x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​കെ. നാ​യി​ഡു ട്രോ​ഫി: ജ​മ്മു കാ​ഷ്മീ​രി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം


Published: January 26, 2026 04:11 PM IST | Updated: January 26, 2026 04:11 PM IST

തി​രു​വ​ന​ന്ത​പു​രം: 23 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. 88 റ​ൺ​സി​നാ​ണ് കേ​ര​ളം ജ​യി​ച്ച​ത്. വി​ജ​യ​ല​ക്ഷ്യ​മാ​യ 260 റ​ണ്‍​സ് പി​ന്തു​ട​ര്‍​ന്നി​റ​ങ്ങി​യ ജ​മ്മു കാ​ഷ്മീ​ർ 171 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഇ​ന്നി​ങ്‌​സി​ല്‍ ലീ​ഡ് വ​ഴ​ങ്ങി​യ ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് കേ​ര​ളം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: കേ​ര​ളം: ഒ​ന്നാം ഇ​ന്നിം​ഗ്സ് - 165, ര​ണ്ടാം ഇ​ന്നിം​ഗ്സ് - 268. ജ​മ്മു കാ​ഷ്മീ​ർ: ഒ​ന്നാം ഇ​ന്നിം​ഗ്സ് - 174, ര​ണ്ടാം ഇ​ന്നിം​ഗ്സ് - 171.

ഒ​ന്‍​പ​ത് വി​ക്ക​റ്റി​ന് 142 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​വ​സം ക​ളി തു​ട​ങ്ങി​യ ജ​മ്മു കാ​ഷ്മീ​രി​ന് 29 റ​ൺ​സ് മാ​ത്ര​മെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ മ​ധ്യ​നി​ര ബാ​റ്റ​ര്‍ റൈ​ദ്ദാ​മി​ന്‍റെ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യം വൈ​കി​പ്പി​ച്ച​ത്.

63 റ​ണ്‍​സെ​ടു​ത്ത റൈ​ദ്ദാ​മി​നെ പ​വ​ന്‍ രാ​ജ് റി​ട്ടേ​ണ്‍ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യ​തോ​ടെ ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ഇ​ന്നിം​ഗ്സ് 171 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. റൈ​ദ്ദാം ത​ന്നെ​യാ​ണ് ടീ​മി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. കേ​ര​ള​ത്തി​ന് വേ​ണ്ടി ജെ.​എ​സ്. അ​നു​രാ​ജ് നാ​ലും പ​വ​ന്‍ രാ​ജ് മൂ​ന്നും ഷോ​ണ്‍ റോ​ജ​ര്‍ ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ല്‍ ഈ ​സീ​സ​ണി​ല്‍ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ വി​ജ​യ​മാ​ണി​ത്. വി​ജ​യ​ത്തോ​ടെ 21 പോ​യി​ന്‍റു​മാ​യി കേ​ര​ളം എ ​ഗ്രൂ​പ്പി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ മേ​ഘാ​ല​യ​യും ഗോ​വ​യും ജാ​ർ​ഖ​ണ്ഡു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Tags : ck naidu trophy cricket kerala beats jammu kashmir

Recent News

Up