x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും


Published: January 25, 2026 11:33 AM IST | Updated: January 25, 2026 11:33 AM IST

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

പ​ത്മാ​പു​ര​സ്‌​കാ​ര​ങ്ങ​ളും സൈ​നി​ക പോ​ലീ​സ് മെ​ഡ​ലു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​യ​ര്‍ ലെ​യ​ന്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു. യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ ഇ​ന്ന് എ​ത്തും.

നാ​ളെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ഇ​രു​വ​രും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് രാ​ജ്യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : republic day celebrations delhi tight security

Recent News

Up