x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിത്രയുടെ പാട്ടും നന്ദഗോവിന്ദത്തിന്‍റെ ഭജനയും; ജനമൊഴുകി, നഗരം കുരുങ്ങി

കൊച്ചി ബ്യൂറോ
Published: January 29, 2026 12:27 PM IST | Updated: January 29, 2026 12:27 PM IST

കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്തിഗാന സുധയും ഭജനയും കാണാന്‍ വന്‍തിരക്ക്. ഇന്നലെ രാത്രി ദര്‍ബാര്‍ ഹാളില്‍ നടന്ന നന്ദഗോവിന്ദം ഭജന്‍സിന്‍റെ ഭജന കാണാനാണ് നിരവധി ആളുകള്‍ ദര്‍ബാര്‍ ഹാള്‍ പരിസരത്ത് എത്തിയത്. വന്‍ തിരക്ക് ഉണ്ടായതോടെ റോഡുകളിലും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി.

കൊച്ചിയില്‍ വൈകിട്ട് മുതലേ പ്രൈവറ്റ് ബസ് സര്‍വീസുകള്‍ ഗതാഗതക്കുരുക്കിലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയ്ക്കു നടന്ന അന്നദാന ചടങ്ങിലും നിരവധി പേര്‍ എത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ജനങ്ങള്‍ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കുന്നത്.

Tags : Chitra music temple bhajan devotional song road block

Recent News

Up