കാട്ടാക്കട : കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഇന്നലെ ഒൻപതരയോടെയായിരുന്നു സംഭവം.
നെടുമങ്ങാട് സ്വദേശി ബിനു എന്നയാൾ സ്ഥാപനത്തിൽ എത്തി ബാഗിൽ നിന്നും പെട്രോൾ എടുത്ത് ശരീരത്തിലൂടെ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് ഇയാൾ സ്ഥലത്ത് എത്തി ശരീരത്തിലൂടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തത്. സ്ഥാപനം ഉൾഭാഗം മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്.
ബിനുവിന്റെ ശരീരം പൂർണമായും കത്തിയ നിലയിലാണ് സ്ഥാപനത്തിനുള്ളിൽ കിടക്കുന്നത്. കാട്ടാക്കട ഡിവൈഎസ്പി അനുരൂപ്, ആര്യങ്കോട് സിഐ തൻസീം അബ്ദുൽ മുഹബത്, മലയിൻകീഴ് സി ഐ , കാട്ടാക്കട എസ്ഐ തുടങ്ങി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
Tags : suicide himself petrol himself on fire