Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple

Kottayam

​തി​രു​ന​ക്ക​ര ഉ​ത്സ​വം: മാ​ര്‍ച്ച് 15നു ​കൊ​ടി​യേ​റും

കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു മാ​ര്‍ച്ച് 15നു ​കൊ​ടി​യേ​റും. രാ​ത്രി ഏ​ഴി​നു ത​ന്ത്രി താ​ഴ​മ​ണ്‍മ​ഠം ക​ണ്ഠ​ര് മോ​ഹ​ന​രു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ്. തു​ട​ര്‍ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ര്‍ഡ് അം​ഗം കെ. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര താ​രം വി​ജ​യ​രാ​ഘ​വ​ന്‍, നാ​ഗ​സ്വ​ര സം​ഗീ​ത​ജ്ഞ​ന്‍ തി​രു​വി​ഴ ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് 9.30ന് ​ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍ നൃ​ത്തം അ​വ​ത​രി​പ്പി​ക്കും. 19നു ​രാ​വി​ലെ 10നു ​ബാ​ലി​വ​ധം ക​ഥ​ക​ളി അ​ര​ങ്ങി​ലെ​ത്തും. 20നു ​രാ​വി​ലെ 10നു ​ല​വ​ണാ​സു​ര വ​ധം, കി​രാ​തം ക​ഥ​ക​ളി, 22നു ​രാ​ത്രി ആ​റി​നു കി​ഴ​ക്കേ​ഗോ​പു​ര ന​ട​യി​ലെ ദേ​ശ​വി​ള​ക്കി​നു ഗൗ​രി പാ​ര്‍വ​തി ഭാ​യി ദീ​പം തെ​ളി​​ക്കും.

23ന് ​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​ന​ക്ക​ര പ​ക​ല്‍പൂ​രം. 22 ഗ​ജ​വീ​ര​ന്‍മാ​ര്‍ പൂ​ര​ത്തി​ല്‍ അ​ണി​നി​ര​ക്കും. കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻമാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ണ്ടി​മേ​ളം പ​ക​ല്‍പ്പൂ​ര​ത്തി​നു മി​ഴി​വേ​കും. തു​ട​ര്‍ന്നു തു​റ​വൂ​ര്‍ നാ​രാ​യ​ണപ്പ​ണി​ക്ക​ര്‍, തി​രു​വ​ന്‍വ​ണ്ടൂ​ര്‍ അ​ഭി​ജി​ത്ത് വാ​രി​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ഗ​സ്വ​ര ക​ച്ചേ​രി​യും ഉ​ണ്ടാ​യി​രി​ക്കും.24ന് ​ആ​റാ​ട്ടോ​ടെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. രാ​ത്രി 8.30ന് ​സ​മാ​പ​ന​സ​മ്മേ​ള​നം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ഗ​ണ​ഗീ​തം പാ​ടി; സി​പി​എം, ബി​ജെ​പി സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം. ക​ണ്ണാ​ടി​പ്പ​റ​മ്പ് ശ്രീ ​മു​ത്ത​പ്പ​ൻ ക്ഷേ​ത്രം പ്ര​തി​ഷ്‌​ഠാദി​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ഗ​ണ​ഗീ​തം പാ​ടി​യ​തോ​ടെ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ർ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി പാ​ട്ട് പാ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റു ചി​ല​ർ എ​ത്തി ഇ​യാ​ളെ സ്‌​റ്റേ​ജി​ൽ​നി​ന്നു പി​ടി​ച്ചു മാ​റ്റി. ഉ​ന്തും ത​ള്ളു​മാ​യ​തോ​ടെ പാ​ട്ട് നി​ർ​ത്തി​വ​ച്ചു.

പി​ന്നാ​ലെ വേ​ദി​ക്ക് സ​മീ​പം ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

 

Kerala

ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച; ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന​ത് സി​സി​ടി​വി മ​റ​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ തൃ​ക്ക ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കേ​ത്ര വ​ള​പ്പി​ലെ സ​ര്‍​പ്പ പ്ര​തി​ഷ്ഠ​യ്ക്കും നാ​ഗ പ്ര​തി​ഷ്ഠ​യ്ക്ക​പം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ക്ഷേ​ത്ര ക​മ്മി​റ്റി അ​ധി​കൃ​ത​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു സി​സി​ടി​വി​യി​ല്‍ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ അ​വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ പ്ര​തി തു​ണി ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

മലപ്പുറത്ത് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു

മ​ല​പ്പു​റം: വ​ള്ളി​ക്കു​ന്നി​ൽ ഉ​ത്സ​വ​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു. നി​റം​കൈ​ത​ക്കോ​ട്ട അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ഗ​ജേ​ന്ദ്ര​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ഇ​ന്ന് രാ​വി​ലെ​യാ​ണ് ച​രി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​യു​ടേ​താ​ണ് ആ​ന.

ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ള​ത്തി​ല​ട​ക്കം പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ആ​ന​യെ രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ ഉ​ത്സ​വ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗ​ജേ​ന്ദ്ര​ൻ.

Kerala

ഡാ​ൻ​സ് ത​ർ​ക്കം; താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നി​ടെ യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: കീ​ഴാ​റ്റൂ​രി​ൽ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം. കീ​ഴാ​റ്റൂ​ർ മു​തു​കു​ർ​ശിക്കാ​വ് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നാ​ട​ൻ​പാ​ട്ടി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പാ​ട്ടി​നൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗാ​ന​മേ​ള​യ്ക്ക് വ​ലി​യ തോ​തി​ൽ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.

ആ​ദ്യം നൃ​ത്ത​ച്ചു​വ​ടു​ക​ളി​ൽ തു​ട​ങ്ങു​ക​യും പി​ന്നീ​ടി​ത് കൂ​ട്ട​യ​ടി​യി​ലേ​യ്ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

National

രാമക്ഷേത്ര പരിസരത്ത് ഇനി മാംസാഹാരം ലഭിക്കില്ല, ഓണ്‍ലൈനിലും നിരോധനം!

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ പരിധിയില്‍ ജനുവരി ഒന്‍പത് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്‍ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്‍പ്പെടെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്‍ത്താനാണ് ലക്ഷ്യം.

ഹോട്ടലുകൾ, ഹോംസ്റ്റേകള്‍, റെസ്റ്റോറന്‍റുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ അതിഥികള്‍ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്‍കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്‍റ് ഫുഡ് കമ്മീഷണര്‍ മനിക് ചന്ദ്ര സിംഗ് പറഞ്ഞു.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ ക്ഷേ​ത്ര​ത്തി​നു നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ അ​​​​തി​​​​ര​​​​പ്പി​​​​ള്ളി എ​​​​സ്റ്റേ​​​​റ്റ് ടി​​​​എ​​​​സ്ആ​​​​ർ ഫാ​​​ക്‌​​​ട​​​റി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നും സ​​​​മീ​​​​പ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും നേ​​​​രേ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണം. ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത ആ​​​​ന​​​​ക​​​​ൾ അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചു​​​​വാ​​​​രി പു​​​​റ​​​​ത്തെ​​​​റി​​​​ഞ്ഞു.

ക്ഷേ​​​​ത്ര​​​​ത്തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഷാ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലെ സാ​​​​ധ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു. ​​​​​ഒ​​​​രു മാ​​​​സം മു​​​​മ്പ് ഇ​​​​തേ പ്ര​​​​ദേ​​​​ശ​​​​ത്തെ പ​​​​ള്ളി​​​​യും കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ടി​​​എ​​​​സ്ആ​​​​ർ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് പ​​​​രി​​​​സ​​​​ര​​​​ത്ത് ആ​​​​ന​​​​ഭീ​​​​ഷ​​​​ണി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​റു​​​​പ​​​​തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​ന​​​​കം സ്ഥ​​​​ലം മാ​​​​റി​​​​പ്പോ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ ഇ​​​​വി​​​​ടെ​​​​യു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വെ​​​​റ്റി​​​​ല​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്തെ വാ​​​​ട​​​​ക​​​​വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ന്തി​​​​യു​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യ​​​​ത്.

​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ചു​​​​റ്റും പ​​​​വ​​​​ർ ഫെ​​​​ൻ​​​​സിം​​​​ഗ് സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളും പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​യൊ​​​​ന്നും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ന​​​​ഷ്‌​​​ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തു വ​​​​ന​​​​പാ​​​​ല​​​​ക​​​​രും വാ​​​​ച്ച​​​​ർ​​​​മാ​​​​രും കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ തു​​​​ര​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും സം​​​​ഘ​​​​ത്തി​​​​ൽ അം​​​​ഗ​​​​ബ​​​​ലം കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ലും പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​ന ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​കൊ​​​​ണ്ടും അ​​​​വ​​​​രും നി​​​​സ​​​​ഹാ​​​​യ​​​​രാ​​​​ണ്.

Kerala

സ‍​ർ​പ്പ​ക്കാ​വ് അ​ടി​ച്ച് ത​ക​ർ​ത്ത കേ​സ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വ് പി‌​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: സ‍​ർ​പ്പ​ക്കാ​വി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ര​ഘു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വാ​ണ് പ്ര​തി. പ​ള്ളി​ക്ക​ലി​ലെ സ​ർ​പ്പ​ക്കാ​വി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ശി​വ​പ്ര​തി​ഷ്ഠ ക​ട​ത്തി​ക്കൊ​ണ്ടു​പ്പോ​വു​ക​യും നാ​ഗ​പ്ര​തി​ഷ്ഠ​ക​ൾ പി​ഴു​തെ​റി​ഞ്ഞി​രു​ന്നു.

കൂ​ടാ​തെ കാ​വി​ന് മു​ന്നി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ ക​ൽ​വി​ള​ക്കു​ക​ൾ ത​ക​ർ​ക്കു​ക​യും ഓ​ഫീ​സി​ലെ ക​സേ​ര​ക​ളും മേ​ശ​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

 

National

ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ച്ചു; ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ളും വി​വാ​ദ​ത്തി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ളും വി​വാ​ദ​ത്തി​ൽ. ഇ​ൻ​ഡോ​റി​ലെ പ്ര​സി​ദ്ധ ആ​രാ​ധ​നാ​ല​യ​മാ​യ ഖ​ജ്രാ​ന ഗ​ണേ​ശ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ ഇ​രു​വ​രും അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ബി​ജെ​പി എം​എ​ൽ​എ ഗോ​ലു ശു​ക്ല​യു​ടെ മ​ക​ൻ അ​ഞ്ജ​നേ​ഷ് ശു​ക്ല​യും ഭാ​ര്യ സി​മ്രാ​നു​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ഭ​ക്ത​ർ​ക്ക് ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കു​ള്ള ക്ഷേ​ത്ര​മാ​ണ് ഖ​ജ്രാ​ന ഗ​ണേ​ശ ക്ഷേ​ത്രം.

എ​ന്നാ​ൽ എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ളും ശ്രീ​കോ​വി​ലി​ൽ ക​യ​റി ഗ​ണേ​ശ വി​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ നി​ന്ന് മാ​ല​യി​ട്ടു. ഡി​സം​ബ​ർ 12നാ​ണ്, എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ഞ്ജ​നേ​ഷ് ശു​ക്ല​യും വ്യ​വ​സാ​യി​യു​ടെ മ​ക​ളാ​യ സി​മ്രാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന് പി​റ്റേ ദി​വ​സ​മാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

കോ​വി​ഡ്19 പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ശ്രീ​കോ​വി​ലി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ഖ​ജ്രാ​ന ഗ​ണേ​ഷ് ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ലേ​ക്ക് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ എം​എ​ൽ​എ​യു​ടെ കു​ടും​ബം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ജൂ​ലൈ​യി​ൽ, എം​എ​ൽ​എ​യു​ടെ ഇ​ള​യ മ​ക​ൻ രു​ദ്രാ​ക്ഷ് ശു​ക്ല, ഉ​ജ്ജൈ​നി​ലെ മ​ഹാ​കാ​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ലേ​ക്ക് ബ​ലം പ്ര​യോ​ഗി​ച്ച് അ​തി​ക്ര​മി​ച്ചു ക​യ​റി​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നാ​യ ആ​ശി​ഷ് ദു​ബെ​യെ, രു​ദ്രാ​ക്ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​സ​മ​യം എം​ൽ​എ​യും ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഏ​പ്രി​ലി​ൽ, രു​ദ്രാ​ക്ഷും സു​ഹൃ​ത്തു​ക്ക​ളും ദേ​വാ​സി​ലെ മാ​താ ടെ​ക്രി ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി​യോ​ടെ എ​ത്തു​ക​യും ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര വാ​തി​ലു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വി​സ​മ്മ​തി​ച്ച പൂ​ജാ​രി​യു​മാ​യി ഇ​വ​ർ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ പൂ​ജാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും രു​ദ്രാ​ക്ഷ് പൂ​ജാ​രി​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് ത​ല​യൂ​രു​ക​യാ​യി​രു​ന്നു.

Kerala

ക്ഷേ​ത്ര​ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം മോ​ഷ്‌​ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്‌​ടാ​വ് പി​ടി​യി​ൽ

തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്തു പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തിലെ ഭണ്ഡാരമാണു കവര്‍ച്ച ചെയ്തത്. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്‌മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ജോഷി പിടിയിലായി.

ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയത്. തളിപ്പറമ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്‍നിന്നു കവര്‍ച്ച ചെയ്തത്.

District News

കു​മാ​ര​ന​ല്ലൂ​രിൽ തൃ​ക്കാ​ര്‍​ത്തി​ക തൊ​ഴു​ത് നിവൃതിയിൽ ഭ​ക്ത​ര്‍

കോട്ട​യം: പ്ര​സി​ദ്ധ​മാ​യ കു​മാ​ര​ന​ല്ലൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തൃ​ക്കാ​ര്‍​ത്തി​ക തൊ​ഴു​ത് ഭ​ക്ത​ര്‍. തൃ​ക്കാ​ര്‍​ത്തി​ക ദ​ര്‍​ശ​നം ഇ​ന്നു പു​ല​ര്‍​ച്ചെ 2.30ന് ​ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് രാ​വി​ലെ മു​ത​ല്‍ തൃ​ക്കാ​ര്‍​ത്തി​ക തൊ​ഴാ​ന്‍ കു​മാ​ര​ന​ല്ലൂ​ര​മ്മ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് രാ​വി​ലെ ആ​റാ​ട്ടു​ക​ട​വി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പിന്‍റെ ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കാ​ര്‍​ത്തി​ക ദ​ര്‍​ശ​ന സ​മ​യ​മു​ണ്ട്.​

രാ​വി​ലെ 8.30നു ​തൃ​ക്കാ​ര്‍​ത്തി​ക ആ​റാ​ട്ട് തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പി​നു പെ​രു​വ​നം കു​ട്ട​ന്‍ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ല്‍ പാ​ണ്ടി​മേ​ളം. രാ​വി​ലെ 10നു ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്. ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ലെ ന​ട​പ്പ​ന്ത​ലി​ല്‍ വൈ​കു​ന്നേ​രം 5.30നു ​തൃ​ക്കാ​ര്‍​ത്തി​ക ദേ​ശ​വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്.
ഈ ​സ​മ​യം ക്ഷേ​ത്ര​വ​ഴി​ക​ളി​ലും കു​മാ​ര​ന​ല്ലൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലും ചെ​രാ​തു​ക​ള്‍ തെ​ളി​ച്ചു ഭ​ക്ത​ര്‍ കാ​ര്‍​ത്തി​ക വി​ള​ക്കൊ​രു​ക്കും. രാ​ത്രി 9.30 വ​രെ ദേ​ശ​വി​ള​ക്ക് നീ​ണ്ടു​നി​ല്‍​ക്കും. രാ​ത്രി 11.30ന് ​തൃ​ക്കാ​ര്‍​ത്തി​ക പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ളി​പ്പ്.

Kerala

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച ദ​ർ​ശ​ന നി​യ​ന്ത്ര​ണം; ഉ​ച്ച​ക്ക് ഒ​ന്നി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച (ന​വം​ബ​ർ 26) ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ശ്രീ​കോ​വി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം.

ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് ക്ഷേ​ത്ര ന​ട തു​റ​ന്ന് പ​തി​വ് പോ​ലെ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

District News

പാ​ടി​യോ​ട്ടു​ചാ​ൽ വി​ഷ്ണു മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ച​ര​ൽ കൂ​ടം വി​ഷ്ണു മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്കു വ​യ്ക്കാ​നെ​ത്തി​യ​വരാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്.


ഉ​ട​ൻ ത​ന്നെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ​യും നാ​ട്ടു​കാ​രേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ണ്ഡാ​ര​പ്പു​ര, ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പൂ​ട്ട് ത​ക​ർ​ക്കു​ക​യും പ​ള്ളി​യ​റ​യ്ക്ക് മു​ന്നി​ലെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് തു​ക കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.


പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും കേ​ടു​വ​രു​ത്തി​യി​ട്ടു​ണ്ട്. പ​തി​നാ​യി​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക്ഷേ​ത്രം ക​മ്മി​റ്റി പെ​രി​ങ്ങോം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ക്ഷേത്ര മതിലുകളിൽ "ഐ ലൗ മുഹമ്മദ് ' മുദ്രാവാക്യം: യുപിയിൽ സംഘർഷം

അ​​​ലി​​​ഗ​​​ഢ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ അ​​​ഞ്ച് ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ മ​​​തി​​​ലു​​​ക​​​ളി​​​ൽ "ഐ ​​​ലൗ മു​​​ഹ​​​മ്മ​​​ദ് 'എ​​​ന്ന ചു​​​വ​​​രെ​​​ഴു​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ. ഭ​​​ഗ​​​വ​​​ൻ​​​പു​​​ർ, ബു​​​ലാ​​​ഖി​​​ഗ​​​ഢ് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ക്ഷേ​​ത്ര​​മ​​തി​​ലി​​ലാ​​ണ് ചു​​വ​​രെ​​ഴു​​ത്ത്.


സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​ടെ​​യും ഫൊ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രു​​​ടെ​​യും സ​​ഹാ​​യ​​ത്തോ​​ടെ കു​​റ്റ​​ക്കാ​​രെ ക​​ണ്ടെ​​ത്തി​​യ​​താ​​യി പോ​​ലീ​​സ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഭൂ​​​മി​​​ തർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സാ​​​ണോ ഇ​​​തെ​​​ന്ന് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് നീ​​​ര​​​ജ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Up