Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival

Kerala

സുവര്‍ണജൂബിലി നിറവില്‍ ലക്ഷം പുഷ്പമേള

കോ​ട്ട​യം: നാം ​ഒ​രു കു​ടും​ബം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ത​ല​മു​റ​ക​ള്‍ക്ക് വെ​ളി​ച്ചം പ​ക​ര്‍ന്ന ദീ​പിക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ അം​ഗസം​ഖ്യ ല​ക്ഷം തി​ക​ഞ്ഞ സം​ഭ​വം അ​വി​സ്മ​ര​ണീ​യ​മാ​ക്കാന്‍ പാ​ലാ​യി​ല്‍ ല​ക്ഷം പു​ഷ്പമേ​ള ന​ട​ന്നി​ട്ട് ഇ​ന്ന​ലെ 50 വ​ര്‍​ഷം തി​ക​ഞ്ഞു. 1976 ഫെ​ബ്രു​വ​രി 12നാ​ണ് കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബാ​ല​മേ​ള​യാ​യ ല​ക്ഷം പു​ഷ്പ​മേ​ള ന​ട​ന്ന​ത്. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ല​ക്ഷം പു​ഷ്പ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും സ​ന്ദേ​ശം ന​ല്‍കാ​നു​മെ​ത്തി​യ​ത് അ​ന്ന​ത്തെ പ്ര​ധാ​നമ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​യി​രു​ന്നു.

ദീ​പി​ക​യ്ക്കും ദീ​പി​ക​യെ വ​ള​ര്‍ത്തു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച ബാ​ല​സ​ഖ്യ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ന​ല്‍കി​യ അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഇ​ന്ദി​രാ​ജി​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തെ എ​ല്ലാ​വ​രും ക​ണ്ട​ത്. സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റും രാ​ഷ് ട്രീ​യ പാ​ര്‍ട്ടി​ക​ളും പാ​ലാ ന​ഗ​ര​സ​ഭ​യും പാ​ലാ​യി​ലെ പൗ​ര​പ്ര​മു​ഖ​രും ല​ക്ഷം പു​ഷ്പ​മേ​ള​യ്ക്ക് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ന്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍, മ​ന്ത്രി​മാ​രാ​യി​രു​ന്ന കെ.​എം.​ മാ​ണി, ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി മ​ന്ത്ര​സ​ഭ​യൊ​ന്നാ​കെ ല​ക്ഷം ​പു​ഷ്പമേ​ള​യ്ക്ക് എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​മാ​യി കൂ​ടെ നി​ന്നു. ദീ​പി​ക​യു​ടെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ഫാ. ​കൊ​ളം​ബി​യ​റി​ന്‍റെ​യും ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​നാ​യി​രു​ന്ന ഫാ. ​മാ​ഞ്ഞൂ​സ് ക​ള​പ്പു​ര​യ്ക്ക​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ല​ക്ഷം പു​ഷ്പ​മേ​ള ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വെ​ള്ള വേ​ഷം ധ​രി​ച്ച് ത്രി​വ​ര്‍ണ പ​താ​ക​യു​മേ​ന്തി ഒ​രു​ല​ക്ഷ​ത്തോ​ളം ബാ​ലി​കാ​ബാ​ല​ന്മാ​രാ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി ജോ​ൺ ക​ച്ചി​റ​മ​റ്റം

ല​ക്ഷം പു​ഷ്പ​മേ​ള​യു​ടെ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യി പ്ര​വ​ര്‍ത്തി​ച്ച ജോ​ണ്‍ ക​ച്ചി​റ​മ​റ്റ​ത്തി​ന് 50 വ​ര്‍ഷം മു​മ്പു ന​ട​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തേ​ക്കു​റി​ച്ച് മ​ധു​രി​ക്കു​ന്ന ഒ​ര്‍മ​ക​ളാ​ണ് പ​ങ്കു​വ​യ്ക്കാ​നു​ള്ള​ത്. മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ കൊ​ള​മ്പി​യ​ര്‍ അ​ച്ച​നും കൊ​ച്ചേ​ട്ട​ന്‍ മാ​ഞ്ഞൂ​സ​ച്ച​നു​മാ​ണ് സ​മ്മേ​ള​ന​ത്തേ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. ജോ​ണ്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്ത​ണം. മേ​ള​യ്ക്കു​ള്ള പ​ണം സ്വ​ന്ത​മാ​യി സ്വ​രൂ​പി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. പ്ര​മു​ഖ​യാ​യ ഒ​രു വ്യ​ക്തി​യെ സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഒ​റ്റ നി​ബ​ന്ധ​ന​യാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്. ഇ​തി​ന്‍ പ്രകാരം ദീ​പി​ക അ​ധി​കൃ​ത​രാ​ണ് ഇ​ന്ദി​രാ ഗാ​ന്ധി​യെ സ​മ്മേ​ള​ന​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​ടു​ക്കി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തു​മ്പോ​ള്‍ ല​ക്ഷം പു​ഷ്പ​മേ​ള​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന കൊ​ട്ടു​കാ​പ്പ​ള്ളി തോ​മ​സ് ജോ​സ​ഫ്, ജോ​സ​ഫ് മൈ​ക്കി​ള്‍ മ​ണ​ര്‍കാ​ട്ട്, ബാ​ബു മ​ണ​ര്‍കാ​ട്ട്, ജോ​സ​ഫ് ചെ​ട്ടി​പ്പ​റ​മ്പി​ല്‍, ജോ​ര്‍ജ് തോ​മ​സ്, കെ.​ജെ. ചാ​ണ്ടി, കെ.​കെ. ജോ​സ​ഫ്, കെ.​ കു​ര്യ​ന്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ണ​ര്‍കാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മീ​റ്റിം​ഗ് ചേ​ര്‍ന്നു. മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍, മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ലേ​ക്ക് കൊ​ട്ടു​കാ​പ്പ​ള്ളി തോ​മ​സ് ജോ​സ​ഫും മ​ണ​ര്‍കാ​ട് പാ​പ്പ​നും 3000 രൂ​പ സം​ഭാ​വ​ന ചെ​യ്തു. പാ​ലാ​യി​ലെ പൗ​ര​പ്ര​മു​ഖ​രെ സ​മീ​പി​ച്ച് മൊ​ത്തം ഒ​രു ല​ക്ഷ​ത്തോ​ലം രൂ​പ പി​രി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി കേ​ര​ളമൊ​ട്ടാ​കെ പ്ര​ചാ​ര​ണം ന​ട​ത്തി. സ്‌​കൂ​ളു​ക​ള്‍ ക​യ​റി​യി​റ​ങ്ങി.12​നു രാ​വി​ലെ ആ​റി​ന് പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കു​ട്ടി​ക​ള്‍ എ​ത്തിത്തുടങ്ങി. കെ​എ​സ്ആ​ര്‍ടി​സി​യും പ്രൈ​വ​റ്റ് ബ​സു​ക​ളും കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ല്‍ സ​ഹാ​യം ചെ​യ്തു. മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം നി​റ​ഞ്ഞു ക​വി​ഞ്ഞ​പ്പോള്‍ ജാ​ഥ​യാ​യി സ​മ്മേ​ള​ന ന​ഗ​രി​യാ​യ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലേ​ക്ക് കു​ട്ടി​ക​ള്‍ ന​ട​ന്നു നീ​ങ്ങി. 10 മ​ണി​യാ​യ​പ്പോ​ള്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടു നി​റ​ഞ്ഞുക​വി​ഞ്ഞു.

പാ​ലാ ബി​ഷ​പ് വ​യ​ലി​ല്‍ പി​താ​വി​നൊ​പ്പ​മാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്.​ ഒ​രോ ഡി​സി​എ​ല്‍ ശാ​ഖയും ഓ​രോ​രോ ക​ലാ​രൂ​പ​ങ്ങ​ളും വേ​ഷ​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി. രാ​വി​ലെ എ​ട്ടി​ന് മു​നി​സി​പ്പ​ല്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി സ​മ്മേ​ള​നസ്ഥ​ല​ത്ത് എ​ത്താ​ന്‍ മൂ​ന്നു മ​ണി​ക്കൂ​റു​ക​ളെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​രു നോ​ക്കു കാ​ണാ​ന്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ ന​ട​ക്കാ​തെ ഓ​ടി. റാ​ലി​യു​ടെ മു​ന്‍ നി​ര കോ​ള​ജ് ഗ്രൗ​ണ്ടി​ലെ​ത്തു​മ്പോ​ഴും റാ​ലി​യു​ടെ പ​കു​തി ഭാ​ഗം പോ​ലും മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നി​ല്ല. പൊ​രി​വെ​യി​ലി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ത്രി​വ​ര്‍ണ പ​താ​ക​യു​മേ​ന്തി ന​ട​ന്നു നീ​ങ്ങി​യ കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് ക്ഷീ​ണ​മൊ​ന്നും കാ​ണാ​നാ​യി​ല്ലാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ വേ​ദി​യി​ലെ​ത്ത​ണ​മെ​ന്ന് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ഭാ​ത ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ എ​ത്തി​യ കു​ട്ടി​ക​ള്‍ക്ക് ഓ​റ​ഞ്ചും വെ​ള്ള​വും ഒ​ക്കെ ന​ല്‍കാ​നാ​യി ഞാ​ന്‍ ഓ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കു​ന്ന​തി​ലും വ​ലു​ത് എ​നി​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളാ​യി​രു​ന്നെ​ന്ന് ജോ​ണ്‍ ക​ച്ചി​റ​മ​റ്റം അ​നു​സ്മ​രി​ച്ചു.

അ​ര്‍ധ​വൃ​ത്താ​കൃ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ച​ഗ്രൗ​ണ്ടി​ല്‍ വി​വി​ധ വ​ര്‍ണ​ങ്ങ​ളി​ല്‍ വി​വി​ധ വേ​ഷ​ങ്ങ​ളി​ല്‍ ഇ​രി​പ്പു​റ​പ്പി​ച്ച ബാ​ലി​കാ​ബാ​ല​ന്‍മാ​ര്‍ സൃ​ഷ്ടി​ച്ച വ​ര്‍ണ പ്ര​പ​ഞ്ചം ഏ​ഴ​ഴ​കു​ള്ള മ​ഴ വി​ല്ലി​ന്‍റെ പ്ര​തീ​തി ഉ​യ​ര്‍ത്തി​യ​ത് മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍ക്കു​ന്ന​താ​യും ജോ​ണ്‍ ക​ച്ചി​റ​മ​റ്റം അ​നു​സ്മ​രി​ച്ചു.

District News

ജി​ല്ലാ കേ​ര​ളോ​ത്സ​വം: ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ക​ലാ മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​ക്കോ​ത്ത് തു​ട​ക്ക​മാ​യി. സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സ​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം. ​മ​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. രാ​ധി​ക, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ടി​ക്കാ​ൽ നാ​രാ​യ​ണ​ൻ, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. തു​ള​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​കാ​വ്യ, സി. ​കു​ഞ്ഞാ​മി​ന, എം.​വി. രാ​ഘ​വ​ൻ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​പി. ഷി​ലാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Kerala

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ഗ​ണ​ഗീ​തം പാ​ടി; സി​പി​എം, ബി​ജെ​പി സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം. ക​ണ്ണാ​ടി​പ്പ​റ​മ്പ് ശ്രീ ​മു​ത്ത​പ്പ​ൻ ക്ഷേ​ത്രം പ്ര​തി​ഷ്‌​ഠാദി​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ഗ​ണ​ഗീ​തം പാ​ടി​യ​തോ​ടെ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ർ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി പാ​ട്ട് പാ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റു ചി​ല​ർ എ​ത്തി ഇ​യാ​ളെ സ്‌​റ്റേ​ജി​ൽ​നി​ന്നു പി​ടി​ച്ചു മാ​റ്റി. ഉ​ന്തും ത​ള്ളു​മാ​യ​തോ​ടെ പാ​ട്ട് നി​ർ​ത്തി​വ​ച്ചു.

പി​ന്നാ​ലെ വേ​ദി​ക്ക് സ​മീ​പം ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

 

District News

തി​രു​വ​ല്ല പു​ഷ്പോ​ത്സ​വം 22 മു​ത​ൽ

തി​രു​വ​ല്ല: അ​ഗ്രി​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്‌​പോ​ത്സ​വം 22 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ മു​ൻ​സി​പ്പ​ൽ മൈ​താ​നി​യി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്നോ​ടി​യാ​യി വൈ​എം​സി​എ​യി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

23ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 24ന് 5.30​ന് ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. 25ന് ​വൈ​കു​ന്നേ​രം 5.30ന് ​ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. 26ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

27ന് ​ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം പി.​ജെ.​കു​ര്യ​നും 28ന് ​രാ​ജു ഏ​ബ്ര​ഹാ​മും 29ന് ​ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും 30ന് ​ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും 31ന് ​ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ​യും ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

25000 ച​തു​ര​ശ്ര അ​ടി​യി​ൽ പു​ഷ്‌​പ-​ഫ​ല-​സ​സ്യ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ്സ്, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ഫു​ഡ് കോ​ർ​ട്ട്, സെ​ൽ​ഫി കോ​ർ​ണ​ർ, തി​രു​വ​ല്ലാ​യി​ൽ ആ​ദ്യ​മാ​യി സ്കൈ ​ഡൈ​നിം​ഗ്, റോ​ബോ​ട്ടു​ക​ളു​ടെ പ്ര​ക​ട​ന​വും പ്ര​ദ​ർ​ശ​ന​വും, 360 ഡി​ഗ്രി സൂ​പ്പ​ർ റി​യാ​ലി​റ്റി ഡൂം ​തി​യേ​റ്റ​ർ, ഹൈ​ടെ​ക്ക് അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ മേ​ള​യു​ടെ ഭാ​ഗ​മാ​കും.

എ​ല്ലാ ദി​വ​സ​വും പ്ര​ഗ​ത്ഭ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രി​ക്കും. മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള പു​ര​സ്‌​കാ​രം, ആ​തു​ര​സേ​വ​ന പു​ര​സ്കാ​രം, സേ​വാ​ക​ർ​മ പു​ര​സ്കാ​രം, വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ്, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ടി​ക്ക​റ്റു​ക​ളോ​ടൊ​പ്പം സ​മ്മാ​ന​കൂ​പ്പ​ൺ ന​ൽ​കി ക​ലാ​സ​ന്ധ്യ​യി​ൽ ന​റു​ക്കെ​ടു​ത്ത് വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കും. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ കെ.​പ്ര​കാ​ശ് ബാ​ബു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജു​ബി പീ​ടി​യേ​ക്ക​ൽ, ടി.​എം. സ​ലിം തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

District News

0480 തി​യ​റ്റ​ര്‍ ഫെ​സ്റ്റി​വ​ലി​നു തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: 0480 ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യു​ടെ ഐ ​ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ തി​യ​റ്റ​ര്‍ ഫെ​സ്റ്റി​വ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​ഫ.​വി.​കെ. ല​ക്ഷ്മ​ണ​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, പ്രി​യ​ന​ന്ദ​ന​ന്‍, ജൂ​ണി​യ​ര്‍ ഇ​ന്ന​സെ​ന്‍റ്, സോ​ണി​യ ഗി​രി, റ​ഷീ​ദ് കാ​റ​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വൈ​ഗ കെ.​സ​ജീ​വ്, അ​ജി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. യു. ​പ്ര​ദീ​പ് മേ​നോ​ന്‍ സ്വാ​ഗ​ത​വും എ.​എ​ന്‍. രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ദ്യ​ദി​ന​ത്തി​ല്‍ മൂ​ക​ന​ര്‍​ത്ത​ക​ന്‍, മാ​ട​ന്‍ മോ​ക്ഷം എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

District News

ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ൽ: മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ന​ട​ത്തി

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മാ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ത​സൗ​ഹാ​ർ​ദ​സ​മ്മേ​ള​നം ന​ട​ത്തി.


മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​മി ബ്ര​ഹ്മ​സ്വ​രൂ​പാ​ന​ന്ദ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ. ​റി​യാ​സ് മൗ​ല​വി അ​ൽ ഹ​സ​നി, റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. റ​വ.​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​സ​ണ്ണി പു​ന്നേ​ലി പ​റ​മ്പി​ൽ, നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ, കെ.​എ. സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

മലപ്പുറത്ത് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു

മ​ല​പ്പു​റം: വ​ള്ളി​ക്കു​ന്നി​ൽ ഉ​ത്സ​വ​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു. നി​റം​കൈ​ത​ക്കോ​ട്ട അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ഗ​ജേ​ന്ദ്ര​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ഇ​ന്ന് രാ​വി​ലെ​യാ​ണ് ച​രി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​യു​ടേ​താ​ണ് ആ​ന.

ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ള​ത്തി​ല​ട​ക്കം പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ആ​ന​യെ രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ ഉ​ത്സ​വ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗ​ജേ​ന്ദ്ര​ൻ.

Kerala

ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.50 നാ​ണ് മ​ക​ര സം​ക്ര​മ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. സ​ന്നി​ധാ​ന​ത്ത് വ​ലി​യ​രീ​തി​യി​ലു​ള​ള തീ​ർ​ഥാ​ട​ക നി​യ​ന്ത്ര​ണ​മു​ണ്ട്. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി 30000 പേ​ർ​ക്കും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5000 പേ​ർ​ക്കു​മാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം.

രാ​വി​ലെ 11 മു​ത​ൽ പ​മ്പ​യി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​രെ ക​യ​റ്റി​വി​ടി​ല്ല. മ​ക​ര​വി​ള​ക്കി​ന് അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളും ക​ട​ന്ന് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തും. തു​ട​ർ​ന്ന് തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന ന​ട​ക്കും.

മ​രു​ത​മ​ന​യി​ൽ ശി​വ​ൻ​കു​ട്ടി​യാ​ണ് ഇ​ത്ത​വ​ണ മു​ത​ൽ തി​രു​വാ​ഭ​ര​ണ വാ​ഹ​ക സം​ഘ​ത്തി​ന്റെ ഗു​രു​സ്വാ​മി. പ​ന്ത​ളം കൊ​ട്ടാ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള രാ​ജ​പ്ര​തി​നി​ധി​യും യാ​ത്ര​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും ഒ​രു ല​ക്ഷ​ത്തോ​ളം ഭ​ക്ത​ര്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. എ​രു​മേ​ലി കാ​ന​ന​പാ​ത വ​ഴി തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് സ​ര്‍​വ​സ​ജ്ജ​മാ​ണ്.

തി​രു​മു​റ്റ​ത്തും ഫ്ലൈ ​ഓ​വ​റു​ക​ളി​ലും നി​ന്ന് മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യി​ല്‍ പാ​സ് ന​ല്‍​കി​യ​വ​ര്‍​ക്ക് മാ​ത്ര​മേ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. പാ​സ് ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റെ​രാ​ള്‍​ക്ക് കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ല. സു​താ​ര്യ​മാ​യ സം​വി​ധാ​ന​മാ​ണ് ഇ​ക്കു​റി ഏ​ര്‍​പ്പെു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ക​ര​ജ്യോ​തി ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ങ്ങാ​ന്‍ തീ​ര്‍​ഥാ​ട​ക​ര്‍ തി​ര​ക്ക് കൂ​ട്ടു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. തി​രി​ച്ചി​റ​ങ്ങു​ന്ന​തി​ന് തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ല. കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ പ​മ്പ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് ത​ങ്ങാ​ന്‍ മു​റി ല​ഭി​ക്കാ​ത്ത പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം മു​റി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ഭ​ക്ത​രെ ഒ​രു ത​ര​ത്തി​ലു​മു​ള്ള ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​വും ശ​ബ​രി​മ​ല​യി​ല്‍ ഉ​ണ്ടാ​കി​ല്ല.

അ​ടു​ത്ത ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ന കാ​ല​ത്തേ​യ്ക്കു​ള്ള ആ​സൂ​ത്ര​ണ​വും ഈ ​വ​ര്‍​ഷ​ത്തെ അ​വ​ലോ​ക​ന​വും ന​ട​ത്തു​ന്ന​തി​നാ​യി എ​ല്ലാ വ​കു​പ്പു​ക​ളെ​യും വി​ളി​ച്ച് ചേ​ര്‍​ത്ത് ഫെ​ബ്രു​വ​രി ആ​റി​ന് യോ​ഗം ചേ​രു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

District News

പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ‌പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്ക​ം

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളിനു തു​ട​ക്ക​മാ​യി.​ ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ത്യു ക​ല്ലു​ങ്ക​ൽ കൊ​ടി​യേ​റ്റി തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യ്ക്കും വെ​ഞ്ച​രി​പ്പി​നും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് കോ​യി​പ്പു​റം, ഫാ.​എ​യ്ഷ​ൽ ആ​ന​ക്ക​ല്ലി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 16 വ​രെ എ​ല്ലാ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ മാ​ർ​ട്ടി​ൻ കു​ര്യ​ൻ മാ​മ്പു​ഴ​യ്ക്ക​ൽ, ഫാ.​തോ​മ​സ് ചി​ന്താ​ർ​മ​ണി​യി​ൽ, ഫാ.​ജോ​ർ​ജ് മാ​പ്പി​ള​പ്പ​റ​മ്പി​ൽ, ഫാ.​ നി​ധി​ൻ പൂ​ക​മ​ല, ഫാ.​ജി​തി​ൻ വ​യ​ലു​ങ്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

17ന് ​ഉ​ച്ചക​ഴി​ഞ്ഞു 3.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണം, പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം എ​ന്നി​വ ന​ട​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തി​രു​നാ​ൾ വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജോ​ളി കാ​ക്ക​ര​മ​റ്റ​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്ന്. സ​മാ​പ​ന​ദി​ന​മാ​യ 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണം, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജോ​ഫി​ൻ കു​രു​വ​ൻ​മാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

Kerala

ഡാ​ൻ​സ് ത​ർ​ക്കം; താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നി​ടെ യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: കീ​ഴാ​റ്റൂ​രി​ൽ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം. കീ​ഴാ​റ്റൂ​ർ മു​തു​കു​ർ​ശിക്കാ​വ് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നാ​ട​ൻ​പാ​ട്ടി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പാ​ട്ടി​നൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗാ​ന​മേ​ള​യ്ക്ക് വ​ലി​യ തോ​തി​ൽ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.

ആ​ദ്യം നൃ​ത്ത​ച്ചു​വ​ടു​ക​ളി​ൽ തു​ട​ങ്ങു​ക​യും പി​ന്നീ​ടി​ത് കൂ​ട്ട​യ​ടി​യി​ലേ​യ്ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

Kerala

അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും

ചേ​ര്‍ത്ത​ല: പ്ര​സി​ദ്ധ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​ര്‍ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.

പാ​ലാ​യി​ല്‍ നി​ന്നു തി​രു​നാ​ളി​ന് ഉ​യ​ര്‍ത്താ​നു​ള്ള കൊ​ടി ഇ​ന്നു രാ​വി​ലെ 10നു ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​ച്ചേ​രും.

ബ​സി​ലി​ക്ക റെ​ക്‌ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ലും സ​ഹ​വി​കാ​രി​മാ​രും പ​ള്ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. വൈ​കു​ന്നേ​രം 5.30നു ​ബീ​ച്ച് കു​രി​ശ​ടി​യി​ല്‍ നി​ന്ന് വി​ശ്വാ​സീസ​മൂ​ഹ​വും വൈ​ദി​ക​രും ചേ​ര്‍ന്ന് ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കും.

തു​ട​ര്‍ന്ന് 6.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​നും, ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യ്ക്കും ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 18ന് ​പു​ല​ര്‍ച്ചെ അ​ഞ്ചി​നു ന​ട​തു​റ​ക്ക​ല്‍. വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. 20നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍ദി​നം.

District News

അ​ര്‍​ത്തു​ങ്ക​ല്‍ തി​രു​നാ​ളി​നുള്ള കൊ​ടി​യേ​റ്റ് പ​താ​ക പാ​ലാ​യി​ല്‍നി​ന്ന്

പാ​ലാ:​ പ്ര​സി​ദ്ധ​മാ​യ അ​ര്‍​ത്തു​ങ്ക​ല്‍ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റി​നു​ള്ള പ​താ​ക പാ​ലാ ളാ​ലം പ​ഴ​യപ​ള്ളി​യി​ല്‍നി​ന്ന് ഇ​ന്നു സം​വ​ഹി​ക്ക​പ്പെ​ടും. 21 വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​യാ​ണ​മാ​യി​ട്ടാ​ണ് തി​രു​നാ​ള്‍ കൊ​ടി കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ല്‍നി​ന്ന് വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും ക​മ്മിറ്റി അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ പ്ര​തി​നി​ധിസം​ഘം രാ​വി​ലെ എ​ട്ടി​ന് ളാ​ലം പ​ള്ളി​യി​ല്‍ എ​ത്തും.​ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന​യ്ക്കും ഡോ. ​ക​ണ്ണ​ന്‍ ര​ചി​ച്ച് സം​ഗീ​തം ന​ല്‍​കി​യ അ​മ്മ അ​മ​ലാം​ബി​ക എ​ന്ന ഗാ​ന​ത്തി​നുംശേ​ഷം ഏ​ഴ​ടി നീ​ള​മു​ള്ള പ​താ​ക വെ​ഞ്ച​രി​ച്ച് ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി​യും പ്ര​തി​നി​ധി​ക​ളും അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ല്‍നി​ന്നെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​ത്തി​ന് കൈ​മാ​റും. തു​ട​ര്‍​ന്ന് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ല്‍ പ്ര​ദ​ക്ഷി​ണ​മാ​യി അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ലെ​ത്തി​ക്കു​ന്ന കൊ​ടി സ്വീ​ക​രി​ച്ച് വൈ​കു​ന്നേ​രം 6.30ന് ​ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് റ​വ.​ ഡോ. ജയിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റുക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

1998​ല്‍ പാ​ലാ​ക്കാ​രി​യാ​യ ഐ​ഷ മു​ത്തോ​ലി എ​ന്ന ഭ​ക്ത സ്ത്രീ​ക്കുണ്ടാ​യ ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ ഉ​പ​കാ​ര​സ്മ​ര​ണ​യാ​യി​ട്ടാ​ണ് പാ​ലാ​യി​ല്‍നി​ന്ന് ഈ ​പ​താ​ക സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ച്ച​ത്. 1998ല്‍ ​പാ​ലാ ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍​നി​ന്ന് ഈ ​പ്ര​യാ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ അ​ന്ന് അ​ര്‍​ത്തു​ങ്ക​ലി​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചി​രു​ന്നു.​ പി​ന്നീ​ട് സെന്‍റ് ജോ​സ​ഫ് ട്ര​സ്റ്റാ​ണ് പാ​ലാ​യി​ല്‍നി​ന്ന് ഈ ​പ്ര​ദ​ക്ഷി​ണം ന​യി​ച്ചി​രു​ന്ന​ത്.​ ര​ണ്ട് റീ​ത്തു​ക​ളും ര​ണ്ട് രൂ​പ​ത​ക​ളും ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​ത്തി​ന്‍റെ പ്ര​തീ​കമാ​ക​യാ​ല്‍ പ​ഴ​യ​കാ​ല​ത്തെ​പ്പോ​ലെ പാ​ലാ ളാ​ലം പ​ള്ളി​യി​ല്‍നി​ന്ന് പ്ര​യാ​ണം ആ​രം​ഭി​ക്ക​ണം എ​ന്ന പാ​ലാ ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് ഇ​ത്ത​വ​ണ പാ​ലാ ളാ​ലം പ​ള്ളി​യി​ല്‍​നി​ന്ന് പ​താ​ക പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്ന​ത്.

പാ​ലാ ളാ​ലം പ​ഴ​യ​പ​ള്ളി​ക്ക് നി​ത്യസ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം എ​ന്ന സ​വി​ശേ​ഷ​ത​യുമുണ്ട്. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫാ.​ ജോ​സ​ഫ് ആ​ല​ഞ്ചേ​രി, ഫാ. ​സ്‌​ക​റി​യ പ​റ​മ്പി​ല്‍, ഫാ. ​ആ​ന്‍റ​ണി ന​ങ്ങാ​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ടെ​ന്‍​സ​ണ്‍ വ​ലി​യ​കാ​പ്പി​ല്‍, സാ​ബു തേ​ന്‍​മാ​ക്ക​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, ബേ​ബി​ച്ച​ന്‍ ചാ​മ​ക്കാ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്കയിൽ ഇ​ന്ന്

കൊ​ടി​യേ​റ്റ് ദി​നം

രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി, 6.45ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി. 10നു ​പാ​ലാ​യി​ല്‍നി​ന്നു തി​രു​നാ​ള്‍ പ​താ​ക അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ എ​ത്തി​ച്ചേ​രു​ന്നു. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ള്‍ വി​ളം​ബ​ര വെ​ടി​മു​ഴ​ക്കം, അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. 5.30ന് ​പ​താ​ക പ്ര​യാ​ണം ബീ​ച്ചി​ല്‍നി​ന്ന് ആ​രം​ഭി​ക്കും. 6.30ന് ​കൊ​ടി​യേ​റ്റ് - ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി- ബി​ഷ​പ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍.

`

District News

പ​ന്പാതീ​ര​ത്ത് ക​ഥ​ക​ളിമേ​ള; അ​ഞ്ചി​ന് തി​രി തെ​ളി​യും

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ഥ​ക​ളി ക്ലബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ ക​ഥ​ക​ളിഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​ക​ളി മേ​ള​യ്ക്ക് ജ​നു​വ​രി അ​ഞ്ചി​നു തി​രി തെ​ളി​യും. രാ​വി​ലെ 10.30 ന് ​അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ശ്രീ​വി​ദ്യാ​ധി​രാ​ജാ ന​ഗ​റി​ൽ സി​നി​മാ സം​വി​ധാ​യ​ക​ൻ ബ്ല​സി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഥ​ക​ളി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​സാ​ദ് കൈ​ലാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​യി​രൂ​ര്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി, ടി.കെ. എ. ​നാ​യ​ർ, ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ, മോ​ഹ​ന്‍ അ​യി​രൂ​ര്‍, ഡോ. ​ബി. ഉ​ദ​യ​ന​ൻ, കെ. ​രാ​ജേ​ഷ് കു​മാ​ർ, സ​ഖ​റി​യ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ക​ഥ​ക​ളി രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ക​ഥ​ക​ളി ക്ല​ബ്ബിന്‍റെ 25 -ാ മ​ത് നാ​ട്യ​ഭാ​ര​തി അ​വാ​ർ​ഡ് ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ ക​ലാ​മ​ണ്ഡ​ലം വി​നോ​ദി​ന് സ​മ​ർ​പ്പി​ക്കും.

ആ​റി​നു രാ​വി​ലെ 10 ന് ​ക​ഥ​ക​ളി പ​ഠ​നക്ക​ള​രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ്റ്റെ​ല്ലാ തോ​മ​സ്, പ​ത്ത​നം​തി​ട്ട എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ. ​എ​സ്. നൈ​സാം, ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ന ന​ജീ​ബ്, അ​യി​രൂ​ര്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​താ ബി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 11.30 ന് ​ക​ഥ​ക​ളി പ​ഠ​ന ക​ള​രി.

ഏ​ഴി​നു ക​ഥ​ക​ളി​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ക​ഥ​ക​ളി​യി​ലെ നൃ​ത്തം എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ ന​ട​ക്കും. ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ട്ടി​നു രാ​വി​ലെ 10.30ന് ​അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ പ്രേം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഒ​ന്പ​തി​നു രാ​വി​ലെ 10.30ന് ​അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജീ​വ് ഭാ​സ്കർ, നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ബി. പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 10ന് ​രാ​വി​ലെ 10ന് ​ക്ലാ​സി​ക്ക​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 4.30 ന് ​നാ​ട്യ​ഭാ​ര​തി ക​ഥ​ക​ളി സെ​ന്‍റ​ർ നൃ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റം.

11നു ​രാ​വി​ലെ 10.30 ന് ​ക​ഥ​ക​ളി ക്വി​സ് മ​ത്സ​ര​വും ചി​ത്ര​ര​ച​നാ മ​ത്സ​ര​വും മു​ൻ ക്ല​ബ് സെ​ക്ര​ട്ട​റി വി. ​ആ​ർ. വി​മ​ൽ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30 ന് ​ക​ഥ​ക​ളി​മേ​ള സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് ര​ക്ഷാ​ധി​കാ​രി മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2025 ലെ ​അ​യി​രൂ​ർ രാ​മ​ൻ​പി​ള്ള അ​വാ​ർ​ഡ് വൈ​ക്കം പി. ​രാ​ജ​ശേ​ഖ​ര​നും യു​വ ക​ഥ​ക​ളി ഗാ​യ​ക​ർ​ക്കു​ള്ള അ​യി​രൂ​ർ സ​ദാ​ശി​വ​ൻ അ​വാ​ർ​ഡ് ക​ലാ​മ​ണ്ഡ​ലം യ​ശ്വ​ന്ത് എ​ന്നി​വ​ർ​ക്കും ന​ൽ​കി ആ​ദ​രി​ക്കും. രാ​ത്രി 7.30 മു​ത​ൽ ഉ​ത്ത​രാ​ സ്വ​യം​വ​രം ക​ഥ​ക​ളി അ​ര​ങ്ങേ​റു​ന്ന​തോ​ടെ ക​ഥ​ക​ളി​മേ​ള സ​മാ​പി​ക്കും. ദി​വ​സ​വും രാ​വി​ലെ 11 നും ​വൈ​കു​ന്നേ​രം 6.30 നും ​ക​ഥ​ക​ളി അ​വ​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കും.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ബി. ഉ​ദ​യ​ന​ൻ, സെ​ക്ര​ട്ട​റി ദി​ലീ​പ് അ​യി​രൂ​ർ, ജോ​ൺ​സ​ൺ മാ​ത്യു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

ഉ​ത്സ​വ​കാ​ല​ത്ത് വി​പ​ണി​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും: ജി.ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ​കാ​ല​ത്ത് വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നു മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ വി​പ​ണി​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​പ്ലൈ​ക്കോ​യു​ടെ ഉ​ത്സ​വ ഫെ​യ​റു​ക​ളി​ലൂ​ടെ ക​ഴി​യ​മെ​ന്നും സ​പ്ലൈ​കോ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ഫെ​യ​റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പു​ത്ത​രി​ക്ക​ണ്ടം നാ​യ​നാ​ർ പാ​ർ​ക്കി​ൽ നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

280 ൽ ​അ​ധി​കം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ബ്രാ​ൻ​ഡ​ഡ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും ല​ഭി​ക്കും. 20 കി​ലോ​ഗ്രാം അ​രി 25 രൂ​പ​യ്ക്ക് ഫെ​യ​റു​ക​ളി​ൽ ല​ഭ്യ​മാ​കും.

പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള വി​വി​ധ​ത​രം അ​രി ഉ​ല്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. 500 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു കി​ലോ ശ​ബ​രി ഉ​പ്പ് ഒ​രു രൂ​പ​യ്ക്ക് ന​ൽ​കും. സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ലി​റ്റ​റി​ന് 10 രൂ​പ കു​റ​ച്ച് 309 രൂ​പ​യാ​ക്കി.

ഒ​രാ​ൾ​ക്ക് ര​ണ്ട് ലി​റ്റ​ർ വ​രെ ഈ ​നി​ര​ക്കി​ൽ ല​ഭി​ക്കും. സ​ബ്സി​ഡി​യി​ത​ര ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല 20 രൂ​പ കു​റ​ച്ച് 329 രൂ​പ​യാ​ക്കി. കൂ​ടാ​തെ, സ​ബ്സി​ഡി ഇ​ന​ങ്ങ​ളാ​യ ഉ​ഴു​ന്ന്, ക​ട​ല, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ് എ​ന്നി​വ​യ്ക്ക് കി​ലോ​യ്ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്നു രൂ​പ വ​രെ വീ​ണ്ടും കു​റ​ച്ചു. ജ​നു​വ​രി മാ​സ​ത്തെ സ​ബ് സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ത​ന്നെ സപ്ലൈകോ വി​ല്പ​ന​ശാ​ല​ക​ളി​ൽനി​ന്നും മു​ൻ​കൂ​ട്ടി വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ന്‍റ ഓ​ഫ​ർ എ​ന്ന പേ​രി​ൽ 12 ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക കി​റ്റ് ല​ഭി​ക്കും. കേ​ക്ക്, പ​ഞ്ച​സാ​ര, തേ​യി​ല, പാ​യ​സം മി​ക്സ്, ശ​ബ​രി അ​പ്പം പൊ​ടി, മ​സാ​ല​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ 667 രൂ​പ​യു​ടെ കി​റ്റ് 500 രൂ​പ​യ്ക്ക് ന​ൽ​കും.

സ​പ്ലൈ​ക്കോ​യു​ടെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ നി​ന്നും 250 രൂ​പ​യ്ക്ക് ഇ​ന്ധ​നം നി​റ​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും 1000 രൂ​പ​യ്ക്ക് മു​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കൂ​പ്പ​ണു​ക​ൾ ന​ൽ​കും. 1000 രൂ​പ​യ്ക്ക് സ​ബ്സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ഈ ​കൂ​പ്പ​ണിന്മേ​ൽ 50 രൂ​പ ഇ​ള​വ് ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

District News

ബേ​ക്ക​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി

ബേ​ക്ക​ൽ: ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബീ​ച്ച് ഫെ​സ്റ്റി​വ​ൽ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, സി​നി​മാ​താ​രം മ​നീ​ഷ കൊ​യ്‌​രാ​ള, ഛായാ​ഗ്രാ​ഹ​ക​ൻ രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.


എം​എ​ൽ​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ൻ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, മു​ൻ എം​പി. പി. ​ക​രു​ണാ​ക​ര​ൻ, ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ഹ​ക്കിം കു​ന്നി​ൽ, കെ.​ഇ.​എ. ബ​ക്ക​ർ, ഹ​മീ​ദ് ഹാ​ജി, ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ടൂ​റി​സം ഡ​യ​റ​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ബേ​ക്ക​ൽ റി​സോ​ർ​ട്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി. ​ഷി​ജി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈ ​മാ​സം 31 വ​രെ​യാ​ണ് ബീ​ച്ച് ഫെ​സ്റ്റ് ന​ട​ക്കു​

Kerala

അ​ഷ്ട​മി​ക്കൊ​രു​ങ്ങി വൈ​ക്കം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

വൈ​ക്കം: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. അ​ഷ്ട​മി ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച വ​രെ വൈ​ക്ക​ത്ത് ഗ​താ​ഗ​ത​ത്തി​നും വാ​ഹ​ന പാ​ർ​ക്കിം​ഗി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, വെ​ച്ചൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​റ​ണാ​കു​ളം-​ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചേ​രും​ചു​വ​ട് പാ​ലം ക​ട​ന്ന് ക​വ​ര​പ്പാ​ടി വ​ഴി മു​രി​യ​ൻ​കു​ള​ങ്ങ​ര പു​ളി​ഞ്ചു​വ​ട് വ​ഴി പോ​ക​ണം. ലി​ങ്ക് റോ​ഡി​ൽ വ​ട​ക്കു​നി​ന്നു തെ​ക്കോ​ട്ട് വ​ൺ​വേ ആ​യി​രി​ക്കും.

പു​ളി​ഞ്ചു​വ​ട്ടി​ൽ​നി​ന്നു ചേ​രും​ചു​വ​ട് ഭാ​ഗ​ത്തേ​ക്കു വ​ൺ​വേ ആ​യി​രി​ക്കും. ത​ല​യോ​ല​പ്പ​റ​മ്പ്-​വൈ​ക്കം റോ​ഡി​ൽ​നി​ന്നു പു​ളി​ഞ്ചു​വ​ട് മു​രി​യ​ൻ​കു​ള​ങ്ങ​ര-​ക​വ​ര​പ്പാ​ടി-​ചേ​രും​ചു​വ​ട് ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ഇ​ല്ല.

വെ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്ന് അ​ഷ്ട​മി ഉ​ത്സ​വ​ത്തി​നാ​യി വ​രു​ന്ന കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി വൈ​ക്കം ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട്, വൈ​ക്കം പ​ള്ളി ഗ്രൗ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.

വെ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ചേ​രും​ചു​വ​ട് പാ​ലം ക​ട​ന്ന് ക​വ​ര​പ്പാ​ടി വ​ഴി മു​രി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ എ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ ആ​റാ​ട്ടു​കു​ള​ങ്ങ​ര വ​ഴി കി​ളി​യാ​റ്റു​ന​ട​യി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ളി​ഞ്ചു​വ​ട്-​വ​ലി​യ ക​വ​ല വ​ഴി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​ക​ണം.

വൈ​ക്കം ഭാ​ഗ​ത്തു​നി​ന്നു വെ​ച്ചൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ വ​ലി​യ​ക​വ​ല, ലി​ങ്ക് റോ​ഡു വ​ഴി ദ​ള​വാ​ക്കു​ളം തെ​ക്കേ​ന​ട വ​ന്ന് തോ​ട്ടു​വ​ക്കം പാ​ലം-​മൂ​ത്തേ​ട​ത്തു​കാ​വ് കൊ​ത​വ​റ വ​ഴി വെ​ച്ചൂ​ർ​ക്ക് പോ​ക​ണം.

ടി​വി​പു​ര​ത്തു​നി​ന്നു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ടി​ഞ്ഞാ​റേ പാ​ലം ക​യ​റു​ന്ന​തി​ന് മു​ൻ​പ് വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് ചേ​രും​ചു​വ​ട് പാ​ലം ക​ട​ന്ന് ക​വ​ര​പ്പാ​ടി, മു​രി​യ​ൻ​കു​ള​ങ്ങ​ര വ​ഴി ആ​റാ​ട്ടു​കു​ള​ങ്ങ​ര വ​ഴി കി​ളി​യാ​റ്റു​ന​ട ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. ടി​വി​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ചാ​ല​പ്പ​റ​മ്പ് വ​ലി​യ​ക​വ​ല, ലി​ങ്ക് റോ​ഡ് വ​ഴി ദ​ള​വാ​ക്കു​ളം, തെ​ക്കേ​ന​ട-​തോ​ട്ടു​വ​ക്കം വ​ഴി ടി​വി​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

കോ​ട്ട​യം-​എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വൈ​ക്ക​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ വ​ലി​യ​ക​വ​ല, കൊ​ച്ചു​ക​വ​ല വ​ഴി അ​ത​തു സ്റ്റാ​ൻ​ഡു​ക​ളി​ൽ എ​ത്തി അ​തേ റൂ​ട്ടി​ൽ​ത്ത​ന്നെ തി​രി​കെ​പ്പോ​ക​ണം. വാ​ഴ​മ​ന-​ആ​റാ​ട്ടു​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും മു​രി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ​നി​ന്നു വ​ല​ത്തേ​ക്കു തി​രി​ഞ്ഞ് പു​ളി​ഞ്ചു​വ​ട് വ​ഴി പോ​ക​ണം.

അ​ഷ്ട​മി അ​വ​സാ​നി​ക്കും വ​രെ വൈ​ക്കം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ വൈ​പ്പി​ൻ​പ​ടി മു​ത​ൽ വ​ലി​യ​ക​വ​ല വ​രെ​യും വൈ​ക്കം-​കോ​ട്ട​യം റൂ​ട്ടി​ൽ ചാ​ല​പ്പ​റ​മ്പ് മു​ത​ൽ വ​ലി​യ​ക​വ​ല വ​രെ​യും ന​ഗ​ര പ്ര​ദേ​ശ​ത്തെ മ​റ്റ് റോ​ഡി​ന്‍റെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. പാ​ർ​ക്കിം​ഗി​നാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കാ​ലാ​ക്ക​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ വൈ​ക്കം വ​ഴി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട ടി​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ല്ല​റ-​ഇ​ട​യാ​ഴം വ​ഴി പോ​ക​ണം.

District News

വൈക്കം ക്ഷത്രത്തിൽ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.

Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി

ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.

തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.

കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്‍റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

District News

തി​രു​വ​ല്ല ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം

തി​രു​വ​ല്ല: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം എം​ജി​എം എ​ച്ച്എ​സ്എ​സി​ൽ പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി.​ആ​ർ. അ​നി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.


തി​രു​വ​ല്ല എ​ഇ​ഒ വി.​കെ. മി​നി​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ മ​ത്സ​ര​ങ്ങ​ളു​ടെ ഉദ്ഘാ​ട​നം ടി​വി അ​വ​താ​ര​ക ച​ന്ദ​ന ആ​ർ. അ​ജി​ത് നി​ർ​വ​ഹി​ച്ചു.


ബി​പി​ഒ റോ​യ് ടി. ​മാ​ത്യു, ഫാ. ​സി.​വി. ഉ​മ്മ​ൻ. പ്രി​ൻ​സി​പ്പ​ൽ പി.​കെ. തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ ജേ​ക്ക​ബ്, എ​ൽ​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ഷി​ജോ ബേ​ബി, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ കു​ര്യാ​ക്കോ​സ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബ് പി. ​തോ​മ​സ്, ഐ​സ​ക് കെ. ​വ​ർ​ഗീ​സ്, പി. ​ചാ​ന്ദ്നി, ജോ​ൺ ജോ​യ്, അ​നി​താ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വം 15ന് ​സ​മാ​പി​ക്കും.

District News

കേ​ര​ള സെ​ൻ​ട്ര​ൽ സ്കൂ​ൾ​സ് ജി​ല്ലാ​ത​ല കാ​യി​കമേ​ള പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര സി​ല​ബ​സ് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ അ​ഞ്ചാ​മ​ത് സം​സ്ഥാ​ന കാ​യി​ക​മേ​ള​യാ​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ സ്പോ​ർ​ട്സ് മീ​റ്റി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​രം 18നു ​കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ് പ്രേം ​കൃ​ഷ്ണ​ൻ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.


ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ, ഐ​സി​എ​സ് ഇ, ​കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ന​വോ​ദ​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 56 മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.


കാ​യി​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം എ​ഡി​എം ബി. ​ജ്യോ​തി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, സി​ബി​എ​സ്ഇ സി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സൂ​സ​ൻ ജോ​ർ​ജ്, സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ എ​ച്ച്ഒ​ഡി എ​ൻ. ബി. ​ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത

District News

അ​റ​ക്കു​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

മൂ​ല​മ​റ്റം: അ​റ​ക്കു​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം മൂ​ല​മ​റ്റം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.ജെ.​ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ്നേ​ഹ​ൻ ര​വി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി ജോ​മോ​ൻ, അം​ഗ​ങ്ങ​ളാ​യ കെ.​എ​ൽ. ​ജോ​സ​ഫ്, പി.​എ​സ്. സി​ന്ധു, ഷീ​ജ സു​രേ​ഷ്, എ​ലി​സ​ബ​ത്ത് ജോ​ണ്‍​സ​ണ്‍, എ​ഇ​ഒ ആ​ഷി​മോ​ൾ കു​ര്യാ​ച്ച​ൻ, ആ​സ്കോ ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്ത്, ടോം ​ജോ​സ് കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​ നി​സ, ഹെ​ഡ്മി​സ്ട്ര​സ് പി. ​ശ്രീ​ക​ല, പ്ര​കാ​ശ് ജോ​ർ​ജ്, റോ​ജി ഫ്രാ​ൻ​സി​സ്, ഡോ. ​എം.​ ആ​ശ, സ​ണ്ണി കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ആ​രം​ഭി​ച്ചു


കൊ​ല്ലം : ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ക്രി​സ്തു​തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ആ​റി​നു സ​മാ​പി​ക്കും. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ.​ടി.​സു​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളാ​യ ല​യാ മ​റി​യം, കൈ​ലാ​ഷ് , ജോ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നു ക​ലാ​ദീ​പം തെ​ളി​യി​ച്ചു.


എ​ഇ​ഒ ആ​ന്‍റ​ണി പീ​റ്റ​ർ ,സി.​എ​ൽ.​ ഇ​ന്ദു , എ​സ്. ശ്രീ​ഹ​രി, എ.​ഷാ​ന​വാ​സ്, ദി​ലീ​പ് കു​മാ​ർ, സി.​എ.​ഷി​ജു , എ.​എ​സ്. ഷീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Up