x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​തി​രു​ന​ക്ക​ര ഉ​ത്സ​വം: മാ​ര്‍ച്ച് 15നു ​കൊ​ടി​യേ​റും


Published: February 17, 2026 04:49 AM IST | Updated: February 17, 2026 04:49 AM IST

കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു മാ​ര്‍ച്ച് 15നു ​കൊ​ടി​യേ​റും. രാ​ത്രി ഏ​ഴി​നു ത​ന്ത്രി താ​ഴ​മ​ണ്‍മ​ഠം ക​ണ്ഠ​ര് മോ​ഹ​ന​രു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ്. തു​ട​ര്‍ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ര്‍ഡ് അം​ഗം കെ. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര താ​രം വി​ജ​യ​രാ​ഘ​വ​ന്‍, നാ​ഗ​സ്വ​ര സം​ഗീ​ത​ജ്ഞ​ന്‍ തി​രു​വി​ഴ ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് 9.30ന് ​ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍ നൃ​ത്തം അ​വ​ത​രി​പ്പി​ക്കും. 19നു ​രാ​വി​ലെ 10നു ​ബാ​ലി​വ​ധം ക​ഥ​ക​ളി അ​ര​ങ്ങി​ലെ​ത്തും. 20നു ​രാ​വി​ലെ 10നു ​ല​വ​ണാ​സു​ര വ​ധം, കി​രാ​തം ക​ഥ​ക​ളി, 22നു ​രാ​ത്രി ആ​റി​നു കി​ഴ​ക്കേ​ഗോ​പു​ര ന​ട​യി​ലെ ദേ​ശ​വി​ള​ക്കി​നു ഗൗ​രി പാ​ര്‍വ​തി ഭാ​യി ദീ​പം തെ​ളി​​ക്കും.

23ന് ​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​ന​ക്ക​ര പ​ക​ല്‍പൂ​രം. 22 ഗ​ജ​വീ​ര​ന്‍മാ​ര്‍ പൂ​ര​ത്തി​ല്‍ അ​ണി​നി​ര​ക്കും. കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻമാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ണ്ടി​മേ​ളം പ​ക​ല്‍പ്പൂ​ര​ത്തി​നു മി​ഴി​വേ​കും. തു​ട​ര്‍ന്നു തു​റ​വൂ​ര്‍ നാ​രാ​യ​ണപ്പ​ണി​ക്ക​ര്‍, തി​രു​വ​ന്‍വ​ണ്ടൂ​ര്‍ അ​ഭി​ജി​ത്ത് വാ​രി​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ഗ​സ്വ​ര ക​ച്ചേ​രി​യും ഉ​ണ്ടാ​യി​രി​ക്കും.24ന് ​ആ​റാ​ട്ടോ​ടെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. രാ​ത്രി 8.30ന് ​സ​മാ​പ​ന​സ​മ്മേ​ള​നം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : nattu vishesham Thirunakara temple

Recent News

Up