x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന ഇ​ട​ഞ്ഞു; പാ​പ്പാ​ന് പ​രി​ക്ക്


Published: February 8, 2026 10:37 PM IST | Updated: February 8, 2026 10:47 PM IST

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന ഇ​ട​ഞ്ഞ് പാ​പ്പാ​ന് ഗു​രു​ത​ര പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ത്താ​ഴ ശീ​വേ​ലി​ക്കാ​യി എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ നി​ര്‍​ത്തി​യ ചാ​മ​പ്പു​ഴ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

അ​ത്താ​ഴ ശീ​വേ​ലി​ക്കാ​യി ന​ട​പ്പു​ര ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ആ​ന ഇ​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ന്നി​ലേ​ക്ക് ഓ​ടി​യ ആ​ന ദേ​വ​സ്വം ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി നി​ല​യു​റ​പ്പി​ച്ചു.

ഉ​ട​ൻ ത​ന്നെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് ഭ​ക്ത​രെ പു​റ​ത്തി​റ​ക്കി ഗോ​പു​ര വാ​തി​ലു​ക​ൾ അ​ട​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

Tags : Elephant Thripunithura Temple

Recent News

Up