Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡിന് എതിരായ ഹോം മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനു തോല്‍വി. 2-1നായിരുന്നു ടോട്ടന്‍ഹാം വീണത്.
തോല്‍വിക്കു പിന്നാലെ ടീം മാനേജര്‍ സ്ഥാനത്തുനിന്ന് തോമസ് ഫ്രാങ്ക് പുറത്തായി. 26 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി 16-ാം സ്ഥാനത്താണ് ടോട്ടന്‍ഹാം. 36 പോയിന്റുമായി ന്യൂകാസില്‍ 10-ാം സ്ഥാനത്തേക്കുയര്‍ന്നു.
ചെല്‍സി, യുണൈറ്റഡ്
ചെല്‍സി 2-2ന് ലീഡ്സ് യുണൈറ്റഡുമായും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡുമായും സമനിലയില്‍ പിരിഞ്ഞു.
സ്റ്റോപ്പേജ് ടൈമില്‍ (90+6) ബെന്യാമിന് സെസ്കോയിലൂടെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമനില ഗോള്‍. ചെല്‍സി രണ്ടു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു സമനില വഴങ്ങിയത്.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കെതിരേ 1-2നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കിയത്. സ്റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി (90+3) ലക്ഷ്യത്തിലെത്തിച്ച് എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയമൊരുക്കി. പിന്നില്നിന്നെത്തിയായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിസണ്‍സ് വെന്നിക്കൊടി പാറിച്ചത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 74-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായിയിലൂടെ ലിവര്‍പൂള്‍ എഫ്സി ലീഡ് നേടി. 30 വാര ദൂരെനിന്നുള്ള മിന്നും ഫ്രീകിക്ക് ഗോളായിരുന്നു അത്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകര്‍ മതിമറന്ന നിമിഷം. എന്നാല്‍, 84-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി 1-1ന് ഒപ്പമെത്തി.
ഇഞ്ചുറി ടൈമിലേക്കു നീണ്ടപ്പോള്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ സിറ്റി ജയത്തില്‍. 90+13-ാം മിനിറ്റില്‍ സൊബോസ്ലായി ചുവപ്പ് കാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ എഫ്സി 10 പേരോടെയാണ് മത്സരം അവസാനിപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എഫ്സി 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. ജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ആഴ്സണല്‍ എഫ്സിക്കു തൊട്ടുപിന്നിലുണ്ട്.
25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ 56ഉം മാഞ്ചസ്റ്റര്‍ സിറ്റി 50 പോയിന്റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു. 39 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്താണ്.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു തുടര്‍ച്ചയായ നാലാം ജയം.
ഇന്നലെ ഹോം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന് ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ തോല്‍പ്പിച്ചു. വിവിധ കോമ്പറ്റീഷനുകളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു ജയം. അഞ്ച് ഗോള്‍ പിറന്ന ഹോം ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന് ഫുള്‍ഹാമിനെ കീഴടക്കി.
90+4-ാം മിനിറ്റില്‍ ബെന്യാമിന് ഷെഷ്കൊ നേടിയ ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. ഇടക്കാല പരിശീലകനായ മൈക്കിള്‍ കാരിക്കിന്റെ ശിക്ഷണത്തിനു കീഴില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്.
മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു സമനില. എവേ പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോട് 2-2ന് മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ പിരിഞ്ഞു. 2-0നു മുന്നിലെത്തിയശേഷമായിരുന്നു സിറ്റി സമനില വഴങ്ങിയത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
മാർട്ടിൻ സുബിമെൻഡി, വിക്ടർ ഗ്യോകെരെസ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ലീഡ്സ് താരം കാൾ ഡർലോവിന്റെ ഓൺ ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണൽ ഗംഭീര ഫോമിലാണ്. വിജയത്തോടെ ആഴ്സണലിന് 53 പോയിന്റായി.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് ഇന്നത്തെ വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്റും ലീഡ്സിന് 26 പോയിന്റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.
ബ്രയാൻ എംബിയോമോ, പാട്രിക്ക് ഡോർഗു, മത്യൂസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ മെറിനോയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിന്റെ ഓൺ ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്റായി. ലീഗ് ടേബിളിൽ നാലാമതെത്താനും യുണൈറ്റഡിനായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 50 പോയിന്റുള്ള ആഴ്സണൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഗാം വിജയിച്ചത്.
ക്രൈസെൻസിയോ സമ്മർവില്ലെയും ജരോഡ് ബോവനും മത്യേസ് ഫെർണാണ്ടസ് എന്നിവരാണ് വെസ്റ്റ് ഹാമിന് ഗോളുകൾ നേടിയത്. ബ്രയാൻ ബ്രോബിയാണ് സണ്ടർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വെസ്റ്റ് ഹാമിന് 20 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 18-ാം സ്ഥാനത്താണ് വെസ്റ്റ് ഹാം. പരാജയപ്പെട്ടെങ്കിലും ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് സണ്ടൻലൻഡ്. 33 പോയിന്റാണ് സണ്ടർലൻഡിനുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഓസ്റ്റണ്‍ വില്ലയെ അട്ടിമറിച്ച് എവർട്ടണ്.
മൂന്നാം സ്ഥാനത്തുള്ള വില്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് പത്താം സ്ഥാനത്തുള്ള എവർട്ടണ് അട്ടിമറിച്ചത്.
വോൾവർഹാംപ്ടണ്‍ വാണ്ടറേഴ്സും ന്യൂസ്കാസിൽ യുണൈറ്റഡുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
ജാവോ പെഡ്രോയും കോൾ പാമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 26-ാം മിനിറ്റിലും പാമർ 76-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസിക്ക് 34 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ചെൽസി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു.
മത്സരത്തിന്റെ 65-ാം മിനിറ്റിൽ ബ്രയാൻ ബ്യൂമോയും 76-ാം മിനിറ്റിൽ പാട്രിക് ഡോർഗുവുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയെ മുന്‍താരമായിരുന്ന മൈക്കിള്‍ കാരിക്ക് പരിശീലിപ്പിക്കും.
റൂബെന്‍ അരിമോമിന്റെ പിന്‍ഗാമിയായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്ത് കാരിക്ക് എത്തുന്നത്. മുമ്പ് 2021ല്‍ ഇടക്കാല മാനേജരായി കാരിക്ക് എത്തിയിരുന്നു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്സണല്‍ പോയിന്റ് പങ്കുവച്ചത്.
സ്റ്റോപ്പേജിൽ കൈയാങ്കളി
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്റെ പ്രതിരോധക്കാരന് കൊണോര്‍ ബ്രാഡ്ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില് മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.
വീണുകിടക്കുകയായിരുന്ന ബ്രാഡ്ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്ലിയെ മെഡിക്കല്‍ സംഘം സ്ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്ലിയുടെ കിടിലന്‍ ഷോട്ട് ആഴ്സണലിന്റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കോച്ചിനെ മാറ്റിയെങ്കിലും ചെല്‍സി എഫ്സിക്കു തോല്‍വിതന്നെ. ലിയാം റോസെനിയറിന്റെ ശിക്ഷണത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സി 1-2ന് ഫുള്‍ഹാമിനോട് പരാജയപ്പെട്ടു.
മാനേജര്‍ റൂബെന്‍ അമോരിമിനെ പുറത്താക്കിയശേഷമുള്ള ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയിക്കാന്‍ സാധിച്ചില്ല. എവേയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2ന് ബേണ്‍ലിയോട് സമനില വഴങ്ങി.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 1-1ന് ബ്രൈറ്റണിനോടും ആസ്റ്റണ്‍ വില്ല 0-0ന് ക്രിസ്റ്റല്‍ പാലസിനോടും സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. ആഴ്സണലാണ് (48) ലീഗിന്റെ തലപ്പത്ത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ടിജ്ജാനി റെയ്ന്തേഴ്സാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
എൻസോ ഫെർണാണ്ടസാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എൻസോ പന്ത് ഗോൾവര കടത്തിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 42 പോയിന്റായി. ചെൽസിക്ക് 31 പോയിന്റും ആയി. ലീഗ് ടേബിളിൽ നിലവിൽ സിറ്റി രണ്ടാം സ്ഥാനത്തും ചെൽസി അഞ്ചാമതുമാണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രൈറ്റണ് ജയം. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോർജിനിയോ റട്ടറും യാസിൻ അയാറിയും ആണ് ബ്രൈറ്റണ് വേണ്ടി ഗോളുകൾ നേടിയത്. റട്ടർ 29-ാം മിനിറ്റിലും അയാറി 47-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ബ്രൈറ്റണ് 28 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബ്രൈറ്റൺ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസ് ഒരു ഗോളും നേടി. മോർഗൻ ഗിബ്സ്-വൈറ്റാണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 42 പോയിന്റായി. ഇതോടെ വില്ല ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
Sports
ലണ്ടന്‍: പുതുവര്‍ഷാരംഭത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ സൂപ്പര്‍ ക്ലബ്ബുകളായ ലിവര്‍പൂള്‍ എഫ്സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെയും ആരാധകര്‍ നോട്ട് ഹാപ്പി.
ഈ വര്‍ഷത്തെ ആദ്യ മത്സരത്തില്‍ ഇരുടീമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 0-0ന് ലീഡ്സ് യുണൈറ്റഡിനോടാണ് പോയിന്റ് പങ്കുവച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി എവേ പോരാട്ടത്തില്‍ സണ്ടര്ലന്ഡുമായും സമനിലയില്‍ പിരിഞ്ഞു.
അതേസമയം, വര്‍ഷാരംഭത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം സമനിലയിലായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമും 1-1നും ബ്രെന്റ്ഫോഡും ടോട്ടനം ഹോട്ട്സ്പുറും 0-0നും പോയിന്റ് പങ്കുവച്ചു.
ലീഗില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു. 45 പോയിന്റുമായി ആഴ്സണലാണ് ലീഗിന്റെ തലപ്പത്ത്. 33 പോയിന്റുള്ള ലിവര്‍പൂള്‍ നാലാമതും 29 പോയിന്റുള്ള സണ്ടര്‍ലന്‍ഡ് ഏഴാമതും 26 പോയിന്റുള്ള ടോട്ടന്‍ഹാം 12-ാമതുമാണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ വിജയം. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ ഗണ്ണേഴ്സ് വിജയം സ്വന്തമാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ 11 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് ഇതോടെ ഗണ്ണേഴ്സ് അറുതി വരുത്തി. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് ലീഡുയർത്താനും സാധിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഗോൾമഴയായി മത്സരം മാറി. രണ്ടാം പകുതിയുടെ തുടക്കത്തിലെ നാല് മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോളടിച്ച് ആഴ്സണൽ വില്ലയെ ഞെട്ടിച്ചു. 48-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസും 52-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയും ആഴ്സണലിനായി സ്കോർ ചെയ്തു. 69-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ഗണ്ണേഴ്സ് ലീഡുയർത്തി.
കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിൽ ഗോളടിച്ച് ഗബ്രിയേൽ ജീസസ് തിരിച്ചുവരവ് അറിയിച്ചു. 78-ാം മിനിറ്റിലാണ് ജീസസ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഒല്ലി വാട്കിൻസ് വില്ലയ്ക്കു വേണ്ടി വലകുലുക്കിയെങ്കിലും ആശ്വാസഗോൾ മാത്രമായി മാറി. ഇതോടെ വില്ലയുടെ വിജയക്കുതിപ്പിന് എമിറേറ്റ്സിൽ അവസാനവും ആയി.
സമനില വഴങ്ങി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോണ്‍മൗത്തിനോട് സമനില വഴങ്ങി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ചു. അവസാനത്തെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ചെൽസിക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബോണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്.
മാഞ്ചസ്റ്ററിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വൂള്വ്സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് മത്സരം അവസാനിപ്പിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്സപുറിന് ജയം. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്.
42-ാം മിനിറ്റിൽ ആർച്ചീ ഗ്രേയാണ് മത്സരത്തതിൽ പിറന്ന ഏക ഗോൾ ടോട്ടൻഹാമിനായി നേടിയത്. ഗ്രൗണ്ടിൽ കളിമികവ് പുലർത്തിയത് ക്രിസ്റ്റൽ പാലസാണെങ്കിലു സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത് ത ിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ സന്ദർലൻഡ് (1-1) ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ 28-ാം മിനിറ്റിൽ സൈമണ്‍ അഡിൻഗ്രാ സന്ദർലൻഡിനെ മുന്നിലെത്തിച്ചു.
എന്നാൽ 47-ാം മിനിറ്റിൽ ലീഡ് ഡൊമിനിക് കാൽവേർട്ട് ലെവിന്റെ ഗോളിലൂടെ സമനിലപിടിച്ചു.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പാട്രിക്ക് ഡോർഗുവാണ് ഗോൾ നേടിയത്. 24-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 29 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ മുംബൈ സിറ്റി എഫ്സിയുമായുള്ള ബന്ധം സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) അവസാനിപ്പിച്ചു.
മുംബൈ ക്ലബ്ബിലുള്ള ഷെയര്‍ പങ്കാളിത്തം സിറ്റി ഗ്രൂപ്പ് അവസാനിപ്പിച്ചതായി ഇന്നലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി, ഓസ്ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകളുടെ സാമ്പത്തിക സ്രോതസാണ് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ്.
എഐഎഫ്എഫും റിലയന്‍സിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള ഐഎസ്എല്‍ മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് ഈ മാസം എട്ടിന് അവസാനിക്കുകയും പുതിയ കരാര്‍ ധാരണ ആകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, 2025-26 സീസണ് ഐഎസ്എല്‍ മുടങ്ങിയത്.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നു നടക്കുന്ന ലിവര്‍പൂള്‍ എഫ്സി x വൂള്‍വ്സ് മത്സരം അന്തരിച്ച പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്കുള്ള ആദരമാകും.
ജോട്ടയുടെ മുന്‍ ക്ലബ്ബുകളാണ് ലിവര്‍പൂളും വൂള്‍വ്സും. 2020ലാണ് വൂള്വ്സില്നിന്ന് ജോട്ട ലിവര്‍പൂളിലെത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ സ്പെയിനില്വച്ചുണ്ടായ കാറപടകടത്തിലാണ് 28കാരനായ ജോട്ടയുടെ ജീവന് പൊലിഞ്ഞത്.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് വൂള്‍വ്സിന് എതിരായ മത്സരം. മത്സരത്തിന്റെ കിക്കോഫിനു മുമ്പായി മാച്ച്ഡേ മാസ്കോട്ടിനൊപ്പം ജോട്ടയുടെ രണ്ട് ആണ്‍കുട്ടികളും (ഡിനിസ്, ഡുവാര്‍ട്ടെ) മൈതാനത്ത് എത്തും. 2025ല്‍ ലിവര്‍പൂളിന്റെ അവസാന മത്സരമാണിത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കു ജയം. എവേ പോരാട്ടത്തില്‍ ആഴ്സണല്‍ 1-0ന് എവര്‍ട്ടണെ കീഴടക്കി. വിക്ടര്‍ ഗ്യോകെറെസിന്റെ വകയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോള്‍.
മത്സരം അവസാനിച്ചപ്പോള്‍ ഒമ്പതുപേരായി ചുരുങ്ങിയ ടോട്ടന്‍ഹാമിനെ എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-1നു കീഴടക്കി. അലക്സാണ്ടര്‍ ഇസാക്ക്, ഹ്യൂഹോ എകിടികെ എന്നിവരായിരുന്നു ലിവറിനായി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ഹോം മത്സരത്തില്‍ 3-0ന് വെസ്റ്റ് ഹാമിനെ തകര്‍ത്തു.
ലീഗില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ (39), മാഞ്ചസ്റ്റര്‍ സിറ്റി (37) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതമാണ് നേടിയത്.
അമാഡ് ഡയല്ലൊ, കസമീറോ, ബ്രൂണോ ഫെർണാണ്ടസ്, മാത്യേസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. അന്റോയ്ൻ സെമെന്യോ, ഇവാനിൽസൻ, മാർകസ് ടവേർനിയർ, എലി ജൂനിയർ ക്രൊപി എമ്മിവരാണ് ബേൺമൗത്തിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 26 പോയിന്റും ബേൺമൗത്തിന് 21 പോയിന്റും ആയി. ലീഗ് ടേബിളിൽ യുണൈറ്റഡ് ആറാം സ്ഥാനത്തും ബേൺമൗത്ത് 13-ാം സ്ഥാനത്തും ആണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തത്.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും ഫിൽ ഫോഡൻ ഒരു ഗോളും നേടി. ഹാലണ്ട് 41, 89 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. ഫോഡൻ 69-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 34 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിയുടെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കി മുഖ്യപരിശീലകന്‍ അര്‍നെ സ്ലോട്ട്.
ബ്രൈറ്റണിനെതിരേ ഇന്നലെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിലും സലയെ സ്ലോട്ട് സൈഡ് ബെഞ്ചില്‍ ഇരുത്തി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്ക് മിന്നും ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-1ന് വൂള്‍വ്സിനെ തകര്‍ത്തു.
യുണൈറ്റഡിനായി ബ്രൂണോ ഫെര്ണാണ്ടര് (25, 82 പെനാല്‍റ്റി) രണ്ട് ഗോള്‍ സ്വന്തമാക്കി.
ബ്രയാന്‍ എംബ്യൂമോ (51), മാന്സണ് മൗണ്ട് (62) എന്നിവരും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ലക്ഷ്യംകണ്ടു.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ സണ്ടർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
റൂബൻ ഡയസ്, ജോഷ്കോ ഗ്വാർഡിയോൾ, ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡയസ് 31-ാം മിനിറ്റിലും ഗ്വാർഡിയോൾ 35-ാം മിനിറ്റിലും ഫോഡൻ 65-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. നിലവിൽ 15 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 31 പോയിന്റാണുള്ളത്. 33 പോയിന്റുള്ള ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വില്ല ആഴ്സണലിനെ തോൽപ്പിച്ചത്.
മാറ്റി കാഷും എമി ബ്യൂൻഡിയയും ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 30 പോയിന്റായി. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാതെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. പരാജയപ്പെട്ടെങ്കിലും 33 പോയിന്റുമായി ആഴ്സണൽ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്ക് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ സമനില.
വെസ്റ്റ് ഹാം യുണൈറ്റഡ് 1-1ന് മാഞ്ചസ്റ്ററിനെ സമനിലയില്‍ തളച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ഡിയോഗോ ഡാലോട്ടിലൂടെ 58-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ലീഡ് നേടി. എന്നാല്‍, 83-ാം മിനിറ്റില്‍ മഗസയിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.
അഞ്ചാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയിലൂടെ തുലച്ചത്. 22 പോയിന്റുമായി എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സിറ്റി നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഫുൾഹാമിനെ തോൽപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ടും ടിജാനി റെയ്ജിൻഡേഴ്സും ഓരോ ഗോൾ വീതവും നേടി. ഫുൾഹാം താരം സാന്ദർ ബർഗിന്റെ ഓൺ ഗോളും സിറ്റിയുടെ ഗോൾപട്ടികയിലുണ്ട്.
ഫുൾഹാമിന് വേണ്ടി സാമുവൽ ചുക്ക്വുയെസെ രണ്ട് ഗോളുകളും എമൈൽ സ്മിത്ത് റോവും അലക്സ് ഇവോബിയും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 28 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. എവേ പോരാട്ടത്തില്‍ യുണൈറ്റഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി.
മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് ലീഡ്സ് യുണൈറ്റഡിനെയും ന്യൂകാസില്‍ 4-1ന് എവര്‍ട്ടനെയും തോല്‍പ്പിച്ചു. ഫുള്‍ഹാം 2-1ന് ടോട്ടന്‍ഹാമിനെ വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എവർട്ടണ് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ വിജയിച്ചത്.
കൈർനൻ ഡ്യൂസ്ബറി-ഹാളാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർട്ടണ് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് എവർട്ടൺ.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയിച്ചത്.
ഹാർവി ബാർനസ് ആണ് ന്യൂകാസിലിന് വേണ്ടി ഗോളുകൾ നേടിയത്. റൂബൻ ഡയസാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ന്യൂകാസിലിന് 15 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 14-ാം സ്ഥാനത്താണ് ന്യൂകാസിൽ.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്കെതിരെ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോട്ടിംഗ്ഹാം വിജയിച്ചത്.
മുരില്ലോ, നിക്കോളോ സവോന, മോർഗൻ ഗിബ്സ്-വൈറ്റ് എന്നിവരാണ് നോട്ടിംഗ്ഹാമിനായി ഗോളുകൾ നേടിയത്. മുരില്ലോ 33-ാം മിനിറ്റിലും സവോന 46-ാം മിനിറ്റിലും മോർഗൻ 78-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോട്ടിംഗ്ഹാമിന് 12 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 16-ാം സ്ഥാനത്താണ് നോട്ടിംഗ്ഹാം.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബേൺലിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 37-ാം മിനിറ്റിലും എൻസോ 88-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. നിലവിൽ 23 പോയിന്റാണ് ചെൽസിക്കുള്ളത്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
എർലിംഗ് ഹാലണ്ട്, നിക്കോ ഗോൺസാലസ്, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലണ്ട് 29-ാം മിനിറ്റിലും ഗോൺസാലസ് 45+3ാം മിനിറ്റിലും ഡോക്കു 63-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാക്ക് സിറ്റിക്കുള്ളത്. 26 പോയിന്റുള്ള ആഴ്സണലാണ് ഒന്നാമതുള്ളത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. സ്റ്റോപ്പേജ് ടൈമിലാണ് ഇരുടീമും തങ്ങളുടെ രണ്ടാം ഗോള്‍ നേടിയത്. 90+1-ാം മിനിറ്റില്‍ ടോട്ടന്‍ഹാമിനായി റിച്ചാല്ലിസണും 90+6-ാം മിനിറ്റില്‍ ഡി ലൈറ്റ് യുണൈറ്റഡിനായും ഗോള്‍ സ്വന്തമാക്കി.
ബ്രയാന്‍ എംബ്യൂമോയിലുടെ 32-ാം മിനിറ്റില്‍ ലീഡ് നേടിയ യുണൈറ്റഡിനെ മത്യാസ് ടെല്സിലൂടെ 84-ാം മിനിറ്റിലാണ് ടോട്ടന്‍ഹാം 1-1 സമനിലയില്‍ പിടിച്ചത്.
18 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ടോട്ടന്‍ഹാം. ഇത്രയും പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഏഴാമതാണ് യുണൈറ്റഡ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ എവർട്ടൺ-സണ്ടർലൻഡ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലിമാൻ എൻഡിയായെ ആണ് എവർടണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 15-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
എന്നാൽ 46-ാം മിനിറ്റിൽ സണ്ടർലൻഡ് ഒപ്പമെത്തി. ഗ്രാനിത്ത് സാക്കയുടെ ഗോളിലാണ് സണ്ടർലൻഡ് ഒപ്പമെത്തിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ സണ്ടർലൻഡിന് 18 പോയിന്റും എവർടണ് 12 പോയിന്റും ആയി. ലീഗ് ടേബിളിൽ സണ്ടർലൻഡ് നാലാം സ്ഥാനത്തും എവർടൺ 14-ാം സ്ഥാനത്തുമാണുള്ളത്.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി.
മുഹമ്മദ് സാലയും റയാൻ ഗ്രേവൻബെർച്ചുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. സാല 45+1ാം മിനിറ്റിലും ഗ്രേവൻബെർച്ച് 58ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
നാല് മത്സരങ്ങളിലെ തുടർ തോൽവികൾക്ക് ശേഷമാണ് ലിവർപൂൾ വിജയവഴിയിലേയ്ക്ക് തിരിച്ചെത്തിയത്. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിപ്പ് തുടരുന്നു. ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആഴ്സണൽ പോയിന്റ് പട്ടികയിൽ ലീഡുയർത്തി. 14-ാം മിനിറ്റിൽ വിക്ടർ ഗ്യോകരേഴ്സ്, 35-ാം മിനിറ്റിൽ ഡക്ലൻ റൈസ് എന്നിവരാണ് ഗണ്ണേഴ്സിനായി വല ചലിപ്പിച്ചത്.
പത്ത് മത്സരങ്ങളിൽനിന്ന് എട്ട് വിജയവുമായി 25 പോയിന്റാണ് ഗണ്ണേഴ്സിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോണ്മൗത്തിനുള്ളത് ഒന്‍പത് മത്സരങ്ങളിൽനിന്ന് 18 പോയിന്റ് മാത്രം.
വന്പൻമാരായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരെല്ലാം ഏറെ പിന്നിലാണ്.
സമനില
മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-2നു നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയിൽ തളച്ചു. തകർച്ചയിൽനിന്നു കരകയറാൻ ശ്രമിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനു സമനില ജയത്തോളം വിലപ്പെട്ടതാണ്. ആദ്യ ഗോൾ നേടി ലീഡെടുത്തത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. 34-ാം മിനിറ്റിൽ കാസമിറോയാണ് ടീമിനെ മുന്നിലെത്തിച്ചത്.
ആദ്യ പകുതിക്ക് പിരിയുന്പോൾ മാഞ്ചസ്റ്റർ മുന്നിലായിരുന്നു. എന്നാൽ 48-ാം മിനിറ്റിൽ മോർഗാൻ ഗിബ്സ് നോട്ടിങ്ഹാമിനു സമനില സമ്മാനിച്ചു. രണ്ട് മിനിറ്റിനുള്ളിൽ അവർ മാഞ്ചസ്റ്ററിനെ വീണ്ടും ഞെട്ടിച്ചു. നിക്കോളോ സവോനയിലൂടെ അവർ മുന്നിലെത്തി. ഒടുവിൽ 81-ാം മിനിറ്റിൽ അമദ് ഡിയാല്ലോ മാഞ്ചസ്റ്ററിനെ രക്ഷപ്പെടുത്തി.
ചെൽസിക്ക് ജയം
ലണ്ടൻ ഡെർബിയിൽ ചെൽസിക്ക് വിജയം. ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ദ ബ്ലൂസ് പരാജയപ്പെടുത്തിയത്. ജാവോ പെഡ്രോയാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ 34-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ടോട്ടനത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കയിസെഡോ നൽകിയ പാസിൽ നിന്നാണ് പെഡ്രി വലകുലുക്കിയത്.
വിജയവഴിയിൽലിവർപൂൾ
പ്രീമിയര്‍ ലീഗില്‍ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ. ആസ്റ്റണ്‍ വില്ലയ്ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. ലിവർപൂളിന് വേണ്ടി സലായും റയാൻ ഗ്രാവൻബെർക്കും ഗോളുകൾ നേടി. തുടർച്ചയായ നാല് പരാജയങ്ങൾക്ക് ശേഷം ദ റെഡ്സിന്റെ വിജയമാണിത്.
ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതിയുടെ അധിക സമയത്താണ് ആദ്യ ഗോൾ പിറന്നത്. മുഹമ്മദ് സലായുടെ സ്ട്രൈക്കാണ് ചെന്പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ലിവർപൂളിന് വേണ്ടി സലായുടെ 250-ാം ഗോളാണ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ പിറന്നത്. 58-ാം മിനിറ്റിൽ വില്ലയുടെ വല വീണ്ടും കുലുങ്ങി. മാക് അലിസ്റ്ററുടെ അസിസ്റ്റിൽ ഗ്രാവൻബെർക്കാണ് ലിവർപൂളിന്റെ സ്കോർ ഉയർത്തിയത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രെന്റ്ഫോഡ് തോൽപ്പിച്ചത്.
ബെന്റ്ഫോഡിന് വേണ്ടി ഇഗോർ തിയാഗോയും മത്യാസ് ജെൻസണും ആണ് ഗോളുകൾ നേടിയത്. തിയാഗോ 43-ാം മിനിറ്റിലും ജെൻസൺ 90+5ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ ബ്രെന്റ്ഫോഡിന് 10 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 13-ാം സ്ഥാനത്താണ് ബ്രെന്റ്ഫോഡ്.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.
ബ്രയാൻ എംബയേമോയും ഹാരി മഗ്വൗറും ആണ് യുണൈറ്റഡിനായി ഗോളുകൾ സ്കോർ ചെയ്തത്. കോഡി ഗാക്പോയാണ് ലിവർപൂളിനായി ഗോൾ സ്കോർ ചെയ്തത്
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 13 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് യുണൈറ്റഡ്. 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്താണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
ജോഷ് അകിയാംപോംഗ്, പെഡ്രോ നെറ്റോ, റീസ് ജെയിംസ് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. അകിയാംപോംഗ് 49-ാം മിനിറ്റിലും പെഡ്രോ 52-ാം മിനിറ്റിലും റീസ് 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ചെൽസിക്ക് 14 പോയിന്റ്. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ചെൽസി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിനെതിരെ ആഴ്സണലിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണൽ വിജയിച്ചത്.
ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ താരം ഡെക്ലാൻ റൈസാണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
67-ാം മിനിറ്റിൽ ബുക്കായോ സാക്ക ആഴ്സണലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് താരം ടീമിന്റെ ലീഡ് ഉയർത്തിയത്. പിന്നീട് ഗോൾ നേടാൻ ഇരു ടീമിനും സാധിച്ചു. ഇതോടെ ആഴ്സണൽ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി.
വിജയത്തോടെ 16 പോയിന്റായ ആഴ്സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 15 പോയിന്റുള്ള ലിവർപൂളാണ് രണ്ടാമത്.