കുറവിലങ്ങാട്: ദേവമാതാ ഓട്ടോണമസ് കോളജും ബാബു ചാഴികാടൻ ഫൗണ്ടേഷനും സംഘടിപ്പിച്ച അഖിലകേരള ഇന്റർകോളേജിയറ്റ് പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം എം.ജി. സർവകലാശാല ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ സി. ആതിരയ്ക്ക്.
തേവര എസ് എച്ച് കോളേജിലെ മുഹമ്മദ് സഫ് വാൻ, എം ജി സർവകലാശാല പെഡഗോഗിക്കൽ സയൻസിലെ നന്ദു കൃഷ്ണൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എം.ജി. സർവകലാശാല വൈസ്ചാൻസിലർ ഡോ.സി.ടി അരവിന്ദകുമാർ സമ്മാനങ്ങൾ നൽകി.
തോമസ് ചാഴികാടൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, സിബി മാണി, ബെന്നി തടത്തിൽ, പ്രഫ. ബാബു പൂഴിക്കുന്നേൽ, സിറിയക് ചാഴികാടൻ എന്നിവർ പ്രസംഗിച്ചു.
Tags : C. Athira Babu Chazhikadan Trophy