x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിപ്പബ്ലിക് ദിനാഘോഷം: കാഷ്മീരിൽ സുരക്ഷ ശക്തമാക്കി


Published: January 19, 2026 01:15 AM IST | Updated: January 19, 2026 04:09 AM IST

ശ്രീ​​​ന​​​ഗ​​​ർ: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. ശ്രീ​​​ന​​​ഗ​​​റി​​​ലും താ​​​ഴ്‌​​​വ​​​ര​​​യി​​​ലും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ട്രോ​​​ളിം​​​ഗ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

കാ​​​ഷ്മീ​​​രി​​​ലെ പ്ര​​​ധാ​​​ന റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ന്ന ബ​​​ക്ഷി സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം വ​​​ൻ സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ശ്രീ​​​ന​​​ഗ​​​റി​​​ലും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ങ്ങ​​​ളി​​​ലും ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ച​​​താ​​​യും മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം, സ്ഫോ​​​ട​​​നം എ​​​ന്നി​​​വ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സ്നി​​​ഫ​​​ർ നാ​​​യ്ക്ക​​​ളും മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Tags : Republic Day Security Kashmir

Recent News

Up