ന്യൂഡൽഹി: ഒരു ദശകത്തിനിടെ പ്രായപൂർത്തിയാകാത്ത 33 ആൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ ഉത്തർപ്രദേശിലെ ജലസേചനവകുപ്പിലെ മുൻ ജൂണിയർ എൻജിനിയർക്കും ഭാര്യയ്ക്കും വധശിക്ഷ.
മൂന്നുവയസുമുതൽ പ്രായമുള്ള കുട്ടികളെ 2010 നും 2020 നും ഇടയിൽ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് ദന്പതികളായ രാം ഭവാനെയും ഭാര്യ ദുർഗാദേവിയെയും ബാന്ദയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃതമാണു പ്രതികളുടേതെന്നു കണ്ടെത്തിയ കോടതി 33 കുട്ടികൾക്കും നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശവും നൽകിയിട്ടുണ്ട്.
Tags : raping 33 children Engineer wife death sentenced