x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വം: ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം


Published: December 19, 2025 05:47 AM IST | Updated: December 19, 2025 05:47 AM IST


മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ശാ​ന്തി ഭ​വ​നി​ല്‍ സു​ഭാ​ഷ് (47) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ.​ ബി​ന്ദു​വി​നെ​തി​രെ​യാ​ണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്.


ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​ ജി​തേ​ഷ് പ​രാ​തി​ക്കാ​ര​ന്‍റെ​യും സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും മൊ​ഴി​ക​ള്‍ ശേ​ഖ​രി​ക്കു​ക​യ​യും ഡോ​ക്ട​റോ​ഡ് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഉ​ട​ന്‍ത​ന്നെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റു​മെ​ന്നും ഡോ.​കെ.​എ.​ ജി​തേ​ഷ് അ​റി​യി​ച്ചു.


ബു​ധ​നാ​ഴ്ച കാ​ലി​ലെ മു​റി​വ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​സ്ത്ര​ക്രി​യ ഒ​പി​യി​ലെ​ത്തി​യ​താ​യി​രു​ന്നു സു​ഭാ​ഷ്. ഇ​യാ​ളു​ടെ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ വി​ളി​ച്ച​പ്രോ​ൾ ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ ​ഇ​വ​രെ ക​ട​ന്ന ഡോ​ക്ട​റി​ന് സ​മീ​പ​മു​ള്ള സ്റ്റൂ​ളി​ല്‍ ഇ​രു​ന്നു. അ​ധി​ക​സ​മ​യം നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്‍റെ ടോ​ക്ക​ണ്‍ ന​മ്പ​രാ​ണ് വി​ളി​ച്ച​തെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ പ​രി​ശോ​ധ​നാ മു​റി​യി​ല്‍ നി​ന്നു ഇ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.


കാ​ര​ണ മ​റി​യാ​തെ പ​രി​ശോ​ധ​നാ മു​റി​യി​ല്‍ കാ​ത്തി​രു​ന്ന സു​ഭാ​ഷി​നോ​ടും ഭാ​ര്യ​യോ​ടു​മാ​യി 45 മി​നി​റ്റി​നുശേ​ഷം എ​ത്തി​യ ഡോ​ക്ട​ര്‍ ഇ​യാ​ള്‍ പു​റ​ത്ത് പോ​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ ആ​രെ​യും പ​രി​ശോ​ധി​ക്കി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞശേ​ഷം വീ​ണ്ടും അ​വി​ടെനി​ന്നു​പോ​യി എ​ന്നാ​ണ് സു​ഭാ​ഷ് കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

 

Tags : nattu vishesham Patient denied treatment

Recent News

Up