​മി​​​ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ ക്ലി​​​നി​​​ക്ക​​​ല്‍ പ്രാ​​​ക്ടീ​​​സി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ ഓ​​​രോ കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക്കും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​വും വ്യ​​​ക്തി​​​ഗ​​​ത​​​വു​​​മാ​​​യ പ​​​രി​​​ച​​​ര​​​ണ​​​വും ല​​​ഭി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും ഫോ​​​ര്‍ബേ​​​സ് കെ​​​യ​​​ര്‍ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഹി​​​തേ​​​ഷ് ഗോ​​​സ്വാ​​​മി പ​​​റ​​​ഞ്ഞു.

Tags : Genomics technology Caritas Hospital cancer treatment

Recent News

Up