NRI
മനാമ: വിണ്ണിൽ നിന്നും പെയ്തിറങ്ങിയ സ്നേഹത്താരകങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാല് ആഴ്ചയായി നടത്തിയ ക്രിസ്മസ് കരോൾ ഗൃഹസന്ദർശനങ്ങൾക്ക് വർണാഭമായ സമാപനം.
കെപിഎ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെപിഎ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുക്കൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
NRI
മനാമ: ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ സ്ത്രീകൾക്കായി എകദിന വിനോദയാത്ര സംഘടിപ്പിച്ചു.
50 ഓളം പ്രവാസിശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മാനസിക ഉല്ലാസത്തിനും സൗഹൃദം പുതുക്കുന്നതിനുമായാണ് യാത്ര സംഘടിപ്പിച്ചത്.
രാവിലെ 9.30ന് അൻഡലൂസ് ഗാർഡൻസിന് സമീപത്തുനിന്ന് പ്രവാസിശ്രീ കോഓർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവുമായ രഞ്ജിത് ആർ. പിള്ള, കെപിഎ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ച യാത്ര അൽ ഫത്തേഹ് ഗ്രാൻഡ് മോസ്ക് സന്ദർശനത്തോടെയാണ് തുടങ്ങിയത്.
NRI
മനാമ: ബഹ്റിൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി കെപിഎയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി മാറി.
NRI
മനാമ: മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ-സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കും. മലയാള സിനിമാ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്.
ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു. അതിലൂടെ പ്രേക്ഷകരുടെ മനസിൽ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രയാസകരമായ ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും കെപിഎ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാ - സാഹിത്യ വിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന ഓൺലൈൻ കൈയെഴുത്തു മാസികയുടെ കവർ പേജ് പ്രകാശനം നടന്നു.
പ്രവാസിശ്രീ സ്ഥാനാരോഹണ ചടങ്ങിൽ കൈയെഴുത്തു മാസിക എഴുത്താണിയുടെ ആദ്യ ലക്കത്തിന്റെ കവർ പേജ് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹറിൻ ബാംഗ്സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ നടന്നു.
നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസിശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റനിലെ വിവിധ ഏരിയകളിലായി സംഘടിപ്പിച്ച കെപിഎ പൊന്നോണം 2025 ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കെപിഎ സെൻട്രൽ - ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി അബു സാമി സ്വിമ്മിംഗ് പൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തി വരുന്ന "പോന്നോണം 2025' പരിപാടിയുടെ ഭാഗമായി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സിറ്റി ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇതോടെ കെപിഎ പൊന്നോണം 2025ന് സമാപനം കുറിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭാംഗവും ബഹറിൻ സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂർ, ബഹറിൻ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പുമംഗലം എന്നിവർ മുഖ്യാതിഥികളായിയും കെപിഎ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ കെ. ചന്ദ്രബോസ്, സാമൂഹിക പ്രവർത്തകനായ അമൽദേവും വിശിഷ്ഠാതിഥിയായും പങ്കെടുത്തു.
NRI
സിത്ര: കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ റസ്റ്റോറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭാംഗവും സാമൂഹ്യപ്രവർത്തകനുമായ ഷാജി മൂതല മുഖ്യാതിഥിയായി പങ്കെടുത്തു.
കെപിഎ സിത്ര ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു.
NRI
ബുദൈയ: കൊല്ലം പ്രവാസി അസോസിയേഷൻ 2025ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റിൽ കെപിഎ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്റിൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെപിഎ ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതം പറഞ്ഞു.
കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെപിഎ മുൻ സെക്രട്ടറി സന്തോഷ് കാവനാട്, ബുദൈയ ഏരിയ കോഓർഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ സെക്രട്ടറി നിസാം, ഏരിയ വൈസ് പ്രസിഡന്റ് അനിൽ എന്നിവർ ആശംസകൾ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "പൊന്നോണം 2025' ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, യൂണിറ്റ് ഹെഡുകളായ സുമി ഷെമീർ, ഷാനി നിസാർ, രമ്യ ഗിരീഷ്, നസീമ ഷഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 2025ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹറിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, ബഹറിൻ ബില്ലാവാസ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ. ശ്രീദേവി രാജൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. കെപിഎ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതം പറഞ്ഞു.
NRI
റിഫാ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ 10 ഏരിയകളിലായി നടത്തിവരുന്ന "പൊന്നോണം 2025'ന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെസിഎ ഹാളിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹറിനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായും കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനുമുള്ള അവസരം ഇങ്ങനെയുള്ള പരിപാടികളിലൂടെ ലഭിക്കുമെന്നും പങ്കെടുത്ത വിശിഷ്ടാതിഥികൾ പറഞ്ഞു.കെപിഎ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതം പറഞ്ഞു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തിവരുന്ന "പോന്നോണം 2025'ന്റെ ഭാഗമായി ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓറ ആർട്സ് സെന്ററിൽ ഗുദേബിയ ഏരിയയുടെ ഓണപരിപാടികൾ സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐസിആർഎഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥൻ മേനോൻ വിശിഷ്ഠാതിഥിയായും പങ്കെടുത്തു.
കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനുമുള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികളിലൂടെ ലഭിക്കുമെന്നും പങ്കെടുത്ത വിശിഷ്ടാഥികൾ പറഞ്ഞു.
കെപിഎ ഗുദൈബിയ ഏരിയ പ്രസിഡന്റ് ബി.കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് ഷാജഹാൻ സ്വാഗതം പറഞ്ഞു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ എല്ലാ വർഷവും "കെപിഎ പൊന്നോണം 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനൊരുങ്ങുന്നു.
സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 24 വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ, കെപിഎയുടെ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പവിഴദ്വീപിലെ വിവിധ പ്രദേശങ്ങളിലായി ഘട്ടംഘട്ടമായി നടത്തപ്പെടും.
പ്രവാസി മലയാളികൾക്ക് ഓണത്തിന്റെ തനിമയും നാട്ടിന്റെ ഓർമകളും പകർന്നു നൽകുന്ന അനുഭവമായി മാറുവാൻ വേണ്ടി ഓരോ ഏരിയകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ, തിരുവാതിര, പുലികളി, വടംവലി തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങളും കേരളത്തിന്റെ സമ്പന്നമായ സംസ്കാരപാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം, കെപിഎയിലെ എല്ലാ കുടുംബാംഗങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കാനുമാണ് സംഘടന ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി.
സെക്രട്ടറി അനിൽകുമാർ ആശംസകൾ അറിയിച്ചു. സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു.
ഗുദൈബിയ ഏരിയ കോഓർഡിനേറ്ററായും സ്പോർട്സ് വിംഗ് കൺവീനറായും അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ. പിള്ള, ലിനീഷ് പി. ആചാരി, സ്മിതേഷ്, മജു വർഗീസ്, ജോസ് മങ്ങാട്, വി.എം. പ്രമോദ് എന്നിവരും ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ ഹെഡുകളും യാത്രയയപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
NRI
സല്‍മാബാദ്: കൊല്ലം പ്രവാസി അസോസിയേഷന് ചില്‍ഡ്രന്‍സ് വിംഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം അഞ്ചിന് സമാപിച്ചു. കളറിംഗ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്, സൂമ്പ ഡാന്‍സ്, സ്പെല്ലിംഗ് മത്സരം, സൃഷ്ടിയിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്റിംഗ് എന്ന വിഷയത്തില്‍ ബോധവത്കരണം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് നടത്തിയ ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ടനുഭമായി.
ക്യാമ്പില്‍ വിനു ക്രിസ്റ്റി, അഞ്ജലി രാജ്, മസീറ നജാഹ് തുടങ്ങിയവര്‍ വിവിദ സെഷനുകള്‍ കൈകാര്യം ചെയ്തു. വൈകുന്നേരം ചില്‍ഡ്രന്‍സ് വിംഗ് കോഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രെമിഷ സ്വാഗതം നടത്തിയ സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ നിസാര്‍ കൊല്ലം ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവര്ത്തകന് പ്രതീപ് പത്തേരി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു.
തുടര്‍ന്ന് കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കോഓര്‍ഡിനേറ്റര്‍ അനൂപ് തങ്കച്ചന് ചടങ്ങിനു നന്ദി അറിയിച്ചു.
ഗ്രൂപ്പ് ചാമ്പ്യന്മാര്ക്കുള്ള ട്രോഫിയും ബെസ്റ്റ് ക്യാമ്പ് പെര്ഫോര്മാര്ക്ക് അല്‍ ഹിലാല്‍ നല്കിയ സൗജന്യ ദന്തല്‍ ക്ലീനിംഗ് വൗച്ചറും സമ്മേളനത്തില്‍ വിതരണം ചെയ്തു. കൂടാതെ ഒരു മാസത്തേക്കുള്ള സൗജന്യ കണ്ണ് പരിശോധന വൗച്ചര്‍, കുട്ടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ പരിശോധന കൂപ്പണ്‍ എന്നിവയുടെ വിതരണവും നടന്നു.
രാവിലെ മുതല്‍ രക്ഷിതാക്കൾക്കായി നടന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പിന് നിരവധി പേര് പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷന് ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ നിസാര്‍ കൊല്ലം, കോഓര്‍ഡിനേറ്റര്‍മാരായ ജോസ് മാങ്ങാട് അനൂപ് തങ്കച്ചന്, സിസി അംഗം ലിനീഷ് പി. ആചാരി,
പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷാമില ഇസ്മയില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രെമിഷ, കള്‍ച്ചറല്‍ മിനിസ്റ്റര്‍ ദേവിക അനില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കോഓര്‍ഡിനേറ്റര്‍ ശ്രീസന്തോഷ്, കെപിഎ എസ്സി, സിസി, ഡിസി, പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷ്യാമില ഇസ്മായീല്‍, ജ്യോതി പ്രമോദ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
NRI
മനാമ: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
വി.എസിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു യുഗം അവസാനിക്കുകയാണ്. നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച വി.എസ്, തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായിരുന്നു.
തീക്ഷണസമരങ്ങളുടെ ഫലമായി ജയില്‍ ജീവിതം അനുഭവിച്ചിരുന്നു. വി.എസിന്റെ നിര്യാണത്തില്‍ കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 18-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
50തിൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ ജോയി സെക്രട്ടറി സുബിൻ സുനിൽ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോഓർഡിനേറ്റർ മജു വർഗീസ്, ഏരിയ സെക്രട്ടറി സാജൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. റിഫാ ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് ശാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.