x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ‍​ർ​പ്പ​ക്കാ​വ് അ​ടി​ച്ച് ത​ക​ർ​ത്ത കേ​സ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വ് പി‌​ടി​യി​ൽ


Published: January 5, 2026 11:22 PM IST | Updated: January 5, 2026 11:22 PM IST

കൊ​ട്ടാ​ര​ക്ക​ര: സ‍​ർ​പ്പ​ക്കാ​വി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ര​ഘു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വാ​ണ് പ്ര​തി. പ​ള്ളി​ക്ക​ലി​ലെ സ​ർ​പ്പ​ക്കാ​വി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ശി​വ​പ്ര​തി​ഷ്ഠ ക​ട​ത്തി​ക്കൊ​ണ്ടു​പ്പോ​വു​ക​യും നാ​ഗ​പ്ര​തി​ഷ്ഠ​ക​ൾ പി​ഴു​തെ​റി​ഞ്ഞി​രു​ന്നു.

കൂ​ടാ​തെ കാ​വി​ന് മു​ന്നി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ ക​ൽ​വി​ള​ക്കു​ക​ൾ ത​ക​ർ​ക്കു​ക​യും ഓ​ഫീ​സി​ലെ ക​സേ​ര​ക​ളും മേ​ശ​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

 

Tags : temple damage police case arrest

Recent News

Up