x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും


Published: January 10, 2026 12:16 AM IST | Updated: January 10, 2026 12:16 AM IST

ചേ​ര്‍ത്ത​ല: പ്ര​സി​ദ്ധ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​ര്‍ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.

പാ​ലാ​യി​ല്‍ നി​ന്നു തി​രു​നാ​ളി​ന് ഉ​യ​ര്‍ത്താ​നു​ള്ള കൊ​ടി ഇ​ന്നു രാ​വി​ലെ 10നു ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​ച്ചേ​രും.

ബ​സി​ലി​ക്ക റെ​ക്‌ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ലും സ​ഹ​വി​കാ​രി​മാ​രും പ​ള്ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. വൈ​കു​ന്നേ​രം 5.30നു ​ബീ​ച്ച് കു​രി​ശ​ടി​യി​ല്‍ നി​ന്ന് വി​ശ്വാ​സീസ​മൂ​ഹ​വും വൈ​ദി​ക​രും ചേ​ര്‍ന്ന് ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കും.

തു​ട​ര്‍ന്ന് 6.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​നും, ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യ്ക്കും ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 18ന് ​പു​ല​ര്‍ച്ചെ അ​ഞ്ചി​നു ന​ട​തു​റ​ക്ക​ല്‍. വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. 20നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍ദി​നം.

Tags : Arthungal thirunal festival Thirunal flag hoisted

Recent News

Up