അറക്കുളം ഉപജില്ലാ സ്കൂൾ കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.
മൂലമറ്റം: അറക്കുളം ഉപജില്ലാ കലോത്സവം മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സ്നേഹൻ രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, അംഗങ്ങളായ കെ.എൽ. ജോസഫ്, പി.എസ്. സിന്ധു, ഷീജ സുരേഷ്, എലിസബത്ത് ജോണ്സണ്, എഇഒ ആഷിമോൾ കുര്യാച്ചൻ, ആസ്കോ ബാങ്ക് ചെയർമാൻ ഇമ്മാനുവൽ ചെറുവള്ളാത്ത്, ടോം ജോസ് കുന്നേൽ, പ്രിൻസിപ്പൽ കെ. നിസ, ഹെഡ്മിസ്ട്രസ് പി. ശ്രീകല, പ്രകാശ് ജോർജ്, റോജി ഫ്രാൻസിസ്, ഡോ. എം. ആശ, സണ്ണി കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Festival nattuvisesham local news