x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടേ​ബി​ള്‍ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു


Published: January 27, 2026 10:27 AM IST | Updated: January 27, 2026 10:27 AM IST

ദോ​ഹ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​മാ​ണ് റി​പ്പ​ബ്ലി​ക് ദി​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ പ്ല​സും അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ള്‍ ടോ​ക്കി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ​വ​ര്‍​ക്കും സ​മ​ത്വ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യാ​ണ് രാ​ജ്യ​ത്തെ ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റ് വ​രെ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​നം ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്ത​മാ​ക്കു​ന്നു.

ജ​നാ​ധി​പ​ത്യം എ​ന്ന​ത് വോ​ട്ടു​ചെ​യ്യു​ന്ന​തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം, നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ സ​മ​ത്വം, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം, സാ​മൂ​ഹി​ക നീ​തി എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ന്ന​താ​ണ് യ​ഥാ​ര്‍​ഥ ജ​നാ​ധി​പ​ത്യം. ഈ ​മൂ​ല്യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ പൗ​ര​നു​മു​ണ്ട്.

അ​തി​നാ​ല്‍, ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന​ത് ഒ​രു വി​ശേ​ഷ​ണം മാ​ത്ര​മ​ല്ല, അ​ത് ന​മ്മ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഒ​രു മ​ഹ​ത്താ​യ പൈ​തൃ​ക​മാ​ണ്. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി, ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പൗ​ര​ന്മാ​രാ​യി മാ​റു​മ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ന​മ്മെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന ദി​ന​മാ​ണ് റി​പ​ബ്ലി​ക് ദി​ന​മെ​ന്ന് പ്ര​സം​ഗ​ക​ര്‍ ഊ​ന്നി​പ്പ​റ​ഞ്ഞു.  

 

K-Rail Survey

ഇ​ന്‍​കാ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് പു​റാ​യി​ല്‍ ച​ര്‍​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി, ഇ​ന്‍​കാ​സ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. അ​ബ്ദു​റ​ഹി​മാ​ന്‍, മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ത്യേ​ന്ദ്ര പ​ഥ​ക്, ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​ന്‍, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​വി. ഹം​സ, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, വ്ലോ​ഗ​ര്‍ ര​തീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും ഫാ​ദി​യ ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags : Republic Day Table Talk NRI News

Recent News

Up