ബുദൈയ: കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കൊപ്പം ജനബിയയിലെ ലേബർ ക്യാമ്പിൽ സ്നേഹസംഗമം 2026 എന്ന പേരിൽ പുതുവത്സ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു. കെ പിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ മുഖ്യപ്രഭാഷണം നടത്തി.

കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, ട്രഷറർ മനോജ് ജമാൽ, ഏരിയ കോഓർഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ ജോയിന്റ് സെക്രട്ടറി ജി. പ്രിൻസ് എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ ട്രഷറർ ബിജു ഡാനിയൽ നന്ദി രേഖപ്പെടുത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. നിരവധി തൊഴിലാളികൾ പരിപാടിയിൽ പങ്കെടുക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
തുടർന്ന് പുതുവർഷാഘോഷവും സ്നേഹ സദ്യയും നടന്നു.
Tags : KPA New Year Celebration