x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി പ​ങ്ക​ജ മു​ണ്ടെ​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി


Published: November 23, 2025 02:27 PM IST | Updated: November 23, 2025 02:27 PM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മൃ​ഗ​സം​ര​ക്ഷ​ണ, പ​രി​സ്ഥി​തി മ​ന്ത്രി പ​ങ്ക​ജ മു​ണ്ടെ​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി. അ​ന​ന്ത് ഗാ​ർ​ജെ​യു​ടെ ഭാ​ര്യ ഗൗ​രി പാ​ൽ​വെ​യാ​ണ് മ​രി​ച്ച​ത്.

ദാ​മ്പ​ത്യ​പ്ര​ശ്ന​ത്തെ ത​ട​ർ​ന്ന് സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ വോ​ർ​ലി പ്ര​ദേ​ശ​ത്തെ വ​സ​തി​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ദ​മ്പ​തി​ക​ൾ വി​വാ​ഹി​ത​രാ​യ​ത്. കെ​ഇ​എം ആ​ശു​പ​ത്രി​യി​ലെ ദ​ന്ത ഡോ​ക്ട​റാ​യി​രു​ന്നു ഗൗ​രി പാ​ൽ​വെ.

അ​ന​ന്ത് ഗാ​ർ​ജെ, ഗൗ​രി​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഗൗ​രി​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ഥ​മി​ക വി​വ​രം അ​നു​സ​രി​ച്ച്, ഗാ​ർ​ഹി​ക ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags : Maharashtra Minister Key Aide Wife Suicide Harassment

Recent News

Up