National
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. ആശിഷ് ആണ് മരിച്ചത്.
സംഭവത്തിൽ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി.
ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്റെ മൊഴി. എന്നാൽ ആശിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു.
സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും അപകടത്തിൽ ആശിഷ് മരിച്ചുവന്നുമായിരുന്നു അഞ്ജു പോലീസിന് മൊഴി നൽകിയത്.
സംഭവ ദിവസം രാത്രി ഏകദേശം ഒമ്പതിനാണ് ശ്രീ ഗംഗാനഗർ പോലീസിന് ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. ദമ്പതികളെ പോലീസ് അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആശിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനു ശേഷം തെളിവുകൾ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആഷിഷിന്റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടർന്നു. ഇതിനിടെയാണ് ഇരുവരും ചേർന്ന് ആശിഷിനെ കൊല്ലാൻ പദ്ധതിയിടുന്നത്. ഇതുപ്രകാരം അഞ്ജു, വൈകുന്നേരം ആഷിഷിന് സ്ഥിരമായി മദ്യം നൽകാൻ തുടങ്ങി. മദ്യപാനത്തിനു ശേഷം ഒന്നിച്ച് പുറത്ത് നടക്കാൻ പോകുന്നതും പതിവാക്കി.
സംഭവ ദിവസവും ഇത്തരത്തിൽ ഇരുവരും നടക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാത്തിരുന്ന സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥും ചേർന്ന് ആഷിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
Kerala
ബംഗുളൂരു: പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.
ഉമേഷ് കോട്ടലഗി(31) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നാളുകളായി ഭാര്യയെ മർദിച്ചുവരികയായിരുന്നു. വിഷയത്തിൽ യുവതിയുടെ കുടുംബം ഇടപെട്ടിരുന്നുവെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു.
ജനുവരി 31ന് ഭാര്യ വീടിന്റെ വാതിൽ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇയാൾ വീട് അകത്ത് നിന്നും പൂട്ടിയതിന് ശേഷം യുവതിയെ ആക്രമിക്കുകയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ സവാലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്, ഉമേഷിനെ അറസ്റ്റ് ചെയ്തു.
Kerala
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം.
വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.
രജനിയുടേയും സിജോയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു.
പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.
National
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു.
തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കേസില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം വൈദ്യനാഥന് ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാല്‍, ഗായത്രി ഒപ്പം പോകാന്‍ തയാറായില്ല. ഇതോടെ വൈദ്യനാഥന് തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടി. പക്ഷെ ആരും സഹായിച്ചില്ല.
തുടര്‍ന്ന് വൈദ്യനാഥന് എല്ലാവരും ഉറങ്ങിയ ശേഷം അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഉണർന്നു.
ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പോലീസ് വൈദ്യനാഥനെ പിടികൂടി. ഇയാള്‍ പോലീസിനോട് കുറ്റംസമ്മതിച്ചിട്ടുണ്ട്.
Movies
ആണുങ്ങളെ വിശ്വസിക്കാമെന്നും എന്നാൽ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നുമുള്ള നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള മെൻസ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഭർത്താവ് കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്നും തങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബസന്തി വ്യക്തമാക്കി.
‘‘സത്യം പറഞ്ഞാൽ ഞാനൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയ പോലെ ഇങ്ങനെയൊരു കേസ് വന്ന സമയത്ത് ജയേട്ടന്റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമുണ്ടായിരുന്നില്ല. ഒപ്പം നടക്കുകയെന്നല്ലാതെ പുറംലോകവുമായി ബന്ധമില്ലാത്തയാളാണ് ഞാൻ.
ഒറ്റ കാര്യം മാത്രം പറയാം, ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല, കുറച്ച് സ്ത്രീകളെ. എന്റെ സുഹൃത്തുക്കളായ ചില സ്ത്രീകൾ സഹായിച്ചിരുന്നു. പക്ഷേ സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്.
സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരുണ്ട്. ഈയിടെ മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തിൽ ഞാനവരോട് മാന്യമായാണ് സംസാരിച്ചത്. അവരാണ് എന്നെ തെറി പറഞ്ഞത്.
സ്ത്രീകളുടെ അടുത്താണ് എനിക്കു പറയാനുള്ളത്, എന്തെങ്കിലും ദേഷ്യം വരുമ്പോൾ കള്ളക്കേസിൽ കുടുക്കി ആണുങ്ങളെ ജയിലിലടക്കുമ്പോൾ അവർക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കണം. ഒരിക്കലും ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. സത്യം എന്നൊരു കാര്യമുണ്ട്. ചേട്ടൻ ശക്തമായി തിരിച്ചുവരും. ചേട്ടനത് ചെയ്തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ ഞാനാണ്. കൂടെ തന്നെ ഉണ്ടാകും. എല്ലാ ആണുങ്ങൾക്കും എന്തു പിന്തുണയ്ക്കും ഞാൻ ഒപ്പമുണ്ടാകും.
പോക്സോ കേസ് വന്ന സാഹചര്യത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഭാര്യ മാത്രമാണ് ഒപ്പം നിന്നതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് പറഞ്ഞു. ഭാര്യ ഇല്ലെങ്കിൽ ജീവനോടെ താനുണ്ടാവില്ല. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സഹായിച്ചതും മാധ്യമങ്ങളോട് അനുകൂലമായി സംസാരിച്ചതും രാഹുൽ ഈശ്വർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഈശ്വറിന് കിട്ടുന്ന ആദ്യവെടി തന്റെ നെഞ്ചത്ത് കൊണ്ടിട്ടേ രാഹുലിന്റെ നെഞ്ചത്ത് കൊള്ളുകയുള്ളൂ. അത്രയ്ക്ക് കടപ്പാടുണ്ടെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് പറയുന്നു.
കൂട്ടിക്കല്‍ ജയചന്ദ്രന് മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളെ അവഹേളിച്ചും പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയർന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവച്ച് കൊന്നതിനു ശേഷം ജീവനൊടുക്കി. അഹമ്മദാബാദിലാണ് സംഭവം. രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.
ഗുജറാത്ത് മാരിടൈം ബോർഡിലെ ക്ലാസ്-1 ഉദ്യോഗസ്ഥനായ യഷ്രാജ്സിംഗ് ഗോഹിൽ, ഭാര്യ രാജേശ്വരി ഗോഹിൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി വീടിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ഇതിനിടെ യഷ്രാജ്സിംഗ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിയെ വെടിവച്ചതായും പോലീസ് പറഞ്ഞു.
ഭാര്യയെ വെടിവച്ചതിന് ശേഷം ഇയാൾ 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. അവർ എത്തിയപ്പോഴേക്കും രാജേശ്വരി മരിച്ചിരുന്നു. എമർജൻസി സർവീസ് സംഘം വീട്ടിൽ നിന്നും പോയതിന് പിന്നാലെ ഇയാൾ മുറിക്കുള്ളിൽ കയറി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.
ഗുജറാത്ത് മുൻ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശക്തിസിംഗ് ഗോഹിലിന്റെ അനന്തരവനായിരുന്നു യഷ്രാജ് സിംഗ്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുനീശ്വരി ചികിത്സയിലുള്ളത്.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വരിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം പോലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ലക്നോ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി.
ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം(28) ആണ് ജീവനൊടുക്കിയത്.
പെയിന്റിംഗ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാര്യ നിഷേധിച്ചു.
മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവച്ച് തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.
അപമാനം സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയത് എന്നാണ് ശുഭത്തിന്റെ അമ്മയുടെ ആരോപണം. മുട്ടക്കറി ഉണ്ടാക്കിനൽകില്ല എന്ന് ഭാര്യ പറഞ്ഞതിന് പിന്നാലെ ശുഭം തന്നെ കറിയുണ്ടാക്കി.
പിന്നാലെ ഇരുവരും തമ്മിൽ പൊതുമധ്യത്തിൽ, ആളുകൾ കാണുന്ന തരത്തിലാണ് തർക്കമുണ്ടായത്. മകൻ ഇത് അപമാനമായി തോന്നിയെന്നും പിന്നീട് മകന് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. ഇതിന് പിന്നാലെയാണ് ശുഭം ജീവനൊടുക്കിയത്.
Movies
നടൻ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്ക് എതിരെ നടന്റെ ഭാര്യ അയച്ച ശബ്ദ സന്ദേശം പുറത്ത്.
സരിത സരിൻ എന്ന യുവതിയാണ് നടന്റെ ഭാര്യ ബസന്തി അയച്ച ശബ്ദ സന്ദേശം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വെറുതെ പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുതെന്നും തന്റെ ഭർത്താവിന്റെ കാര്യം താൻ നോക്കിക്കോളാം എന്നാണ് ബസന്തി യുവതിക്ക് അയച്ച വോയിസ് ക്ലിപ്പിൽ പറയുന്നത്.
"ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്'- എന്നാണ് ബസന്തി ശബ്ദസന്ദേശത്തിൽ പറയുന്നത്.
ഒരു കുറിപ്പിനൊപ്പമാണ് സരിത സരിൻ ശബ്ദസന്ദേശം പുറത്തുവിട്ടത്.
National
ന്യൂഡൽഹി: ഭാര്യയ്ക്കു ഭർത്താവിൽനിന്ന് മാനസികമോ ശാരീരികമോ ആയ യാതൊരു ഉപദ്രവും ഏൽക്കാത്ത സാഹചര്യത്തിൽ ഭർത്താവ് ചുമത്തുന്ന സാന്പത്തിക ആധിപത്യം ക്രിമിനൽ നിയമപ്രകാരം ക്രൂരതയായി കണക്കാക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.
ഭർത്താവിനും കുടുംബത്തിനുമെതിരേ ഭാര്യ സമർപ്പിച്ച സ്ത്രീപീഡന കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. ശാരീരികമോ മാനസികമോ ആയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത ഇത്തരം സാഹചര്യങ്ങൾ വിവാഹമോചനത്തിനോ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരം ക്രിമിനൽ നടപടികൾക്കോ ആധാരമായി കണക്കാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഭർത്താവ് തന്റെമേൽ സാന്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണംപോലും ഭർത്താവിൽനിന്നു യാചിക്കേണ്ടിവന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരുടെ സാന്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഫലനമാണെന്നാണു കോടതി പറഞ്ഞത്.
ഭർത്താവിന്റെ ഇത്തരം പെരുമാറ്റങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പോരായ്മയായി കാണാമെങ്കിലും അത് ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ലെന്നും ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.
ക്രിമിനൽ നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിനുള്ള ആയുധമായി മാറരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
Kerala
കാസർഗോഡ്: ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തിൽ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം ഉണ്ടായത്.
വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്.
സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും ഭർത്താവിനെ അകറ്റി നിർത്തിയതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
Kerala
കോട്ടയം: നാഗ്പൂരിൽ സിഎസ്ഐ വൈദികനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സിഎസ്ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ.
നാഗ്പൂരിൽ കഴിഞ്ഞ 12 വർഷമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൗത്ത് കേരള മഹാ ഇടവകയിലെ വൈദികനായ സുധീർ, അദ്ദേഹത്തിന്റെ ഭാര്യ യാസ്മിൻ എന്നിവരെയും അവിടെയുള്ള രണ്ട് സ്വദേശി കുടുംബങ്ങളെയും അറസ്റ്റുചെയ്ത പോലീസ് നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മതപരിവർത്തനം ആരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു ആരാധനയിൽ പങ്കെടുത്തതിനാണ് ഇവരെ പിടികൂടിയത്. ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിന് എതിരായ നടപടിയാണിത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി എഴുത്തും വായനയും അറിയാത്ത വയോജനങ്ങൾക്ക് ക്ലാസുകൾ നൽകിയും കുട്ടികൾക്കായി നഴ്സറി സ്കൂളുകൾ നടത്തിയും ഗ്രാമങ്ങളിൽ ആരോഗ്യ-ശുചിത്വ പരിപാടികൾ സംഘടിപ്പിച്ചുമാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ഗവൺമെന്റിന് എത്താൻ സാധിക്കാത്ത ഇടങ്ങളിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന ഇത്തരം സേവനങ്ങളെ അകാരണമായി വേട്ടയാടുകയാണെന്ന് ബിഷപ്പ് കൗൺസിൽ പ്രതികരിച്ചു.
ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ആരോപിച്ചു.
വിഷയത്തിൽ ഉപരാഷ്ട്രപതിയെ നേരിൽ കണ്ട് ആശങ്ക അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വൈദികന്റെ അറസ്റ്റ് നടന്നത് എന്നത് ഏറെ വേദനാജനകമാണ്. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രീയ നേതൃത്വവും ഗവൺമെന്റും പാലിക്കുന്ന നിശബ്ദത അക്രമികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്.
പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പുലർത്തുന്ന ഈ നിശബ്ദത, ഇത്തരം പ്രവർത്തനങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തി കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അവർക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകാൻ സിഎസ്ഐ സഭ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഇത്തരം തെറ്റായ നടപടികളെ സഭ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും ഗവൺമെന്റ് ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും ബിഷപ്പ്സ് കൗൺസിൽ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ അമരാവതിയിലെ ഷിംഗോഡിയിൽ ക്രിസ്മസുമായി ബന്ധപ്പെട്ട പ്രാർഥനാച്ചടങ്ങിൽ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയുമടക്കം മൂന്നുപേരെ ചൊവ്വാഴ്ച വൈകീട്ട് പോലീസ് അറസ്റ്റുചെയ്തിരുന്നു.
സിഎസ്ഐ സഭയുടെ നാഗപുർ അമരാവതി മിഷനിലെ ഫാദർ ജെ.എൽ. സുധീർ, ഭാര്യ ജാസ്മിൻ, സഹായി എന്നിവരെയാണ് അറസ്റ്റുചെയ്തത്.
National
ഹൈദരാബാദ്: മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വെങ്കിടേഷിന് ത്രിവേണിയെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.
നിലവിളി കേട്ട അയൽക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു.
National
ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ബംഗളൂരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് പോയി. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തർക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളിൽ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാജിദ് അക്രമും മകൻ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഡിസംബർ 14ന് വെടിവയ്പ് നടത്തിയത്. പോലീസിന്റെ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നത്. ഇയാൾക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്.
ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ് മർദനമേറ്റത്.
മണ്ണന്തല പോലീസ് മർദിച്ചുവെന്നാണ് പരാതി. ധസ്തക്കീർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മദ്യലഹരിയിൽ ഭാര്യയേയും മക്കളെയും ആക്രമിച്ചുവെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.
ഭാര്യയുടെ പരാതിയിലാണ് ഇയാളെ പിടികൂടാൻ പോലീസ് എത്തിയത്. എന്നാൽ പോലീസിനെ ആക്രമിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ ഇയാൾ കമ്മീഷണർ ഓഫീസിൽ പരാതി നൽകുമെന്നാണ് അറിയിക്കുന്നത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.
ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.
ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.
അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.
വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.
ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.
തന്റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.
ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.
ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.
Leader Page
വർക്കിച്ചൻ ഇപ്പോൾ മദ്യപിക്കാറില്ല. പുകവലിയും പൊടിവലിയും ഇല്ല. മദ്യവും പുകയും പൊടിയുമൊക്കെ ഇഷ്ടമുള്ള അദ്ദേഹം ഇവയൊന്നും ആത്മാർഥമായി ഉപേക്ഷിച്ചതല്ല, ഭാര്യ മേരിക്കുട്ടിയെയും ഏകമകളെയും ഭയന്ന് ഗത്യന്തരമില്ലാതെ ഈ സുശീലങ്ങൾ നിർത്തിവച്ചതാണ്. വല്ലപ്പോഴുമെങ്കിലും ഒരിറ്റു ശക്തിദ്രാവകം പാനംചെയ്യണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. പക്ഷേ, വീട്ടുകാർ വഴങ്ങിയില്ല. ആഴ്ചയിലൊരിക്കൽ ഒരു കുപ്പി പനങ്കള്ളെങ്കിലും കുടിക്കാനുള്ള അവകാശത്തിനായി കുടുംബനാഥൻ ഘോരമായി പോരാടിയെങ്കിലും ഫലമുണ്ടായില്ല.
ഡിപ്രഷൻ മൂലം താൻ മരിച്ചുപോകുമെന്ന് വർക്കിച്ചൻ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിനോക്കി. എന്നിട്ടും രക്ഷകിട്ടിയില്ല. ചാകാൻ അവർ അനുവാദം കൊടുത്തെന്നു മാത്രമല്ല, പുകവലിയും നിരോധിക്കപ്പെട്ടു. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷ്യമെന്ന് മേരിക്കുട്ടിയോടും മകളോടും പറയാൻ ആർക്കും ധൈര്യമില്ലാതെ പോയി.
അങ്ങനെ കൂട്ടിലടയ്ക്കപ്പെട്ട നരിയെപ്പോലെ വർക്കിച്ചൻ കഴിഞ്ഞുകൂടുമ്പോഴാണ് പഴയ ചില സുഹൃത്തുക്കൾ വീട്ടിൽ വന്നത്. നല്ല വിലയുള്ള ഒരു കുപ്പി വിദേശമദ്യം ഉപഹാരമായി നൽകിയശേഷമാണ് സതീർഥ്യർ തിരിച്ചുപോയത്. “വളരെ വിലയും ശക്തിയുമുള്ള സാധനമാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കുറച്ചുമാത്രം ചെലുത്തിയാൽ മതി”- എന്നൊരു ഉപദേശവും കൂട്ടുകാർ നൽകാതിരുന്നില്ല.
പഴയകാലത്ത് നാടൻചാരായം ധാരാളം കഴിച്ചു ശീലിച്ചിരുന്ന വർക്കിച്ചൻ അതുകേട്ട് ചിരിച്ചു.
“എനിക്ക് നല്ല കപ്പാസിറ്റിയുണ്ട്. എന്നെ ബോധം കെടുത്താൻ ശക്തിയുള്ള മദ്യം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.”-കഥാനായകൻ ഗർവോടെ ഗർജിച്ചു.
കുപ്പി എവിടെ സൂക്ഷിക്കും?
ഈ വിശേഷപ്പെട്ട വിദേശമദ്യം എവിടെ സൂക്ഷിക്കുമെന്നതായിരുന്നു പിന്നീടുള്ള ചിന്താവിഷയം. ഭാര്യയും അമ്മയും മകളുമൊന്നും കാണാനിടയാകാത്ത ഒരു സ്ഥലം വേണം. ഏറെനേരത്തെ ആലോചനകൾക്കുശേഷം വർക്കിച്ചൻ ഒരു മാർഗം കണ്ടെത്തി. വീടിന്റെ മുകളിലത്തെ നിലയിലുള്ള ഒരു അലമാരിയിൽ കുപ്പി ഒളിപ്പിച്ചു. എന്നിട്ട്, മാന്യതയ്ക്കു കോട്ടം തട്ടാതെയുള്ള മധുപാനത്തിനുള്ള അവസരം കാത്ത് പതുങ്ങിയിരുന്നു.
അങ്ങനെയിരിക്കെയാണ് മേരിക്കുട്ടിക്ക് രണ്ടുദിവസത്തേക്ക് സ്വന്തം വീടുവരെ പോകേണ്ട ഒരാവശ്യം വന്നത്. ഈ കനകാവസരം ഉപയോഗപ്പെടുത്താൻ ഗൃഹനാഥൻ തീരുമാനിച്ചു. മേരിക്കുട്ടി വീട്ടിലേക്കുപോയ അന്നുതന്നെ ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ നിറയെ വെള്ളവും കുറച്ച് ഉപ്പേരികളും മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അദ്ദേഹം പൂഴ്ത്തിവച്ചു. പക്ഷേ, നിർഭാഗ്യവശാൽ സന്ധ്യക്ക് കുറെ അതിഥികൾ എത്തി. അവരോടൊപ്പം വർക്കിച്ചന് ഭക്ഷണവും കഴിക്കേണ്ടിവന്നു.
അവർ പോയപ്പോൾ രാത്രി ഒൻപതുമണിയോളമായി. ഇനി ക്ഷമിക്കാൻ വയ്യെന്നു നിനച്ച് വർക്കിച്ചൻ ധൃതിയിൽ മുകളിലത്തെ നിലയിലെ മുറിയിൽ കയറി കതകടച്ച് കുറ്റിയിട്ടു. അലമാര തുറന്ന് കുപ്പിയെടുത്തു. അപ്പോഴാണ് ഗ്ലാസ് കൊണ്ടുവന്നില്ലെന്ന കാര്യം ഓർത്തത്. അത് സാരമില്ല, ബാത്റൂമിലെ മഗ്ഗിലേക്ക് മദ്യം പകരാമെന്ന് കരുതി.
ബാത്റൂം തുറന്ന് കപ്പെടുത്ത് സോമരസം അതിലേക്ക് കമഴ്ത്തി, പ്ലാസ്റ്റിക്ക് കുപ്പിയിൽനിന്ന് വെള്ളമൊഴിച്ചു. ആർത്തിയും പരവേശവും മൂലം അളവ് നോക്കാനൊന്നും പറ്റിയതുമില്ല. അരക്കപ്പ് ദ്രാവകം ഒറ്റവലിക്കു കുടിച്ചശേഷം കുറെ ഉപ്പേരി വാരി വായിലിട്ടു. ഉപ്പേരി പൊടിഞ്ഞു വയറ്റിലേക്ക് പോയപ്പോൾ ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ചുതീർത്തു. എന്തെങ്കിലും ഭക്ഷണം കഴിച്ചശേഷം സുരപാനം പാടില്ലെന്ന കൂട്ടുകാരുടെ നിർദേശം വര്ക്കിച്ചൻ പുല്ലുപോലെ കാറ്റിൽപറത്തി.
കുറച്ചുനേരം കഴിഞ്ഞപ്പോൾ തലയ്ക്കുള്ളിൽ മെല്ലെ തേനീച്ചകൾ മൂളിത്തുടങ്ങി. മനം നിറയെ ലഹരി പതഞ്ഞു നിറഞ്ഞുതുടങ്ങി. വീട് മാത്രമല്ല, ഭൂമിയും ആകാശവും കറങ്ങുന്നതായി തോന്നിത്തുടങ്ങി. വർക്കിച്ചൻ ഒരുവിധത്തിൽ കിടക്കയിലേക്ക് വന്നുവീണു. മുറിയിലെ വെളിച്ചം കെടുത്താൻപോലും മറന്നുപോയി.
സമയം ഇഴഞ്ഞു നീങ്ങി. നിദ്രവന്ന് പുൽകിയെങ്കിലും എന്തോ ശബ്ദം കേട്ട് മൂപ്പർ പെട്ടെന്ന് കണ്ണുതുറന്നു. താൻ നിലത്തു കിടക്കുകയാണെന്ന് അദ്ദേഹത്തിനു മനസിലായി. മദ്യത്തിന്റെ ശക്തിയും ഭൂഗുരുത്വബലവുംമൂലം കട്ടിലിൽനിന്ന് വീണതാണ്. തലയുടെ പിന്നിൽ കഠിനമായ വേദന തോന്നിയെങ്കിലും ഒന്നുരണ്ടു വട്ടം ശിരസ് തലോടിയശേഷം വീണ്ടും കട്ടിലിലേക്കു കിടന്നു.
അപ്പോഴും സിരകളിൽ ലഹരി വറ്റിയിരുന്നില്ല. അതിനാൽ പെട്ടെന്ന് ഉറക്കം വന്നു. പിറ്റേന്ന് രാവിലെ ഒമ്പതുമണിക്ക് വൃദ്ധമാതാവാണ് വർക്കിച്ചനെ വിളിച്ചുണർത്തിയത്. പത്തുമണിയോടെ ഭക്ഷണം കഴിച്ചെങ്കിലും പിന്നെയും പുള്ളി കിടന്നുറങ്ങി. ഉച്ചവെയിൽ ഉച്ചിയിൽ പതിച്ചപ്പോൾ കഥാനായകന് ശരിക്കും ഉണർവു വന്നു. അപ്പോൾത്തന്നെ കുപ്പിയും മറ്റും മുറിയിൽ നിന്നെടുത്ത് പറമ്പിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
സന്ധ്യക്ക് വീട് വൃത്തിയാക്കാൻ വന്ന സർവന്റ് വർക്കിച്ചന്റെ മുറിയിൽ ചെന്നപ്പോൾ അറിയാതെ ചോദിച്ചു: “എന്റെ ദൈവമേ! ഇവിടെയെന്താണ് കള്ളിന്റെ വല്ലാത്ത മണം? വർക്കിച്ചൻ കുടിക്കുന്ന മനുഷ്യനല്ലല്ലോ!” ഇതുകേട്ട വർക്കിച്ചന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. കഴിഞ്ഞദിവസം വന്ന തന്റെ ചില കൂട്ടുകാർ ഈ മുറി ഒരു കള്ളുഷാപ്പാക്കി മാറ്റിയെന്നു പറഞ്ഞ് മൂപ്പർ തടിതപ്പി.
നീ പറഞ്ഞതാണ് ശരി!
മേരിക്കുട്ടി രണ്ടുദിവസം കഴിഞ്ഞ് മടങ്ങിയെത്തി. വർക്കിച്ചൻ മര്യാദരാമനായി വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടി. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം രാവിലെ വർക്കിച്ചൻ എഴുന്നേറ്റപ്പോൾ നെറ്റിയുടെ മുകളിൽ ഉഗ്രമായ വേദന! എന്തുപറ്റിയെന്ന് ആലോചിച്ചപ്പോഴാണ് ഒരാഴ്ച മുമ്പ് കട്ടിലിൽനിന്നു മൂക്കുംകുത്തി വീണുപോയ കാര്യം ഓർത്തത്. എന്തായാലും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നെറ്റിയിലെ വേദന മാറി.
പിന്നെയും ഒരാഴ്ച പിന്നിട്ടു. ഒരു ദിവസം രാവിലെ വർക്കിച്ചൻ മുറ്റത്ത് നിൽക്കുമ്പോൾ പഴയ തലവേദന വീണ്ടും വന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ കഥാപുരുഷനെ പട്ടണത്തിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. രണ്ടുദിവസം ബോധമില്ലാതെ അത്യാഹിത വിഭാഗത്തിൽ കിടന്ന അദ്ദേഹത്തിന്റെ തലയിൽ വലിയൊരു ശസ്ത്രക്രിയയും നടത്തി. മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം ഭാഗ്യംകൊണ്ട് വർക്കിച്ചൻ വീട്ടിൽ തിരിച്ചെത്തി.
ഡോക്ടർ ആറുമാസത്തെ വിശ്രമം നിർദേശിച്ചു. ദിവസവും പന്ത്രണ്ടോളം ഗുളികയും കഴിക്കണം. ഓരോ മാസവും സ്കാൻ ചെയ്യണം. ആറുമാസത്തേക്കു മുറിവിട്ട് ഇറങ്ങുകയോ സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്! “നിങ്ങൾ കുറച്ചു ദിവസം മുമ്പ് കട്ടിലിൽനിന്നു വീണ കാര്യം ഞങ്ങളോട് മറച്ചുവച്ചത് എന്തുകൊണ്ടാണ്? ചികിത്സ വൈകിപ്പോയിട്ടും ദേഹം തളർന്നുപോകാതിരുന്നത് ഭാഗ്യം!”-മേരിക്കുട്ടി കോപത്തോടെ പറഞ്ഞു.
വർക്കിച്ചൻ ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിന്നു. വർക്കിച്ചന്റെ ദയനീയമായ നില്പു കണ്ടപ്പോൾ മേരിക്കുട്ടി അനുകമ്പയോടെ ചൊല്ലി: “നിങ്ങൾ എങ്ങനെയാണ് കട്ടിലിൽനിന്ന് വീണതെന്ന് ഡോക്ടർക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. എട്ടുംപൊട്ടും തിരിയാത്ത കുട്ടികൾപോലും ഇങ്ങനെ വീഴില്ല. ബോധമില്ലാത്ത കള്ളുകുടിയന്മാരുടെ പണിയായിപ്പോയില്ലേ, ഇത്? ഞാൻ വീട്ടിലുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും വീഴുകയില്ലായിരുന്നു!
വർക്കിച്ചൻ അതുകേട്ട് കഠിനമായി ഞെട്ടി. എന്നിട്ട് ദുഃഖഭാവത്തിൽ നല്ല ബോധത്തോടെ സമ്മതിച്ചു:
“നീ പറഞ്ഞതാണ് ശരി!
നീ പറയുന്നതാണ് ശരി!
നീയാണ് എപ്പോഴും ശരി!”
[email protected]
National
ലക്നോ: ഉത്തർപ്രദേശിൽ ഭാര്യ ചതിച്ചുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ബങ്കാറ്റ് ഗ്രാമവാസിയായ രാഹുൽ മിശ്ര(30) ആണ് മരിച്ചത്.
വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു രാഹുൽ മിശ്ര. സംഭവസ്ഥലത്തെത്തിയ പോലീസ്, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
രാഹുലിന്റെ അമ്മയുടെ പരാതിയിൽ ഭാര്യയ്ക്കും സുഹൃത്ത് ശുഭം സിംഗിനും ഭാര്യാമാതാവിനുമെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.
അന്വേഷണത്തിനിടെ, രാഹുലിന്റെ ഫോണിൽ നിന്ന് ഏഴ് മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ പോലീസ് കണ്ടെത്തി. ജീവനൊടുക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് രാഹുൽ റിക്കാർഡ് ചെയ്തതാണ് ഇത്.
ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും കുട്ടിയെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുൽ വീഡിയോയിൽ വിശദീകരിച്ചു. "എനിക്ക് മരിക്കാൻ ആഗ്രഹമില്ല, പക്ഷേ ജീവിക്കാൻ ഒരു കാരണവുമില്ല'. രാഹുൽ വീഡിയോയിൽ പറയുന്നു.
"എന്റെ ഭാര്യക്ക് ശുഭം സിംഗ് എന്നയാളുമായി ബന്ധമുണ്ട്. ഞാൻ അവളെ പലതവണ വിലക്കിയിരുന്നു, പക്ഷേ അവൾ അത് ശ്രദ്ധിച്ചില്ല. എന്റെ കുട്ടിയെ കാണാൻ എനിക്ക് അനുവാദമില്ലായിരുന്നു. ഭർതൃമാതാവാണ് അത് വിലക്കിയത്. എന്റെ നമ്പർ പോലും ബ്ലോക്ക് ചെയ്തു. എന്റെ ഭാര്യാ പിതാവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ഞാൻ എന്റെ ഭാര്യയെയും കുട്ടിയെയും വളരെയധികം സ്നേഹിക്കുന്നു. പക്ഷേ എനിക്ക് ഇനി ഈ വേർപിരിയൽ സഹിക്കാൻ കഴിയില്ല'. രാഹുൽ വീഡിയോയിൽ പറഞ്ഞു.
താൻ വലിയ കടബാധ്യതയിലാണെന്നും ജോലിസ്ഥലത്ത് സമ്മർദ്ദം നേരിടുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
ഭാര്യ തനിക്കെതിരെ നിരവധി വ്യാജ പരാതികൾ നൽകിയിട്ടുണ്ട്. 2014 മുതൽ പുരുഷന്മാരുടെ വാദം എവിടെയും കേട്ടിട്ടില്ല. പെൺകുട്ടികൾ എപ്പോഴും ശരിയല്ല. ഐപിസിയിലെ സെക്ഷൻ 498 എ ഭേദഗതി ചെയ്യണ്ടതിന്റെ ആവശ്യം വളരെ പ്രധാനമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അഞ്ച് വർഷം മുൻപായിരുന്നു രാഹുലിന്റെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സംഭവത്തിൽ പ്രതികളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ച് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ. ഫേസ്ബുക്കിൽ കവിത എഴുതിയാണ് വിമർശനം.
"പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ, നീയും ഒരമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട മാഹാ പാപിയോ?, ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ’ എന്നിങ്ങനെയാണ് കവിതയിലെ വരികൾ.
കവിതയുടെ പൂർണരൂപം
ചുറ്റും വിഷം തൂകിയ പാമ്പുകൾ എന്നെ വരിഞ്ഞുമുറുക്കുന്നു…
ഉറക്കം എനിക്ക് അന്യമായി തീരുന്നു.
പൊളിഞ്ഞ ഗർഭപാത്രത്തിന്റെ നിലവിളി—
സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ,
നീ ഇത്രയും ക്രൂരനോ?
ഗർഭപാത്രത്തിൽ കൈയിട്ടു ഞെരടി,
ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്ര ക്രൂരനോ?
നീയും ഒരു അമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട മഹാപാപിയോ?
ഒരു പാവം പെണ്ണിന്റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്പി കടിച്ചുപറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു.കാർക്കി തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…
National
ഭോപ്പാൽ: കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട്. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവിനെതിരെ ദിവ്യ ഉന്നയിച്ചത്.
മകളെ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് ദിവ്യ മധ്യപ്രദേശിലെ രത്ലം പോലീസ് സൂപ്രണ്ട് അമിത് കുമാറിന് പരാതി നൽകിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും മകളെ സുരക്ഷിതമായി തിരികെ നൽകണമെന്നും ദിവ്യ പരാതിയിൽ ആവശ്യപ്പെട്ടു.
ദേവേന്ദ്ര ഗെലോട്ട് (33), ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്(55), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎ, ഭർതൃ സഹോദരൻ വിശാൽ ഗെലോട്ട്(25), ഭർതൃവിന്റെ മുത്തശി അനിത ഗെലോട്ട് (60) എന്നിവർ 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് ദിവ്യ പറയുന്നു.
ഭർത്താവ് മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണെന്നും ഇക്കാര്യം മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്നും ദിവ്യ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കന്യാദാൻ യോജന പ്രകാരം 2018 ഏപ്രിൽ 29 ന് താൽ (അലോട്ട്) എന്ന സ്ഥലത്ത് വച്ച് അന്നത്തെ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായ തവർചന്ദ് ഗെലോട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഭർതൃഗൃഹത്തിൽ എത്തിയപ്പോഴാണ്, ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും താൻ മനസിലാക്കിയതെന്ന് ദിവ്യ പറയുന്നു.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും സ്ത്രീധന തുക ആവശ്യപ്പെട്ട് തന്നെ പരിഹസിച്ചുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.
2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായതായി ദിവ്യ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുകയും, മർദിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ ആരോപിക്കുന്നു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നുവെന്നും ദിവ്യ പറയുന്നു.
ജനുവരി 26ന് മദ്യപിച്ച് വീട്ടിലെത്തിയ ദേവേന്ദ്ര പണം കൊണ്ടുവന്നില്ലെങ്കിൽ നിന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും മേൽകൂരയിൽ നിന്നും താഴേക്ക് തന്നെ തള്ളിയിട്ടെന്നും പറയുന്നു. നിലത്ത് വീണ തനിക്ക് തോളിനും അരയ്ക്കും ഗുരുതരമായി പരിക്കേറ്റുവെന്നും തന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ആരോപിച്ചു.
പിറ്റേന്ന് രാവിലെ, നാഗ്ഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ഇൻഡോറിലെ ബോംബെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഈ വിവരം തന്റെ മാതാപിതാക്കളെ അറിയിച്ചില്ലെന്നും ചികിത്സാ ചെലവുകൾ വഹിക്കാൻ പിതാവിൽ സമ്മർദ്ദം ചെലുത്തിയെന്നും ദിവ്യ ആരോപിക്കുന്നു.
തന്റെ നാല് വയസുള്ള മകളെ ഭർതൃവീട്ടുകാർ ബലംപ്രയോഗിച്ച് തടഞ്ഞുവച്ചിരിക്കുകയാണെന്നും കുട്ടിയെ കാണാൻ അനുവദിക്കുന്നില്ലെന്നും ദിവ്യ ആരോപിക്കുന്നു. നവംബറിൽ മകളെ കാണാൻ സ്കൂളിൽ പോയപ്പോൾ ഭർത്താവ് തന്നെ തടഞ്ഞു."പണം കൊണ്ടുവന്നില്ലെങ്കിൽ മകളെ കാണാൻ കഴിയില്ല" എന്ന് പറഞ്ഞുവെന്നും അവർ പരാതിയിൽ പറഞ്ഞു.
രത്ലം എസ്പിക്കാണ് ദിവ്യ ആദ്യം പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് നാഗ്ദ (ഉജ്ജൈൻ ജില്ല)യിൽ ആയതിനാൽ ഉജ്ജൈൻ ഐജിക്കും ഉജ്ജൈൻ എസ്പിക്കും പരാതി നൽകാൻ പോലീസ് ദിവ്യയോട് നിർദേശിച്ചു.
Kerala
പാലക്കാട്: മണ്ണാർക്കാട്ട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭര്‍ത്താവ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. കുഞ്ഞാത്തമ്മ(52)യ്ക്കാണ് വെട്ടേറ്റത്. ഇയാൾ വെട്ട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കുഞ്ഞാലൻ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും നാട്ടുകാർ പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: മഹാരാഷ്ട്ര മൃഗസംരക്ഷണ, പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ ഭാര്യ ജീവനൊടുക്കി. അനന്ത് ഗാർജെയുടെ ഭാര്യ ഗൗരി പാൽവെയാണ് മരിച്ചത്.
ദാമ്പത്യപ്രശ്നത്തെ തടർന്ന് സെൻട്രൽ മുംബൈയിലെ വോർലി പ്രദേശത്തെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് ദമ്പതികൾ വിവാഹിതരായത്. കെഇഎം ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു ഗൗരി പാൽവെ.
അനന്ത് ഗാർജെ, ഗൗരിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗൗരിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രാഥമിക വിവരം അനുസരിച്ച്, ഗാർഹിക തർക്കങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായും, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഹൈദരാബാദ്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപുർ പട്ടണത്തിലാണ് സംഭവം.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ യുവാവാണ് സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ ഭാര്യയെ കൊന്നത്. ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പ്രകോപിതനായ യുവാവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നു.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
National
റാഞ്ചി: കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം.
മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥൻ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബർ ഒന്നിന് പുലർച്ചെ നാലരയോടെ ശ്യാമ റാണി ക്വാർട്ടേഴ്സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്.
പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് മഴിയവാൻ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പ്രമോദ് മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസാര പരിക്കേറ്റു.
വീടിനുള്ളിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിറെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Movies
കാന്താര: ചാപ്റ്റർ 1 സിനിമയുടെ പ്രീമിയർ ഷോ കണ്ട് വികാരാധീനയായി സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഷെട്ടി. പ്രീമിയർ വേദിയിൽ പ്രഗതി കണ്ണീരണിഞ്ഞു നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കാന്താര ചിത്രീകരണത്തിനായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കുടുംബത്തെ പിരിഞ്ഞ് യഥാർത്ഥത്തിൽ കാടിനുള്ളിൽ താമസിച്ചിരുന്നതായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായി പ്രഗതി പ്രവർത്തിച്ചിരുന്നു.
കാന്താര: ചാപ്റ്റർ വണ്ണിന്റെ പ്രീമിയർ ഷോയുടെ അവസാന നിമിഷങ്ങളിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. പ്രീമിയർ ഷോയ്ക്ക് ശേഷം നിറഞ്ഞ കൈയടികൾക്കിടയിൽ കാണികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഋഷഭ് ഷെട്ടി.
ഈ സമയത്താണ് കറുത്ത സാരി ധരിച്ച പ്രഗതി ഷെട്ടി പിന്നിൽ നിന്ന് ഋഷഭിനെ കെട്ടിപ്പിടിച്ചത്. ഋഷഭ് തിരിഞ്ഞ് പ്രഗതിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
National
ലേ: ലഡാക്ക് പ്രക്ഷോഭ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാംഗ്ചുക്കിനെ ക്രമിനലിനെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്മൊ പറഞ്ഞു.
വാങ്ചുക്കിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് എച്ച്ഐഎഎലിന്റെ (ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്, ലഡാക്ക്) സഹസ്ഥാപകകൂടിയായ ഗീതാഞ്ജലി പറഞ്ഞു. അദ്ദേഹത്തെ ദേശവിരുദ്ധനായി ചിത്രീകരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും മോശം രൂപമാണിത്. ഒരു കാരണവുമില്ലാതെ, അദ്ദേഹത്തെ കുറ്റവാളിയെപ്പോലെയാണു പിടികൂടിയത്- ആംഗ്മൊ കൂട്ടിച്ചേർത്തു. വാംഗ്ചുകിനെതിരായ ആരോപണങ്ങളിൽ ടെലിവിഷൻ ചാനലിൽ സംവാദം നടത്താൻ കേന്ദ്രസർക്കാർ പ്രതിനിധികളെ വെല്ലുവിളിക്കുകയും ചെയ്തു.
Kerala
ആലപ്പുഴ: ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു. എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഗോപിയുടെ ഭാര്യ ഷീല. ഗോപി മരിച്ചത് ഷീലയ്ക്ക് മനസിലാകാതെ വന്നതാവാം വിവരം പുറത്തറിയാൻ വൈകിയതെന്ന് കരുതുന്നു.
മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം ഇതേ വീട്ടിൽ കഴിഞ്ഞ ഷീലയ്ക്ക് മൃതദേഹത്തിൽ പുഴുവരിച്ചിട്ട് പോലും ഗോപി മരിച്ചെന്ന് മനസിലായില്ല.