x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്ത് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു


Published: January 14, 2026 03:48 PM IST | Updated: January 14, 2026 03:53 PM IST

മ​ല​പ്പു​റം: വ​ള്ളി​ക്കു​ന്നി​ൽ ഉ​ത്സ​വ​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു. നി​റം​കൈ​ത​ക്കോ​ട്ട അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ഗ​ജേ​ന്ദ്ര​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ഇ​ന്ന് രാ​വി​ലെ​യാ​ണ് ച​രി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​യു​ടേ​താ​ണ് ആ​ന.

ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ള​ത്തി​ല​ട​ക്കം പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ആ​ന​യെ രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ ഉ​ത്സ​വ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗ​ജേ​ന്ദ്ര​ൻ.

Tags : elephant temple vallikkunu temple festival died

Recent News

Up