x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര്‍​ത്തു​ങ്ക​ല്‍ തി​രു​നാ​ളി​നുള്ള കൊ​ടി​യേ​റ്റ് പ​താ​ക പാ​ലാ​യി​ല്‍നി​ന്ന്


Published: January 9, 2026 11:36 PM IST | Updated: January 9, 2026 11:36 PM IST

പാ​ലാ:​ പ്ര​സി​ദ്ധ​മാ​യ അ​ര്‍​ത്തു​ങ്ക​ല്‍ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റി​നു​ള്ള പ​താ​ക പാ​ലാ ളാ​ലം പ​ഴ​യപ​ള്ളി​യി​ല്‍നി​ന്ന് ഇ​ന്നു സം​വ​ഹി​ക്ക​പ്പെ​ടും. 21 വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​യാ​ണ​മാ​യി​ട്ടാ​ണ് തി​രു​നാ​ള്‍ കൊ​ടി കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ല്‍നി​ന്ന് വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും ക​മ്മിറ്റി അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ പ്ര​തി​നി​ധിസം​ഘം രാ​വി​ലെ എ​ട്ടി​ന് ളാ​ലം പ​ള്ളി​യി​ല്‍ എ​ത്തും.​ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന​യ്ക്കും ഡോ. ​ക​ണ്ണ​ന്‍ ര​ചി​ച്ച് സം​ഗീ​തം ന​ല്‍​കി​യ അ​മ്മ അ​മ​ലാം​ബി​ക എ​ന്ന ഗാ​ന​ത്തി​നുംശേ​ഷം ഏ​ഴ​ടി നീ​ള​മു​ള്ള പ​താ​ക വെ​ഞ്ച​രി​ച്ച് ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി​യും പ്ര​തി​നി​ധി​ക​ളും അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ല്‍നി​ന്നെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​ത്തി​ന് കൈ​മാ​റും. തു​ട​ര്‍​ന്ന് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ല്‍ പ്ര​ദ​ക്ഷി​ണ​മാ​യി അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ലെ​ത്തി​ക്കു​ന്ന കൊ​ടി സ്വീ​ക​രി​ച്ച് വൈ​കു​ന്നേ​രം 6.30ന് ​ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് റ​വ.​ ഡോ. ജയിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റുക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

1998​ല്‍ പാ​ലാ​ക്കാ​രി​യാ​യ ഐ​ഷ മു​ത്തോ​ലി എ​ന്ന ഭ​ക്ത സ്ത്രീ​ക്കുണ്ടാ​യ ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ ഉ​പ​കാ​ര​സ്മ​ര​ണ​യാ​യി​ട്ടാ​ണ് പാ​ലാ​യി​ല്‍നി​ന്ന് ഈ ​പ​താ​ക സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ച്ച​ത്. 1998ല്‍ ​പാ​ലാ ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍​നി​ന്ന് ഈ ​പ്ര​യാ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ അ​ന്ന് അ​ര്‍​ത്തു​ങ്ക​ലി​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചി​രു​ന്നു.​ പി​ന്നീ​ട് സെന്‍റ് ജോ​സ​ഫ് ട്ര​സ്റ്റാ​ണ് പാ​ലാ​യി​ല്‍നി​ന്ന് ഈ ​പ്ര​ദ​ക്ഷി​ണം ന​യി​ച്ചി​രു​ന്ന​ത്.​ ര​ണ്ട് റീ​ത്തു​ക​ളും ര​ണ്ട് രൂ​പ​ത​ക​ളും ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​ത്തി​ന്‍റെ പ്ര​തീ​കമാ​ക​യാ​ല്‍ പ​ഴ​യ​കാ​ല​ത്തെ​പ്പോ​ലെ പാ​ലാ ളാ​ലം പ​ള്ളി​യി​ല്‍നി​ന്ന് പ്ര​യാ​ണം ആ​രം​ഭി​ക്ക​ണം എ​ന്ന പാ​ലാ ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് ഇ​ത്ത​വ​ണ പാ​ലാ ളാ​ലം പ​ള്ളി​യി​ല്‍​നി​ന്ന് പ​താ​ക പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്ന​ത്.

പാ​ലാ ളാ​ലം പ​ഴ​യ​പ​ള്ളി​ക്ക് നി​ത്യസ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം എ​ന്ന സ​വി​ശേ​ഷ​ത​യുമുണ്ട്. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫാ.​ ജോ​സ​ഫ് ആ​ല​ഞ്ചേ​രി, ഫാ. ​സ്‌​ക​റി​യ പ​റ​മ്പി​ല്‍, ഫാ. ​ആ​ന്‍റ​ണി ന​ങ്ങാ​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ടെ​ന്‍​സ​ണ്‍ വ​ലി​യ​കാ​പ്പി​ല്‍, സാ​ബു തേ​ന്‍​മാ​ക്ക​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, ബേ​ബി​ച്ച​ന്‍ ചാ​മ​ക്കാ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്കയിൽ ഇ​ന്ന്

കൊ​ടി​യേ​റ്റ് ദി​നം

രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി, 6.45ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി. 10നു ​പാ​ലാ​യി​ല്‍നി​ന്നു തി​രു​നാ​ള്‍ പ​താ​ക അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ എ​ത്തി​ച്ചേ​രു​ന്നു. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ള്‍ വി​ളം​ബ​ര വെ​ടി​മു​ഴ​ക്കം, അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. 5.30ന് ​പ​താ​ക പ്ര​യാ​ണം ബീ​ച്ചി​ല്‍നി​ന്ന് ആ​രം​ഭി​ക്കും. 6.30ന് ​കൊ​ടി​യേ​റ്റ് - ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി- ബി​ഷ​പ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍.

`

Tags : festival nattuvishesham local news

Recent News

Up