x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാമക്ഷേത്ര പരിസരത്ത് ഇനി മാംസാഹാരം ലഭിക്കില്ല, ഓണ്‍ലൈനിലും നിരോധനം!


Published: January 10, 2026 10:00 AM IST | Updated: January 10, 2026 10:15 AM IST

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ പരിധിയില്‍ ജനുവരി ഒന്‍പത് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്‍ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്‍പ്പെടെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്‍ത്താനാണ് ലക്ഷ്യം.

ഹോട്ടലുകൾ, ഹോംസ്റ്റേകള്‍, റെസ്റ്റോറന്‍റുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ അതിഥികള്‍ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്‍കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്‍റ് ഫുഡ് കമ്മീഷണര്‍ മനിക് ചന്ദ്ര സിംഗ് പറഞ്ഞു.

Tags : Ayodhya Non Veg Food Ban Swiggy Zomato Temple

Recent News

Up