തിരുവനന്തപുരം: ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു പ്രവീണ്‍. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസിനു മുന്നിലാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും പ്രവീൺ ചാടിയത്.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Tags : Health inspector suicide jumping train