x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്ക​ണം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ


Published: January 26, 2026 05:05 PM IST | Updated: January 26, 2026 05:05 PM IST

കോ​ട്ട​യം: ഭ​ര​ണ​ഘ​ട​ന​യെ​യും മ​ത​നി​ര​പേ​ക്ഷ​ത​യേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​യ​ർ​ത്ത​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 77-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മ​ന്ത്രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്. അ​തി​ദാ​രി​ദ്രം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രാ​ൻ കേ​ര​ളം ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത നീ​തി ആ​യോ​ഗ് ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.

രാ​ജ്യ​ത്തു മു​ഴു​വ​ൻ അ​തി​ദാ​രി​ദ്ര്യം ഇ​ല്ലാ​യ്മ ചെ​യ്ത് സ​മ​ത്വ​സു​ന്ദ​ര ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​റി​പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​തി​ജ്ഞ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ൽ ഹ​മീ​ദ്, കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ർ, എ​ഡി​എം എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സ്, ന​ഗ​ര​സ​ഭാം​ഗം ജോ​ഫി മ​രി​യ ജോ​ൺ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : VN Vasavan Minister republic day

Recent News

Up