x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച; ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന​ത് സി​സി​ടി​വി മ​റ​ച്ചു


Published: January 17, 2026 01:56 PM IST | Updated: January 17, 2026 01:56 PM IST

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ തൃ​ക്ക ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കേ​ത്ര വ​ള​പ്പി​ലെ സ​ര്‍​പ്പ പ്ര​തി​ഷ്ഠ​യ്ക്കും നാ​ഗ പ്ര​തി​ഷ്ഠ​യ്ക്ക​പം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ക്ഷേ​ത്ര ക​മ്മി​റ്റി അ​ധി​കൃ​ത​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു സി​സി​ടി​വി​യി​ല്‍ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ അ​വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ പ്ര​തി തു​ണി ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : Robbery temple police investigtion

Recent News

Up