x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ മ​നാ​മ ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി


Published: November 6, 2025 05:02 PM IST | Updated: November 6, 2025 05:02 PM IST

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 10 ഏ​രി​യ​ക​ളി​ലാ​യി ന​ട​ത്തി വ​രു​ന്ന "പോ​ന്നോ​ണം 2025' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ ​സി​റ്റി ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​തോ‌​ടെ കെ​പി​എ പൊ​ന്നോ​ണം 2025ന് ​സ​മാ​പ​നം കു​റി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​വും ബ​ഹ​റി​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഹ​റി​ൻ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കൈ​പ്പു​മം​ഗ​ലം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​യും കെ​പി​എ ര​ക്ഷാ​ധി​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​ച​ന്ദ്ര​ബോ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​മ​ൽ​ദേ​വും വി​ശി​ഷ്‌​ഠാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

 

K-Rail Survey

കെ​പി​എ പൊ​ന്നോ​ണം 2025 മ​നാ​മ ഏ​രി​യ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ സു​മി ഷ​മീ​ർ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. മ​നാ​മ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​റു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​നു ഏ​രി​യ ട്ര​ഷ​റ​ർ അ​രു​ൺ പ്ര​സാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, മ​നാ​മ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​മീ​ർ സ​ലിം, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ സു​ലൈ​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

 

K-Rail Survey

ഏ​രി​യ സെ​ക്ര​ട്ട​റി അ​ജ​യ് അ​ല​ക്സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​വാ​സ​ശ്രീ അം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കെ​പി​എ സിം​ഫ​ണി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും മ​നാ​മ ഏ​രി​യ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​ക്ക​ളി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

മ​നാ​മ ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ കെ​പി​എ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

Tags : KPA Onam Gulf News

Recent News

Up