x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ‌പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്ക​ം


Published: January 13, 2026 01:21 AM IST | Updated: January 13, 2026 01:21 AM IST

പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി തി​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ത്യു ക​ല്ലു​ങ്ക​ൽ കൊ​ടി​യേ​റ്റു​ന്നു.

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളിനു തു​ട​ക്ക​മാ​യി.​ ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ത്യു ക​ല്ലു​ങ്ക​ൽ കൊ​ടി​യേ​റ്റി തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യ്ക്കും വെ​ഞ്ച​രി​പ്പി​നും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് കോ​യി​പ്പു​റം, ഫാ.​എ​യ്ഷ​ൽ ആ​ന​ക്ക​ല്ലി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 16 വ​രെ എ​ല്ലാ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ മാ​ർ​ട്ടി​ൻ കു​ര്യ​ൻ മാ​മ്പു​ഴ​യ്ക്ക​ൽ, ഫാ.​തോ​മ​സ് ചി​ന്താ​ർ​മ​ണി​യി​ൽ, ഫാ.​ജോ​ർ​ജ് മാ​പ്പി​ള​പ്പ​റ​മ്പി​ൽ, ഫാ.​ നി​ധി​ൻ പൂ​ക​മ​ല, ഫാ.​ജി​തി​ൻ വ​യ​ലു​ങ്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

17ന് ​ഉ​ച്ചക​ഴി​ഞ്ഞു 3.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണം, പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം എ​ന്നി​വ ന​ട​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തി​രു​നാ​ൾ വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജോ​ളി കാ​ക്ക​ര​മ​റ്റ​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്ന്. സ​മാ​പ​ന​ദി​ന​മാ​യ 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണം, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജോ​ഫി​ൻ കു​രു​വ​ൻ​മാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

Tags : festival nattuvishesham local news

Recent News

Up