Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trophy

ര​ഞ്ജി ട്രോ​ഫി സെ​മി; ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ ലീ​ഡ്

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ ലീ​ഡ്. നാ​ലാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 299 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ണാ​ട​ക. ഇ​രു ഇ​ന്നിം​ഗ്സു​ക​ളി​ലു​മാ​യി 802 റ​ൺ​സി​ന്‍റെ ലീ​ഡാ​ണ് നി​ല​വി​ൽ ക​ർ​ണാ​ട​ക​യ്ക്കു​ള്ള​ത്. മ​ത്സ​ര​ത്തി​ലെ ക​ർ​ണാ​ട​ക​യു​ടെ ആ​കെ സ്കോ​ർ 1035 ആ​യി.

മ​ത്സ​രം നി​ർ​ത്തു​മ്പോൾ കെ.​എ​ൽ. രാ​ഹു​ലാ​ണ് ക്രീ​സി​ലു​ള്ള​ത്. രാ​ഹു​ൽ 70 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യു​ടെ ആ​റാം വി​ക്ക​റ്റ് ന​ഷ്ട​​മാ​യ​തി​ന് പി​ന്നാ​ലെ നാ​ലാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് ക്രീ​സി​ൽ രാ​ഹു​ൽ മാ​ത്ര​മാ​യ​ത്. ഏ​ഴ് റ​ൺ​സെ​ടു​ത്ത വി​ദ്യാ​ദ​ർ പാ​ട്ടീ​ലാ​ണ് ആ​റാ​മ​നാ​യി പു​റ​ത്താ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യ സ്മ​ര​ൻ ര​വി​ച​ന്ദ്ര​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ രാ​ഹു​ലി​ന്‍റെ​യും കൃ​തി​ക് കൃ​ഷ്ണ​യു​ടെ​യും മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക കൂ​റ്റ​ൻ ലീ​ഡി​ലേ​ക്കെ​ത്തി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 135 റ​ൺ​സെ​ടു​ത്ത സ്മ​ര​ൻ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 127 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. കൃ​തി​ക് കൃ​ഷ്ണ 52 റ​ൺ​സും മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ 21 റ​ൺ​സു​മെ​ടു​ത്തു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി അ​ഭ​യ് നേ​ഗി​യും മാ​യം​ഗ് മി​സ്ര​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തി​ട്ടു​ണ്ട്. അ​വ്നീ​ഷ് സു​ധ​യും ജ​ഗ​ദീ​ഷാ സു​ചി​ത്തും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ക​ർ​ണാ​ട​ക 736 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഉ​ത്ത​രാ​ഖ​ണ്ഡ് 233 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണി​ത്. നി​ല​വി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 19 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 10 റ​ൺ​സു​മാ​യി അ​ഭി​ഷേ​ക് നാ​യ​രും എ​ട്ട് റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

സി.​കെ. നാ​യി​ഡു ട്രോ​ഫി: ജ​മ്മു കാ​ഷ്മീ​രി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം

തി​രു​വ​ന​ന്ത​പു​രം: 23 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. 88 റ​ൺ​സി​നാ​ണ് കേ​ര​ളം ജ​യി​ച്ച​ത്. വി​ജ​യ​ല​ക്ഷ്യ​മാ​യ 260 റ​ണ്‍​സ് പി​ന്തു​ട​ര്‍​ന്നി​റ​ങ്ങി​യ ജ​മ്മു കാ​ഷ്മീ​ർ 171 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഇ​ന്നി​ങ്‌​സി​ല്‍ ലീ​ഡ് വ​ഴ​ങ്ങി​യ ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് കേ​ര​ളം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: കേ​ര​ളം: ഒ​ന്നാം ഇ​ന്നിം​ഗ്സ് - 165, ര​ണ്ടാം ഇ​ന്നിം​ഗ്സ് - 268. ജ​മ്മു കാ​ഷ്മീ​ർ: ഒ​ന്നാം ഇ​ന്നിം​ഗ്സ് - 174, ര​ണ്ടാം ഇ​ന്നിം​ഗ്സ് - 171.

ഒ​ന്‍​പ​ത് വി​ക്ക​റ്റി​ന് 142 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​വ​സം ക​ളി തു​ട​ങ്ങി​യ ജ​മ്മു കാ​ഷ്മീ​രി​ന് 29 റ​ൺ​സ് മാ​ത്ര​മെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ മ​ധ്യ​നി​ര ബാ​റ്റ​ര്‍ റൈ​ദ്ദാ​മി​ന്‍റെ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യം വൈ​കി​പ്പി​ച്ച​ത്.

63 റ​ണ്‍​സെ​ടു​ത്ത റൈ​ദ്ദാ​മി​നെ പ​വ​ന്‍ രാ​ജ് റി​ട്ടേ​ണ്‍ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യ​തോ​ടെ ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ഇ​ന്നിം​ഗ്സ് 171 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. റൈ​ദ്ദാം ത​ന്നെ​യാ​ണ് ടീ​മി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. കേ​ര​ള​ത്തി​ന് വേ​ണ്ടി ജെ.​എ​സ്. അ​നു​രാ​ജ് നാ​ലും പ​വ​ന്‍ രാ​ജ് മൂ​ന്നും ഷോ​ണ്‍ റോ​ജ​ര്‍ ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ല്‍ ഈ ​സീ​സ​ണി​ല്‍ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ വി​ജ​യ​മാ​ണി​ത്. വി​ജ​യ​ത്തോ​ടെ 21 പോ​യി​ന്‍റു​മാ​യി കേ​ര​ളം എ ​ഗ്രൂ​പ്പി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ മേ​ഘാ​ല​യ​യും ഗോ​വ​യും ജാ​ർ​ഖ​ണ്ഡു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Sports

അ​​ത്ത​​നേ​​ഷ്യ​​സ് ഫൈ​​ന​​ല്‍

കോ​​ത​​മം​​ഗ​​ലം: മാ​​ര്‍ അ​​ത്ത​​നേ​​ഷ്യ​​സ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഫൈ​​ന​​ല്‍ ചി​​ത്രം തെ​​ളി​​ഞ്ഞു. മ​​ല​​പ്പു​​റം മൂ​​ര്‍​ക്ക​​നാ​​ട് സു​​ബു​​ലു സ്‌​​കൂ​​ളും ബം​​ഗ​​ളൂ​​രു ആ​​ര്‍​മി സ്‌​​പോ​​ര്‍​ട്‌​​സ് സ്‌​​കൂ​​ളും ത​​മ്മി​​ല്‍ ഫൈ​​ന​​ലി​​ല്‍ ഏ​​റ്റു​​മു​​ട്ടും.

ര​​ണ്ടാം സെ​​മി​​യി​​ല്‍ ആ​​ര്‍​മി സ്‌​​കൂ​​ള്‍ 3-2ന് ​​മ​​ല​​പ്പു​​റം എം​​എ​​സ്പി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി​​യെ കീ​​ഴ​​ട​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​വി രാ​​ജ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത 3-0നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സു​​ബു​​ലു ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

Sports

 വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ൽ: ടോ​സ് നേ​ടി സൗ​രാ​ഷ്ട്ര; വി​ദ​ർ​ഭ​യ്ക്ക് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ സൗ​രാ​ഷ്ട്ര ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ന്ന​ര മു​ത​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം.

സെ​മി​ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ദ​ർ​ഭ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ദ​ർ​ഭ സെ​മി​യി​ൽ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബി​നെ സെ​മി​യി​ൽ ത​ക​ർ​ത്താ​ണ് സൗ​രാ​ഷ്ട്ര ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് സൗ​രാ​ഷ്ട്ര വി​ജ​യി​ച്ച​ത്.

ടീം ​വി​ദ​ർ​ഭ: അ​ഥ​ർ​വ ടാ​യ്ഡെ, അ​മാ​ൻ‌ മോ​ഖ​ഡെ, ഫാ​യി​സ് മു​ഹ​മ്മ​ദ് ഷെ​യ്ഖ്, ര​വി​കു​മാ​ർ സ​മ​ർ​ത്ത്, രോ​ഹി​ത്ത് ബി​ൻ​ക​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), യ​ഷ് റാ​ത്തോ​ഡ്, ന​ചി​കേ​ത് ഭൂ​ട്ടെ, ഹ​ർ​ഷ് ദു​ബെ (ക്യാ​പ്റ്റ​ൻ), പ​ർ​ത് രേ​ഖ​ഡെ, യ​ഷ് ഠാ​ക്കൂ​ർ, ദ​ർ​ശ​ൻ ന​ൽ​ക​ണ്ഡെ.

ടീം ​സൗ​രാ​ഷ്ട്ര: ഹ​ർ​വി​ക്ക് ദേ​ശാ​യ് (ക്യാ​പ്റ്റ​ൻ & വി​ക്ക​റ്റ് കീ​പ്പ​ർ), വി​ശ്വ​രാ​ജ് ജ​ഡേ​ജ, പ്രേ​ര​ക് മ​ങ്ക​ഡ്, സ​മ്മ​ർ ഗ​ജ്ജ​ർ, ചി​രാ​ഗ് ജെ​നി, രു​ചി​ത് അ​ഹി​ർ, പാ​ർ​ശ്വ​രാ​ജ് റാ​ണ, ദ​ർ​മേ​ന്ദ്ര​സി​ൻ​ഹ് ജ​ഡേ​ജ, അ​ൻ​ഗു​ർ പ​ൻ​വ​ർ, ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട്, ചേ​ത​ൻ സ​ക്കാ​രി​യ.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ വി​ദ​ര്‍​ഭ ഫൈ​ന​ലി​ല്‍

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ വി​ദ​ര്‍​ഭ ഫൈ​ന​ലി​ല്‍. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യെ തോ​ല്‍​പ്പി​ച്ച് ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു വി​ദ​ര്‍​ഭയു​ടെ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ക​ര്‍​ണാ​ട​ക 281 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്.

ക​രു​ണ്‍ നാ​യ​ര്‍ (76), കൃ​ഷ്ണ​ന്‍ ശ്രീ​ജി​ത്ത് (54) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. വി​ദ​ര്‍​ഭ​യ്ക്കാ​യി ദ​ര്‍​ശ​ന്‍ നാ​ല്‍​ക​ണ്ഡെ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ വി​ദ​ര്‍​ഭ 46.2 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​മ​ന്‍ മൊ​ഖാ​തെ​യു​ടെ (138) സെ​ഞ്ചു​റി​യാ​ണ് വി​ദ​ര്‍​ഭ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ര​വി​കു​മാ​ര്‍ സ​മ​ര്‍​ത്ഥ് 76 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: സെ​മി​യി​ൽ ക​ട​ന്ന് വി​ദ​ർ​ഭ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന് വി​ദ​ർ​ഭ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ ഡ​ൽ​ഹി​യെ 76 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് വി​ദ​ർ​ഭ സെ​മി​യി​ലെ​ത്തി​യ​ത്.

വി​ദ​ർ​ഭ ഉ​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 45.1 ഓ​വ​റി​ൽ 224 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 66 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ്കീ​പ്പ​ർ അ​നു​ജ് റാ​വ​ത്തി​ന് മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. വൈ​ഭ​വ് ക​ണ്ഡ്പാ​ലും പ്രി​യാ​ൻ​ഷ് ആ​ര്യ​യും 28 റ​ൺ​സ് വീ​തം എ​ടു​ത്തു.

വി​ദ​ർ​ഭ​യ്ക്ക് വേ​ണ്ടി ന​ച്ചി​കേ​ത് ഭൂ​ട്ടെ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ഹ​ർ​ഷ് ദു​ബെ മൂ​ന്ന് വി​ക്ക​റ്റും പ്ര​ഫു​ൽ ഹി​ൻ​ജെ ര​ണ്ട് വി​ക്ക​റ്റും യ​ഷ് ക​ദം ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 300 റ​ൺ​സെ​ടു​ത്ത​ത്. യ​ഷ് റാ​ത്തോ​ഡി​ന്‍റെ​യും അ​ഥ​ർ​വ ടാ​യ്ഡെ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ധ്രു​വ് ഷോ​റെ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ദ​ർ​ഭ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

86 റ​ൺ​സെ​ടു​ത്ത യ​ഷ് റാ​ത്തോ​ഡാ​ണ് വി​ദ​ർ​ഭ​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ഥ​ർ​വ 62 റ​ൺ​സും ഷോ​റെ 49 റ​ൺ​സും എ​ടു​ത്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ഇ​ഷാ​ന്ത് ശ​ർ​മ, ന​വ്ദീ​പ് സെ​യ്നി, പ്രി​ൻ​സ് യാ​ദ​വ്, നി​തീ​ഷ് റാ​ണ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: പ​ഞ്ചാ​ബ് സെ​മി​യി​ൽ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന് പ​ഞ്ചാ​ബ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 183 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് പ​ഞ്ചാ​ബ് സെ​മി​യി​ലെ​ത്തി​യ​ത്.

പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 346 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മ​ധ്യ​പ്ര​ദേ​ശ് 31.2 ഓ​വ​റി​ൽ 162 റ​ൺ​സി​ൽ ഓ​ൾ​ഓ​ട്ടാ​യി. 38 റ​ൺ​സു​മാ​യി ര​ജ​ത്ത് പാ​ട്ടീ​ദാ​റും 31 റ​ൺ​സു​മാ​യി ത്രി​പു​രേ​ഷ് സിം​ഗും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ശു​ഭം ശ​ർ​മ 24 റ​ൺ​സെ​ടു​ത്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി സ​ൻ​വീ​ർ സിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ക്രി​ഷ് ഭ​ഗ​ത്തും ര​മ​ൺ​ദീ​പ് സിം​ഗും ഗു​ർ​ണൂ​ർ ബ്രാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​യ​ങ്ക് മ​ർ​ക​ൻ​ഡെ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യ ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 345 റ​ൺ​സെ​ടു​ത്ത​ത്. പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ്,അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ്, ഹ​ർ​നൂ​ർ സിം​ഗ്, നെ​ഹാ​ൽ വ​ദേ​ര എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കൂ​റ്റ​ർ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

88 റ​ൺ​സെ​ടു​ത്ത പ്ര​ഭ്സി​മ്രാ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് 70 റ​ൺ​സെ​ടു​ത്തു. നെ​ഹാ​ൽ വ​ദേ​ര 56 റ​ൺ​സും ഹ​ർ​നൂ​ർ സിം​ഗ് 51 റ​ൺ​സും സ്കോ​ർ ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ന് വേ​ണ്ടി ത്രി​പു​രേ​ഷ് സിം​ഗും വെ​ങ്ക​ടേ​ഷ് അ​യ്യ​രും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കു​ൽ​ദീ​പ് സെ​നും ആ​ര്യ​ൻ പാ​ണ്ഡെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. പ്ര​ഭ്സി​മ്രാ​ൻ സിം​ഗാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

Sports

ഫി​​ഫ ലോ​​ക​​ക​​പ്പ് ട്രോ​​ഫി ഇ​​ന്ത്യ​​യി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് 2026നു ​​ആ​​റ് മാ​​സം ശേ​​ഷി​​ക്കേ ലോ​​ക പ​​ര്യ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ട്രോ​​ഫി ഇ​​ന്ത്യ​​യി​​ലെ​​ത്തി.

മൂ​​ന്നു ദി​​വ​​സ​​ത്തെ പ​​ര്യ​​ട​​ന​​ത്തി​​ൽ ര​​ണ്ടു ദി​​വ​​സം ന്യൂ​​ഡ​​ൽ​​ഹി​​യി​​ലും അ​​വ​​സാ​​ന ദി​​വ​​സം അ​​സ​​മി​​ലെ ഗു​​വാ​​ഹ​​ത്തി​​യി​​ലും ട്രോ​​ഫി പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. 12 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ഫി​​ഫ ലോ​​ക​​ക​​പ്പ് ട്രോ​​ഫി ടൂ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ന്ന​​ത്.

ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​ച്ച ട്രോ​​ഫി കാ​​യി​​ക​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ​​യും മു​​ൻ ബ്ര​​സീ​​ലി​​യ​​ൻ താ​​രം ഗി​​ൽ​​ബ​​ർ​​ട്ടോ ഡി​​സി​​ൽ​​വ​​യും ചേ​​ർ​​ന്ന് അ​​നാ​​വ​​ര​​ണം ചെ​​യ്തു. 150 ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ട്രോ​​ഫി ടൂ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി ഫി​​ഫ​​യി​​ൽ അം​​ഗ​​മാ​​യ 30 രാ​​ജ്യ​​ങ്ങ​​ളി​​ൽ ലോ​​ക​​ക​​പ്പ് പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി വി​ഷ്ണു വി​നോ​ദ്; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ പു​തു​ച്ചേ​രി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

പു​തു​ച്ചേ​രി ഉ​യ​ർ​ത്തി​യ 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 29 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ വി​ഷ്ണു വി​നോ​ദി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വി​ഷ്ണു വി​നോ​ദ് 162 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 84 പ​ന്തി​ൽ 13 ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ബാ​ബാ അ​പ​രാ​ജി​ത് 63 റ​ൺ​സെ​ടു​ത്തു.

സ​ഞ്ജു സാം​സ​ൺ 11 റ​ൺ​സും നാ​യ​ക​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ൽ എ​ട്ട് റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. പു​തു​ച്ചേ​രി​ക്ക് വേ​ണ്ടി ഭൂ​പേ​ന്ദ​ർ ചൗ​ഹാ​നും പാ​ർ​ത്ത് വൈ​ഘാ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യിരുന്നു. ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

സ​ഞ്ജു​വി​നും രോ​ഹ​നും സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

ജാ​ർ​ഖ​ണ്ഡ് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 42.3 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍​മാ​രാ​യ സ​ഞ്ജു സാം​സ​ണി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ മ​റി​ക​ട​ന്ന​ത്.

78 പ​ന്തി​ല്‍ 124 റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സ​ഞ്ജു സാം​സ​ണ്‍ 95 പ​ന്തി​ല്‍ 101 റ​ണ്‍​സെ​ടു​ത്തു. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ബാ​ബാ അ​പ​രാ​ജി​തും വി​ഷ്ണു വി​നോ​ദും ചേ​ര്‍​ന്ന് കേ​ര​ള​ത്തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. സ്കോ​ര്‍ ജാ​ര്‍​ഖ​ണ്ഡ് 50 ഓ​വ​റി​ല്‍ 311-7, കേ​ര​ളം 42.3 ഓ​വ​റി​ല്‍ 313-2.

ജാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി വി​കാ​ശ് സിം​ഗും ശു​ഭം കു​മാ​ർ സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡ് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 311 റ​ണ്‍​സെ​ടു​ത്ത​ത്. കു​മാ​ര്‍ കു​ഷാ​ഗ്ര​യു​ടെ സെ​ഞ്ചു​റി​യാ​ണ് (143) ജാ​ര്‍​ഖ​ണ്ഡി​നെ തു​ണ​ച്ച​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍ 21 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ അ​നു​കൂ​ല്‍ റോ​യ് 72 റ​ണ്‍​സെ​ടു​ത്തു. 111-4 എ​ന്ന സ്കോ​റി​ല്‍ പ​ത​റി​യ ജാ​ര്‍​ഖ​ണ്ഡി​നെ കു​മാ​ര്‍ കു​ഷാ​ഗ്ര​യും അ​നു​കൂ​ല്‍ റോ​യി​യും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 176 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ക​ര​ക​യ​റ്റി​യ​ത്.

കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും ബാ​ബാ അ​പ​രാ​ജി​ത് ര​ണ്ടും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം ​ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

Sports

സെ​ഞ്ചു​റി​യു​മാ​യി അ​പ​രാ​ജി​ത്, വെ​ടി​ക്കെ​ട്ടു​മാ​യി ഏ​ദ​ൻ; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ: കോ​ഹ്ലി വീ​ണ്ടും മി​ന്നി; രോ​ഹി​ത് ഗോ​ൾ​ഡ​ൻ ഡ​ക്ക്

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ രണ്ടാം റൗണ്ട് മ​ത്സ​ര​ങ്ങളിൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ നി​രാ​ശ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് വേ​ണ്ടി​യി​റ​ങ്ങി​യ കോ​ഹ്‌​ലി 77 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​റാ​യി.

മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് റ​ൺ​സി​ന് വി​ജ​യി​ച്ചു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് 247 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി നാ​യ​ക​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ റി​ഷ​ഭ് പ​ന്ത് 70 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത്.

അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ​യ്ക്ക് റ​ൺ​സ് ഒ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ മും​ബൈ 51 റ​ൺ​സി​ന് വി​ജ​യി​ച്ചു. മും​ബൈ ഉ​യ​ർ​ത്തി​യ 332 റ​ൺ‌​സ് പി​ന്തു​ട​ർ​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന് 280 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: ത്രി​പു​ര​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് ഗം​ഭീ​ര ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ത്രി​പു​ര​യെ ത​ക​ർ​ത്ത് കേ​ര​ളം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 145 റ​ൺ​സി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 349 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ത്രി​പു​ര 36.5 ഓ​വ​റി​ൽ 203 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 67 റ​ൺ​സെ​ടു​ത്ത ശ്രീ​ധം പോ​ളും 40 റ​ൺ​സെ​ടു​ത്ത തേ​ജ​സ്വി ജ​യ്സ്വാ​ളും തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഉ​ഡി​യ​ൻ ബോ​സ് 29 റ​ൺ​സെ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി ബാ​ബാ അ​പ​രാ​ജി​ത് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത്ത് ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും എം. ​ഡി. നി​തീ​ഷ്, കെ.​എം. ആ​സി​ഫ്, വി​ഘ്നേ​ഷ് പു​തൂ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 348 റ​ണ്‍​സെ​ടു​ത്ത​ത്. വി​ഷ്ണു വി​നോ​ദി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ​യും ക​രു​ത്തി​ലാ​ണ് കേ​ര​ളം മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

62 പ​ന്തി​ല്‍ 102 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വി​ഷ്ണു വി​നോ​ദാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 94 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ ബാ​ബാ അ​പ​രാ​ജി​ത് 64 റ​ണ്‍​സെ​ടു​ത്തു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര ക​ളി​ച്ചെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല.

ത്രി​പു​ര​യ്ക്കു വേ​ണ്ടി മ​ണി​ശ​ങ്ക​ർ മു​റാ​സിം​ഗ് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ അ​ഭി​ജി​ത് സ​ർ​ക്കാ​ർ, വി​ജ​യ് ശ​ങ്ക​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

Sports

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ്

ക​ണ്ണൂ​ർ: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്‌​ബോ​ൾ ര​ണ്ടാം സീ​സ​ണി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ്. ഫൈ​ന​ലി​ൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്‌​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ണ്ണ​ബ​ർ വാ​രി​യേ​ഴ്സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണ ശൈ​ലി​യി​ലാ​ണ് പ​ന്തു​ത​ട്ടി​യ​ത്. മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ഇ​രു ടീ​മു​ക​ളും ക​ളം നി​റ​ഞ്ഞ് ക​ളി​ച്ചു.

18-ാം മി​നി​റ്റി​ൽ ക​ണ്ണൂ​ർ മു​ന്നി​ലെ​ത്തി. പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് അ​സി​യ​ർ ഗോ​മ​സാ​ണ് ക​ണ്ണൂ​രി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. തി​രി​ച്ച​ടി​ക്കാ​ൻ തൃ​ശൂ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ആ​ദ്യ പ​കു​തി മു​ന്നി​ട്ടു​നി​ന്ന ക​ണ്ണൂ​ർ ര​ണ്ടാം പ​കു​തി​യി​ൽ പ്ര​തി​രോ​ധം ക​ടു​പ്പി​ച്ചു. ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി പ​ത്ത് പേ​രാ​യി ക​ളി​ച്ചാ​ണ് ക​ണ്ണൂ​ർ ര​ണ്ടാം പ​കു​തി​യി​ൽ പ്ര​തി​രോ​ധി​ച്ച​ത്. തൃ​ശൂ​ർ കി​ണ​ഞ്ഞ് ശ്ര​മി​ച്ചി​ട്ടും ക​ണ്ണൂ​രി​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല.

ആ​ദ്യ സീ​സ​ണി​ലെ ചാ​മ്പ്യ​ന്മാ​രും ഇ​ത്ത​വ​ണ പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രു​മാ​യ കാ​ലി​ക്ക​റ്റ് എ​ഫ്‌​സി​യെ സെ​മി​ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ണ്ണൂ​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഹോം ​ഗ്രൗ​ണ്ട് എ​ന്ന മു​ൻ​തൂ​ക്ക​വും ക​ണ്ണൂ​രി​ന് അ​നു​കൂ​ല​മാ​യി.

 

Sports

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി: കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര​യ്ക്ക് അ​നാ​യാ​സ ജ​യം

ല​ക്നോ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര പ്ര​ദേ​ശി​ന് അ​നാ​യാ​സ ജ​യം. ല​ക്നോ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ആ​ന്ധ്ര വി​ജ​യി​ച്ച​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 120 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ആ​ന്ധ്ര മ​റി​ക​ട​ന്നു. ശ്രി​ക​ർ ഭ​ര​തി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും അ​ശ്വി​ൻ ഹെ​ബാ​റി​ന്‍റെ​യും പൈ​ല അ​വി​നാ​ശി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ആ​ന്ധ്ര അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്.

ശ്രീ​ക​ർ 53 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 28 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ശ്രീ​ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ശ്വി​ൻ 27 റ​ൺ​സും അ​വി​നാ​ശ് 20 റ​ൺ​സും സ്കോ​ർ ചെ​യ്തു. കേ​ര​ള​ത്തി​ന് വേ​ണ്ടി ബി​ജു നാ​രാ​യ​ൺ, വി​ഘ്നേ​ഷ് പു​ത്തൂ​ർ, അ​ബ്ദു​ൾ ബാ​സി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 119 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണി​ന്‍റെ മി​ക​വി​ലാ​ണ് കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​ർ എ​ടു​ത്ത​ത്. 119 റ​ൺ​സി​ൽ 73 റ​ൺ​സും സ​ഞ്ജു​വി​ന്‍റെ വ​ക​യാ​യി​രു​ന്നു. 56 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും പ​റ​ത്തി​യ താ​രം പു​റ​ത്താ​കാ​തെ നി​ന്നു.

അ​തേ​സ​മ​യം, സ​ഞ്ജു​വി​നെ കു​ടാ​തെ 13 റ​ൺ​സെ​ടു​ത്ത എം.​ഡി. നി​തീ​ഷി​നു മാ​ത്ര​മാ​ണ് ര​ണ്ട​ക്ക​മെ​ങ്കി​ലും കാ​ണാ​നാ​യ​ത്. രോ​ഹ​ൻ കു​ന്നു​മ്മ​ൽ (ര​ണ്ട്), മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (ആ​റ്), കൃ​ഷ്ണ പ്ര​സാ​ദ് (അ​ഞ്ച്), പി.​എ. അ​ബ്ദു​ൾ ബാ​സി​ത് (ര​ണ്ട്), സ​ൽ​മാ​ൻ നി​സാ​ർ (അ​ഞ്ച്), എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ (മൂ​ന്ന്) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഏ​ഴു റ​ൺ​സു​മാ​യി എ​ൻ. ബി​ജു നാ​രാ​യ​ണ​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ന്ധ്ര​യ്ക്കു വേ​ണ്ടി സ​ത്യ​നാ​രാ​യ​ണ രാ​ജു, സൗ​ര​ഭ് കു​മാ​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും കെ.​വി. ശ​ശി​കാ​ന്ത്, പൃ​ഥ്വി​രാ​ജ് യാ​ര, ബി. ​യ​ശ്വ​ന്ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20: ​വി​ദ​ര്‍​ഭ​ക്കെ​തി​രെ കേ​ര​ള​ത്തി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍

ല​ക്നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20 ​ട്രോ​ഫി​യി​ല്‍ വി​ദ​ർ​ഭ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 19.2 ഓ​വ​റി​ല്‍ 164 റ​ണ്‍​സി​ന് ഓ​ൾ ഔ​ട്ടാ​യി.

അ​ര്‍​ധ സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ വി​ഷ്ണു വി​നോ​ദും രോ​ഹ​ന്‍ കു​ന്നു​മ്മ​ലും മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി തി​ള​ങ്ങി​യ​ത്. രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 35 പ​ന്തി​ല്‍ 58 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ വി​ഷ്ണു വി​നോ​ദ് 37 പ​ന്തി​ല്‍ 65 റ​ണ്‍​സെ​ടു​ത്തു.

16 റ​ണ്‍​സെ​ടു​ത്ത അ​ബ്ദു​ള്‍ ബാ​സി​ത് മാ​ത്ര​മാ​ണ് കേ​ര​ള ​നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റൊ​രു ബാ​റ്റ​ര്‍. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ നാ​ലു പ​ന്തി​ല്‍ ഒ​രു റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.

വി​ദ​ര്‍​ഭ​യ്ക്കാ​യി യാ​ഷ് താ​ക്കൂ​ര്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ദ്യാ​യ​ൻ ഡ​ഗ മൂ​ന്ന് വി​ക്ക​റ്റും ന​ചി​കേ​ത് ഭൂ​ട്ടെ ര​ണ്ട് വി​ക്ക​റ്റും എ​ടു​ത്തു.

Sports

ബി​ഹാ​റി​നാ​യി വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി; മ​ത്സ​രം സ്വ​ന്ത​മാ​ക്കി മ​ഹാ​രാ​ഷ്ട്ര

കോ​ൽ​ക്ക​ത്ത: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20 ​ട്രോ​ഫി​യി​ൽ‌ ബി​ഹാ​റി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് ജ​യം. കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് മ​ഹാ​രാ​ഷ്ട്ര വി​ജ​യി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബി​ഹാ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​വി​ലാ​ണ് ബി​ഹാ​ർ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വൈ​ഭ​വ് 61 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 108 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

മു​ഷ്താ​ഖ് അ​ലി​യി​ല്‍ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് വൈ​ഭ​വ്. 14 കാ​ര​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ ഏ​ഴ് വീ​തം സി​ക്‌​സും ഫോ​റു​മു​ണ്ടാ​യി​രു​ന്നു. മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ വൈ​ഭ​വി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണി​ത്. ക​ളി​ക്കു​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ത​ന്നെ വൈ​ഭ​വി​ന് സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചു.

അ​ടു​ത്തി​ടെ അ​വ​സാ​നി​ച്ച റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യാ ക​പ്പി​ല്‍ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു വൈ​ഭ​വ്. നാ​ല് മ​ത്സ​രം മാ​ത്രം ക​ളി​ച്ച താ​രം റ​ണ്‍​വേ​ട്ട​ക്കാ​രി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. 239 റ​ണ്‍​സാ​ണ് വൈ​ഭ​വ് നേ​ടി​യ​ത്. 22 സി​ക്‌​സു​ക​ളും 20 ഫോ​റു​ക​ളും വൈ​ഭ​വി​ന്‍റെ ബാ​റ്റി​ല്‍ നി​ന്ന് പ​റ​ന്നു. ഒ​രു സെ​ഞ്ചു​റി​യും വൈ​ഭ​വ് നേ​ടി​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര അ​ഞ്ച് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ പൃ​ഥ്വി ഷാ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നി​ര​ജ് ജോ​ഷി​യു​ടെ​യും ര​ഞ്ജീ​ത്ത് നി​ക്കാ​മി​ന്‍റെ​യും നി​ഖി​ൽ നാ​യ​ക്കി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ബി​ഹാ​ർ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

പൃ​ഥ്വി ഷാ 66 ​റ​ൺ​സാ​ണ് എ​ടു​ത്ത​ത്. നി​ര​ജ് 30 റ​ൺ​സും ര​ഞ്ജീ​ത്ത് 27 റ​ൺ​സും നി​ഖി​ൽ 22 റ​ൺ​സു​മാ​ണ് സ്കോ​ർ ചെ​യ്ത​ത്. ബി​ഹാ​റി​ന് വേ​ണ്ടി സ​ക്കി​ബു​ൾ ഗ​നി​യും മു​ഹ​മ്മ​ദ് സ​ലാ​ഹു​ദി​ൻ ഇ​സാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ​ക്കീ​ബ് ഹ​സ​ൻ, സൂ​ര​ജ് ക​ശ്യ​പ്, ഖാ​ലി​ദ് അ​ലാം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

Sports

മു​ഷ്താ​ഖ് അ​ലി ടി20: ​കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഷ്താ​ഖ് അ​ലി ടി20 ​ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കും. അ​ഹ​മ്മ​ദ് ഇ​മ്രാ​നെ വൈ​സ് ക്യാ​പ്റ്റ​നാ​യും നി​യ​മി​ച്ചു. സ​ഞ്ജു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ലി സാം​സ​ണ്‍, ഐ​പി​എ​ല്‍ താ​ര​ങ്ങ​ളാ​യ വി​ഗ്‌​നേ​ഷ് പു​ത്തൂ​ര്‍, വി​ഷ്ണു വി​നോ​ദ് എ​ന്നി​വ​രും ടീ​മി​ലു​ണ്ട്.

കേ​ര​ള ക്രി​ക്ക​റ്റി​ല്‍ ലീ​ഗി​ല്‍ തി​ള​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ച​തി​നാ​ലാ​ണ് വി​ഘ്നേ​ഷി​നെ സ്‌​ക്വാ​ഡി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യ​തെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​മ്പ് വി​ഘ്‌​നേ​ഷി​നെ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നു. ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ സ​ല്‍​മാ​ന്‍ നി​സാ​റി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള ടീം: ​സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍ & വി​ക്ക​റ്റ് കീ​പ്പ​ര്‍), രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), വി​ഷ്ണു വി​നോ​ദ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), കൃ​ഷ്ണ ദേ​വ​ന്‍, അ​ബ്ദു​ള്‍ ബാ​സി​ത്ത്, സാ​ലി സാം​സ​ണ്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, കൃ​ഷ്ണ പ്ര​സാ​ദ്, സി​ബി​ന്‍ പി ​ഗി​രീ​ഷ്, അ​ങ്കി​ത് ശ​ര്‍​മ്മ, അ​ഖി​ല്‍ സ്‌​ക​റി​യ, ബി​ജു നാ​രാ​യ​ണ​ന്‍, കെ.​എം. ആ​സി​ഫ് , എം.​ഡി. നി​ധീ​ഷ് , വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍, ഷ​റ​ഫു​ദ്ദീ​ന്‍.

ഈ ​മാ​സം 26നാ​ണ് മു​ഷ്താ​ഖ് അ​ലി ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത്. എ​ലൈ​റ്റ് ഗൂ​പ്പ് എ​യി​ല്‍ ഒ​ഡീ​ഷ, റെ​യി​ല്‍​വേ​സ്, ഛത്തീ​സ്ഗ​ഡ്, വി​ദ​ര്‍​ഭ, മും​ബൈ, ആ​ന്ധ്ര പ്ര​ദേ​ശ്, അ​സം എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന് ക​ളി​ക്കേ​ണ്ട​ത്.

ഒ​ഡീ​ഷ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ എ​തി​രാ​ളി. വെ​ള്ളി​യാ​ഴ്ച്ച റെ​യി​ല്‍​വേ​സി​നേ​യും കേ​ര​ളം നേ​രി​ടും.

Latest News

Up