കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർപ്പൂകര തൊണ്ണംകുഴി സ്വദേശി ഷബീർ (35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം മൊബൈൽ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെയാണ് ജീവനൊടുക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Tags : suicide medical college kottayam police case