x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുവര്‍ണജൂബിലി നിറവില്‍ ലക്ഷം പുഷ്പമേള


Published: February 13, 2026 03:25 AM IST | Updated: February 13, 2026 03:25 AM IST

കോ​ട്ട​യം: നാം ​ഒ​രു കു​ടും​ബം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ത​ല​മു​റ​ക​ള്‍ക്ക് വെ​ളി​ച്ചം പ​ക​ര്‍ന്ന ദീ​പിക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ അം​ഗസം​ഖ്യ ല​ക്ഷം തി​ക​ഞ്ഞ സം​ഭ​വം അ​വി​സ്മ​ര​ണീ​യ​മാ​ക്കാന്‍ പാ​ലാ​യി​ല്‍ ല​ക്ഷം പു​ഷ്പമേ​ള ന​ട​ന്നി​ട്ട് ഇ​ന്ന​ലെ 50 വ​ര്‍​ഷം തി​ക​ഞ്ഞു. 1976 ഫെ​ബ്രു​വ​രി 12നാ​ണ് കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബാ​ല​മേ​ള​യാ​യ ല​ക്ഷം പു​ഷ്പ​മേ​ള ന​ട​ന്ന​ത്. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ല​ക്ഷം പു​ഷ്പ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും സ​ന്ദേ​ശം ന​ല്‍കാ​നു​മെ​ത്തി​യ​ത് അ​ന്ന​ത്തെ പ്ര​ധാ​നമ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​യി​രു​ന്നു.

ദീ​പി​ക​യ്ക്കും ദീ​പി​ക​യെ വ​ള​ര്‍ത്തു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച ബാ​ല​സ​ഖ്യ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ന​ല്‍കി​യ അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഇ​ന്ദി​രാ​ജി​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തെ എ​ല്ലാ​വ​രും ക​ണ്ട​ത്. സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റും രാ​ഷ് ട്രീ​യ പാ​ര്‍ട്ടി​ക​ളും പാ​ലാ ന​ഗ​ര​സ​ഭ​യും പാ​ലാ​യി​ലെ പൗ​ര​പ്ര​മു​ഖ​രും ല​ക്ഷം പു​ഷ്പ​മേ​ള​യ്ക്ക് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ന്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍, മ​ന്ത്രി​മാ​രാ​യി​രു​ന്ന കെ.​എം.​ മാ​ണി, ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി മ​ന്ത്ര​സ​ഭ​യൊ​ന്നാ​കെ ല​ക്ഷം ​പു​ഷ്പമേ​ള​യ്ക്ക് എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​മാ​യി കൂ​ടെ നി​ന്നു. ദീ​പി​ക​യു​ടെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ഫാ. ​കൊ​ളം​ബി​യ​റി​ന്‍റെ​യും ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​നാ​യി​രു​ന്ന ഫാ. ​മാ​ഞ്ഞൂ​സ് ക​ള​പ്പു​ര​യ്ക്ക​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ല​ക്ഷം പു​ഷ്പ​മേ​ള ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വെ​ള്ള വേ​ഷം ധ​രി​ച്ച് ത്രി​വ​ര്‍ണ പ​താ​ക​യു​മേ​ന്തി ഒ​രു​ല​ക്ഷ​ത്തോ​ളം ബാ​ലി​കാ​ബാ​ല​ന്മാ​രാ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി ജോ​ൺ ക​ച്ചി​റ​മ​റ്റം

ല​ക്ഷം പു​ഷ്പ​മേ​ള​യു​ടെ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യി പ്ര​വ​ര്‍ത്തി​ച്ച ജോ​ണ്‍ ക​ച്ചി​റ​മ​റ്റ​ത്തി​ന് 50 വ​ര്‍ഷം മു​മ്പു ന​ട​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തേ​ക്കു​റി​ച്ച് മ​ധു​രി​ക്കു​ന്ന ഒ​ര്‍മ​ക​ളാ​ണ് പ​ങ്കു​വ​യ്ക്കാ​നു​ള്ള​ത്. മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ കൊ​ള​മ്പി​യ​ര്‍ അ​ച്ച​നും കൊ​ച്ചേ​ട്ട​ന്‍ മാ​ഞ്ഞൂ​സ​ച്ച​നു​മാ​ണ് സ​മ്മേ​ള​ന​ത്തേ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. ജോ​ണ്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്ത​ണം. മേ​ള​യ്ക്കു​ള്ള പ​ണം സ്വ​ന്ത​മാ​യി സ്വ​രൂ​പി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. പ്ര​മു​ഖ​യാ​യ ഒ​രു വ്യ​ക്തി​യെ സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഒ​റ്റ നി​ബ​ന്ധ​ന​യാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്. ഇ​തി​ന്‍ പ്രകാരം ദീ​പി​ക അ​ധി​കൃ​ത​രാ​ണ് ഇ​ന്ദി​രാ ഗാ​ന്ധി​യെ സ​മ്മേ​ള​ന​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​ടു​ക്കി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തു​മ്പോ​ള്‍ ല​ക്ഷം പു​ഷ്പ​മേ​ള​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന കൊ​ട്ടു​കാ​പ്പ​ള്ളി തോ​മ​സ് ജോ​സ​ഫ്, ജോ​സ​ഫ് മൈ​ക്കി​ള്‍ മ​ണ​ര്‍കാ​ട്ട്, ബാ​ബു മ​ണ​ര്‍കാ​ട്ട്, ജോ​സ​ഫ് ചെ​ട്ടി​പ്പ​റ​മ്പി​ല്‍, ജോ​ര്‍ജ് തോ​മ​സ്, കെ.​ജെ. ചാ​ണ്ടി, കെ.​കെ. ജോ​സ​ഫ്, കെ.​ കു​ര്യ​ന്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ണ​ര്‍കാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മീ​റ്റിം​ഗ് ചേ​ര്‍ന്നു. മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍, മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ലേ​ക്ക് കൊ​ട്ടു​കാ​പ്പ​ള്ളി തോ​മ​സ് ജോ​സ​ഫും മ​ണ​ര്‍കാ​ട് പാ​പ്പ​നും 3000 രൂ​പ സം​ഭാ​വ​ന ചെ​യ്തു. പാ​ലാ​യി​ലെ പൗ​ര​പ്ര​മു​ഖ​രെ സ​മീ​പി​ച്ച് മൊ​ത്തം ഒ​രു ല​ക്ഷ​ത്തോ​ലം രൂ​പ പി​രി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി കേ​ര​ളമൊ​ട്ടാ​കെ പ്ര​ചാ​ര​ണം ന​ട​ത്തി. സ്‌​കൂ​ളു​ക​ള്‍ ക​യ​റി​യി​റ​ങ്ങി.12​നു രാ​വി​ലെ ആ​റി​ന് പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കു​ട്ടി​ക​ള്‍ എ​ത്തിത്തുടങ്ങി. കെ​എ​സ്ആ​ര്‍ടി​സി​യും പ്രൈ​വ​റ്റ് ബ​സു​ക​ളും കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ല്‍ സ​ഹാ​യം ചെ​യ്തു. മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം നി​റ​ഞ്ഞു ക​വി​ഞ്ഞ​പ്പോള്‍ ജാ​ഥ​യാ​യി സ​മ്മേ​ള​ന ന​ഗ​രി​യാ​യ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലേ​ക്ക് കു​ട്ടി​ക​ള്‍ ന​ട​ന്നു നീ​ങ്ങി. 10 മ​ണി​യാ​യ​പ്പോ​ള്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടു നി​റ​ഞ്ഞുക​വി​ഞ്ഞു.

പാ​ലാ ബി​ഷ​പ് വ​യ​ലി​ല്‍ പി​താ​വി​നൊ​പ്പ​മാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്.​ ഒ​രോ ഡി​സി​എ​ല്‍ ശാ​ഖയും ഓ​രോ​രോ ക​ലാ​രൂ​പ​ങ്ങ​ളും വേ​ഷ​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി. രാ​വി​ലെ എ​ട്ടി​ന് മു​നി​സി​പ്പ​ല്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി സ​മ്മേ​ള​നസ്ഥ​ല​ത്ത് എ​ത്താ​ന്‍ മൂ​ന്നു മ​ണി​ക്കൂ​റു​ക​ളെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​രു നോ​ക്കു കാ​ണാ​ന്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ ന​ട​ക്കാ​തെ ഓ​ടി. റാ​ലി​യു​ടെ മു​ന്‍ നി​ര കോ​ള​ജ് ഗ്രൗ​ണ്ടി​ലെ​ത്തു​മ്പോ​ഴും റാ​ലി​യു​ടെ പ​കു​തി ഭാ​ഗം പോ​ലും മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നി​ല്ല. പൊ​രി​വെ​യി​ലി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ത്രി​വ​ര്‍ണ പ​താ​ക​യു​മേ​ന്തി ന​ട​ന്നു നീ​ങ്ങി​യ കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് ക്ഷീ​ണ​മൊ​ന്നും കാ​ണാ​നാ​യി​ല്ലാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ വേ​ദി​യി​ലെ​ത്ത​ണ​മെ​ന്ന് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ഭാ​ത ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ എ​ത്തി​യ കു​ട്ടി​ക​ള്‍ക്ക് ഓ​റ​ഞ്ചും വെ​ള്ള​വും ഒ​ക്കെ ന​ല്‍കാ​നാ​യി ഞാ​ന്‍ ഓ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കു​ന്ന​തി​ലും വ​ലു​ത് എ​നി​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളാ​യി​രു​ന്നെ​ന്ന് ജോ​ണ്‍ ക​ച്ചി​റ​മ​റ്റം അ​നു​സ്മ​രി​ച്ചു.

അ​ര്‍ധ​വൃ​ത്താ​കൃ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ച​ഗ്രൗ​ണ്ടി​ല്‍ വി​വി​ധ വ​ര്‍ണ​ങ്ങ​ളി​ല്‍ വി​വി​ധ വേ​ഷ​ങ്ങ​ളി​ല്‍ ഇ​രി​പ്പു​റ​പ്പി​ച്ച ബാ​ലി​കാ​ബാ​ല​ന്‍മാ​ര്‍ സൃ​ഷ്ടി​ച്ച വ​ര്‍ണ പ്ര​പ​ഞ്ചം ഏ​ഴ​ഴ​കു​ള്ള മ​ഴ വി​ല്ലി​ന്‍റെ പ്ര​തീ​തി ഉ​യ​ര്‍ത്തി​യ​ത് മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍ക്കു​ന്ന​താ​യും ജോ​ണ്‍ ക​ച്ചി​റ​മ​റ്റം അ​നു​സ്മ​രി​ച്ചു.

K-Rail Survey

ല​ക്ഷം തി​ക​ച്ച​ത് മേ​രി ജോ​സ​ഫ്

കോ​ട്ട​യം: ദീ​പ​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ അം​ഗസം​ഖ്യ ല​ക്ഷം തി​ക​ഞ്ഞ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പാ​ലാ​യി​ല്‍ ല​ക്ഷം പു​ഷ്പ​മേ​ള ന​ട​ത്തി​യ​ത്. ല​ക്ഷം തി​ക​ഞ്ഞ​ത് പാ​ലാ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ അം​ഗ​സം​ഖ്യ​യോ​ടെ​യാ​യി​രു​ന്നു. പാ​ലാ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യും പാ​ലാ ക​ക്കാ​ട്ടി​ല്‍ കെ.​ജെ.​ ജോ​സ​ഫി​ന്‍റെ (ചെ​റു​പു​ഷ്പം കൊ​ച്ചേ​ട്ട​ന്‍) മ​ക​ളു​മാ​യ മേ​രി ജോ​സ​ഫി​ന്‍റെ അം​ഗ​ത്വ​ത്തോ​ടെ​യാ​ണ് ഡി​സി​ല്‍ അം​ഗ​ങ്ങ​ള്‍ ല​ക്ഷം തി​ക​ഞ്ഞ​ത്.

ല​ക്ഷം പു​ഷ്പ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത മേ​രി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗ​ന്ധി​യു​ടെ കൈ​യി​ല്‍ നി​ന്നും സ​മ്മാ​ന​മാ​യി മെ​ഡ​ല്‍ വാ​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞ് എ​റ​ണാ​കു​ള​ത്താ​ണ് മേ​രി ജോ​സ​ഫ് എ​ന്ന മേ​ഴ്‌​സി സ​ണ്ണി താ​മ​സി​ക്കു​ന്ന​ത്.

Tags : golden jubilee Lakh flower festival

Recent News

Up