Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide

ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

കാട്ടാക്കട: ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ മനോവിഷമത്തിൽ കാട്ടാക്കടയിൽ യുവാവ് ജീവനൊടുക്കി. കാട്ടാക്കട തൂങ്ങാപറ പോങ് വിളയിൽ പ്രീത കോട്ടേജിൽ പ്രമോദ് (44 )ആണ് വീട്ടിലെ മുറിയിൽ കെട്ടി തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ ഭാര്യ പുറത്തിറങ്ങിയ സമയത്താണ് ആത്മഹത്യ.

കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്തു പത്തുലക്ഷം രൂപയും ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയും പ്രമോദ് നൽകിയിരുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും ജോലിയും ഇല്ല, കൊടുത്ത തുകയോ ഇല്ല എന്ന സ്ഥിതിയായി. തുക കൈപ്പറ്റിയ ആൾ നിരന്തരം അവധി പറഞ്ഞു മുന്നോട്ട് പോകുമ്പോൾ വായ്പ തുക അടയ്ക്കാത്തതിന്‍റെ പേരിൽ ബാങ്കിന്‍റെ ഭീഷണിയും പ്രമോദ് നേരിട്ടിരുന്നു.

കെഎസ്എഫിയിൽനിന്നും ചിട്ടി കൂടി ഇത് ഈട് നൽകി വായ്പ എടുത്താണ് കാനഡയിൽ ജോലി സ്വപ്നം കണ്ട് തുക നൽകിയത് എന്ന് സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ സഹകരണ ബാങ്കിൽ ജോലിക്കായി മറ്റൊരാൾ മൂന്ന് ലക്ഷവും പ്രമോദിൽ നിന്നും വാങ്ങി. ഇത് തട്ടിപ്പാണ് എന്ന് മനസിലായതോടെയാണ് പണം തിരികെ കിട്ടാൻ പ്രമോദ് ഇവരെ പിന്നീട് സമീപിച്ചത്. നാളുകളായി ഇതിന്‍റെ മനോവിഷമം സഹോദരനെ കാര്യമായി ബാധിച്ചിരുന്നു എന്നും സഹോദരൻ പ്രദീപ് പറഞ്ഞു.

ഭാര്യ അഞ്ചു, മകൾ അനന്യ എന്നിവരുമൊത്ത് കുടുംബ വീട്ടിൽ ആണ് പ്രമോദ് കഴിഞ്ഞിരുന്നത്. പ്രമോദ് കൂലിപ്പണിക്ക് പോയും ഭാര്യ അഞ്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയും ആണ് ജീവിതം മുന്നോട്ട് പോയിരുന്നത്. ബാധ്യതകൾ ഏറെ വന്നതോടെ പ്രമോദ് കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

കാട്ടാക്കട പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ സംസ്കരിച്ചു. പ്രമോദിന്‍റെ ആത്മഹത്യ സംബന്ധിച്ച് കടക്കെണിയിലാക്കിയ തൊഴിൽ തട്ടിപ്പ് ഉൾപ്പെടെ സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിനു മൊഴി നൽകി.

Kerala

പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ പ​ശു ച​ത്തു; മ​നോ​വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ പ​ശു ച​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി.

മു​ളി​യാ​ർ പാ​ണൂ​ർ ബാ​ല​ന​ടു​ക്ക​യി​ലെ നാ​രാ​യ​ണ​ൻ (80) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ​റ​മ്പി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്.

വി​ഷം ക​ഴി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​റി​യ​പ്പെ​ടു​ന്ന നെ​ല്ല്-​ക​വു​ങ്ങ്-​ക്ഷീ​ര ക​ർ​ഷ​ക​നാ​യി​രു​ന്നു നാ​രാ​യ​ണ​ൻ.

ഡി​സം​ബ​ർ 31ന് ​അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ പേ​പ്പ​ട്ടി നാ​രാ​യ​ണ​ന്‍റെ ര​ണ്ടു​വ​യ​സു​ള്ള പ​ശു​വി​നെ ക​ടി​ച്ചി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​ട്ട​പ്പോ​ഴാ​യി​രു​ന്നു നാ​യ ക​ടി​ച്ച​ത്.

പ​ശു​വി​നെ ക​ടി​ച്ച നാ​യ ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്പി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ത്തി​വെ​പ്പ്‌ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ജ​നു​വ​രി 18ന് ​പ​ശു ച​ത്തു. നാ​രാ​യ​ണ​ൻ ഇ​തേ​തു​ട​ർ​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: വി​നോ​ദ് (നി​ർ​മാ​ണ തൊ​ഴി​ലാ​ളി), വി​ജു (ചു​മ​ട്ടു​തൊ​ഴി​ലാ​ളി, കാം​പ്‌​കോ), ബി​ന്ദു. മ​രു​മ​ക്ക​ൾ: ടി. ​സു​ചി​ത്ര (പാ​ണൂ​ർ), ര​ജി​ത (നാ​ര​മ്പാ​ടി), കൃ​ഷ്ണ​ൻ (ജാ​ൽ​സൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കൊ​ട്ട​ൻ, പ​രേ​ത​രാ​യ രാ​മ​ൻ, കാ​ർ​ത്യാ​യ​നി (എ​ല്ലാ​വ​രും പാ​ണൂ​ർ).

Kerala

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; ത​നി​ക്ക് ന​ഷ്ട​മാ​യ​ത് സ​ഹോ​ദ​നെ​യെ​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ

കൊ​ച്ചി: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ. സ​മൂ​ഹ​ത്തി​ന് ഏ​റെ ന​ന്മ​ക​ൾ ചെ​യ്ത വ്യ​ക്തി​യാ​ണ് സി.​ജെ.​റോ​യി. ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു സ​ഹോ​ദ​ര​നെ​യാ​ണ്.

സ​മൂ​ഹ​ത്തി​ലു​ള്ള സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് ക​രു​തി​യാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ആ​ദാ​യ​നി​കു​തി റെ​യ്ഡി​നി​ടെ​യാ​ണ് സി.​ജെ.​റോ​യി സ്വ​യം വെ​ടി​യു​തി​ർ​ത്ത​ത്. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം.

വെ​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം റോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രോ​പി​ച്ചു.

 

 

National

ഐടി റെയ്ഡിനിടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിട‌െ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി (56) ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ നാ​രാ​യ​ണ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും വ​സ​തി​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള ഐടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഐടി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സി​നി​മ നി​ർ​മാ​താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്.

കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ൾ​ഫി​ലു​മാ​യി റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സി.​ജെ.​റോ​യ്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ദ്ദേ​ഹ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക: 1056, 0471-2552056)

 

Kerala

ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ; ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സ്. ജീ​വ​നൊ​ടു​ക്കി​യ ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 19 ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​ഡ്വ. വി. ​ദേ​വ​ദാ​സ്, അ​ബ്ദു​ൾ റ​ഹീം പൂ​ക്ക​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.

കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം കൊ​ള​ങ്ങ​ര​ക്ക​ണ്ടി ഉ​ള്ളാ​ട്ട്തൊ​ടി​യി​ൽ യു. ​ദീ​പ​ക്(42) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗോ​വി​ന്ദ​പു​ര​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ൽ വ​ച്ച് ദീ​പ​ക് മ​നഃ​പൂ​ർ​വം ത​ന്‍റെ ശ​രീ​ര​ത്തി​ൽ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ്പ​ർ​ശി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​മാ​ണ് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ​തെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ദീ​പ​ക് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. നാ​ട്ടി​ലും വീ​ട്ടി​ലും ഇ​ത്ത​ര​ത്തി​ലൊ​ന്നും ആ​രോ​പ​ണം കേ​ൾ​ക്കാ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു ദീ​പ​ക് എ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Kerala

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ആ​റ്റി​ങ്ങ​ൽ ത​ച്ചൂ​ർ​കു​ന്ന് തെ​ന്നൂ​ർ​ലൈ​നി​ൽ ഗീ​താ​ഞ്ജ​ലി​യി​ൽ പ്ര​വീ​ൺ (45) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. കൊ​ല്ല​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്നു പ്ര​വീ​ണ്‍. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കോ​ർ​ബ എ​ക്സ്പ്ര​സി​നു മു​ന്നി​ലാ​ണ് ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും പ്ര​വീ​ൺ ചാ​ടി​യ​ത്.

ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ‍‍‍​ര്‍​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

യുവാവിന്‍റെ 15 ലക്ഷം വാങ്ങി, പിന്നെ ഒഴിവാക്കാൻ നോക്കി, മറ്റൊരാളുമായി അടുപ്പമുണ്ടാക്കി

കോ​​ട്ട​​യം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്‍റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഒ​​രു​​മി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വാ​​വാണ് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി ജീവനൊടുക്കിയത്. സാമ്പ​ത്തി​ക ത​ർ​ക്കമാണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നും മ​​റ്റ് ദു​​രൂ​​ഹ​​ത​​ക​​ളി​​ല്ലെ​​ന്നും പോ​​ലീ​​സും അറിയിച്ചു. ഇ​​ടു​​ക്കി ക​​ല്ലാ​​ര്‍ സ്വ​​ദേ​​ശി ഷേ​​ര്‍​ളി മാ​​ത്യു(45)വി​​നെ കോ​​ട്ട​​യം ആ​​ലും​​മൂ​​ട് സ്വ​​ദേ​​ശി ജോ​​ബ് സ​​ക്ക​​റി​​യ (38) ക​​ഴു​​ത്തു മു​​റി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ ​​ശേ​​ഷം ജീവനൊടുക്കിയതാണെന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഷേ​​ര്‍​ലി ആ​​റു മാ​​സം മു​​മ്പ് വീ​​ടു വ​​ച്ച​​ശേ​​ഷം ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ചാ​​യി​​രു​​ന്നു താ​​മ​​സം. വീ​​ടു പ​​ണി​​യാ​​നു​​ള്‍​പ്പെ​​ടെ ജോ​​ബി​​ല്‍​നി​​ന്ന് 15 ല​​ക്ഷ​​ത്തോ​​ളം രൂ​​പ വാ​​ങ്ങി​​യിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇ​​യാ​​ളെ ഒ​​ഴി​​വാ​​ക്കാ​​ന്‍ മ​​റ്റൊ​​രാ​​ളു​​മാ​​യി നാ​​ലു മാ​​സം മു​​മ്പു ഷേ​​ര്‍​ലി അ​​ടു​​പ്പ​​മു​​ണ്ടാ​​ക്കി​​യ​​താണ് കൊ​​ല​​യ്ക്കു കാ​​ര​​ണ​​മാ​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ജോ​​ബി​​നോ​​ട് കൂ​​വ​​പ്പ​​ള്ളി​​യി​​ലേ​​ക്ക് ഇ​​നി ചെ​​ല്ല​​രു​​തെ​​ന്നും ഒ​​രു​​മി​​ച്ചു ക​​ഴി​​യാ​​ന്‍ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്‍റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോ​​ബ് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ വ​​ലി​​യ വ​​രു​​മാ​​ന​​ത്തോ​​ടെ ന​​ട​​ത്തി​​യി​​രു​​ന്ന ട്യൂ​​ഷ​​ന്‍ സെ​​ന്‍റ​ര്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പ്ര​​വ​​ര്‍​ത്ത​​നം നി​​ർ​ത്തി​​യി​​രു​​ന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്‍റർ നിർത്തിയതെന്നു പറയുന്നു.

ഒഴിവാക്കൽ, കലഹം

ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്‍റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ
ജോ​​ബി​​നെ​​തി​​രേ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സി​​ല്‍ ഷേർളി പ​​രാ​​തി ന​​ല്‍​കി. എ​​ന്നാ​​ല്‍, പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ ച​​ര്‍​ച്ച​​യ്ക്കു വി​​ളി​​ച്ച​​പ്പോ​​ള്‍ സ​​ഹ​​ക​​രി​​ക്കാ​​ന്‍ ഷേ​​ര്‍​ലി താ​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല. ഇ​​തി​​നി​​ടെ, ത​​ന്‍റെ പ​​ണം ത​​ര​​ണ​​മെ​​ന്ന ക​​ടു​​ത്ത നി​​ല​​പാ​​ട് ജോ​​ബ് സ്വീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​രു​​വ​​രും ത​​മ്മി​​ല്‍ പ്ര​​ശ്‌​​നം വളഷായി. ഇതിനിടെ, ഷേ​​ര്‍​ലി മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു ജോ​​ബും ഷേ​​ര്‍​ലി​​യു​​ടെ ആ​​ദ്യ ഭ​​ര്‍​ത്താ​​വി​​ന്‍റെ മ​​ക​​നും ചേ​​ര്‍ന്നു കൊ​​ച്ചി​​യി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊണ്ടുപോ​​യി. ആ ​​യാ​​ത്ര​​യി​​ലും തി​​രി​​കെ വ​​ന്ന ശേ​​ഷ​​വും ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ക​​ല​​ശ​​ലാ​​യ ബ​​ഹ​​ള​​മു​​ണ്ടാ​​യി.

ജോ​​ബ് ത​​ന്നെ വ​​ക വ​​രു​​ത്തു​​മെ​​ന്ന് അ​​ടു​​ത്തി​​ടെ പ​​രി​​ച​​യ​​ത്തി​​ലാ​​യ സു​​ഹൃ​​ത്തി​​നെ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ഷേ​​ര്‍​ളി ഫോ​​ണി​​ല്‍ അ​​റി​​യി​​ച്ചി​​രു​​ന്നു. തി​​രി​​കെ വി​​ളി​​ച്ചി​​ട്ടും ഫോ​​ണ്‍ എ​​ടു​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ദ്ദേ​​ഹമാണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി വി​​വ​​രം അ​​റി​​യി​ച്ച​​തും തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ല്‍ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​തും. സു​​ഹൃ​​ത്തി​​നെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്‌​​തെ​​ങ്കി​​ലും കൃ​​ത്യ​​ത്തി​​ല്‍ പ​​ങ്കി​​ല്ലെ​​ന്നു ക​​ണ്ട​​തി​​നാ​​ല്‍ വി​​ട്ട​​യ​​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു

കൂ​​വ​​പ്പ​​ള്ളി കു​​ള​​പ്പു​​റ​​ത്ത് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം യു​​വാ​​വ് ജീവനൊടുക്കിയ സം​​ഭ​​വ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നെ​​ടു​​ങ്ക​​ണ്ടം ക​​ല്ലാ​​ർ തു​​രു​​ത്തി​​യി​​ൽ ഷേ​​ർ​​ലി മാ​​ത്യു (45), കോ​​ട്ട​​യം ആ​​ലും​​മൂ​​ട് കു​​രു​​ട്ടു​​പ​​റ​​മ്പി​​ൽ ജോ​​ബ് സ​​ക്ക​​റി​​യ (38) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​സ്‌​​ക​​രി​​ച്ചു. ഷേ​​ർ​​ലി​​യു​​ടെ മൃ​​ത​​ദേ​​ഹം പൊ​​ൻ​​കു​​ന്നം ചേ​​പ്പും​​പാ​​റ ശാ​​ന്തി​​തീ​​രം പൊ​​തു​​ശ്‌​​മ​​ശാ​​ന​​ത്തി​​ലും ജോ​​ബ് സ​​ക്ക​​റി​​യയുടെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യ​​ത്തു​​മാ​​ണ് സം​​സ്ക​​രി​​ച്ച​​ത്.

District News

യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ഡി​ജി​റ്റ​ൽ പ്ര​സി​ൽ യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ഇ​ന്ന​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ​

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ബി​നു എ​ന്ന​യാ​ൾ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി ബാ​ഗി​ൽ നി​ന്നും പെ​ട്രോ​ൾ എ​ടു​ത്ത് ശ​രീ​ര​ത്തി​ലൂ​ടെ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട ശേ​ഷ​മാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്ത് എ​ത്തി ശ​രീ​ര​ത്തി​ലൂ​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സ്ഥാ​പ​നം ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.

ബി​നു​വി​ന്‍റെ ശ​രീ​രം പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ കി​ട​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി അ​നു​രൂ​പ്, ആ​ര്യ​ങ്കോ​ട് സി​ഐ ത​ൻ​സീം അ​ബ്ദു​ൽ മു​ഹ​ബ​ത്, മ​ല​യി​ൻ​കീ​ഴ് സി ​ഐ , കാ​ട്ടാ​ക്ക​ട എ​സ്ഐ തു​ട​ങ്ങി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ർ​പ്പൂ​ക​ര തൊ​ണ്ണം​കു​ഴി സ്വ​ദേ​ശി ഷ​ബീ​ർ (35) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി ഇ​യാ​ൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​ക്കി​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ദി​ശ​ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

Kerala

കെ -ടെ​റ്റ്: അ​ധ്യാ​പ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നുവെന്ന് കെ​പി​എ​സ്ടി​എ

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.    

 സു​​​പ്രീം​​​കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ മ​​​റ​​​പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ  അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി അ​​​വ​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ണു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ക​​​യും സി​​​റ്റിം​​​ഗി​​​നു ല​​​ക്ഷ​​​ങ്ങ​​​ൾ വി​​​ല​​​യു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണു പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​രു​​​ട്ടി​​​ലാ​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​പ്പീ​​​ൽ​​​പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തെ, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ആ​​​കെ​​​യു​​​ള്ള പ്ര​​​മോ​​​ഷ​​​നാ​​​യ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ത​​​സ്തി​​​ക പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. 

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​മാ​​​ത്രം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ്, ക്രി​​​മി​​​ന​​​ലു​​​ക​​​ളോ​​​ടു കാ​​​ണി​​​ക്കു​​​ന്ന നീ​​​തി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.  ക​​​രി​​​നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നും നീ​​​തി​​​പീ​​​ഠ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. അ​​​ര​​​വി​​​ന്ദ​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​നി വ​​​ട്ട​​​പ്പാ​​​റ, ബി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, എ​​​ൻ. രാ​​​ജ്മോ​​​ഹ​​​ൻ, ബി. ​​​ബി​​​ജു, അ​​​നി​​​ൽ വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, ടി.​​​യു. സാ​​​ദ​​​ത്ത്, പി.​​​എ​​​സ്. ഗി​​​രീ​​​ഷ് കു​​​മാ​​​ർ, സാ​​​ജു ജോ​​​ർ​​​ജ്, ജി.​​​കെ. ഗി​​​രീ​​​ഷ്, എം.​​​കെ. അ​​​രു​​​ണ, ജോ​​​ൺ ബോ​​​സ്കോ, പി.​​​എ​​​സ്. മ​​​നോ​​​ജ്, പി. ​​​വി​​​നോ​​​ദ് കു​​​മാ​​​ർ, പി.​​​എം. നാ​​​സ​​​ർ, പി.​​​പി. ഹ​​​രി​​​ലാ​​​ൽ, പി.​​​എം. ശ്രീ​​​ജി​​​ത്ത്, സി.​​​വി. സ​​​ന്ധ്യ, ടി. ​​​ആ​​​ബി​​​ദ്, ആ​​​ർ. ത​​​നൂ​​​ജ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

നെ​ൽ​ക്ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ടു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മ​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് നെ​​​ല്ലെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും എ​​​ടു​​​ത്ത നെ​​​ല്ലി​​​നു പ​​​ണം ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​ർ നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ ദ്രോ​​​ഹി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്നു പ​​​ണം ല​​​ഭി​​​ക്കാ​​​ൻ ആ​​​റു​​​മാ​​​സം വ​​​രെ എ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും അ​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ കു​​​റെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം ഇ​​​താ​​​ണ്. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് നെ​​​ല്ലു സം​​​ഭ​​​രി​​​ക്കാ​​​ത്ത​​​തു മൂ​​​ലം അ​​​ത് ന​​​ശി​​​ച്ചു​​​പോ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും. ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ത് വ​​​ലി​​​യ ആ​​​ഘാ​​​ത​​​മാ​​​ണ​​​ത്. അ​​​പ്പോ​​​ൾ കി​​​ട്ടു​​​ന്ന വി​​​ല​​​യ്ക്ക് അ​​​വ​​​ർ നെ​​​ല്ല് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ ന​​​ൽ​​​കും.

മി​​​ല്ലു​​​ട​​​മ​​​ക​​​ളും, സ്വ​​​കാ​​​ര്യ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഈ ​​​ഗ​​​തി​​​കേ​​​ട് മു​​​ത​​​ലെ​​​ടു​​​ത്ത് നി​​​സാ​​​ര വി​​​ല​​​യ്ക്ക് നെ​​​ല്ല് വാ​​​ങ്ങി സം​​​ഭ​​​രി​​​ക്കു​​​ക​​​യാ​​​ണ്. ന​​​മ്മു​​​ടെ ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ലി​​​യൊ​​​രു തി​​​രി​​​ച്ച​​​ടി​​​യാ​​​ണി​​​ത്. സ​​​ർ​​​ക്കാ​​​രും സി​​​വി​​​ൽ സ​​​പ്ലൈ​​​സും വി​​​പ​​​ണി​​​യി​​​ൽ നി​​​ന്നും പി​​​ൻ​​​വാ​​​ങ്ങു​​​ന്പോ​​​ൾ സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ട​​​മ​​​ക​​​ളും വ്യാ​​​പാ​​​രി​​​ക​​​ളും ആ ​​​അ​​​വ​​​സ​​​രം മു​​​ത​​​ലെ​​​ടു​​​ക്കും.

ക​​​ർ​​​ഷ​​​ക​​​രാ​​​ക​​​ട്ടെ, കി​​​ട്ടി​​​യ വി​​​ല​​യ്​​​ക്ക് ന​​​ഷ്ടം സ​​​ഹി​​​ച്ചു നെ​​​ല്ല് അ​​​വ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണ്. സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ട​​​മ​​​ക​​​ൾ പ​​​ണം ന​​​ൽ​​​കാ​​​തെ ക​​​ർ​​​ഷ​​​ക​​​രെ വ്യാ​​​പ​​​ക​​​മാ​​​യി പ​​​റ്റി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്തര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​നി​​​ന്ന നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്കു നെ​​​ല്ലി​​​ന്‍റെ പ​​​ണം കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കു​​​ക​​​യും വേ​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സ്വ​​​കാ​​​ര്യ​​​മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​ൽ​​നി​​​ന്നു നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി: പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് ആ​ത്മ​ഹ​ത്യ​യെ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ചു ഭ​ർ​ത്താ​വ്. ഭാ​ര്യ സു​ഷ​മ ശ​ർ​മ്മ​യെ (40) ആ​ണ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ഭ​ർ​ത്താ​വ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​വ​രു​ടെ 11 വ​യ​സു​ള്ള മ​ക​ൾ അ​തേ മു​റി​യി​ലെ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ കേ​ശ​വ് പു​ര​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ദി​നേ​ശ് ശ​ർ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം മു​റി​യി​ലെ ത​റ​യി​ൽ സു​ഷ​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ദി​നേ​ശ് ശ​ർ​മ്മ കു​റ്റം സ​മ്മ​തി​ച്ചു.

തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. തു​ട​ർ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ബാ​ബു ജ​ഗ്ജീ​വ​ൻ റാം ​ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

അ​തേ​സ​മ​യം പ്ര​തി​യു​ടെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. പോ​ലീ​സ് വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

Kerala

അ​ട്ട​പ്പാ​ടി​യി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ശ്രീ​ജി​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്യും. കൃ​ഷ്ണ​സ്വാ​മി​ക്ക് കൃ​ഷി​യി​ട​ത്തി​ൽ ത​ണ്ട​പേ​ര് കൊ​ടു​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​നഃ​പൂ​ർ​വം കാ​ല​താ​മ​സം ഉ​ണ്ടാ​യോ എ​ന്ന​കാ​ര്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ക്കാ​നാ​ണ് നീ​ക്കം.

എ​ന്നാ​ൽ റ​വ​ന്യൂ വ​കു​പ്പി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് കൃ​ഷ്ണ​സ്വാ​മി​യു​ടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ഉ​യ​ർ​ത്തു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ക​ടു​ത്ത അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

സ്വ​ന്തം ഭൂ​മി​ക്ക് ത​ണ്ട​പേ​ര് ല​ഭി​ക്കു​ന്ന​തി​നാ​യി ആ​റ് മാ​സ​ത്തോ​ളം ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി മ​ടു​ത്താ​ണ് കൃ​ഷ്ണ​സ്വാ​മി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ഭാ​ര്യ ക​മ​ലം പ്ര​തി​ക​രി​ച്ചു. സ്വ​ന്തം ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ര് മ​റ്റൊ​രാ​ളു​ടെ പേ​രി​ലാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കൃ​ഷ്ണ​സ്വാ​മി ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യെ​ന്നും അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

അ​തേ​സ​മ​യം, കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് നേ​രെ സ​മാ​ന​അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും എ​ത്തി​യി​രു​ന്നു. അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കാ​ണ് പ്ര​തി​ഷേ​ധ​മാ​ർ​ച്ചു​മാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

National

ക​രൂ​ർ ദു​ര​ന്തം; ടി​വി​കെ പ്രാ​ദേ​ശി​ക നേ​താ​വ് ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ ടി​വി​കെ പ്രാ​ദേ​ശി​ക നേ​താ​വ് ജീ​വ​നൊ​ടു​ക്കി. വി​ഴു​പ്പു​റ​ത്തെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി. ​അ​യ്യ​പ്പ​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ മു​ൻ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ട്. സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ സ​മ്മ​ർ​ദം കാ​ര​ണം ക​രൂ​രി​ലെ പ​രി​പാ​ടി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ അ​യ്യ​പ്പ​ൻ മു​ൻ​പ് വി​ജ​യ് ആ​രാ​ധ​ക​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി ആ​യി​രു​ന്നു. ടി​വി വാ​ർ​ത്ത​ക​ൾ ക​ണ്ട് അ​യ്യ​പ്പ​ൻ അ​സ്വ​സ്ഥ​ൻ ആ​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു. അ​യ്യ​പ്പ​ന്‍റെ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​തേ​സ​മ​യം, ക​രൂ​രി​ലെ അ​പ​ക​ട​ത്തി​ൽ കൂ​ടു​ത​ൽ ടി​വി​കെ നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും.ക​രൂ​ർ വെ​സ്റ്റ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി മ​തി​യ​ഴ​ക​നെ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

National

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ച​ന്ദ്ര​പൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള 19കാ​ര​ൻ അ​നു​രാ​ഗ് അ​നി​ൽ ബോ​ർ​ക്ക​ർ ആ​ണ് മ​രി​ച്ച​ത്.

നീ​റ്റി​ൽ 99.99 ശ​ത​മാ​നം മാ​ർ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ൽ കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

ഡോ​ക്ട​റാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് കു​റി​പ്പെ​ഴു​തി​വെ​ച്ച ശേ​ഷ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് അ​നു​രാ​ഗി​നെ ക​ണ്ടെ​ത്തി​യ​ത്.

സി​ന്ധേ​വാ​ഹി താ​ലൂ​ക്കി​ലെ ന​വാ​ർ​ഗാ​വി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​നു​രാ​ഗ്. നീ​റ്റ് യു​ജി 2025 പ​രീ​ക്ഷ​യി​ൽ 99.99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ക്കു​ക​യും ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ 1475 എ​ന്ന അ​ഖി​ലേ​ന്ത്യാ റാ​ങ്ക് നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദി​യ​ൻ​കു​ള​ങ്ങ​ര കൊ​റ്റാ​മ​ത്ത് കെ​എ​സ്ആ​ർ​ടി​സി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​രാ​ജ്- സു​ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ർ​ദ്ര​യാ​ണ് (17) മ​രി​ച്ച​ത്.

ഇ​ന്ന് രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​മ്മ വി​ളി​ച്ച​പ്പോ​ഴാ​ണ് ആ​ർ​ദ്ര​യെ കി​ട​പ്പ് മു​റി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റെ നേ​രം വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​തെ​യാ​യ​പ്പോ​ഴാ​ണ് അ​മ്മ സു​ചി​ത്ര ആ​ർ​ദ്ര​യു​ടെ മു​റി​യി​ലേ​ക്ക് പോ​യി നോ​ക്കി​യ​ത്.

ഉ​ട​ൻ ത​ന്നെ സു​ചി​ത്ര ബ​ന്ധു​ക്ക​ളെ വി​ളി​ക്കു​ക​യും ആ​ർ​ദ്ര​യെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ർ​ദ്ര​യു​ടെ പി​താ​വ് പു​റ​ത്തു പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പാ​റ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Kerala

അ​യ​ൽ​ക്കാ​ർ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​തി​ൽ മ​നോ​വി​ഷ​മം; പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ വെ​ണ്ണി​യൂ​രി​ല്‍ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. വ​ണ്ണി​യൂ​ര്‍ നെ​ല്ലി​വി​ള നെ​ടി​ഞ്ഞ​ല്‍ കി​ഴ​ക്ക​രി​ക് വീ​ട്ടി​ല്‍ അ​ജു​വി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ള്‍ അ​നു​ഷ (18) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ട്ടി​ലെ​ത്തി അ​നു​ഷ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്താ​ലാ​ണ് മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നു അ​നു​ഷ​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ കു​ടും​ബം വി​ഴി​ഞ്ഞം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​യ​ല്‍​വീ​ട്ടു​കാ​രു​മാ​യി നേ​ര​ത്തെ ത​ന്നെ പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; വീ​ട്ട​മ്മ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പ​ത്ത​നം​തി​ട്ട​ കൊ​ടു​മ​ൺ ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി ലീ​ല(48) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ലീ​ല​യെ ക​ണ്ടെ​ത്തി​യ​ത്.

അ​മി​ത​മാ​യി ഗു​ളി​ക​ക​ൾ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക​നേ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ലീ​ല​യും ഭ​ർ​ത്താ​വും മ​ക​നും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൈ​യി​ൽ കി​ട്ടി​യ ഗു​ളി​ക​ൾ മൂ​ന്ന് പേ​രും ക​ഴി​ച്ചു. പി​ന്നീ​ട് മ​ക​നും ഭ​ർ​ത്താ​വും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്ത് ലീ​ല വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ഇ​വ​ർ അ​യ​ൽ​വാ​സി​ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ത​ങ്ങ​ളും ഗു​ളി​ക ക​ഴി​ച്ചെ​ന്ന് ഇ​രു​വ​രും വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വ​രെ ആ​ദ്യം അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഒ​ന്നി​ല​ധി​കം സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ
ഇ​ത് തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up