x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ടി​യോ​ട്ടു​ചാ​ൽ വി​ഷ്ണു മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം


Published: November 7, 2025 07:37 AM IST | Updated: November 7, 2025 07:37 AM IST

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ച​ര​ൽ കൂ​ടം വി​ഷ്ണു മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്കു വ​യ്ക്കാ​നെ​ത്തി​യ​വരാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്.


ഉ​ട​ൻ ത​ന്നെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ​യും നാ​ട്ടു​കാ​രേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ണ്ഡാ​ര​പ്പു​ര, ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പൂ​ട്ട് ത​ക​ർ​ക്കു​ക​യും പ​ള്ളി​യ​റ​യ്ക്ക് മു​ന്നി​ലെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് തു​ക കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.


പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും കേ​ടു​വ​രു​ത്തി​യി​ട്ടു​ണ്ട്. പ​തി​നാ​യി​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക്ഷേ​ത്രം ക​മ്മി​റ്റി പെ​രി​ങ്ങോം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : local nattuvishesham Theft temple

Recent News

Up