Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Republic Day

America

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കാ​ൻ​ജ്

 

ന്യൂ​ജ​ഴ്‌​സി: പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ പ​രി​പാ​ടി ഗം​ഭീ​ര​മാ​ക്കി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി. കാ​ൻ​ജ് സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര - റി​പ്പ​ബ്ലി​ക് ദി​ന സം​യു​ക്ത ആ​ഘോ​ഷം ന്യൂ​ജ​ഴ്‌​സി​യി​ലെ ക​ടു​ത്ത ശൈ​ത്യ​വും മ​ഞ്ഞു​വീ​ഴ്ച​യും അ​വ​ഗ​ണി​ച്ച് ​എ​ത്തി​യ വ​മ്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പു​തു​വ​ർ​ഷ​വും റി​പ്പ​ബ്ലി​ക് ദി​ന​വും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചു.

ഇ​തോ​ടൊ​പ്പം 2026ലെ ​കാ​ൻ​ജി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തെ​യും ഭാ​ര​വാ​ഹി​ക​ളെ​യും സ​ദ​സി​ന് ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി.

 

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളും ​ഭാ​ഷ​ക​ളും ​നാ​നാ ജാ​തി - മ​ത വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ എ​ന്ന മ​ഹാ വി​സ്മ​യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ കാ​ത്തു​സൂ​ക്ഷി​ക്കാ​നും രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും ​ബാ​ധ്യ​ത​പ്പെ​ട്ട​വ​രാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ​ഹ​മീ​ദ് വെ​ന്നി​യൂ​ർ പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ​ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം, തു​ല്യ​ത, നി​തി, സാ​ഹോ​ദ​ര്യം എ​ന്നീ മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന് ഓ​രോ പൗ​ര​നും പ്ര​തി​ജ്ഞ പു​തു​ക്കേ​ണ്ട ദി​നം കൂ​ടി​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​മെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​ത​കാ​ല​ത്തെ ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ഭാ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക കൂ​ടി​യാ​ണ് ഓ​രോ റി​പ്പ​ബ്ലി​ക് ദി​ന​വും ന​മ്മോ​ട് ഉ​ണ​ർ​ത്തു​ന്ന​ത് എ​ന്ന് ​റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ച ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ​ഇ​ർ​ഷാ​ദ് കോ​ട്ട​യം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് സാ​ർ​വ​ത്രി​ക ​വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മി​ക​ച്ച ഒ​രു നാ​ളെ​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്റ​നി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ങ്ങ​ളാ​യ ത​രം​ഗ്, പേ​ൾ​സ്, ഗ​സാ​നി​യ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ​വൈ​വി​ധ്യ​മാ​ർ​ന്ന ​നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ളും ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​ക്കി. ​ഫെ​ല്ല മെ​ഹ​ക്കിന്‍റെ നൃ​ത്ത പ്ര​ക​ട​നം സ​ദ​സി​ന് ​കൂ​ടു​ത​ൽ നി​റംപ​ക​ർ​ന്നു.

ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാം​സ്കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി​സ​ബീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ​

ആ​ഷി​ഖ് എ​രു​മേ​ലി, അ​ക്ബ​ർ ഷാ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, അ​ബ്ദു​ള്ള കു​റ്റ്യാ​ടി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, റ​ഷീ​ദ ബ​ദ​റു​ദ്ദീ​ൻ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, സു​മ​യ്യ ഇ​ർ​ഷാ​ദ്, അ​ജ്മ​ൽ ഹു​സൈ​ൻ, സ​ജീ​ർ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ല​യാ​ളി​ക​ളു​ടെ സ്ട്രിം​ഗ്സ് റോ​മാ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി

റോം: ​ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ റോ​മി​ലെ ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അം​ബാ​സ​ഡ​ർ വാ​ണി റാ​വു, ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ഗൗ​ര​വ് ഗാ​ന്ധി എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ മ​ല​യാ​ളി​ക​ളു​ടെ സ്ട്രിം​ഗ്സ് റോ​മാ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ പ്ര​ക​ട​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

വ​ന്ദേ​മാ​ത​രം എ​ന്ന ദേ​ശ​ഭ​ക്തി ഗീ​ത​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചാ​ണ് സം​ഘം ച​ട​ങ്ങി​ൽ ആ​വേ​ശം നി​റ​ച്ച​ത്. സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തെ കൂ​ട്ടി​യി​ണ​ക്കാ​നും ഇ​ന്ത്യ​ൻ സം​ഗീ​ത പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പു​തി​യ ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്താ​നു​മു​ള്ള കൂ​ട്ടാ​യ്മ കൂ​ടി​യാ​ണ് സ്ട്രിം​ഗ്സ് മ്യൂ​സി​ക് ബാ​ൻ​ഡ്.

കോ​വി​ഡി​ന്‍റെ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ സ​മ​യ​ത്ത് എ​ക്സ​ല​ന്റ് ഇ​വ​ന്‍റ്സ് ജ​സ്റ്റി​ൻ പ​ന്ത​ല്ലൂ​ക്ക​ര​നും പ​രേ​ത​നാ​യ സ​ജി ത​ട്ടി​ലും ന​ൽ​കി​യ പി​ന്തു​ണ​യു​മാ​യി രൂ​പ​പ്പെ​ടു​തി ഫ്രെ​നി​ഷ് ക​രി​പ്പേ​രി സ്ഥാ​പി​ച്ച ഈ ​ബാ​ൻ​ഡി​ൽ ഇ​പ്പോ​ൾ നീ​തു ബാ​ബു, മ​നീ​ഷ മ​നോ​ജ്, ജോ​ഷ്ന ജോ​സ്, ശി​ൽ​പ ച​ന്ദ്ര​ൻ, ബി​നോ​യ് തോ​മ​സ്, ദീ​പു ദോ​സ്, ലി​പ്സ​ൺ സ്റ്റാ​ൻ​ലി, ഹ​രി​കൃ​ഷ്ണ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, റി​ക്സ​ൺ ലോ​റെ​ൻ​സ്, വി​പി​ൻ വേ​ളി എ​ന്നി​വ​രാ​ണ് ഈ ​സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ.

ഇ​തി​നോ​ട​കം ഇ​റ്റ​ലി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​പ​തി​ല​ധി​കം സ്റ്റേ​ജ്ഷോ​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്ട്രിം​ഗ്സ്റോ​മാ, ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ യു​വ​ത​ല​മു​റ​യ്ക്ക് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​ഗീ​ത പാ​ര​മ്പ​ര്യം മ​ന​സി​ലാ​ക്കാ​നും അ​തി​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും സ​ഹാ​യി​ക്കു​ക എ​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും സാം​സ്കാ​രി​ക പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നം ജി​ല്ല​യി​ല്‍ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വി​ദ്യാ​ന​ഗ​റി​ലെ കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് മു​ക്ത​മാ​യി പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ള്‍ ന​ടത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി​വി.​വി​ജ​യ​ഭാ​ര​ത റെ​ഡ്ഡി, എ​ഡി​എം പി. ​അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ​രേ​ഡി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. പ​രേ​ഡ് ഫ​സ്റ്റ് ക​മാ​ന്‍​ഡ​ന്‍റാ​യി ശി​വം, സെ​ക്ക​ൻ​ഡ് ഇ​ന്‍ ക​മാ​ന്‍​ഡ​റാ​യി കാ​സ​ര്‍​ഗോ​ഡ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌​ഐ എം. ​സ​ദാ​ശി​വ​ന്‍ എ​ന്നി​വ​ര്‍ പ​രേ​ഡ് നി​യ​ന്ത്രി​ച്ചു.

പ​രേ​ഡി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജി​ല്ലാ​പോ​ലീ​സ് ആ​സ്ഥാ​നം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗോ​പി​നാ​ഥ​ന്‍ ന​യി​ച്ച ജി​ല്ലാ ആം​ഡ് റി​സ​ര്‍​വ് പോ​ലീ​സ്, കെ.​വി. ബി​ജു നേ​തൃ​ത്വം ന​ല്‍​കി​യ കാ​സ​ര്‍​ഗോ​ഡ് ക​മ്യൂ​ണി​റ്റി പോ​ലീ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ എം.​കെ. അ​ഭി​ന​വ് ന​യി​ച്ച കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ എ​ന്‍​സി​സി, ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​ത സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സി.​കെ. മു​ഹ​മ്മ​ദ് ഷി​സ​ന്‍ ന​യി​ച്ച ബാ​ന്‍​ഡ് പാ​ര്‍​ട്ടി, ചെ​മ്മ​നാ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ എ​യ​ര്‍​ഫോ​ഴ്‌​സ് സ​ര്‍​ജ​ന്‍റ് എം. ​നി​ര​ഞ്ജ​ന്‍ ന​യി​ച്ച ജൂ​ണി​യ​ര്‍ ഡി​വി​ഷ​ന്‍ എ​ന്‍​സി​സി, കെ.​ആ​ര്‍. അ​ന​ശ്വ​ര നേ​തൃ​ത്വം ന​ല്‍​കി​യ പ​ര​വ​ന​ടു​ക്കം ജി​എം​ആ​ര്‍​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, പി.​പി. ആ​ദി​ല്‍​രാ​ജ് ന​യി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ സ്‌​കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ് എ​ന്നീ പ്ലാ​റ്റു​ണു​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​രം മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍ ന​ല്‍​കി.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എ.​കെ.​എം. അ​ഷ​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷാ​ഹി​ന സ​ലീം, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ഷ അ​ര്‍​ജു​ന​ന്‍, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നീ​ലേ​ശ്വ​രം: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നീ​ലേ​ശ്വ​രം കെ​കെ​ഡി​സി റീ​ഡിം​ഗ് റൂം ​ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് സ​ദ​സും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ 1950 ജ​നു​വ​രി 26ന് ​രാ​ജ്യം റി​പ്പ​ബ്ലി​ക്കാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ച​രി​ത്ര​ദി​ന​ത്തി​ന് സാ​ക്ഷി​ക​ളാ​യി​രു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ചു. വാ​സു​ദേ​വ മൂ​ത്ത പി​ടാ​ര​ർ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ. ​ക​ണ്ണ​ൻ, എ.​ഡി.​സി. ജ​നാ​ർ​ദ​ന​ൻ, ആ​നി​ക്കി​ൽ ജാ​ന​കി​യ​മ്മ, അ​ര​മ​ന ല​ക്ഷ്മി​യ​മ്മ, അ​ര​മ​ന ജാ​ന​കി​യ​മ്മ, അ​ര​മ​ന കൃ​ഷ്ണ​ൻ നാ​യ​ർ, പ​ദ്മ​യ​മ്മ, കോ​റോ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കു​ഞ്ഞ​പ്പ പി​ടാ​ര​ർ, അ​മ്മാ​ളു അ​മ്മ, വി​ജ​യ​ൻ, എ.​വി. നാ​രാ​യ​ണ​ൻ നാ​യ​ർ, ഒ. ​രാ​മ​ച​ന്ദ്ര​ൻ, രാ​ധ​മ്മ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. അ​ന്ന​ത്തെ​യും ഇ​ന്ന​ത്തെ​യും കാ​ല​ഘ​ട്ട​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​വ​ർ സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു.

അ​ഡ്വ. പി.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ. ​ദി​നേ​ശ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ വി.​കെ. സ​ജി​നി​യെ അ​നു​മോ​ദി​ച്ചു. ടി. ​ശ​ശി​ശ​ര​ൺ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭീ​മ​ന​ടി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഭീ​മ​ന​ടി ഗ്രാ​മ​ന്യാ​യാ​ല​യ​ത്തി​ൽ ന്യാ​യാ​ധി​കാ​രി സി. ​അ​ബ്ദു​ൾ റാ​സി​ഖ് പ​താ​ക ഉ​യ​ർ​ത്തി.

വാ​ർ​ഡ് മെം​ബ​ർ ര​ജ​നി രാ​ജീ​വ​ൻ, ന്യാ​യാ​ല​യ സെ​ക്ര​ട്ട​റി സ​ന്ധ്യാ​കു​മാ​രി, ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ ശ്യാം​കു​മാ​ർ, തോ​മ​സ് കാ​നാ​ട്ട്, ഡാ​ജി ഓ​ട​യ്ക്ക​ൽ, അ​ ഭി​ഭാ​ഷ​ക​രാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, സോ​ജ​ൻ കു​ന്നേ​ൽ, മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ൽ, സ​ന്തോ​ഷ് പ​ല്ലാ​ട്ട്, പി. ​വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ര​ണ​ഘ​ട​ന അ​തി​ജീ​വ​ന​ത്തി​ന്‍റ​യും
തു​ല്യ​നീ​തി​യു​ടെ​യും പ്ര​ക​ട​ന​പ​ത്രി​ക:
മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന വെ​റും ഒ​രു പു​സ്ത​ക​മ​ല്ല, മ​റി​ച്ച് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും തു​ല്യ​നീ​തി​യു​ടെ​യും പ്ര​ക​ട​ന പ​ത്രി​ക​യാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ശി​ല​ക​ളി​ലൊ​ന്നാ​ണ് ഫെ​ഡ​റ​ലി​സം. കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ധി​കാ​ര​വി​ഭ​ജ​ന​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും ഇ​തി​ന്‍റെ കാ​ത​ലാ​ണ്. ഇ​ന്ത്യ​ന്‍ ഫെ​ഡ​റ​ലി​സം ന​മ്മു​ടെ വൈ​വി​ധ്യ​ങ്ങ​ളെ ഒ​ന്നാ​ക്കി നി​ര്‍​ത്തു​ന്ന രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ക​രാ​റാ​ണ്. എ​ന്നാ​ൽ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് പ​റ​യ​ട്ടെ ന​മ്മു​ടെ ഫെ​ഡ​റ​ല്‍ സം​വി​ധാ​നം വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളി​ല്‍ ക​ട​ന്നു​ക​യ​റാ​നും അ​ര്‍​ഹ​മാ​യ സാ​മ്പ​ത്തി​ക വി​ഹി​തം നി​ഷേ​ധി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ള്‍ ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

NRI

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടേ​ബി​ള്‍ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​മാ​ണ് റി​പ്പ​ബ്ലി​ക് ദി​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ പ്ല​സും അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ള്‍ ടോ​ക്കി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ​വ​ര്‍​ക്കും സ​മ​ത്വ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യാ​ണ് രാ​ജ്യ​ത്തെ ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റ് വ​രെ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​നം ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്ത​മാ​ക്കു​ന്നു.

ജ​നാ​ധി​പ​ത്യം എ​ന്ന​ത് വോ​ട്ടു​ചെ​യ്യു​ന്ന​തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം, നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ സ​മ​ത്വം, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം, സാ​മൂ​ഹി​ക നീ​തി എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ന്ന​താ​ണ് യ​ഥാ​ര്‍​ഥ ജ​നാ​ധി​പ​ത്യം. ഈ ​മൂ​ല്യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ പൗ​ര​നു​മു​ണ്ട്.

അ​തി​നാ​ല്‍, ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന​ത് ഒ​രു വി​ശേ​ഷ​ണം മാ​ത്ര​മ​ല്ല, അ​ത് ന​മ്മ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഒ​രു മ​ഹ​ത്താ​യ പൈ​തൃ​ക​മാ​ണ്. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി, ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പൗ​ര​ന്മാ​രാ​യി മാ​റു​മ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ന​മ്മെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന ദി​ന​മാ​ണ് റി​പ​ബ്ലി​ക് ദി​ന​മെ​ന്ന് പ്ര​സം​ഗ​ക​ര്‍ ഊ​ന്നി​പ്പ​റ​ഞ്ഞു.  

 

Kerala

ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്ക​ണം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം: ഭ​ര​ണ​ഘ​ട​ന​യെ​യും മ​ത​നി​ര​പേ​ക്ഷ​ത​യേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​യ​ർ​ത്ത​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 77-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മ​ന്ത്രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്. അ​തി​ദാ​രി​ദ്രം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രാ​ൻ കേ​ര​ളം ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത നീ​തി ആ​യോ​ഗ് ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.

രാ​ജ്യ​ത്തു മു​ഴു​വ​ൻ അ​തി​ദാ​രി​ദ്ര്യം ഇ​ല്ലാ​യ്മ ചെ​യ്ത് സ​മ​ത്വ​സു​ന്ദ​ര ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​റി​പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​തി​ജ്ഞ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ൽ ഹ​മീ​ദ്, കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ർ, എ​ഡി​എം എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സ്, ന​ഗ​ര​സ​ഭാം​ഗം ജോ​ഫി മ​രി​യ ജോ​ൺ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇന്ന്

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ഇ​ന്ത്യ​യു​ടെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ന് ​സി​ഞ്ചി​ലെ പ്ര​വാ​സി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ർ​ഷാ​ദ് കോ​ട്ട​യം റി​പ്പ​ബ്ലി​ക് ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ദേ​ശീ​യ ഐ​ക്യ​ത്തെ​യും സാ​ഹോ​ദ​ര്യ​ത്തേ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ളും ക​ലാ ആ​വി​ഷ്കാ​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ അ​റി​യി​ച്ചു.

NRI

റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ള്‍ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യു​ടെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് ആ​ശം​സ​ക​ള്‍ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സും സെ​ക്ര​ട്ട​റി ജോ ​ചെ​റു​ക​ര​യും.

ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​മെ​ന്നും സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും മൂ​ല്യ​വ​ത്താ​യി ഉ​ദ്‌​ഘോ​ഷി​ക്കേ​ണ്ട സു​വ​ര്‍​ണ ദി​ന​മാ​ണി​തെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.

തു​ല്യ​നീ​തി​യി​ലേ​ക്ക് വെ​ളി​ച്ചം പ്ര​സ​രി​പ്പി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന. അ​തു​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ചൈ​ത​ന്യം കെ​ടാ​തെ കാ​ക്കാ​ന്‍ ഓ​രോ ഇ​ന്ത്യ​ക്കാ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

National

ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്നു റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ക​​​​ര്‍​ത്ത​​​​വ്യ​​​​പ​​​​ഥി​​​​ല്‍ ഇ​​​​ന്നു രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രേ​​​​ഡ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും.

റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ തു​​​​ട​​​​രു​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ഞ്ചാ​​​​ബി​​​​ൽ ട്രെ​​​​യി​​​​ൻ ക​​​​ട​​​​ന്നു​​​​പോ​​​​ക​​​​വേ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യു​​​​മൊ​​​​ക്കെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​മെ​​​​ങ്ങും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സൈ​​​​നി​​​​ക​​​​ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന പ​​​​രേ​​​​ഡി​​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യി ക​​​ര​​​സേ​​​ന​​​യു​​​ടെ ആ​​​നി​​​മ​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ക്കും. റി​​​മൗ​​​ണ്ട് ആ​​​ൻ​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ർ​​​പ്സി​​​ലെ ക്യാ​​​പ്റ്റ​​​ൻ ഹ​​​ർ​​​ഷി​​​ത രാ​​​ഘ​​​വ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ​​​രേ​​​ഡി​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റി​​​ലെ പ​​​​രു​​​​ന്തു​​​​ക​​​​ളും വി​​​​വി​​​​ധ മൃ​​​​ഗ​​​​ങ്ങ​​​​ളും അ​​​​ണി​​​​നി​​​​ര​​​​ക്കും.

പ​​​രേ​​​ഡി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ല്‍ ബ്ര​​​ഹ്‌​​​മോ​​​സ്, ആ​​​കാ​​​ശ് മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം, മീ​​​ഡി​​​യം റേ​​​ഞ്ച് സ​​​ര്‍ഫേ​​​സ് ടു ​​​എ​​​യ​​​ര്‍ മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം, അ​​​ഡ്വാ​​​ന്‍സ്ഡ് ടോ​​​വ്ഡ് ആ​​​ര്‍ട്ടി​​​ല​​​റി ഗ​​​ണ്‍ സി​​​സ്റ്റം , ധ​​​നു​​​ഷ് പീ​​​ര​​​ങ്കി തോ​​​ക്ക്, ശ​​​ക്തി​​​ബാ​​​ന്‍, ചി​​​ല ഡ്രോ​​​ണു​​​ക​​​ളു​​​ടെ സ്റ്റാ​​​റ്റി​​​ക് ഡി​​​സ്‌​​​പ്ലേ എ​​​ന്നി​​​വ ഉ​​​ള്‍പ്പെ​​​ടും. ഏ​​​ക​​​ദേ​​​ശം 90 മി​​​നി​​​റ്റ് നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന പ​​​രേ​​​ഡി​​​ല്‍ 18 മാ​​​ര്‍ച്ചിം​​​ഗ് സം​​​ഘ​​​ങ്ങ​​​ളും 13 ബാ​​​ന്‍ഡു​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

യൂ​​​​റോ​​​​പ്യ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​സ്റ്റ​​​​യും യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ര്‍​സു​​​​ല വോ​​​​ണ്‍ ഡെ​​​​യ​​​​ര്‍ ലെ​​​​യ​​​​നു​​​​മാ​​​​ണ് റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡി​​​​ലെ മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ൾ.

ഉ​​​​ര്‍​സു​​​​ല വോ​​​​ണ്‍ ഡെ​​​​യ​​​​ര്‍ ലെ​​​​യ​​​​ന്‍ ശ​​​​നി​​​​യാ​​​​ഴ്ച ഡ​​​​ല്‍​ഹി​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​സ്റ്റ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് എ​​​​ത്തി. ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും നാ​​​​ളെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.
കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​ന്ത്യ-​​​​യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ര്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്കും. ’എ​​​​ല്ലാ വ്യാ​​​​പാ​​​​ര ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും മാ​​​​താ​​​​വ്’ (മ​​​​ദ​​​​ർ ഓ​​​​ഫ് ഓ​​​​ൾ ഡീ​​​​ൽ​​​​സ്) എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ഈ ​​​​ക​​​​രാ​​​​ർ​​​​പ്ര​​​​കാ​​​​രം യൂ​​​​റോ​​​​പ്പി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കാ​​​​റു​​​​ക​​​​ൾ​​​​ക്കും വൈ​​​​നി​​​​നും ഇ​​​​ന്ത്യ കു​​​​റ​​​​ഞ്ഞ തീ​​​​രു​​​​വ​​​​ക​​​​ൾ ന​​​​ൽ​​​​കും.

പ​​​​ക​​​​ര​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ടെ​​​​ക്സ്റ്റൈ​​​​ലു​​​​ക​​​​ൾ​​​​ക്കും രാ​​​​സ​​​​വ​​​​സ്തു മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കും യൂ​​​​റോ​​​​പ്പ് വ​​​​ലി​​​​യ വി​​​​പ​​​​ണി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കും.

ജീവൻരക്ഷാ പുരസ്കാരങ്ങൾ ഏഴു മലയാളികൾക്ക്


ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച ജീ​​​വ​​​ൻ​​​ര​​​ക്ഷാ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​ഴു മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 30 പേ​​​ർ​​​ക്ക് ല​​​ഭി​​​ച്ചു. സി. ​​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​മി​​​ൽ ഉ​​​ത്തം ജീ​​​വ​​​ൻ​​​ര​​​ക്ഷാ പ​​​ത​​​ക്കി​​​നും ടി.​​​ജെ. ജ​​​യേ​​​ഷ്, മാ​​​സ്റ്റ​​​ർ കെ.​​​പി ആ​​​കാ​​​ശ്, മാ​​​സ്റ്റ​​​ർ ഹ​​​ർ​​​ഷി​​​ക് മോ​​​ഹ​​​ൻ, മാ​​​സ്റ്റ​​​ർ സി. ​​​ഋ​​​തു​​​നാ​​​ഥ്, മാ​​​സ്റ്റ​​​ർ കെ. ​​​വൈ​​​ശാ​​​ഖ്, മാ​​​സ്റ്റ​​​ർ സി. ​​​യ​​​ദു​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ ജീ​​​വ​​​ൻ​​​ര​​​ക്ഷാ പ​​​ത​​​ക്കി​​​നും അ​​​ർ​​​ഹ​​​രാ​​​യി. ല​​​ക്ഷ​​​ദ്വീ​​​പ് സ്വ​​​ദേ​​​ശി പി.​​​എ​​​ൻ. മു​​​ഹ​​​മ്മ​​​ദ് ബാ​​​ദു​​​ഷ​​​യും ജീ​​​വ​​​ൻ​​​ര​​​ക്ഷാ പ​​​ത​​​ക് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും അ​​​ർ​​​ഹ​​​നാ​​​യി.

Kerala

ഭരണഘടന തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്‍റെ ആത്മാവ്; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ ഉജ്ജ്വല സ്മരണകൾ പുതുക്കുന്ന ഈ റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും ഫെഡറൽ തത്വങ്ങളും തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല, മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്‍റെ ആത്മാവാണ്. നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജാഗ്രതയാണ് ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നത്.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ഫെഡറൽ സങ്കല്പം ഇന്ന് വലിയ വെല്ലുവിളിയിലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുത്തും ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കിയും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾക്കെതിരെ നാം ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകകൾ ഈ പോരാട്ടത്തിന് കരുത്തുപകരുന്നു.

മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച പ്രതിജ്ഞ നമുക്ക് ഈ ദിനത്തിൽ പുതുക്കാം. ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

National

ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ​പി​എ​ഫ്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളോ മ​റ്റ് വ​സ്തു​ക്ക​ളോ അ​ശ്ര​ദ്ധ​മാ​യി ഇ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. റെ​യി​ൽ പാ​ള​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചെ​ന്ന് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കി.

National

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

പ​ത്മാ​പു​ര​സ്‌​കാ​ര​ങ്ങ​ളും സൈ​നി​ക പോ​ലീ​സ് മെ​ഡ​ലു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​യ​ര്‍ ലെ​യ​ന്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു. യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ ഇ​ന്ന് എ​ത്തും.

നാ​ളെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ഇ​രു​വ​രും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് രാ​ജ്യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു; എ​സ്‍​പി ഷാ​ന​വാ​സി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സി​ന് മെ​ഡ​ലി​ന് ഡ​ൽ​ഹി പോ​ലീ​സി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ എ​സ്ഐ ആ​ർ.​എ​സ്. ഷി​ബു അ​ർ​ഹ​നാ​യി.

കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് എ​സ്പി ഷാ​ന​വാ​സ് അ​ബ്ദു​ൾ സാ​ഹി​ബി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ചു. കേ​ര​ള ഫ​യ​ർ സ​ർ​വീ​സി​ൽ നി​ന്ന് എം. ​രാ​ജേ​ന്ദ്ര​നാ​ഥി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലും ല​ഭി​ച്ചു. സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ഡ​ലി​ന് അ​ർ​ഹ​രാ​യി.

 കേ​ര​ള ഫ​യ​ര്‍​ഫോ​ഴ്സി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ജ​യി​ൽ വ​കു​പ്പി​ലെ നാ​ലു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഐ.​ബി. റാ​ണി, കെ.​വി. ശ്രീ​ജേ​ഷ് എ​ന്നി​വ​ർ​ക്ക് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ചു.

National

റിപ്പബ്ലിക് ദിന സുരക്ഷ: സ്മാർട്ട് ഗ്ലാസുകളുമായി ഡൽഹി പോലീസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ ആ​​​​ദ്യ​​​​മാ​​​​യി വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്.

ക​​​​ണ്ണി​​​​ൽ വ​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ. മു​​​​ഖം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഒ​​​​രു സോ​​​​ഫ്റ്റ്‌​​​​വേ​​​​റും തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും വ​​​​ഴി​​​​യാ​​​​ണ് സ്ഥി​​​​രം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ പോ​​​​ലീ​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഈ ​​​​ഗ്ലാ​​​​സു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും രേ​​​​ഖ​​​​ക​​​​ള​​​​ട​​​​ങ്ങു​​​​ന്ന പോ​​​​ലീ​​​​സി​​​​ന്‍റെ ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്.

ഫീ​​​​ൽ​​​​ഡി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി ക​​​​ണ്ണ​​​​ട​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രാ​​​​ളെ സ്കാ​​​​ൻ ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ മു​​​​ഖം പോ​​​​ലീ​​​​സ് ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക.

ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ഒ​​​​രാ​​​​ളു​​​​ടെ മു​​​​ഖ​​​​വു​​​​മാ​​​​യു​​​​ള്ള പൊ​​​​രു​​​​ത്തം 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ സി​​​​സ്റ്റം ചു​​​​വ​​​​പ്പ് സി​​​​ഗ്‌​​​​ന​​​​ലിലൂ​​​​ടെ പോ​​​​ലീ​​​​സി​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കും. ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മി​​​​ല്ലാ​​​​ത്ത ആ​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ച്ച നി​​​​റ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സി​​​​ഗ്‌​​​​ന​​​​ൽ.

Business

ഓ​​ക്സി​​ജ​​നി​​ൽ റി​​പ്പ​​ബ്ലി​​ക് ഡേ ​​സെ​​യി​​ൽ

കോ​​​​ട്ട​​​​യം: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ദി ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ക്‌​​​​സ്‌​​​​പേ​​​​ര്‍ട്ട് 72 മ​​​​ണി​​​​ക്കൂ​​​​ര്‍ റി​​​​പ്പ​​​​ബ്ലി​​​​ക് ഡേ ​​​​സെ​​​​യി​​​​ല്‍ ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ 26 വ​​​​രെ ന​​​​ട​​​​ത്തും.

മെ​​​​ഗാ സെ​​​​യി​​​​ലി​​​​ലൂ​​​​ടെ പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ളും ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​​​​സു​​​​ക​​​​ളും വ​​​​ന്‍ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു സ്വ​​​​ന്ത​​​​മാ​​​​ക്കാം. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍, ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ള്‍, എ​​​​ല്‍ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍, മ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളും ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​യ വി​​​​വോ x300, റി​​​​യ​​​​ല്‍മി 16 പ്രോ, ​​​​റെ​​​​ഡ്മി നോ​​​​ട്ട് 15, ഓ​​​​പ്പോ റെ​​​​നോ 15 സീ​​​​രീ​​​​സ് മു​​​​ത​​​​ല്‍ ഐ​​​​ഫോ​​​​ണ്‍ 17 സീ​​​​രീ​​​​സ് വ​​​​രെ​​​​യു​​​​ള്ള സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണ്‍ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍ക്കാ​​​​യി 24 മാ​​​​സ​​​​ത്തെ പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പാ​​​​സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ലാ​​​​പ്‌​​​​ടോ​​​​പ്പ് വി​​​​പ​​​​ണി​​​​യി​​​​ലും വ​​​​ന്‍ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

ആ​​​​പ്പി​​​​ള്‍, ലെ​​​​നോ​​​​വോ, എ​​​​ച്ച്പി, അ​​​​സൂ​​​​സ്, ഏ​​​​സ​​​​ര്‍, ഡെ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ന്‍ഡ​​​​ഡ് ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളു​​​​ടെ വ​​​​ന്‍ ശേ​​​​ഖ​​​​രം ഓ​​​​ക്‌​​​​സി​​​​ജ​​​​നി​​​​ലു​​​​ണ്ട്. ലാ​​​​പ്‌​​​​ടോ​​​​പ്പ് പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പ​​​​വും 4,400 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള പ്രീ​​​​മി​​​​യം കി​​​​റ്റ് സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും. പ്ര​​​​തി​​​​ദി​​​​നം 118 രൂ​​​​പ മു​​​​ത​​​​ലു​​​​ള്ള ഇ​​​​എം​​​​ഐ സൗ​​​​ക​​​​ര്യ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ബ്രാ​​​​ന്‍ഡു​​​​ക​​​​ള്‍ക്ക് ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ അ​​​​ധി​​​​ക വാ​​​​റ​​​​ന്‍റി​​​​യും സൗ​​​​ജ​​​​ന്യ ആ​​​​ക്സി​​​​ഡ​​​​ന്‍റ​​​​ല്‍ ഡാ​​​​മേ​​​​ജ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ന്‍ ക​​​​വ​​​​റേ​​​​ജും ല​​​​ഭ്യ​​​​മാ​​​​ണ്.

ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ണ്ട്. എ​​​​ല്‍ഇ​​​​ഡി ടി​​​​വി പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പം ഒ​​​​രു ഇ​​​​എം​​​​ഐ കാ​​​​ഷ്ബാ​​​​ക്കാ​​​​യി ല​​​​ഭി​​​​ക്കും. കൂ​​​​ടാ​​​​തെ സ്‌​​​​ക്രാ​​​​ച്ച് ആ​​​​ന്‍ഡ് വി​​​​ന്‍ ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ 9,990 രൂ​​​​പ വ​​​​രെ ഇ​​​​ന്‍സ്റ്റ​​​​ന്‍റ് ഡി​​​​സ്‌​​​​കൗ​​​​ണ്ടും നേ​​​​ടാം. എ​​​​യ​​​​ര്‍ ക​​​​ണ്ടീ​​​​ഷ​​​​ണ​​​​റു​​​​ക​​​​ള്‍ക്ക് 6,000 രൂ​​​​പ വ​​​​രെ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ഓ​​​​ഫ​​​​റും സൗ​​​​ജ​​​​ന്യ ഇ​​​​ന്‍സ്റ്റ​​​​ലേ​​​​ഷ​​​​നും ന​​​​ല്‍കും. വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍, റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ര്‍, കി​​​​ച്ച​​​​ണ്‍ അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് എ​​​​ന്നി​​​​വ​​​​യ്ക്ക് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യും കോം​​​​ബോ ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മു​​​​ണ്ട്.

ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ള്‍ക്കും മൊ​​​​ബൈ​​​​ല്‍ ആ​​​​ക്‌​​​​സ​​​​സ​​​​റീ​​​​സിനും പു​​​​റ​​​​മെ പ്രി​​​​ന്‍റ​​​​റു​​​​ക​​​​ള്‍ക്കും വി​​​​ല​​​​ക്കു​​​​റ​​​​വു​​​​ണ്ട്. ബോ​​​​ട്ട് എ​​​​യ​​​​ര്‍ഡോ​​​​പ്സു​​​​ക​​​​ളും ബോ​​​​ട്ട് നെ​​​​ക്ക് ബാ​​​​ന്‍ഡും 699 രൂ​​​​പ​​​​യ്ക്കും, ബോ​​​​ട്ട് പാ​​​​ര്‍ട്ടി പാ​​​​ല്‍ 450 ,സ്പീ​​​​ക്ക​​​​റു​​​​ക​​​​ള്‍ 12,999 രൂ​​​​പ​​​​യ്ക്കും ല​​​​ഭി​​​​ക്കും. ബെ​​​​ല്‍കി​​​​ന്‍ അ​​​​ഡാ​​​​പ്റ്റ​​​​റു​​​​ക​​​​ള്‍ 1,490 രൂ​​​​പ​​​​യ്ക്കും ല​​​​ഭ്യ​​​​മാ​​​​ണ്. 13,490 രൂ​​​​പ മു​​​​ത​​​​ല്‍ക്ക് ബ്രാ​​​​ന്‍ഡ​​​​ഡ് പ്രി​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു വാ​​​​ങ്ങാം.

ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​റു​​​​ക​​​​ള്‍ക്കും ബാ​​​​റ്റ​​​​റി​​​​ക​​​​ള്‍ക്കും ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ണ്ട്. വി-​​​​ഗാ​​​​ര്‍ഡ് സ്മാ​​​​ര്‍ട്ട് ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​റു​​​​ക​​​​ള്‍ക്കൊ​​​​പ്പം സൗ​​​​ജ​​​​ന്യ ഇ​​​​ന്‍സ്റ്റ​​​​ലേ​​​​ഷ​​​​നും ഏ​​​​തൊ​​​​രു ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​ര്‍-​​​​ബാ​​​​റ്റ​​​​റി കോം​​​​ബോ പ​​​​ര്‍ച്ചേ​​​​സി​​​​നു​​​​മൊ​​​​പ്പം സൗ​​​​ജ​​​​ന്യ ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​ര്‍ ട്രോ​​​​ളി​​​​യും ല​​​​ഭി​​​​ക്കും. 3,000 രൂ​​​​പ വ​​​​രെ ഉ​​​​റ​​​​പ്പാ​​​​യ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സു​​​​മു​​​​ണ്ട്.

കോം​​​​ബോ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍, മി​​​​ക​​​​ച്ച എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് മൂ​​​​ല്യം, ഇ​​​​എം​​​​ഐ സ്‌​​​​കീ​​​​മു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് ഡി​​​​ജി​​​​റ്റ​​​​ല്‍ ഷോ​​​​പ്പിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് 72 മ​​​​ണി​​​​ക്കൂ​​​​ര്‍ സെ​​​​യി​​​​ലി​​​​ലൂ​​​​ടെ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ 26 വ​​​​രെ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

Business

വ​ണ്ട​ർ​ലാ​യി​ൽ റി​പ്പ​ബ്ലി​ക് ഡേ ​ ഓ​ഫ​ർ

കൊ​​​​ച്ചി: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ണ്ട​​​​ർ​​​​ലാ പാ​​​​ർ​​​​ക്കി​​​​ൽ ഓ​​​​ഫ​​​​റു​​​​ക​​​​ൾ. ഇ​​​​ന്നു​​​മു​​​​ത​​​​ൽ 26 വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ പാ​​​​ർ​​​​ക്ക് ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ, ബ​​​​ഫേ കോം​​​​ബോ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഓ​​​​ൺ​​​​ലൈ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക് ഡേ ​​​​വീ​​​​ക്കെ​​​​ൻ​​​​ഡ് പാ​​​​സു​​​​ക​​​​ളാ​​​​ണ് വ​​​​ണ്ട​​​​ർ​​​​ലാ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്ക് പാ​​​​ർ​​​​ക്ക് ടി​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ 25 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യും ബ​​​​ഫേ കോം​​​​ബോ​​​​ക​​​​ളി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യും ഇ​​​​ള​​​​വു​​​​ണ്ടാ​​​​കും. കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ൽ എ​​​​ല്ലാ റൈ​​​​ഡു​​​​ക​​​​ളി​​​​ലും പ്ര​​​​വേ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

National

റിപ്പബ്ലിക് ദിനാഘോഷം: കാഷ്മീരിൽ സുരക്ഷ ശക്തമാക്കി

ശ്രീ​​​ന​​​ഗ​​​ർ: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. ശ്രീ​​​ന​​​ഗ​​​റി​​​ലും താ​​​ഴ്‌​​​വ​​​ര​​​യി​​​ലും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ട്രോ​​​ളിം​​​ഗ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

കാ​​​ഷ്മീ​​​രി​​​ലെ പ്ര​​​ധാ​​​ന റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ന്ന ബ​​​ക്ഷി സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം വ​​​ൻ സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ശ്രീ​​​ന​​​ഗ​​​റി​​​ലും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ങ്ങ​​​ളി​​​ലും ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ച​​​താ​​​യും മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം, സ്ഫോ​​​ട​​​നം എ​​​ന്നി​​​വ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സ്നി​​​ഫ​​​ർ നാ​​​യ്ക്ക​​​ളും മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

National

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത; അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​ക​ളും ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ഗ്രൂ​പ്പു​ക​ൾ ശ​ക്ത​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കാ​നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

District News

ജി​ല്ല​യി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; മു​ന്നൊ​രു​ക്ക​യോ​ഗം ചേ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ റി​പ്പ​ബ്ലി​ക് ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്‌ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ജ​നു​വ​രി 26ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്ലി​ലെ ക്യാ​പ്റ്റ​ന്‍ വി​ക്രം മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന പ​രേ​ഡി​ല്‍ പോ​ലീ​സ്, എ​ക്‌​സൈ​സ്, വ​നം​വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ​സേ​ന, എ​ന്‍​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, സ്‌​കൂ​ള്‍ ബാ​ന്‍​ഡ് അ​ട​ക്ക​മു​ള്ള പ്ലാ​റ്റൂ​ണു​ക​ള്‍ അ​ണി​നി​ര​ക്കും.

പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യി 22, 23 തി​യ​തി​ക​ളി​ൽ റി​ഹേ​ഴ്‌​സ​ല്‍ പ​രേ​ഡ് ന​ട​ത്തും. 24ന് ​അ​ന്തി​മ ഡ്ര​സ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കും.ആ​ഘോ​ഷ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​ള​ക്‌ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം, പ​രേ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ പ്രാ​ഥ​മി​ക ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.യോ​ഗ​ത്തി​ല്‍ എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക​ണ്‍​ട്രോ​ള്‍ റൂം ​എ​സി​പി ദി​നേ​ഷ് കോ​റോ​ത്ത്, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up