മൂവാറ്റുപുഴ നഗരസഭയില്‍ സംഘടിപ്പിച്ച വികസന സദസ് മുന്‍ നഗരസഭാ അധ്യക്ഷൻ യു.ആര്. ബാബു ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: നഗരസഭയില്‍ സംസ്ഥാനത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വികസന സദസ് സംഘടിപ്പിച്ചു. നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാ മുന്‍ അധ്യക്ഷൻ യു.ആര്. ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവത്തനങ്ങളും, മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവരുടെ വിശകലനങ്ങളും അടങ്ങിയ വീഡിയോയുടെ പ്രദർശനവും നടന്നു.
നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭാ സെക്രട്ടറി എച്ച്. സിമി വിശദീകരിച്ചു. കില ഫാക്കള്‍ട്ടി എ.ടി. രാജീവ്, സ്ഥിരംസമിതി അധ്യക്ഷ മീര കൃഷ്ണന്, ആര്. രാകേഷ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ അഷ്റഫ്, പി.വി. രാധാകൃഷ്ണന്, ജാഫര്‍ സാദിക്ക്, നെജില ഷാജി, പി.എം. സലിം, സുധ രഘുനാഥ്, മുന്‍ നഗരസഭാ ചെയ്പേഴ്സണ് ഉഷ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സദസ് ബഹിഷ്കരിച്ചു.
Tags : Development meeting Muvattupuzha