സൽമാബാദ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും മധുര വിതരണവും സംഘടിപ്പിച്ചു.
പ്രദേശവാസികൾക്കും അംഗങ്ങൾക്കുമിടയിൽ മധുരം വിതരണം ചെയ്തു കൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ മഹത്വം ഓർമിപ്പിച്ചു. കെപിഎ സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു.
.jpeg1769687293.jpg)
കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ലിനീഷ് പി. ആചാരി, സജീവ് ആയൂർ, ജോസ് മാങ്ങാട്, മജു വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. വൈസ്പ്രസിഡന്റ് കെ.എസ്. സുഭാഷ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ട്രെഷറർ അബ്ദുൾ സലീം നന്ദി പറഞ്ഞു ചടങ്ങ് സമാപനം കുറിച്ചു. കെപിഎ സൽമാബാദ് ഏരിയ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, സെക്രട്ടേറിയറ്റ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags : KPA Salmabad Area Republic Day Celebration