x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ല്‍ എ​ന്‍​ഡി​പി​എ​സ് കോ​ട​തി


Published: November 23, 2025 04:09 AM IST | Updated: November 23, 2025 04:09 AM IST

മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ച്ച എ​ന്‍​ഡി​പി​എ​സ് കോ​ട​തി ഹൈ​ക്കോ​ട​തി സീ​നി​യ​ര്‍ ജ​ഡ്ജി വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ച്ച എ​ന്‍​ഡി​പി​എ​സ് കോ​ട​തി ഹൈ​ക്കോ​ട​തി സീ​നി​യ​ര്‍ ജ​ഡ്ജി വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ചെ​യ്യു​ക. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നി​ല​വി​ല്‍ കോ​ട​തി​യു​ള്ള​ത് പ​റ​വൂ​രാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി വി​ചാ​ര​ണ ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ജി​ല്ല​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളി​ലെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പു​തി​യ കോ​ട​തി തു​ട​ങ്ങു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്ന് സീ​നി​യ​ര്‍ ജ​ഡ്ജി വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ്, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി കെ.​എ​ന്‍. ഹ​രി​കു​മാ​ര്‍, സെ​ക്ര​ട്ട​റി എ.​കെ. ശ്രീ​കാ​ന്ത്, എം. ​ജ​യ​ലാ​ല്‍, ഏ​ബ്ര​ഹാം ജോ​സ​ഫ്, സാ​ബു ജോ​ണ്‍, റി​ജാ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Muvattupuzha Local News Nattuvishesham Ernakulam

Recent News

Up