x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റ​നാ​ട് ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച: പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: February 12, 2026 05:42 AM IST | Updated: February 12, 2026 05:42 AM IST

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​ട​നി​ലം കാ​വി​ൽ ഭ​ഗ​വ​തി നാ​ഗ​രാ​ജ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നൂ​റ​നാ​ട് നെ​ടു​കു​ള​ഞ്ഞി അ​വി​ട്ടം വീ​ട്ടി​ൽ മു​കേ​ഷ്, മു​തു​കു​ളം തെ​ക്കും​മു​റി ശ്രീ​മ​ന്ദി​ര​ത്തി​ൽ സോ​ജേ​ഷ് നാ​ഥ് എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​വ​രവി​ള​ക്ക്, ശ്രീ​കോ​വി​ലി​നു പു​റ​ത്തെ തൂ​ക്കു​വി​ള​ക്ക്, ഉ​പ​ദേ​വ​ത​മാ​രു​ടെ പ്ര​തി​ഷ്ഠ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ത​റ​ക​ളി​ൽ വ​ച്ചി​രു​ന്ന ഏ​ഴു നി​ല​വി​ള​ക്കു​ക​ൾ എ​ന്നി​വ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൻ സി ഐ ശ്രീ​കു​മാ​ർ, എ​സ്ഐ ​രാ​ജേ​ന്ദ്ര​ൻ, സി​പി​ഒ മ​നു​കു​മാ​ർ, സി​പി​ഒ മ​നു പ്ര​സ​ന്ന​ൻ, സി​പി​ഒ വി​ഷ്ണു, സി​പി​ഒ നി​തീ​ഷ് എ​ന്നി​വ​രു​ടെ സം​ഘമാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Nooranad temple robbery

Recent News

Up