Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muvattupuzha

എ​സ്എം​എ​സ് വ​ഴി മു​ത്ത​ലാ​ഖ്; പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: എ​സ്എം​എ​സ് വ​ഴി മു​ത്ത​ലാ​ഖ് ചൊ​ല്ലി​യെ​ന്ന പാ​ര​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി സു​ഹൈ​ലി​നെ​തി​രെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വ് മെ​സേ​ജി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​താ​യാ​ണ് പ​രാ​തി. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചെ​ന്നും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

2016ല്‍ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. മൂ​വാ​റ്റു​പു​ഴ​യി​ലാ​ണ് യു​വ​തി ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് 21നാ​ണ് ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ 15 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ 15 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ റാ​ണി ന​ഗ​ർ സ്വ​ദേ​ശി സാ​ഗ​ർ മൊ​ല്ല (26), നാ​ദി​യ സ്വ​ദേ​ശി ദി​ബാ​ക​ർ മ​ണ്ഡ​ൽ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗാ​ളി​ൽ നി​ന്ന് ട്രെ​യി​നി​ൽ ആ​ലു​വ​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ള്ളി​ത്താ​ഴ​ത്ത് നി​ന്നും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും കി​ലോ ഗ്രാ​മി​ന് 1000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ ശേ​ഷം കി​ലോ​യ്ക്ക് 25,000 രൂ​പ​യ്ക്കാ​ണ് ഇ​വി​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഇ​വ​ർ ഇ​ട​യ്ക്ക് കേ​ര​ള​ത്തി​ൽ വ​ന്നു പോ​കു​ന്ന​താ​യി പോ​ലീ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും മൂ​വാ​റ്റു​പു​ഴ പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ, മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു, ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ നാ​ലു​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ നാ​ലു​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്.

ആ​യ​വ​ന​യി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് കു​ട്ടി​യെ കി​ണ​റ്റി​ൽ നി​ന്നെ​ടു​ത്ത​ത്.​എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Kerala

ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി ബ​സ് ഡ്രൈ​വ​റും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും; മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി. ന​ടു​റോ​ഡി​ല്‍ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ടി​ബി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​ഷാ​രം എ​ന്ന ബ​സിന്‍റെ ഡ്രൈ​വ​റാ​ണ് ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഇ​റ​ങ്ങി​യ​ത്.

ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​ന്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ അ​നു​വ​ദി​ക്കാ​ത്ത​തി​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബ​സ് ഓ​ടി​ച്ച​തി​നെ​യും ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും അ​സ​ഭ്യം പ​റ​യു​ക​യും സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, റോ​ഡി​ല്‍ മീ​ഡി​യ​ന്‍ നി​ര്‍​മി​ച്ച​തോ​ടെ ഒ​രേ സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു പോ​കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. ഇ​തു ത​ര്‍​ക്ക​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​വു​ന്നു​ണ്ട്.

District News

മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ

മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വ്യ​ക്ത​മാ​യി. ആ​കെ​യു​ള്ള 14 ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് 41 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

തൃ​ക്ക​ള​ത്തൂ​ര്‍: ന​സീ​ര്‍ കെ.​എം. ക​ല്ലു​വെ​ട്ടി​ക്കു​ഴി​യി​ല്‍ (എ​സ്ഡി​പി​ഐ), ബേ​സി​ല്‍ പൊ​ളു​മൂ​ട്ടി​ല്‍ (ബി​ജെ​പി), ഫൈ​സ​ല്‍ വ​ട​ക്ക​നേ​ത്ത് (കോ​ണ്‍.), ഹ​രി​ദാ​സ് ഇ.​എ. ഇ​ട​ശേ​രി​ക്കു​ടി (സി​പി​എം). പാ​യി​പ്ര: ന​ന്ദി​നി അ​നി​ല്‍ കു​മാ​ര്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ (ബി​ജെ​പി), നെ​ജി ഷാ​ന​വാ​സ് പ​റ​മ്പി​ല്‍ (കോ​ണ്‍.), സീ​ന​ത്ത് മീ​രാ​ന്‍ മു​കു​ളം​പു​റ​ത്ത് (സി​പി​എം). മു​ള​വൂ​ര്‍: സു​ലൈ​ഖ മ​ക്കാ​ര്‍ വെ​ളി​യ​ത്ത്കു​ടി (മു​സ്ലിം ലീ​ഗ്), സു​ഷ​മ (സു​ഷ​മ രാ​ജ​ന്‍) നെ​ടി​യാ​ലി​ല്‍ (ബി​ജെ​പി), റം​ല (റം​ല അ​ന​സ്) കു​ന്നും​പു​റം (സി​പി​എം).

അ​ഞ്ച​ല്‍​പ്പെ​ട്ടി: പി.​എ​ച്ച്. നി​സാ​ര്‍ പാ​റ​പ്പു​റ​ത്ത് (സ്വ​ത.), മാ​നു​വ​ല്‍ (മാ​നു​വ​ല്‍ കാ​ക്ക​നാ​ട്ട്) കാ​ക്ക​നാ​ട്ട് (ബി​ജെ​പി), സു​ബാ​ഷ് ക​ട​യ്‌​ക്കോ​ട്ട് (കോ​ണ്‍.). ആ​യ​വ​ന: എ​ന്‍.​കെ. പു​ഷ്പ ന​ടു​വി​ലേ​ട​ത്ത് (സി​പി​ഐ), മേ​ഴ്‌​സി ജോ​ര്‍​ജ്ജ് പാ​ലേ​ക്കു​ടി​യി​ല്‍ (കോ​ണ്‍.), ഷീ​ബ ബി. ​പു​ത്ത​ന്‍​പു​ര (ബി​ജെ​പി). ക​ല്ലൂ​ര്‍​ക്കാ​ട്: ബെ​റ്റി സാ​ബു കോ​ന്നം​പ്ലാ​ക്ക​ല്‍ (ബി​ജെ​പി), ലി​സി ജോ​ളി നെ​ടു​ങ്ക​ല്ലേ​ല്‍ (കേ​ര​ള കോ​ണ്‍.), സെ​ലി​ന്‍ അ​ഗ​സ്റ്റി​ന്‍ (സ്വ​ത.). മ​ഞ്ഞ​ള്ളൂ​ര്‍: ജോ​ണ്‍ ക​ള​മ്പു​കാ​ട്ട് (കേ​ര​ള കോ​ണ്‍.), ബി​ജു മോ​ന്‍ വി.​കെ. വീ​ണ്ട​പ്ലാ​ക്കി​ല്‍ (ബി​ജെ​പി), ഷാ​ജു കെ. ​തോ​മ​സ് കാ​ഞ്ഞി​ര​ക്കൊ​മ്പി​ല്‍ (സ്വ​ത.).

ആ​വോ​ലി: അ​ല​ക്‌​സാ​ണ്ട​ര്‍ ജോ​ര്‍​ഡി ച​ക്കാ​ല​ക്കു​ടി​യി​ല്‍ (സ്വ​ത.), കെ.​കെ. ദി​നേ​ശ് കി​ഴ​ക്കും​ക​ര​യി​ല്‍ (ബി​ജെ​പി), ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ല്‍ (കോ​ണ്‍.). അ​ടൂ​പ്പ​റ​മ്പ്: രാ​ധി​ക സു​രേ​ഷ് ക​ക്കാ​ട്ടു​കു​ന്നേ​ല്‍ (സി​പി​ഐ), സ​ഹീ​റ മ​ജീ​ദ് ചാ​ലി​ല്‍ (സ്വ​ത.), സു​ശീ​ല വ​ട​ക്കേ​ക്ക​ടി​യി​ല്‍ (ബി​ജെ​പി).

പ​ണ്ട​പ്പി​ള്ളി: ബി​ന്ദു ജോ​ര്‍​ജ് ഓ​ണാ​ട്ട് (കോ​ണ്‍.), ര​ഞ്ചി​നി കെ.​ബി. കു​ന്ന​ത്തു​കു​ടി​യി​ല്‍ (ബി​ജെ​പി), റാ​ണി ജെ​യ്‌​സ​ണ്‍ ചി​റ്റേ​ത്ത് (സ്വ​ത.). ആ​ര​ക്കു​ഴ: ചി​ന്ന​മ്മ മ​ഞ്ചു മ​ലേ​ക്കു​ടി​യി​ല്‍ (കേ​ര​ള കോ​ൺ. എം), ​ജോ​ഫി ആ​ന്‍റ​ണി തു​ലാ​മ​റ്റ​ത്തി​ല്‍ (കോ​ണ്‍.). മാ​റാ​ടി: ജെ​യ്‌​സ് ജോ​ണ്‍ പു​ളി​യാ​നി​ക്കാ​ട്ട് (കോ​ണ്‍.), മു​ര​ളി ശ​ശി കോ​ട്ടേ​രി​ല്‍ (സി​പി​എം), വി​ഷ്ണു വി. ​നാ​യ​ര്‍ (ബി​ജെ​പി).

മേ​ക്ക​ട​മ്പ്: അ​ബ്ര​ഹാം സ്‌​ക​റി​യ വെ​ളി​യ​ത്ത് (സി​പി​ഐ), ഒ.​പി. മാ​ത്യു ഓ​ലി​ക്ക​ല്‍ (ബി​ജെ​പി), സാ​ബു ജോ​ണ്‍ ന​ടു​പ്പ​റ​മ്പി​ല്‍ (കോ​ണ്‍​ഗ്ര​സ്). വാ​ള​കം: കു​ട്ട​പ്പ​ന്‍ കെ.​കെ. സ്വാ​തി ഭ​വ​ന്‍ (സി​പി​എം), മ​നോ​ജ് പി.​കെ. പാ​റ​പ്പാ​ട്ട് (കോ​ണ്‍.)

District News

മൂ​വാ​റ്റു​പു​ഴ​യി​ല്‍ എ​ന്‍​ഡി​പി​എ​സ് കോ​ട​തി

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ച്ച എ​ന്‍​ഡി​പി​എ​സ് കോ​ട​തി ഹൈ​ക്കോ​ട​തി സീ​നി​യ​ര്‍ ജ​ഡ്ജി വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ചെ​യ്യു​ക. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നി​ല​വി​ല്‍ കോ​ട​തി​യു​ള്ള​ത് പ​റ​വൂ​രാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി വി​ചാ​ര​ണ ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ജി​ല്ല​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളി​ലെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പു​തി​യ കോ​ട​തി തു​ട​ങ്ങു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്ന് സീ​നി​യ​ര്‍ ജ​ഡ്ജി വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ്, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി കെ.​എ​ന്‍. ഹ​രി​കു​മാ​ര്‍, സെ​ക്ര​ട്ട​റി എ.​കെ. ശ്രീ​കാ​ന്ത്, എം. ​ജ​യ​ലാ​ല്‍, ഏ​ബ്ര​ഹാം ജോ​സ​ഫ്, സാ​ബു ജോ​ണ്‍, റി​ജാ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മൂവാറ്റുപുഴയിൽ ന​ട​പ്പാ​ത​യിൽ ഉ​യ​ര്‍​ന്നുനിന്ന സ്ലാ​ബി​ല്‍ തട്ടിവീണ് അഭിഭാഷകയുടെ കൈയ്ക്ക് പൊട്ടൽ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ല്‍​നി​ന്നു വീ​ണ് അ​ഭി​ഭാ​ഷ​ക​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ൽ. മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​യും മോ​ഡ​ല്‍ ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഐ​ക്ക​ര​ക്കു​ടി​യി​ല്‍ ഡ​യ​ന വ​ര്‍​ഗീ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ച്ചേ​രി​താ​ഴ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക ന​ട​പ്പാ​ത​യി​ലെ ഉ​യ​ര്‍​ന്ന സ്ലാ​ബി​ല്‍ കാ​ല്‍ ത​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കൈ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

District News

മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല ദൗ​ര്‍​ല​ഭ്യം; ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ല്‍ വെ​ള്ളം സം​ഭ​രി​ക്കാ​ൻ തു​ട​ങ്ങി

കോ​ത​മം​ഗ​ലം: മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ല്‍ വെ​ള്ളം സം​ഭ​രി​ച്ച് തു​ട​ങ്ങി. ഇ​ടു​ക്കി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഒ​രു മാ​സ​ത്തേ​ക്ക് അ​ട​ച്ച​തോ​ടെ മൂ​വാ​റ്റു​പു​ഴ ആ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ല്‍ ജ​ലം സം​ഭ​രി​ക്കു​ന്ന​ത്. ഡാ​മി​ല്‍​നി​ന്ന് പെ​രി​യാ​ര്‍​വാ​ലി ക​നാ​ലു​ക​ളി​ലൂ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കും. ഇ​തി​നാ​യി ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​ര്‍ ഒ​ഴി​ച്ച് ബാ​ക്കി​യു​ള്ള​വ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ച്ചു.

ഇ​ടു​ക്കി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​വം​ബ​റി​ല്‍ ക​നാ​ല്‍ തു​റ​ക്കു​ന്ന​ത്. കോ​ത​മം​ഗ​ലം, മു​ള​വൂ​ര്‍ ബ്രാ​ഞ്ച് ക​നാ​ലു​ക​ള്‍ മാ​ത്ര​മാ​ണ് അ​ടു​ത്ത ആ​ഴ്ച തു​റ​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത് ദി​വ​സ​ത്തേ​ക്ക് കൂ​ടി മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ താ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ത് താ​ഴ്ന്നാ​ൽ പു​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കും. മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്ക് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ വെ​ള്ളം എ​ത്തി​ക്കു​ന്ന​തെ​ന്ന് പെ​രി​യാ​ര്‍ വാ​ലി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി ര​ണ്ട് ക​നാ​ലു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. ശു​ചീ​ക​ര​ണം ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി 22ന് ​മു​മ്പ് ക​നാ​ല്‍ തു​റ​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

District News

മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നുമു​ത​ല്‍

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം വൈ​ഖ​രി 2025 ഇ​ന്ന് മു​ത​ല്‍ 15 വ​രെ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, നി​ര്‍​മ​ല ജൂ​ണി​യ​ര്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര റാ​ലി വി​വി​ധ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ അ​ര​ങ്ങേ​റും.

പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​റു വേ​ദി​ക​ളി​ലും ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മൂ​ന്ന് വേ​ദി​ക​ളി​ലും നി​ര്‍​മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ളി​ല്‍ ഒ​രു വേ​ദി​യി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് ക​ലോ​ത്സ​വം. ആ​ദ്യ​ദി​ന​ത്തി​ല്‍ ര​ച​നാ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ധാ​ന​വേ​ദി​യി​ല്‍ ക​ലോ​ത്സ​വം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​പി. എ​ല്‍​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​വ​നാ​ത്മ കോ​ര്‍​പ​റേ​റ്റ് എ​ജ്യു​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ മെ​റീ​ന സി​എം​സി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി 14 ഉ​പ​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് മൂ​വാ​റ്റു​പു​ഴ എ​ഇ​ഒ വി.​ടി ജ​യ​ശ്രീ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ കെ. ​റാ​ണി അ​ഗ​സ്റ്റി​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ സി​നി സ്റ്റീ​ഫ​ന്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ ജി​നി കെ. ​ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

മൂ​വാ​റ്റു​പു​ഴ​യി​ൽനി​ന്ന് മൂ​ന്ന് പു​തി​യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ കൂ​ടി

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും പു​തു​താ​യി മൂ​ന്ന് ബ​സ് സ​ര്‍​വീ​സ് കൂ​ടി ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി. രാ​വി​ലെ 7.40ന് ​രാ​മ​മം​ഗ​ലം വ​ഴി ഹൈ​ക്കോ​ട​തി (രാ​മ​മം​ഗ​ലം, മീ​മ്പാ​റ, ചൂ​ണ്ടി, പു​ത്ത​ന്‍​കു​രി​ശ്, തൃ​പ്പൂ​ണി​ത്തു​റ വ​ഴി). വൈ​കു​ന്നേ​രം 4.15ന് ​കോ​യ​മ്പ​ത്തൂ​ര്‍ (തൃ​ശൂ​ര്‍, വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ര്‍, കൊ​ടു​വാ​യൂ​ര്‍, കൊ​ഴി​ഞ്ഞ​മ്പാ​റ, ചി​റ്റൂ​ര്‍ വ​ഴി). 4.25ന് ​ഗൂ​ഡ​ല്ലൂ​ര്‍ (തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ, നി​ല​മ്പൂ​ര്‍, വ​ഴി​ക്ക​ട​വ് വ​ഴി) എ​ല്ലാ ഭാ​ഗ​ത്തേ​ക്കും മു​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ യാ​ത്ര ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

District News

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജേ​താ​ക്ക​ൾ

​മൂ​വാ​റ്റു​പു​ഴ: ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ 74 പോ​യി​ന്‍റോ​ടെ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. 59 പോ​യി​ന്‍റോ​ടെ വെ​ള്ളാ​രം​ക​ല്ല് ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, 46 പോ​യി​ന്‍റോ​ടെ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ളി​ൽ ന​ട​ന്ന ഫെ​സ്റ്റ് ഡി​സി​എ​ൽ സ്പോ​ർ​ട്സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ജെ​യ്സ​ൺ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ലൂ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​മോ​ൻ ജോ​സ്, ജോ​യി കൊ​ട​ക്ക​താ​നം, ജ​യ​ൻ തൊ​ടു​പു​ഴ, അ​ലീ​സ് സൈ​മ​ൺ, ഷൈ​ജി ജോ​ൺ, മ​രി​യ ഫ്രാ​ൻ​സി​സ്, കെ.​എ​സ്. അ​നു​മോ​ൾ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഫ്സി​സി അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റാ​ണി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘ​ട​ന​വും സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി വി​രു​ദ്ധ ഗാ​നം, ല​ളി​ത ഗാ​നം, പ്ര​സം​ഗം, ക​ഥാ ര​ച​ന, ക​വി​ത ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ എ​ൽ​പി, യു​പി, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

District News

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ വാ​ണി​ജ്യ സ​മു​ച്ച​യ വാ​ട​ക : പി​ഡ​ബ്ല്യു​ഡി നി​ര​ക്ക് ഒ​ഴി​വാ​ക്കി; പ​ക​രം 25 ശ​ത​മാ​നം വ​ർ​ധ​ന

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലെ മു​റി വാ​ട​ക സം​ബ​ന്ധി​ച്ച് നി​ല​നി​ന്നി​രു​ന്ന ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​ര​മാ​യി. ര​ണ്ട് വ​ര്‍​ഷം മു​മ്പ് വാ​ട​ക പി​ഡ​ബ്ല്യു​ഡി നി​ര​ക്കി​ല്‍ ഈ​ടാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കി​യാ​ല്‍ നി​ല​വി​ലു​ള്ള വാ​ട​ക നി​ര​ക്ക് 150 മു​ത​ല്‍ 200 ശ​ത​മാ​നം വ​രെ വ​ര്‍​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​റി​ക​ള്‍ ലേ​ല​ത്തി​ലെ​ടു​ത്ത​വ​ര്‍ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം ഉ​യ​ര്‍​ത്താ​ന്‍ കാ​ലി​ക​മാ​യ വ​ര്‍​ധ​ന​വ് മാ​ത്ര​മാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് നി​ല​പാ​ടി​ലാ​യി​രു​ന്നു കൗ​ണ്‍​സി​ല്‍. തു​ട​ര്‍​ന്നു മു​റി ലേ​ല​ത്തി​ല്‍ എ​ടു​ത്ത​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചു.
വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി പ​രാ​തി​ക്കാ​രെ കേ​ട്ട് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യോ​ട് നി​ര്‍​ദേ​ശി​ച്ചു. മാ​ത്ര​മ​ല്ല ത​ര്‍​ക്ക​ങ്ങ​ളും കേ​സും എ​ല്ലാ​മാ​യ​തോ​ടെ പ്ര​തി​മാ​സ വാ​ട​ക അ​ട​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഇ​ത് ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം കു​റ​ച്ചു.

വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ കു​ത്ത​ക പാ​ട്ട​ക്കാ​രു​മാ​യി നി​ര​ന്ത​രം ച​ര്‍​ച്ച ന​ട​ത്തി. ഒ​ടു​വി​ല്‍ ക​ച്ചേ​രി​ത്താ​ഴ​ത്തെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ നി​ല​വി​ലു​ള്ള നി​ര​ക്കി​നെ​ക്കാ​ള്‍ 25 ശ​ത​മാ​നം കൂ​ട്ടി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ന​ഗ​ര​സ​ഭ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ച് ഇ​ന്ന​ലെ ചേ​ര്‍​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗം പൊ​തു​മ​രാ​മ​ത്ത് നി​ര​ക്ക് ഒ​ഴി​വാ​ക്കി മു​ഴു​വ​ന്‍ മു​റി​ക​ള്‍​ക്കും പ​ഴ​യ നി​ര​ക്കി​നേ​ക്കാ​ള്‍ 25 ശ​ത​മാ​നം വാ​ട​ക വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ 150 മു​ത​ല്‍ 200 ശ​ത​മാ​നം വ​രെ വാ​ട​ക വ​ര്‍​ധി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​യെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​പി. എ​ല്‍​ദോ​സ് പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ല്‍ 10 വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി 300 ഓ​ളം മു​റി​ക​ളാ​ണു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി സ​മ​വാ​യ​ത്തി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

District News

മൂവാറ്റുപുഴയിൽ വി​ക​സ​ന സ​ദ​സ് നടത്തി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ സം​സ്ഥാ​ന​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ന​ഗ​ര​സ​ഭാ മു​ന്‍ അ​ധ്യ​ക്ഷ​ൻ യു.​ആ​ര്‍. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ത്ത​ന​ങ്ങ​ളും, മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ വി​ശ​ക​ല​ന​ങ്ങ​ളും അ​ട​ങ്ങി​യ വീ​ഡി​യോ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ച്ച്. സി​മി വി​ശ​ദീ​ക​രി​ച്ചു. കി​ല ഫാ​ക്ക​ള്‍​ട്ടി എ.​ടി. രാ​ജീ​വ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മീ​ര കൃ​ഷ്ണ​ന്‍, ആ​ര്‍. രാ​കേ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, നി​സ അ​ഷ്റ​ഫ്, പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ സാ​ദി​ക്ക്, നെ​ജി​ല ഷാ​ജി, പി.​എം. സ​ലിം, സു​ധ ര​ഘു​നാ​ഥ്, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ്പേ​ഴ്‌​സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് സ​ദ​സ് ബ​ഹി​ഷ്‌​ക​രി​ച്ചു.

District News

തി​രു​നാ​ൾ

മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​മ്പ് സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പോ​ത്ത​നാ​മു​ഴി കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 6.30ന് ​കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്ന് അ​മ്പ് പ്ര​ദ​ക്ഷി​ണം, 4.30ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന, 6.30 പ്ര​ദ​ക്ഷി​ണം, 7.30 സ​മാ​പ​ന പ്രാ​ര്‍​ഥ​ന, എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ള്‍.

സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ 6.30ന് ​കു​ര്‍​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ര്‍​വാ​ദം.

അ​രി​ക്കു​ഴ സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ


വാ​ഴ​ക്കു​ളം: അ​രി​ക്കു​ഴ സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് 4.45 ന് ​ജ​പ​മാ​ല. 5.15 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന - ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യി​ൽ. നാ​ളെ രാ​വി​ലെ 6.45ന് ​പ​ള്ളി​യി​ൽ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ക​പ്പേ​ള​യി​ൽ ജ​പ​മാ​ല.


അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ. പ്ര​സം​ഗം - ഫാ. ​സ്ക​റി​യ കു​ന്ന​ത്ത്. 6.30ന് ​പ്ര​ദ​ക്ഷി​ണം. 7.30ന് ​സ്നേ​ഹ​വി​രു​ന്ന്, ചെ​ണ്ട​മേ​ളം എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജി​ൻ​സ് പു​ളി​ക്ക​ൽ അ​റി​യി​ച്ചു.

District News

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ര്‍ കാ​വും​പ​ടി, സൊ​സൈ​റ്റി​പ്പ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ക​ന്യ അ​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം എം.​സി. വി​ന​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. തെ​രു​വു​നാ​യ്ക്ക​ളി​ല്‍ പ​ല​തും അ​ക്ര​മ​കാ​രി​ക​ളാ​യ​തു​കൊ​ണ്ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണെ​ന്നും ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

District News

അ​തി​ദാ​രി​ദ്ര മു​ക്ത​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ അ​തി​ദാ​രി​ദ്ര മു​ക്ത​മാ​യ​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​പി. എ​ല്‍​ദോ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.
ന​ഗ​ര​സ​ഭ ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ 31 പേ​രെ​യാ​ണ് അ​തി​ദ​രി​ദ്ര​ര​രാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ഇ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി. ഭ​ക്ഷ​ണം, അ​രോ​ഗ്യം, വ​രു​മാ​നം, സു​ര​ക്ഷി​ത​മാ​യ വാ​സ​സ്ഥ​ലം എ​ന്നീ നാ​ല് ക്ലേ​ശ ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് അ​തി​ദാ​രി​ദ്ര നി​ര്‍​ണ​യം ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന 23 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് മാ​സ​വും ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്ന് ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

District News

ലി​റ്റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

മൂ​വാ​റ്റു​പു​ഴ: ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷം മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല​യി​ല്‍ എ​ല്‍​എ​സ്എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്കാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് പ​ദ്ധ​തി​ക്ക് മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ സ​ലാ​വു​ദ്ദീ​ന്‍ പു​ല്ല​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബി​പി​സി ആ​നി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ വി.​ടി. ജ​യ​ശ്രീ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ലി​റ്റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് ഉ​പ​ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

District News

സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ ഹാ​ട്രി​ക് വി​ജ​യം : നി​ര്‍​മ​ല സ്‌​കൂ​ളി​ന് അ​നു​മോ​ദ​നം

മൂ​വാ​റ്റു​പു​ഴ: തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ധ്യ​കേ​ര​ള സി​ബി​എ​സ്ഇ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ക​ലാ​കി​രീ​ടം ചൂ​ടി​യ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​നെ ആ​ദ​രി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത ബിഷപ്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ​യും മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്ബി കു​രു​വി​ത്ത​ടം, സ്‌​കൂ​ള്‍ ലീ​ഡ​ര്‍​മാ​രാ​യ റി​ച്ചാ​ര്‍​ഡ് കെ. ​റോ​ള്‍​സ​ണ്‍, എ​സ്. ഗൗ​രി​കൃ​ഷ്ണ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


ക​ലോ​ത്സ​വ​ത്തി​ല്‍ 938 പോ​യി​ന്‍റ് നേ​ടി​യാ​ണ് മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ക​ലാ​കി​രീ​ടം ചൂ​ടി​യ​ത്. സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ഹാ​ട്രി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. 839 പോ​യി​ന്‍റ് നേ​ടി​യ വാ​ഴ​ക്കു​ളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 703 പോ​യി​ന്‍റോ​ടെ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ മൂ​ന്നാ​മ​തും 591 പോ​യി​ന്‍റ് നേ​ടി വാ​ള​കം ബ്രൈ​റ്റ് പ​ബ്ലി​ക് സ്‌​കൂ​ള്‍ നാ​ലാ​മ​തും എ​ത്തി. 570 പോ​യി​ന്‍റ് നേ​ടി​യ തൊ​ടു​പു​ഴ ഡീ​പോ​ള്‍ പ​ബ്ലി​ക് സ്‌​കൂ​ളാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്.

അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 140 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ന്ന ക​ലാ​മേ​ള​യി​ല്‍ എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ നൂ​റി​ല്‍​പ്പ​രം സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​ച്ചു. ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ല്‍ മൂ​ന്ന്, നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലും കാ​റ്റ​ഗ​റി ഇ​ത​ര വി​ഭാ​ഗ​ത്തി​ലും നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​നാ​ണ് ഒ​ന്നാം സ്ഥാ​നം. കാ​റ്റ​ഗ​റി ര​ണ്ടി​ല്‍ ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് നി​ര്‍​മ​ല​യ്ക്ക് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യ​ത്.


കാ​റ്റ​ഗ​റി ഒ​ന്നി​ലും ര​ണ്ടി​ലും വാ​ഴ​ക്കു​ളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ബാ​ന്‍​ഡ് ഡി​സ്‌​പ്ലേ മ​ത്സ​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യും മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി. 2011 മു​ത​ല്‍ 2014 വ​രെ തു​ട​ര്‍​ച്ച​യാ​യി ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​ല​നി​ര്‍​ത്തി​യ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ 2023 മു​ത​ല്‍ വീ​ണ്ടും ചാ​മ്പ്യ​ന്മാ​രാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തി​നു​ള്ളി​ല്‍ ന​ട​ന്ന സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ​ല്ലാം ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ഇ​ടം നേ​ടി​യി​രു​ന്നു.


വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​മ്പി​ല്‍, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ദീ​പ്തി റോ​സ്, അ​ധ്യാ​പ​ക​രാ​യ ജി​ന്‍​സി ജോ​ര്‍​ജ്, അ​ന്ന​മ്മ മാ​ത്യു, കെ.​എ​സ്. സു​ഷ, എം.​എ​സ്. ര​ജ​നി, അ​നി​ത ആ​ന്‍റ​ണി, ജോ​ബി​ന്‍ അ​ല​ക്‌​സ്, മാ​ത്യൂ​സ് കു​ര്യ​ന്‍, സോ​നു സ​ത്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി​യ​ത്. സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ​ര്‍​ക്ക് ന​വം​ബ​ര്‍ 12 മു​ത​ല്‍ 15 വ​രെ കോ​ട്ട​യം ലേ​ബ​ര്‍ ഇ​ന്ത്യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​വ​സ​രം ല​ഭി​ക്കും.


സം​സ്ഥാ​ന ക​ലാ​മേ​ള​യി​ല്‍ 33 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും എ​ട്ട് ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​വാ​ന്‍ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ര്‍​ഹ​ത നേ​ടി​യ​താ​യും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് നി​ര്‍​മ​ല​യെ തു​ട​ര്‍​ച്ച​യാ​യി ക​ലോ​ത്സ​വ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ചൂ​ര​ത്തൊ​ട്ടി പ​റ​ഞ്ഞു.

Latest News

Up