x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ വാ​ര്‍​ത്താ​വ​ത​ര​ണ​വു​മാ​യി കെ​പി​എ ചി​ല്‍​ഡ്ര​ൻ​സ് പാ​ര്‍​ല​മെ​ന്‍റ്


Published: January 20, 2026 11:39 AM IST | Updated: January 20, 2026 11:39 AM IST

മനാമ: കു​ട്ടി​ക​ളി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ അ​വ​താ​ര​ക​രാ​യി എ​ത്തു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ചി​ല്‍​ഡ്ര​ൻ​സ് വിം​ഗാ​യ ചി​ല്‍​ഡ്ര​ൻ​സ് പാ​ര്‍​ല​മെ​ന്‍റ് ന്യൂ​സ് റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. 

ബ​സി ബീ ​ന്യു​സ് എ​ന്ന പേ​രി​ല്‍ ഈ ​മാ​സം 26നു ​സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന ന്യൂ​സ് റൂ​മി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം ക്രി​സ്റ്റ​ല്‍ പാ​ല​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ് നി​ര്‍​വ​ഹി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്‌ പ്ര​ബു​ദ്ധ​ന്‍, ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, ചി​ല്‍​ഡ്ര​ൻ​സ് വിം​ഗ് ക​ണ്‍​വീ​ന​ര്‍ നി​സാ​ർ കൊ​ല്ലം, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​നൂ​പ്‌ ത​ങ്ക​ച്ച​ന്‍, ജോ​സ് മ​ങ്ങാ​ട്, ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റി​ൻ പ്രി​ൻ​സി​പ്പാ​ൽ പ​ള​നി​സ്വാ​മി, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ഗോ​പി​നാ​ഥ് മേ​നോ​ൻ, ചി​ല്‍​ഡ്ര​ൻ​സ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ ജെ​സി​ക പ്രി​ന്‍​സ്, നി​വേ​ദ്യ വി​നോ​ദ്, കെ​പി​എ വൈ. ​പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി റെ​ജീ​ഷ് പ​ട്ടാ​ഴി, അ​സി. ട്രെ​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : kpa kollam pravasi childrens parliament bahrain

Recent News

Up